Malayalam

Maori

Numbers

12

1മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ടു കൂശ്യസ്ത്രീനിമിത്തം മിര്‍യ്യാമും അഹരോനും അവന്നു വിരോധമായി സംസാരിച്ചു
1¶ Na ka whakahe a Miriama rau ko Arona ki a Mohi mo te wahine Kuhi i marenatia e ia: he wahine Kuhi hoki tana i marena ai.
2യഹോവ മോശെ മുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങള്‍ മുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു.
2A ka mea raua, Koia ranei i a Mohi anake nga korero a Ihowa? kahore ranei ana korero hoki i a maua? A ka rongo a Ihowa.
3മോശെ എന്ന പുരുഷനോ ഭൂതലത്തില്‍ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു.
3Na, he tangata mahaki rawa a Mohi i nga tangata katoa o te mata o te whenua.
4പെട്ടെന്നു യഹോവ മോശെയോടും അഹരോനോടും മിര്‍യ്യാമിനോടുംനിങ്ങള്‍ മൂവരും സമാഗമനക്കുടാരത്തിങ്കല്‍ വരുവിന്‍ എന്നു കല്പിച്ചു; അവര്‍ മൂവരും ചെന്നു.
4¶ Na i ohorere tunu te korerotanga a Ihowa ki a Mohi ratou ko Arona, ko Miriama, Puta mai koutou tokotoru ki te tapenakara o te whakaminenga. A ka puta atu ratu tokotoru.
5യഹോവ മേഘസ്തംഭത്തില്‍ ഇറങ്ങി കൂടാരവാതില്‍ക്കല്‍ നിന്നു അഹരോനെയും മിര്‍യ്യാമിനെയും വിളിച്ചു; അവര്‍ ഇരുവരും അങ്ങോട്ടു ചെന്നു.
5Na ka heke iho a Ihowa i roto i te pou kapua, a ka tu ki te whatitoka o te tapenakara, ka karanga hoki ki a Arona raua ko Miriama: a ka puta raua.
6പിന്നെ അവന്‍ അരുളിച്ചെയ്തതുഎന്റെ വചനങ്ങളെ കേള്‍പ്പിന്‍ ; നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടെങ്കില്‍ യഹോവയായ ഞാന്‍ അവന്നു ദര്‍ശനത്തില്‍ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തില്‍ അവനോടു അരുളിച്ചെയ്കയും ചെയ്യും.
6A ka mea ia, Tena, whakarongo ki aku korero: ki te mea he poropiti kei a koutou, ka whakaatu atu ahau, a Ihowa i ahau ki a ia, he mea whakakite, he korero moemoea ki a ia.
7എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവന്‍ എന്റെ ഗൃഹത്തില്‍ ഒക്കെയും വിശ്വസ്തന്‍ ആകുന്നു.
7Ehara taku pononga, a Mohi i te pera; he pono ia i toku whare katoa:
8അവനോടു ഞാന്‍ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവന്‍ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങള്‍ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാന്‍ ശങ്കിക്കാഞ്ഞതു എന്തു?
8Ka korero ahau ki a ia, he mangai, he mangai, he korero mata nui, kahore hoki he kupu ngaro; a e kite ano ia i te ahua o Ihowa: he aha ra korua te wehi ai ki te whakahe mo taku pononga, mo Mohi?
9യഹോവയുടെ കോപം അവരുടെ നേരെ ജ്വലിച്ചു അവന്‍ മറഞ്ഞു.
9Na ka mutu te riri o Ihowa ki a raua, a haere ana ia.
10മേഘവും കൂടാരത്തിന്മേല്‍ നിന്നു നീങ്ങിപ്പോയി. മിര്‍യ്യാം ഹിമംപോലെ വെളുത്തു കുഷ്ഠരോഗിണിയായി; അഹരോന്‍ മിര്‍യ്യാമിനെ നോക്കിയപ്പോള്‍ അവള്‍ കുഷ്ടരോഗിണി എന്നു കണ്ടു.
10¶ Na ka riro atu te kapua i runga i te tapenakara: na! he repera a Miriama, kua rite ki te hukarere: a ka titiro a Arona ki a Miriama, e! he repera.
11അഹരോന്‍ മോശെയോടുഅയ്യോ യജമാനനേ, ഞങ്ങള്‍ ഭോഷത്വമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേല്‍ വെക്കരുതേ.
11Na ka mea a Arona ki a Mohi, Aue, e toku ariki, kaua e utaina ki a maua tenei hara i poauau nei, i hara nei maua.
12അമ്മയുടെ ഗര്‍ഭത്തില്‍നിന്നു പുറപ്പെടുമ്പോള്‍ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവള്‍ ആകരുതേ എന്നു പറഞ്ഞു.
12Kei rite ia ki te mea kua mate, ki te mea kua pau tetahi wahi o ona kikokiko i te putanga mai i te kopu o tona whaea.
13അപ്പോള്‍ മോശെ യഹോവയോടുദൈവമേ, അവളെ സൌഖ്യമാക്കേണമേ എന്നു നിലവിളിച്ചു.
13Na ka karanga atu a Mohi ki a Ihowa, ka mea, E te Atua, tena ra, whakaorangia ia.
14യഹോവ മോശെയോടുഅവളുടെ അപ്പന്‍ അവളുടെ മുഖത്തു തുപ്പിയെങ്കില്‍ അവള്‍ ഏഴുദിവസം ലജ്ജിച്ചിരിക്കയില്ലയോ? അവളെ ഏഴു ദിവസത്തേക്കു പാളയത്തിന്നു പുറത്തു അടെച്ചിടേണം; പിന്നത്തേതില്‍ അവളെ ചേര്‍ത്തുകൊള്ളാം എന്നു കല്പിച്ചു.
14Na ka mea a Ihowa, ki a Mohi, Me i tuwha kau tona papa ki tona mata e kore ianei ia e whakama, a whitu noa nga ra? kia whitu nga ra e tutakina atu ai ia ki waho o te puni, a muri iho ka mauria mai ano.
15ഇങ്ങനെ മിര്‍യ്യാമിനെ ഏഴു ദിവസം പാളയത്തിന്നു പുറത്തു ആക്കി അടെച്ചിട്ടു; അവളെ വീണ്ടും അംഗീകരിച്ചതുവരെ ജനം യാത്ര ചെയ്യാതിരുന്നു.
15Na tutakina atu ana a Miriama ki waho o te puni, e whitu nga ra; kihai ano hoki te iwi i haere, kia whakahokia mai ra ano a Miriama.
16അതിന്റെ ശേഷം ജനം ഹസേരോത്തില്‍നിന്നു പുറപ്പെട്ടു പാരാന്‍ മരുഭൂമിയില്‍ പാളയമിറങ്ങി.
16A muri iho ka turia e te iwi i Hateroto, a noho ana i te koraha o Parana.