Malayalam

Maori

Micah

1

1യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തു മോരസ്ത്യനായ മീഖെക്കു ഉണ്ടായതും അവന്‍ ശമര്‍യ്യയെയും യെരൂശലേമിനെയും കുറിച്ചു ദര്‍ശിച്ചതുമായ യഹോവയുടെ അരുളപ്പാടു.
1¶ Ko te kupu a Ihowa i puta mai ki a Mika Morahati i nga ra o nga kingi o Hura, ara o Iotama, o Ahata, o Hetekia, ko tana i kite ai mo Hamaria raua ko Hiruharama.
2സകലജാതികളുമായുള്ളോരേ, കേള്‍പ്പിന്‍ ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊള്‍വിന്‍ ; യഹോവയായ കര്‍ത്താവു, തന്റെ വിശുദ്ധമന്ദിരത്തില്‍നിന്നു കര്‍ത്താവു തന്നേ, നിങ്ങള്‍ക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ.
2Whakarongo e nga iwi, e koutou katoa; kia whai taringa mai, e te whenua, me nga mea katoa i roto i a koe: ko te Ariki, ko Ihowa hei whakaatu i to koutou he, ko te Ariki mai i tona temepara tapu.
3യഹോവ തന്റെ സ്ഥലത്തു നിന്നു പുറപ്പെട്ടു ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേല്‍ നടകൊള്ളുന്നു.
3No te mea, nana, kei te puta mai a Ihowa i tona wahi, ka heke iho ia, ka takahi ki runga ki nga wahi tiketike o te whenua.
4തീയുടെ മുമ്പില്‍ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തില്‍ ചാടുന്ന വെള്ളംപോലെയും പര്‍വ്വതങ്ങള്‍ അവന്റെ കീഴില്‍ ഉരുകുകയും താഴ്വരകള്‍ പിളര്‍ന്നുപോകയും ചെയ്യുന്നു.
4A ka rewa nga maunga i raro i a ia, ka ngatata nga raorao, ka rite ki te waki i mua i te ahi, ki nga wai i ringihia ki te wahi paripari.
5ഇതൊക്കെയും യാക്കോബിന്റെ അതിക്രമം നിമിത്തവും യിസ്രായേല്‍ഗൃഹത്തിന്റെ പാപങ്ങള്‍ നിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്തു? ശമര്‍യ്യയല്ലയോ? യെഹൂദയുടെ പൂജാഗിരികള്‍ ഏവ?
5Mo te he o Hakopa tenei katoa, mo nga hara o te whare o Iharaira. He aha te he o Hakopa? he teka ianei ko Hamaria? He aha ano hoki nga wahi tiketike o Hura? he teka ianei ko Hiruharama?
6യെരൂശലേം അല്ലയോ? അതുകൊണ്ടു ഞാന്‍ ശമര്‍യ്യയെ വയലിലെ കലക്കുന്നുപോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാന്‍ അതിന്റെ കല്ലു താഴ്വരയിലേക്കു തള്ളിയിടുകയും അതിന്റെ അടിസ്ഥാനങ്ങളെ അനാവൃതമാക്കുകയും ചെയ്യും.
6Mo reira ka meinga e ahau a Hamaria kia rite ki te puranga o te mara, ki nga whakatokanga hoki o te mara waina; ka ringihia iho ano e ahau ona kohatu ki raro ki te raorao, a ka hurahia e ahau ona turanga.
7അതിലെ സകല വിഗ്രഹങ്ങളും തകര്‍ന്നു പോകും; അതിന്റെ സകല വേശ്യാസമ്മാനങ്ങളും തീ പിടിച്ചു വെന്തുപോകും; അതിലെ സകല ബിംബങ്ങളെയും ഞാന്‍ ശൂന്യമാക്കും; വേശ്യാസമ്മാനംകൊണ്ടല്ലോ അവള്‍ അതു സ്വരൂപിച്ചതു; അവ വീണ്ടും വേശ്യാ സമ്മാനമായിത്തീരും.
7A ka wawahia ana whakapakoko, mongamonga ana, ka tahuna hoki ona utu katoa ki te ahi, a ka takoto kau i ahau ana whakapakoko katoa: he mea amene hoki nana ki te utu a te wahine kairau, a ka hoki atu ano hei utu ki te wahine kairau.
8അതുകൊണ്ടു ഞാന്‍ വിലപിച്ചു മുറയിടും; ഞാന്‍ ചെരിപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാന്‍ കുറുനരികളെപ്പോലെ വിലപിച്ചു, ഒട്ടകപ്പക്ഷികളെപ്പോലെ കരയും.
8¶ Mo reira ka tangi ahau, ka aue, ka haere ahau, tihore rawa nga kakahu, tahanga kau: ka rite taku tangi ki ta nga kuri mohoao, taku uhunga ki ta nga otereti.
9അവളുടെ മുറിവു പൊറുക്കാത്തതല്ലോ; അതു യെഹൂദയോളം പരന്നു, എന്റെ ജനത്തിന്റെ ഗോപുരമായ യെരൂശലേമിനോളം എത്തിയിരിക്കുന്നു.
9No te mea ko ona patunga e kore e mahu; kua tae rawa nei hoki ki a Hura; kua tae ki te kuwaha o taku iwi, ara ki Hiruharama.
10അതു ഗത്തില്‍ പ്രസ്താവിക്കരുതു; ഒട്ടും കരയരുതു; ബേത്ത്-അഫ്രയില്‍ (പൊടിവീടു) ഞാന്‍ പൊടിയില്‍ ഉരുണ്ടിരിക്കുന്നു.
10Kaua e whakaaturia ki Kata, kaua rawa e tangi: kua okeoke ahau i roto i te puehu i Petere Apara.
11ശാഫീര്‍ (അലങ്കാര) നഗരനിവാസികളേ, ലജ്ജയും നഗ്നതയും പൂണ്ടു കടന്നുപോകുവിന്‍ ; സയനാന്‍ (പുറപ്പാടു) നിവാസികള്‍ പുറപ്പെടുവാന്‍ തുനിയുന്നില്ല; ബേത്ത്--ഏസെലിന്റെ വിലാപം നിങ്ങള്‍ക്കു അവിടെ താമസിപ്പാന്‍ മുടക്കമാകും.
11Haere atu korua, e te wahine e noho ana i Hapiri, i te takoto tahanga, i te whakama: kahore ano te wahine e noho ana i Taanana i puta mai; ka tangohia atu i a koutou e te tangihanga o Peteetere tona turanga.
12യഹോവയുടെ പക്കല്‍നിന്നു യെരൂശലേംഗോപുരത്തിങ്കല്‍ തിന്മ ഇറങ്ങിയിരിക്കയാല്‍ മാരോത്ത് (കൈപ്പു) നിവാസികള്‍ നന്മെക്കായി കാത്തു പിടെക്കുന്നു.
12I tatari hoki te wahine e noho ana i Maroto ki te pai, me te manukanuka ano; no te mea kua heke iho te kino i a Ihowa ki te kuwaha o Hiruharama.
13ലാക്കീശ് (ത്വരിത) നഗരനിവാസികളേ, തുരഗങ്ങളെ രഥത്തിന്നു കെട്ടുവിന്‍ ; അവര്‍ സീയോന്‍ പുത്രിക്കു പാപകാരണമായ്തീര്‍ന്നു; യിസ്രായേലിന്റെ അതിക്രമങ്ങള്‍ നിന്നില്‍ കണ്ടിരിക്കുന്നു.
13Whakamaua te hariata ki te hoiho tere, e te wahine e noho ana i Rakihi: ko ia te timatanga o te hara o te tamahine a Hiona; kua kitea na hoki nga he o Iharaira i roto i a koe.
14അതുകൊണ്ടു നീ മോരേശെത്ത്-ഗത്തിന്നു ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും; ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകള്‍ യിസ്രായേല്‍രാജാക്കന്മാര്‍ക്കും ആശാഭംഗമായി ഭവിക്കും.
14Mo reira ka hoatu e koe he hakari poroporoaki ki Morehetekata: hei mea teka nga whare o Akatipi ki nga kingi o Iharaira.
15മാരേശാ (കൈവശം) നിവാസികളേ, കൈവശമാക്കുന്ന ഒരുത്തനെ ഞാന്‍ നിങ്ങളുടെ നേരെ വരുത്തും; യിസ്രായേലിന്റെ മഹത്തുക്കള്‍ അദുല്ലാമോളം ചെല്ലേണ്ടിവരും.
15Tenei ake ka kawea atu e ahau ki a koe, e te wahine e noho ana i Mareha, te tangata e whiwhi ki a koe: ka tae te kororia o Iharaira ki Aturama ra ano.
16നിന്റെ ഔമനക്കുഞ്ഞുകള്‍നിമിത്തം നിന്നെത്തന്നെ ക്ഷൌരംചെയ്തു മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവര്‍ നിന്നെ വിട്ടു പ്രവാസത്തിലേക്കു പോയല്ലോ.
16Moremorea tou mahunga, kutikutia hoki, mo au tamariki i ahuareka ai; whakanuia tou pakira kia rite ki to te ekara; kua mawehe atu hoki ratou i a koe, kua whakaraua.