Malayalam

Maori

Micah

3

1എന്നാല്‍ ഞാന്‍ പറഞ്ഞതുയാക്കോബിന്റെ തലവന്മാരും യിസ്രായേല്‍ഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, കേള്‍പ്പിന്‍ ! ന്യായം അറിയുന്നതു നിങ്ങള്‍ക്കു വിഹിതമല്ലയോ?
1¶ A i mea ahau, Whakarongo mai, e nga upoko o Hakopa, e nga ariki o te whare o Iharaira: He teka ianei mo koutou te matauranga ki te whakawa?
2നിങ്ങള്‍ നന്മയെ ദ്വേഷിച്ചു തിന്മയെ ഇച്ഛിക്കുന്നു; നിങ്ങള്‍ ത്വകൂ അവരുടെ മേല്‍നിന്നും മാംസം അവരുടെ അസ്ഥികളില്‍നിന്നും പറിച്ചുകളയുന്നു.
2E kino na ki te pai, e aroha na ki te kino; e tihore na i to ratou kiri i o ratou tinana, i to ratou kikokiko i o ratou wheua;
3നിങ്ങള്‍ എന്റെ ജനത്തിന്റെ മാംസം തിന്നു അവരുടെ ത്വകൂ അവരുടെ മേല്‍ നിന്നു ഉരിച്ചുകളയുന്നു; നിങ്ങള്‍ അവരുടെ അസ്ഥികളെ ഒടിച്ചു കലത്തില്‍ ഇടുവാന്‍ എന്നപോലെയും കുട്ടകത്തിന്നകത്തെ മാംസംപോലെയും മുറിച്ചുകളയുന്നു.
3E kai na hoki i nga kikokiko o taku iwi; e tihore na i to ratou kiri i o ratou tinana, e wawahi na i o ratou wheua: ae ra, e tapatapahia rawatia ana e ratou, ano he mea mo te kohua, ano he kikokiko i roto i te kohua nui.
4അന്നു അവര്‍ യഹോവയോടു നിലവിളിക്കും; എന്നാല്‍ അവന്‍ അവര്‍ക്കും ഉത്തരം അരുളുകയില്ല; അവര്‍ ദുഷ്പ്രവൃത്തികളെ ചെയ്തതിന്നൊത്തവണ്ണം അവന്‍ ആ കാലത്തു തന്റെ മുഖം അവര്‍ക്കും മറെക്കും.
4Ko reira ratou karanga ai ki a Ihowa, heoi e kore ia e whakahoki kupu ki a ratou: ae ra, ka huna e ia tona mata ki a ratou i taua wa, ka rite ki to ratou kino i mahia e ratou.
5എന്റെ ജനത്തെ തെറ്റിച്ചുകളകയും പല്ലിന്നു കടിപ്പാന്‍ വല്ലതും ഉണ്ടെങ്കില്‍ സമാധാനം പ്രസംഗിക്കയും അവരുടെ വായില്‍ ഒന്നും ഇട്ടുകൊടുക്കാത്തവന്റെ നേരെ വിശുദ്ധയുദ്ധം ഘോഷിക്കയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
5Ko te kupu tenei a Ihowa mo nga poropiti e whakapohehe nei i taku iwi, e ngau nei o ratou niho, me te karanga, He rongo mau! a ki te kahore e komotia e tetahi he mea ki o ratou mangai, ka tino anga ratou ki te whakataka whawhai ki a ia.
6അതുകൊണ്ടു നിങ്ങള്‍ക്കു ദര്‍ശനമില്ലാത്ത രാത്രിയും ലക്ഷണം പറവാന്‍ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാര്‍ക്കും സൂര്യന്‍ അസ്തമിക്കയും പകല്‍ ഇരുണ്ടുപോകയും ചെയ്യും.
6Mo reira ko te po mo koutou, e kore ai he kite ki a koutou; a ka pouri ki a koutou, e kore ai koutou e kite tikanga; a ka to te ra ki nga poropiti, a ka mangu te awatea ki runga ki a ratou.
7അപ്പോള്‍ ദര്‍ശകന്മാര്‍ ലജ്ജിക്കും; ലക്ഷണം പറയുന്നവര്‍ നാണിക്കും; ദൈവത്തിന്റെ ഉത്തരം ഇല്ലായ്കകൊണ്ടു അവര്‍ ഒക്കെയും വായ് പൊത്തും.
7A tera e whakama nga matakite, e numinumi hoki nga tohunga tuaahu; ae ra, tera ratou katoa e arai i o ratou ngutu; no te mea kahore he kupu whakahoki a te Atua.
8എങ്കിലും ഞാന്‍ യാക്കോബിനോടു അവന്റെ അതിക്രമവും യിസ്രായേലിനോടു അവന്റെ പാപവും പ്രസ്താവിക്കേണ്ടതിന്നു യഹോവയുടെ ആത്മാവിനാല്‍ ശക്തിയും ന്യായവും വീര്യവുംകൊണ്ടു നിറഞ്ഞിരിക്കുന്നു.
8¶ Otiia he pono, kua ki ahau i te kaha, he mea na te wairua o Ihowa, i te whakawa hoki, i te mana, kia whakaaturia ai e ahau ki a Hakopa tona poka ke, ki a Iharaira tona hara.
9ന്യായം വെറുക്കയും ചൊവ്വുള്ളതു ഒക്കെയും വളെച്ചുകളകയും ചെയ്യുന്ന യാക്കോബ്ഗൃഹത്തിന്റെ തലവന്മാരും യിസ്രായേല്‍ഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, ഇതു കേള്‍പ്പിന്‍ .
9Tena ra, whakarongo ki tenei, e nga upoko o te whare o Hakopa, e nga ariki hoki o te whare o Iharaira, e whakarihariha na ki te whakawa, e whakapeau ke na i te tika katoa.
10അവര്‍ സീയോനെ രക്തപാതകംകൊണ്ടും യെരൂശലേമിനെ ദ്രോഹംകൊണ്ടും പണിയുന്നു.
10E hanga ana ratou i Hiona ki te toto, i Hiruharama ki te he.
11അതിലെ തലവന്മാര്‍ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാര്‍ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാര്‍ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവര്‍ യഹോവയെ ചാരിയഹോവ നമ്മുടെ ഇടയില്‍ ഇല്ലയോ? അനര്‍ത്ഥം നമുക്കു വരികയില്ല എന്നു പറയുന്നു.
11E whakawa ana ona upoko, he mea na te patipati, e whakaako ana ona tohunga, he mea na te utu; ko ona poropiti na te hiriwa i kite tikanga ai; otiia kei te whakawhirinaki ratou ki a Ihowa, kei te mea, He teka ianei kei roto a Ihowa i a tatou? e k ore tetahi he e pa ki a tatou.
12അതുകൊണ്ടു നിങ്ങളുടെ നിമിത്തം സീയോനെ വയല്‍പോലെയും ഉഴും; യെരൂശലേം കലക്കുന്നുകളും ആലയത്തിന്റെ പര്‍വ്വതം കാട്ടിലെ മേടുകള്‍ പോലെയും ആയ്തീരും.
12Mo reira ka parautia a Hiona, ano he mara, he mea mo koutou, a ka waiho a Hiruharama hei puranga, ka rite hoki te maunga o te whare ki nga wahi tiketike o te ngahere.