1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
1¶ I korero ano a Ihowa ki a Mohi raua ko Arona, i mea,
2യിസ്രായേല്‍ മക്കളില്‍ ഔരോരുത്തന്‍ താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനക്കുടാരത്തിന്നെതിരായി ചുറ്റും അവര്‍ പാളയമിറങ്ങേണം.
2Me whakatu tona teneti e nga tama a Iharaira, ki te taha o tona kara, o tona kara, ki nga tohu o nga whare o o ratou matua: he te takiwa atu ki te tapenakara o te whakaminenga te turanga o o ratou teneti a tawhio noa.
3യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി കിഴക്കു സൂര്യോദയത്തിന്നു നേരെ പാളയമിറങ്ങേണം; യെഹൂദയുടെ മക്കള്‍ക്കു അമ്മീനാദാബിന്റെ മകന്‍ നഹശോന്‍ പ്രഭു ആയിരിക്കേണം.
3¶ Ki te taha ki te rawhiti, ara ki te putanga mai o te ra, whakatu ai nga tangata o te kara o te puni o Hura, me o ratou ope: ko Nahahona tama a Aminarapa hei rangatira mo nga tama a Hura.
4അവന്റെ ഗണം ആകെ എഴുപത്തുനാലായിരത്തറുനൂറു പേര്‍.
4A, ko tona ope, ko nga mea o ratou i taua, e whitu tekau ma wha mano e ono rau.
5അവന്റെ അരികെ യിസ്സാഖാര്‍ഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്റെ മക്കള്‍ക്കു സൂവാരിന്റെ മകന്‍ നെഥനയേല്‍ പ്രഭു ആയിരിക്കേണം.
5Na ko nga mea e whakatu teneti ki tua atu i a ia ko te iwi o Ihakara: a ko Netaneere tama a Tuara hei rangatira mo nga tama a Ihakara:
6അവന്റെ ഗണം ആകെ അമ്പത്തുനാലായിരത്തി നാനൂറു പേര്‍.
6Ko tona ope, ko nga mea o ratou i taua, e rima tekau ma wha mano e wha rau:
7പിന്നെ സെബൂലൂന്‍ ഗോത്രം; സെബൂലൂന്റെ മക്കള്‍ക്കു ഹേലോന്റെ മകന്‍ എലീയാബ് പ്രഭു ആയിരിക്കേണം.
7A ko te iwi o Hepurona: a ko Eriapa tama a Herona, hei rangatira mo nga tama a Hepurona:
8അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറു പേര്‍.
8A, ko tona ope, ko nga mea o ratou i taua, e rima tekau ma whitu mano e wha rau.
9യെഹൂദാപാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ലക്ഷത്തെണ്‍പത്താറായിരത്തി നാനൂറു പേര്‍. ഇവര്‍ ആദ്യം പുറപ്പെടേണം.
9Ko nga tangata katoa i taua o te puni o Hura kotahi rau e waru tekau ma ono mano e wha rau, i o ratou ope. Ko enei e haere wawe.
10രൂബേന്‍ പാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി തെക്കുഭാഗത്തു പാളയമിറങ്ങേണം; രൂബേന്റെ മക്കള്‍ക്കു ശെദേയൂരിന്റെ മകന്‍ എലീസൂര്‍ പ്രഭു ആയിരിക്കേണം.
10Hei te taha ki te tonga te kara o te puni o Reupena, me o ratou ope: a ko Erituru tama a Hereuru, hei rangatira mo nga tama a Reupena.
11അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേര്‍.
11A, ko tona ope, ko nga mea o ratou i taua, e wha tekau ma ono mano e rima rau.
12അവന്റെ അരികെ ശിമെയോന്‍ ഗോത്രം പാളയമിറങ്ങേണം; ശിമെയോന്റെ മക്കള്‍ക്കു സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേല്‍ പ്രഭു ആയിരിക്കേണം.
12A, me whakatu ki tona taha ko te iwi o Himiona: a ko Herumiere tama a Turiharai, hei rangatira mo nga tama a Himiona.
13അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേര്‍.
13Ko tona ope, ko nga mea o ratou i taua, e rima tekau ma iwa mano e toru rau.
14പിന്നെ ഗാദ് ഗോത്രം; ഗാദിന്റെ മക്കള്‍ക്കു രെയൂവേലിന്റെ മകന്‍ എലീയാസാഫ് പ്രഭു ആയിരിക്കേണം.
14Ko reira te iwi o Kara: a ko Eriahapa tama a Reuere, hei rangatira mo nga tama a Kara.
15അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേര്‍.
15A, ko tona ope, ko nga mea o ratou i taua, e wha tekau ma rima mano e ono rau e rima tekau.
16രൂബേന്‍ പാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തമ്പത്തോരായിരത്തി നാനൂറ്റമ്പതു പേര്‍. അവര്‍ രണ്ടാമതായി പുറപ്പെടേണം.
16Ko nga tangata katoa i taua o te puni o Reupena kotahi rau e rima tekau ma tahi mano e wha rau e rima tekau, i o ratou ope. Me haere ratou hei tuarua mo nga matua.
17പിന്നെ സമാഗമനക്കുടാരം പാളയത്തിന്റെ നടുവില്‍ ലേവ്യരുടെ പാളയവുമായി യാത്രചെയ്യേണം; അവര്‍ പാളയമിറങ്ങുന്നതു പോലെ തന്നേ താന്താങ്ങളുടെ കൊടിക്കരികെ യഥാക്രമം പുറപ്പെടേണം.
17Ko reira manunu atu ai te tapenakara o te whakaminenga, ko te puni o nga Riwaiti ki waenganui o nga puni: kia rite to ratou haerenga ki to ratou nohoanga iho, ia tangata ki tona wahi, i te taha ano o o ratou kara.
18എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി പടിഞ്ഞാറെഭാഗത്തു പാളയമിറങ്ങേണം; എഫ്രയീമിന്റെ മക്കള്‍ക്കു അമ്മീഹൂദിന്റെ മകന്‍ എലീശാമാ പ്രഭു ആയിരിക്കേണം.
18Hei te taha ki te hauauru te kara o te puni o Eparaima, me o ratou ope: a ko te rangatira mo nga tama a Eparaima, ko Erihama tama a Amihuru.
19അവന്റെ ഗണം ആകെ നാല്പതിനായിരത്തഞ്ഞൂറു പേര്‍.
19A, ko tona ope, ko nga mea o ratou i taua, e wha tekau mano e rima rau.
20അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കള്‍ക്കു പെദാസൂരിന്റെ മകന്‍ ഗമലീയേല്‍ പ്രഭു ആയിരിക്കേണം.
20A ki tona taha ko te iwi o Manahi: a, ko te rangatira mo nga tama a Manahi ko Kamariere, tama a Peraturu.
21അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തിരുനൂറു പേര്‍.
21A, ko tona ope, ko nga mea o ratu i taua, e toru tekau ma rua mano e rua rau.
22പിന്നെ ബെന്യാമീന്‍ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കള്‍ക്കു ഗിദെയോനിയുടെ മകന്‍ അബീദാന്‍ പ്രഭു ആയിരിക്കേണം.
22Ko reira te iwi o Pineamine: a ko te rangatira mo nga tama a Pineamine ko Apirana tama a Kirioni.
23അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറു പേര്‍.
23A, ko tona ope, ko nga mea o ratou i taua, e toru tekau ma rima mano e wha rau.
24എഫ്രയീംപാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേര്‍. അവര്‍ മൂന്നാമതായി പുറപ്പെടേണം.
24Ko nga tangata katoa i taua o te puni o Eparaima kotahi rau e waru mano, kotahi rau, i o ratou ope. A ka hapainga ratou hei tuatoru mo nga matua.
25ദാന്‍ പാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കള്‍ക്കു അമ്മീശദ്ദായിയുടെ മകന്‍ അഹീയേസര്‍ പ്രഭു ആയിരിക്കേണം.
25Hei te taha ki te raki te kara o te puni o Rana, me o ratou ope: a ko te rangatira mo nga tama a Rana ko Ahietere tama a Amiharai.
26അവന്റെ ഗണം ആകെ അറുപത്തീരായിരത്തെഴുനൂറു പേര്‍.
26A, ko tona ope, ko nga mea o ratou i taua, e ono tekau ma rua mano e whitu rau.
27അവന്റെ അരികെ ആശേര്‍ഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കള്‍ക്കു ഒക്രാന്റെ മകന്‍ പഗീയേല്‍ പ്രഭു ആയിരിക്കേണം.
27Na me whakatu ki tona taha ko te iwi o Ahera: a, ko te rangatira mo nga tama a Ahera ko Pakiere tama a Okorana.
28അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേര്‍.
28A, ko tona ope, ko nga mea o ratou i taua, e wha tekau ma tahi mano e rima rau.
29പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കള്‍ക്കു ഏനാന്റെ മകന്‍ അഹീര പ്രഭു ആയിരിക്കേണം.
29Ko reira te iwi o Napatari: a, ko te rangatira mo nga tama a Napatari ko Ahira tama a Enana.
30അവന്റെ ഗണം ആകെ അമ്പത്തുമൂവായിരത്തി നാനൂറു പേര്‍.
30A, ko tona ope, ko nga mea o ratou i taua, e rima tekau ma toru mano e wha rau.
31ദാന്‍ പാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തറുനൂറു പേര്‍. അവര്‍ തങ്ങളുടെ കൊടികളോടുകൂടെ ഒടുവില്‍ പുറപ്പെടേണം.
31Ko nga mea katoa i taua o te puni o Rana kotahi rau e rima tekau ma whitu mano e ono rau. Hei muri rawa ratou haere ai, me o ratou kara.
32യിസ്രായേല്‍മക്കളില്‍ ഗോത്രം ഗോത്രമായി എണ്ണപ്പെട്ടവര്‍ ഇവര്‍ തന്നേ. പാളയങ്ങളില്‍ ഗണംഗണമായി എണ്ണപ്പെട്ടവര്‍ ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞുറ്റമ്പതു പേര്‍ ആയിരുന്നു.
32Ko enei o nga tama a Iharaira i taua, i nga whare o o ratou matua: taua ake o nga puni, i o ratou ope, e ono rau e toru mano e rima rau e rima tekau.
33എന്നാല്‍ യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കളുടെ കൂട്ടത്തില്‍ ലേവ്യരെ എണ്ണിയില്ല.
33Ko nga Riwaiti ia, kihai i taua i roto i nga tama a Iharaira; ko ta Ihowa hoki tena i whakahau ai ki a Mohi.
34യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേല്‍മക്കള്‍ ചെയ്തു; അങ്ങനെ തന്നേ അവര്‍ താന്താങ്ങളുടെ കൊടിക്കരികെ പാളയമിറങ്ങി; അങ്ങനെ തന്നേ അവര്‍ കുടുംബംകുടുംബമായും കുലം കുലമായും പുറപ്പെട്ടു.
34Na ka peratia e nga tama a Iharaira; ka peratia katoatia i ta Ihowa i whakahau ai ki a Mohi, ta ratou whakanoho ki te taha o a ratou kara, to ratou hapainga atu, tenei, tenei, i roto i tona hapu ano, rite tonu ki nga whare o o ratou matua.