Malayalam

Maori

Nehemiah

2

1അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടില്‍ നീസാന്‍ മാസത്തില്‍ ഞാന്‍ ഒരിക്കല്‍ രാജാവിന്റെ മുമ്പാകെ ഇരുന്ന വീഞ്ഞു എടുത്തു അവന്നു കൊടുത്തു; ഞാന്‍ ഇതിന്നു മുമ്പെ ഒരിക്കലും അവന്റെ സന്നിധിയില്‍ കുണ്ഠിതനായിരുന്നിട്ടില്ല.
1¶ Heoi i te marama Nihana i te rua tekau o nga tau o Kingi Arataherehe, i te mea he waina i tona aroaro, ka hapainga ake e ahau te waina, hoatu ana ki te kingi. Kahore hoki ahau i pouri i mua atu i tona aroaro.
2രാജാവു എന്നോടുനിന്റെ മുഖം വാടിയിരിക്കുന്നതു എന്തു? നിനക്കു ദീനം ഒന്നും ഇല്ലല്ലോ; ഇതു മനോ ദുഃഖമല്ലാതെ മറ്റൊന്നുമല്ല എന്നു പറഞ്ഞു.
2Na ka mea te kingi ki ahau, He aha tou kanohi i pouri ai; kahore nei hoki ou mate? ehara tenei i te mea ke atu i te pouri o te ngakau. Na nui atu toku wehi.
3അപ്പോള്‍ ഞാന്‍ ഏറ്റവും ഭയപ്പെട്ടു രാജാവിനോടുരാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകള്‍ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകള്‍ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു.
3Ano ra ko ahau ki te kingi, Kia ora tonu te kingi: he aha toku mata i kore ai e pouri, i te mea kua ururuatia te pa, te whare o nga tanumanga o oku matua, a kua pau ona keti i te ahi?
4രാജാവു എന്നോടുനിന്റെ അപേക്ഷ എന്തു എന്നു ചോദിച്ചു; ഉടനെ ഞാന്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തോടു പ്രാര്‍ത്ഥിച്ചിട്ടു,
4Ano ra ko te kingi ki ahau, He aha te mea ka tonoa nei e koe? Heoi ko taku inoinga ki te Atua o te rangi.
5രാജാവിനോടുരാജാവിന്നു തിരുവുള്ളമുണ്ടായി അടിയന്നു തിരുമുമ്പില്‍ ദയ ലഭിച്ചു എങ്കില്‍ അടിയനെ യെഹൂദയില്‍ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്കു അതു പണിയേണ്ടതിന്നു ഒന്നു അയക്കേണമേ എന്നുണര്‍ത്തിച്ചു.
5Na ka ki atu ahau ki te kingi, Ki te pai te kingi, ki te mea hoki e paingia ana tau pononga i tou aroaro, kia unga ahau e koe ki Hura, ki te pa o nga tanumanga o oku matua, kia hanga ai e ahau.
6അതിന്നു രാജാവു--രാജ്ഞിയും അരികെ ഇരുന്നിരുന്നു--നിന്റെ യാത്രെക്കു എത്രനാള്‍ വേണം? നീ എപ്പോള്‍ മടങ്ങിവരും എന്നു എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയപ്പാന്‍ രാജാവിന്നു സമ്മതമായി; ഞാന്‍ ഒരു അവധിയും പറഞ്ഞു.
6Na ka mea te kingi ki ahau, i tona taha ano hoki te kuini e noho ana, Kia pehea te roa ou ka haere nei; a hei a hea koe hoki mai ai? Na kua pai ki te kingi kia unga ahau: a whakaritea ana e ahau he wa ki a ia.
7രാജാവിന്നു തിരുവുള്ളമുണ്ടായി ഞാന്‍ യെഹൂദയില്‍ എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാര്‍ എന്നെ കടത്തിവിടേണ്ടതിന്നു
7I mea ano ahau ki te kingi, Ki te pai te kingi, me homai he pukapuka ki ahau ki nga kawana i tawahi o te awa, kia tukua ahau e ratou kia puta atu a tae noa ki Hura;
8അവര്‍ക്കും എഴുത്തുകളും ആലയത്തോടു ചേര്‍ന്ന കോട്ടവാതിലുകള്‍ക്കും പട്ടണത്തിന്റെ മതിലിന്നും ഞാന്‍ ചെന്നു പാര്‍പ്പാനിരിക്കുന്ന വീട്ടിന്നും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാന്‍ രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിന്നു അവന്നു ഒരു എഴുത്തും നല്കേണമേ എന്നും ഞാന്‍ രാജാവിനോടു അപേക്ഷിച്ചു. എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്കു അനുകൂലമായിരുന്നതുകൊണ്ടു രാജാവു അതു എനിക്കു തന്നു.
8He pukapuka ano hoki ki a Ahapa, kaitiaki o te ngahere a te kingi, kia homai e ia etahi rakau ki ahau hei hanga mo nga kurupae o nga keti o te nohoanga rangatira i te whare, mo te taiepa hoki o te pa, mo te whare hoki e haere atu ai ahau. Na ka h omai e te kingi ki ahau: i rite tonu ki ta te ringa pai o toku Atua i runga i ahau.
9അങ്ങനെ ഞാന്‍ നദിക്കു അക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കല്‍ വന്നു രാജാവിന്റെ എഴുത്തു അവര്‍ക്കും കൊടുത്തു. രാജാവു പടനായകന്മാരെയും കുതിരച്ചേവകരെയും എന്നോടുകൂടെ അയച്ചിരുന്നു.
9¶ Katahi ka haere ahau ki nga kawana i tera taha o te awa; hoatu ana e ahau nga pukapuka, a te kingi ki a ratou. I unga ano e te kingi etahi rangatira hoia, me etahi hoia eke hoiho hei hoa moku.
10ഹോരോന്യനായ സന്‍ ബല്ലത്തും അമ്മോന്യനായ ദാസന്‍ തോബീയാവും ഇതു കേട്ടപ്പോള്‍ യിസ്രായേല്‍മക്കള്‍ക്കു ഗുണം ചെയ്‍വാന്‍ ഒരു ആള്‍ വന്നതു അവര്‍ക്കും ഏറ്റവും അനിഷ്ടമായി.
10A, no te rongonga o Hanaparata Horoni raua ko te pononga, ko Topia Amoni, nui rawa te kino i kino ai ki a raua; no te mea kua tae he tangata hei rapu i te pai mo nga tama a Iharaira.
11ഞാന്‍ യെരൂശലേമില്‍ എത്തി അവിടെ മൂന്നു ദിവസം താമസിച്ചശേഷം
11Heoi kua tae ahau ki Hiruharama, a e toru oku ra ki reira.
12ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയില്‍ എഴുന്നേറ്റു; എന്നാല്‍ യെരൂശലേമില്‍ ചെയ്‍വാന്‍ എന്റെ ദൈവം എന്റെ മനസ്സില്‍ തോന്നിച്ചിരുന്നതു ഞാന്‍ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാന്‍ കയറിയിരുന്ന മൃഗം അല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.
12Na ka maranga ahau i te po, matou ko etahi tangata torutoru hei hoa moku: kihai hoki i korerotia e ahau ki tetahi ta toku Atua i homai ai ki toku ngakau kia meatia ki Hiruharama: kahore hoki oku kararehe; heoi ano ko te kararehe i eke ai ahau.
13ഞാന്‍ രാത്രിയില്‍ താഴ്വരവാതില്‍ വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതില്‍ക്കലും ചെന്നു യെരൂശലേമിന്റെ മതില്‍ ഇടിഞ്ഞുകിടക്കുന്നതും വാതിലുകള്‍ തീവെച്ചു ചുട്ടിരിക്കുന്നതും കണ്ടു.
13I haere ano ahau i te po i te kuwaha o te raorao, ki te ritenga o te puna tarakona, ki te kuwaha paru ano hoki, a tirotirohia iho e ahau nga taiepa o Hiruharama kua pakaru nei me ona keti kua pau nei i te ahi.
14പിന്നെ ഞാന്‍ ഉറവു വാതില്‍ക്കലേക്കും രാജാവിന്റെ കുളത്തിങ്കലേക്കും ചെന്നു; എന്നാല്‍ ഞാന്‍ കയറിയിരുന്ന മൃഗത്തിന്നു കടന്നുപോകുവാന്‍ സ്ഥലം പോരാതിരുന്നു.
14Katahi ahau ka haere ki te kuwaha o te puna, ki te poka wai ano a te kingi; heoi kahore he wahi e haere atu ai te kararehe e waha ana i ahau.
15രാത്രിയില്‍ തന്നേ ഞാന്‍ തോട്ടിന്റെ അരികത്തുകൂടി ചെന്നു മതില്‍ നോക്കി കണ്ടു താഴ്വരവാതിലിന്‍ വഴിയായി മടങ്ങിപ്പോന്നു.
15Na piki ana ahau i te awaawa i te po, tirotirohia ana e ahau te taiepa. Na tahuri ana ahau, tomo ana na te kuwaha o te raorao, hoki ana.
16ഞാന്‍ എവിടെപ്പോയി എന്നും എന്തു ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല; അന്നുവരെ ഞാന്‍ യെഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ വേലയെടുക്കുന്ന ശേഷം പേരോടോ യാതൊന്നും അറിയിച്ചിരുന്നില്ല.
16Heoi kihai nga rangatira i mohio e haere ana ranei ahau ki hea, he aha ranei taku e mea nei; kahore ano kia korerotia noatia e ahau ki nga Hurai, ki nga tohunga, ki nga tino tangata, ki nga rangatira, ki tera atu hunga ranei i mahi nei i nga mah i.
17അനന്തരം ഞാന്‍ അവരോടുയെരൂശലേം ശൂന്യമായും അതിന്റെ വാതിലുകള്‍ തീകൊണ്ടു വെന്തും കിടക്കുന്നതായി നാം അകപ്പെട്ടിരിക്കുന്ന ഈ അനര്‍ത്ഥം നിങ്ങള്‍ കാണുന്നുവല്ലോ; വരുവിന്‍ ; നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരൂശലേമിന്റെ മതില്‍ പണിയുക എന്നു പറഞ്ഞു.
17Katahi ka mea ahau ki a ratou, Ka kite koutou i te nui o to tatou aitua, ko Hiruharama kua ururuatia, ko ona keti kua wera i te ahi. Haere mai, tatou ka hanga i te taiepa o Hiruharama; kei waiho tonu tatou hei tawainga.
18എന്റെ ദൈവത്തിന്റെ കൈ എനിക്കു അനുകൂലമായിരുന്നതും രാജാവു എന്നോടു കല്പിച്ച വാക്കുകളും ഞാന്‍ അറിയിച്ചപ്പോള്‍ അവര്‍നാം എഴുന്നേറ്റു പണിയുക എന്നു പറഞ്ഞു. അങ്ങനെ അവര്‍ ആ നല്ല പ്രവൃത്തിക്കായി അന്യോന്യം ധൈര്യപ്പെടുത്തി.
18Na ka korerotia e ahau ki a ratou te ringa o toku Atua i pai nei ki runga i ahau, me nga kupu a te kingi i korerotia ki ahau. Na ka mea ratou, Tatou ka whakatika, ka hanga. Heoi kei te whakakaha ratou i o ratou ringa mo tenei mahi pai.
19എന്നാല്‍ ഹോരോന്യനായ സന്‍ ബല്ലത്തും അമ്മോന്യനായ ദാസന്‍ തോബീയാവും അരാബ്യനായ ഗേശെമും ഇതു കേട്ടിട്ടു ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു; നിങ്ങള്‍ ചെയ്യുന്ന ഈ കാര്യം എന്തു? നിങ്ങള്‍ രാജാവിനോടു മത്സരിപ്പാന്‍ ഭാവിക്കുന്നുവോ എന്നു ചോദിച്ചു.
19I te rongonga ia o Hanaparata Horoni, ratou ko te pononga, ko Topia Amoni, ko Keheme Arapi, ka whakahi mai ratou ki a matou, ka whakahawea ki a matou, ka mea, He aha tenei mea ka meatia nei e koutou? ka whakakeke ranei koutou ki te kingi?
20അതിന്നു ഞാന്‍ അവരോടുസ്വര്‍ഗ്ഗത്തിലെ ദൈവം ഞങ്ങള്‍ക്കു കാര്യം സാധിപ്പിക്കും; ആകയാല്‍ അവന്റെ ദാസന്മാരായ ഞങ്ങള്‍ എഴുന്നേറ്റു പണിയും; നിങ്ങള്‍ക്കോ യെരൂശലേമില്‍ ഒരു ഔഹരിയും അവകാശവും ജ്ഞാപകവുമില്ല എന്നുത്തരം പറഞ്ഞു.
20Katahi ka whakahoki ahau ki a ratou, ka mea ki a ratou, Ko te Atua o te rangi, mana e tika ai ta matou. Na ka whakatika matou, ana tangata, ka hanga. Ko koutou ia, kahore he wahi, he tikanga, he maharatanga ranei, i Hiruharama.