Malayalam

Maori

Nehemiah

4

1ഞങ്ങള്‍ മതില്‍ പണിയുന്നു എന്നു സന്‍ ബല്ലത്ത് കേട്ടപ്പോള്‍ അവന്‍ കോപവും മഹാരോഷവും പൂണ്ടു യെഹൂദന്മാരെ നിന്ദിച്ചു.
1¶ No te rongonga ia o Hanaparata kei te hanga matou i te taiepa, ka riri, nui atu te riri, ka whakahi ki nga Hurai.
2ഈ ദുര്‍ബ്ബലന്മാരായ യെഹൂദന്മാര്‍ എന്തു ചെയ്‍വാന്‍ പോകുന്നു? അവരെ സമ്മതിക്കുമോ അവര്‍ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ടു പണി തീര്‍ത്തുകളയുമോ? വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരങ്ങളില്‍ നിന്നു അവര്‍ കല്ലു ജീവിപ്പിക്കുമോ എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമര്‍യ്യാസൈന്യവും കേള്‍ക്കെ പറഞ്ഞു.
2Na ka korero ia i te aroaro o ona teina, o te ope ano o Hamaria, ka mea, E aha ana enei Hurai ngoikore? e hanga pa ranei ratou? e mea patunga tapu ranei ratou? e oti ranei i a ratou i te ra kotahi? e whakaorangia ake ranei e ratou nga kohatu i ro to i nga puranga paru kua oti na te tahu?
3അപ്പോള്‍ അവന്റെ അടുക്കല്‍ നിന്നിരുന്ന അമ്മോന്യനായ തോബീയാവുഅവര്‍ എങ്ങനെ പണിതാലും ഒരു കുറുക്കന്‍ കയറിയാല്‍ അവരുടെ കന്മതില്‍ ഉരുണ്ടുവീഴും എന്നു പറഞ്ഞു.
3Na i tona taha a Topia Amoni, a ka mea ia, Ko taua mea e hanga na e ratou, ki te piki atu he pokiha, ka pakaru ta ratou taiepa kohatu.
4ഞങ്ങളുടെ ദൈവമേ, കേള്‍ക്കേണമേ; ഞങ്ങള്‍ നിന്ദിതന്മാര്‍ ആയിരിക്കുന്നു; അവരുടെ നിന്ദയെ അവരുടെ സ്വന്തതലയിലേക്കു തിരിച്ചു പ്രവാസദേശത്തില്‍ അവരെ കവര്‍ച്ചെക്കു ഏല്പിക്കേണമേ.
4Whakarongo, e to matou Atua, e whakahaweatia ana hoki matou; whakahokia iho ano ta ratou taunu ki runga ki to ratou upoko; hoatu hoki ratou hei taonga parakete ki te whenua e whakaraua ai;
5പണിയുന്നവര്‍ കേള്‍ക്കെ അവര്‍ നിന്നെ കോപിപ്പിച്ചിരിക്കയാല്‍ അവരുടെ അകൃത്യം മറെക്കരുതേ; അവരുടെ പാപം നിന്റെ മുമ്പില്‍ നിന്നു മാഞ്ഞുപോകയും അരുതേ.
5A kei hipokina to ratou he, kaua ano to ratou hara e murua i tou aroaro; mo ratou i whakapataritari i a koe i te aroaro o nga kaihanga.
6അങ്ങനെ ഞങ്ങള്‍ മതില്‍ പണിതു; വേല ചെയ്‍വാന്‍ ജനത്തിന്നു ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ടു മതില്‍ മഴുവനും പാതിപൊക്കംവരെ തീര്‍ത്തു.
6Na hanga ana e matou te taiepa; a ka honoa te taiepa katoa, kia tae ki te hawhe ano o tona tiketike: he ngakau hoki to te iwi ki te mahi.
7യെരൂശലേമിന്റെ മതിലുകള്‍ അറ്റകുറ്റം തീര്‍ന്നുവരുന്നു എന്നും ഇടിവുകള്‍ അടഞ്ഞുതുടങ്ങി എന്നും സന്‍ ബല്ലത്തും തോബീയാവും അരാബ്യരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോള്‍ അവര്‍ക്കും മഹാകോപം ജനിച്ചു.
7¶ I te rongonga ia o Hanaparata, o Topia, o nga Arapi, o nga Amoni, o nga Aharori, kua neke haere te hanga o nga taiepa o Hiruharama, a kua timata nga wahi pakaru te kapi, na nui atu to ratou riri.
8യെരൂശലേമിന്റെ നേരെ ചെന്നു യുദ്ധം ചെയ്യേണ്ടതിന്നും അവിടെ കലക്കം വരുത്തേണ്ടതിന്നും അവര്‍ ഒക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി.
8Na ka whakatupu ngatahi ratou katoa i te he, kia haere mai ki te whawhai ki Hiruharama, whakaware ai.
9ഞങ്ങളോ ഞങ്ങളുടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു; അവരുടെ നിമിത്തം രാവും പകലും കാവല്‍ക്കാരെ ആക്കേണ്ടിവന്നു.
9Heoi inoi ana matou ki to matou Atua, whakaturia ana e matou he atiati mo ratou, i te ao, i te po, i te wehi hoki i a ratou.
10എന്നാല്‍ യെഹൂദ്യര്‍ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാല്‍ മതില്‍ പണിവാന്‍ നമുക്കു കഴികയില്ല എന്നു പറഞ്ഞു.
10Na ka mea a Hura, Kua hemo te kaha o nga kaipikau, e nui ana hoki te paru; na e kore matou e kaha ki te hanga i te taiepa.
11ഞങ്ങളുടെ ശത്രുക്കളോനാം അവരുടെ ഇടയില്‍ ചെന്നു അവരെ കൊന്നു പണി മുടക്കുന്നതുവരെ അവര്‍ ഒന്നും അറികയും കാണുകയും അരുതു എന്നു പറഞ്ഞു.
11I mea ano o matou hoariri, E kore ratou e mohio, e kore e kite, kia tae atu ra ano tatou ki waenganui i a ratou, ko reira tatou tukituki ai i a ratou, whakamutu ai hoki i te mahi.
12അവരുടെ സമീപം പാര്‍ത്ത യെഹൂദന്മാര്‍ പല സ്ഥലങ്ങളില്‍നിന്നും വന്നു; നിങ്ങള്‍ ഞങ്ങളുടെ അടുക്കല്‍ വരുവിന്‍ എന്നു പത്തു പ്രാവശ്യം ഞങ്ങളോടു അപേക്ഷിച്ചു.
12A, no te taenga mai o nga Hurai e noho ana i to ratou taha, tekau a ratou meatanga mai ki a matou i nga wahi katoa, Me hoki mai koutou ki a matou.
13അതുകൊണ്ടു ഞാന്‍ മതിലിന്റെ പിമ്പുറത്തു പൊക്കം കുറഞ്ഞ സ്ഥലങ്ങളിലും തുറന്നുകിടക്കുന്ന സ്ഥലങ്ങളിലും ആളുകളെ ആക്കി ജനത്തെ കുടുംബം കുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടും കൂടെ നിര്‍ത്തി.
13Na reira i whakaturia ai e ahau ki nga wahi o raro, ki tua mai o te taiepa, ki nga wahi tuwhera ano hoki, whakaturia ana e ahau te iwi, tenei hapu, tenei hapu, o ratou, i a ratou ano a ratou hoari, a ratou tao, a ratou kopere.
14ഞാന്‍ നോക്കി എഴുന്നേറ്റുനിന്നു പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടുംനിങ്ങള്‍ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കര്‍ത്താവിനെ ഔര്‍ത്തു നിങ്ങളുടെ സഹോദരന്മാര്‍ക്കും പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ഭാര്യമാര്‍ക്കും വീടുകള്‍ക്കും വേണ്ടി പൊരുതുവിന്‍ എന്നു പറഞ്ഞു.
14Na ka titiro ahau, ka whakatika ki runga, ka mea ki nga rangatira, ki nga tangata nunui, ki era atu ano o te iwi, Kaua e wehi ki a ratou. Kia mahara ki te Ariki, ki te mea nui e wehingia ana, ka whawhai kia ora ai o koutou tuakana, teina, a kout ou tama, a koutou tamahine, a koutou wahine, me o koutou whare.
15ഞങ്ങള്‍ക്കു അറിവു കിട്ടിപ്പോയെന്നും ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കള്‍ കേട്ടശേഷം ഞങ്ങള്‍ എല്ലാവരും മതിലിങ്കല്‍ താന്താന്റെ വേലെക്കു മടങ്ങിച്ചെല്ലുവാനിടയായി.
15A, ka rongo o matou hoariri ka mohiotia tera e matou, a kua whakataka nei e te Atua o ratou whakaaro, na hoki ana matou katoa ki te taiepa ki tana mahi, ki tana mahi.
16അന്നുമുതലക്കു എന്റെ ഭൃത്യന്മാരില്‍ പാതിപേര്‍ വേലെക്കു നിന്നു പാതിപേര്‍ കുന്തവും പരിചയും വില്ലും കവചവും ധരിച്ചു നിന്നു; മതില്‍ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകില്‍ പ്രഭുക്കന്മാര്‍ നിന്നു;
16¶ No taua ra ano ko tetahi tanga o aku tangata hei mahi i te mahi, a ko tetahi tanga o ratou hei pupuri i nga tao, i nga whakangungu rakau, i nga kopere, i nga pukupuku; ko nga rangatira, i muri ratou i te whare katoa o Hura.
17ചുമടെടുക്കുന്ന ചുമട്ടുകാര്‍ ഒരു കൈകൊണ്ടു വേല ചെയ്കയും മറ്റെ കൈകൊണ്ടു ആയുധം പിടിക്കയും ചെയ്തു.
17Ko nga kaihanga i te taiepa, me nga kaiwaha i nga pikaunga, whakawaha ana ratou, a kotahi te ringa o tenei, o tenei, ki te mahi i te mahi, kotahi hei pupuri i te patu.
18പണിയുന്നവര്‍ അരെക്കു വാള്‍ കെട്ടിയുംകൊണ്ടു പണിതു. എന്നാല്‍ കാഹളം ഊതുന്നവന്‍ എന്റെ അടുക്കല്‍ തന്നേ ആയിരുന്നു.
18Na, ko nga kaihanga, whitiki rawa tana hoari ki tona taha, ki tona taha: na hanga ana ratou: i toku taha ano hoki ko te kaiwhakatangi tetere.
19ഞാന്‍ പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷംജനത്തോടുംവേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേല്‍ ചിതറി തമ്മില്‍ തമ്മില്‍ അകന്നിരിക്കുന്നു.
19I mea ano ahau ki nga rangatira, ki nga tangata nunui, ki era atu ano o te iwi, He nui te mahi, he tatahi, kua tohatoha noa atu ano tatou ki te taiepa, matara noa tetahi i tetahi;
20നിങ്ങള്‍ കാഹളനാദം കേള്‍ക്കുന്നേടത്തു ഞങ്ങളുടെ അടുക്കല്‍ കൂടിക്കൊള്‍വിന്‍ ; നമ്മുടെ ദൈവം നമുക്കു വേണ്ടി യുദ്ധം ചെയ്യും എന്നു പറഞ്ഞു.
20Ko te wahi e rongo ai koutou i te tangi o te tetere, me huihui ki a matou ki reira: ma to tatou Atua ta tatou pakanga.
21അങ്ങനെ ഞങ്ങള്‍ പണി നടത്തി; പാതിപേര്‍ നേരം വെളുക്കുമ്പോള്‍തുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.
21Heoi mahia ana e matou te mahi; na ko tetahi tanga ki te pupuri tao, no te haukanga ake ano o te ata a puta noa nga whetu.
22ആ കാലത്തു ഞാന്‍ ജനത്തോടുരാത്രിയില്‍ നമുക്കു കാവലിന്നും പകല്‍ വേല ചെയ്യുന്നതിന്നും ഉതകത്തക്കവണ്ണം ഔരോരുത്തന്‍ താന്താന്റെ വേലക്കാരനുമായി യെരൂശലേമിന്നകത്തു പാര്‍ക്കേണം എന്നു പറഞ്ഞു.
22I mea ano ahau ki te iwi i taua wa, Kia moe tenei tangata, tenei tangata, me tana pononga ano, ki roto ki Hiruharama, a ka ai ratou hei kaitiaki mo tatou i te po, hei mahi ano i te awatea.
23ഞാനോ എന്റെ സഹോദരന്മാരോ എന്റെ ബാല്യക്കാരോ എന്റെ കീഴിലുള്ള കാവല്‍ക്കാരോ ആരും ഉടുപ്പു മാറിയില്ല; കുളിക്കുന്ന സമയത്തുകൂടെയും ആയുധം ധരിച്ചിരുന്നു.
23Heoi ko ahau, ko oku teina, ko aku pononga, me nga kaitiaki i whai mai nei i ahau, kihai i whakarerea atu o matou kakahu. Mau tonu te patu a tenei, a tenei, i te haerenga ki te wai.