Malayalam

Maori

Numbers

34

1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
1¶ I korero ano a Ihowa ki a Mohi, i mea,
2യിസ്രായേല്‍മക്കളോടു നീ കല്പിക്കേണ്ടതെന്തെന്നാല്‍നിങ്ങള്‍ കനാന്‍ ദേശത്തു എത്തുമ്പോള്‍ നിങ്ങള്‍ക്കു അവകാശമായി വരുവാനിരിക്കുന്ന ദേശത്തിന്റെ അതിര്‍ ഇങ്ങനെ ആയിരിക്കേണം.
2Whakahaua nga tama a Iharaira, mea atu ki a ratou, E tae koutou ki te whenua o Kanaana; ko te whenua tenei e riro i a koutou hei kainga tupu, ara te whenua o Kanaana, me ona rohe:
3തെക്കെ ഭാഗം സീന്‍ മരുഭൂമിതുടങ്ങി എദോമിന്റെ വശത്തുകൂടിയായിരിക്കേണം; നിങ്ങളുടെ തെക്കെ അതിര്‍ കിഴക്കു ഉപ്പുകടലിന്റെ അറ്റം തുടങ്ങി ആയിരിക്കേണം.
3Na kei te koraha o Hini te taha ki a koutou whaka te tonga, haere tonu i te rohe o Eroma; a hei rohe ki a koutou ki te tonga te pito rawa o te moana Tote, whaka te rawhiti:
4പിന്നെ നിങ്ങളുടെ അതിര്‍ അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്ബര്‍ന്നേയയുടെ തെക്കു അവസാനിക്കേണം. അവിടെനിന്നു ഹസര്‍-അദ്ദാര്‍വരെ ചെന്നു അസ്മോനിലേക്കു കടക്കേണം.
4Na ka piko to koutou rohe i te tonga ki te pikitanga o Akarapimi, a whiti tonu ki Hini: na, ka rere i te tonga, a Kareheparenga, haere, a Hataraarara, whiti tonu atu ki Atamono:
5പിന്നെ അതിര്‍ അസ്മോന്‍ തുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കല്‍ അവസാനിക്കേണം.
5Na ka piko te rohe i Atamono, a te awa o Ihipa, a marere atu ki te moana.
6പടിഞ്ഞാറോ മഹാസമുദ്രം അതിര്‍ ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറെ അതിര്‍.
6Na, ko te rohe ki te hauauru, ko te moana nui me tona rohe; ko to koutou rohe ki te hauauru tenei.
7വടക്കോ മഹാസമുദ്രംതുടങ്ങി ഹോര്‍പര്‍വ്വതം നിങ്ങളുടെ അതിരാക്കേണം.
7A ko tenei to koutou rohe ki te raki: me whakatakoto e koutou i te moana nui ki Maunga Horo:
8ഹോര്‍പര്‍വ്വതംമുതല്‍ ഹമാത്ത്വരെ അതിരാക്കേണം. സെദാദില്‍ ആ അതിര്‍ അവസാനിക്കേണം;
8Me whakatakoto ano hoki i Maunga Horo ki te haerenga atu ki Hamata; a kei Terara nga putanga atu o te rohe:
9പിന്നെ അതിര്‍ സിഫ്രോന്‍ വരെ ചെന്നു ഹസാര്‍-ഏനാനില്‍ അവസാനിക്കേണം; ഇതു നിങ്ങളുടെ വടക്കെ അതിര്‍.
9A ka tae te rohe ki Tipirono, a kei Hataraenana ona putanga atu; ko te rohe tenei ki a koutou whaka te raki.
10കിഴക്കോ ഹസാര്‍-എനാന്‍ തുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കേണം.
10Me whakatakoto ano to koutou rohe ki te rawhiti i Hataraenana ki Hepama:
11ശെഫാംതുടങ്ങി ആ അതിര്‍ അയീന്റെ കിഴക്കു ഭാഗത്തു രിബ്ളാവരെ ഇറങ്ങിച്ചെന്നിട്ടു കിന്നേരെത്ത് കടലിന്റെ കിഴക്കെ കര തൊട്ടിരിക്കേണം.
11A ka haere te rohe ki raro i Hepama ki Ripira, ki te taha ki te rawhiti o Aina; a ka haere tonu te rohe ki raro, a ka tae ki te taha o te moana o Kinereta whaka te rawhiti:
12അവിടെ നിന്നു യോര്‍ദ്ദാന്‍ വഴിയായി ഇറങ്ങിച്ചെന്നു ഉപ്പുകടലിങ്കല്‍ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്റെ അതിര്‍ ആയിരിക്കേണം.
12A ka haere te rohe ki Horano, a kei te moana tote ona putanga: ko te whenua tenei mo koutou, me ona rohe a tawhio noa.
13മോശെ യിസ്രായേല്‍മക്കളോടു കല്പിച്ചതുനിങ്ങള്‍ക്കു ചീട്ടിനാല്‍ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ ഒമ്പതര ഗോത്രങ്ങള്‍ക്കു കൊടുപ്പാന്‍ കല്പിച്ചിട്ടുള്ള ദേശം ഇതു തന്നേ.
13Na ka whakahau a Mohi i nga tama a Iharaira, ka mea, Ko te whenua tenei e rotarotatia hei kainga pumau mo koutou, ko ta Ihowa i whakahau ai kia hoatu ki nga iwi e iwa, ki tetahi taanga hoki o tetahi iwi:
14രൂബേന്‍ ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും ഗാദ് ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും താന്താങ്ങളുടെ അവകാശം ലഭിച്ചുവല്ലോ.
14Kua whiwhi hoki te iwi o nga tama a Reupena, nga whare o o ratou matua, me te iwi o nga tama a Kara, nga whare o o ratou matua; kua whiwhi ano tetahi taanga o te iwi o Manahi ki to ratou wahi:
15ഈ രണ്ടര ഗോത്രത്തിന്നു അവകാശം ലഭിച്ചതു കിഴക്കന്‍ പ്രദേശത്തു യെരീഹോവിന്നു കിഴക്കു യോര്‍ദ്ദാന്നക്കരെ ആയിരുന്നു.
15Kua whiwhi nga iwi e rua me tetahi taanga o tetahi iwi ki to ratou wahi i tenei taha o Horano, e anga ana ki Heriko whaka te rawhiti, ki te putanga mai o te ra.
16പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു
16¶ I korero ano a Ihowa ki a Mohi, i mea,
17നിങ്ങള്‍ക്കു ദേശം വിഭാഗിച്ചു തരേണ്ടുന്നവരുടെ പേരുകള്‍ ആവിതുപുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും.
17Ko nga ingoa enei o nga kaituwha i te whenua mo koutou: ko Ereatara tohunga raua ko Hohua tama a Nunu.
18ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന്നു നിങ്ങള്‍ ഔരോ ഗോത്രത്തില്‍നിന്നു ഔരോ പ്രഭുവിനെയും കൂട്ടിക്കൊള്ളേണം.
18Me tango ano tetahi rangatira o tenei iwi, o tenei iwi, hei tuwha mo te whenua.
19അവര്‍ ആരെല്ലാമെന്നാല്‍യെഹൂദാഗോത്രത്തില്‍ യെഫുന്നെയുടെ മകന്‍ കാലേബ്.
19A ko nga ingoa o aua tangata: ko Karepe tama a Iepune o te iwi o Hura.
20ശിമെയോന്‍ ഗോത്രത്തില്‍ അമ്മീഹൂദിന്റെ മകന്‍ ശെമൂവേല്‍.
20A, ko to te iwi o nga tama a Himiona, ko Hemuere tama a Amihuru.
21ബെന്യാമീന്‍ ഗോത്രത്തില്‍ കിസ്ളോന്റെ മകന്‍ എലീദാദ്.
21Ko to te iwi o Pineamine, ko Erirara tama a Kihirono.
22ദാന്‍ ഗോത്രത്തിന്നുള്ള പ്രഭു യൊഗ്ളിയുടെ മകന്‍ ബുക്കി.
22Ko te rangatira hoki o te iwi o nga tama a Rana, ko Puki tama a Iokiri.
23യോസേഫിന്റെ പുത്രന്മാരില്‍ മനശ്ശെയുടെ ഗോത്രത്തിന്നുള്ള പ്രഭു എഫോദിന്റെ മകന്‍ ഹാന്നീയേല്‍.
23Ko te rangatira o nga tama a Hohepa, ara o te iwi o nga tama a Manahi, ko Haniere tama a Epora.
24എഫ്രയീംഗോത്രത്തിന്നുള്ള പ്രഭു ശിഫ്താന്റെ മകന്‍ കെമൂവേല്‍.
24Ko te rangatira o te iwi o nga tama a Eparaima, ko Kemuere tama a Hipitana.
25സെബൂലൂന്‍ ഗോത്രത്തിന്നുള്ള പ്രഭു പര്‍ന്നാക്കിന്റെ മകന്‍ എലീസാഫാന്‍ .
25Ko te rangatira o te iwi o nga tama a Hepurona, ko Eritapana tama a Paranaka.
26യിസ്സാഖാര്‍ ഗോത്രത്തിന്നുള്ള പ്രഭു അസ്സാന്റെ മകന്‍ പല്‍ത്തീയേല്‍.
26Ko te rangatira o te iwi o nga tama a Ihakara, ko Paratiere tama a Atana.
27ആശേര്‍ഗോത്രത്തിന്നുള്ള പ്രഭു ശെലോമിയുടെ പുത്രന്‍ അഹീഹൂദ്.
27Ko te rangatira o te iwi o nga tama a Ahera, ko Ahihuru tama a Heromi.
28നഫ്താലിഗോത്രത്തിന്നുള്ള പ്രഭു അമ്മീഹൂദിന്റെ മകന്‍ പെദഹേല്‍.
28Ko te rangatira o te iwi o nga tama a Napatari, ko Perahere tama a Amihuru.
29യിസ്രായേല്‍മക്കള്‍ക്കു കനാന്‍ ദേശത്തു അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിന്നു യഹോവ നിയമിച്ചവര്‍ ഇവര്‍ തന്നേ.
29Ko enei a Ihowa i whakahau ai hei tuwha i te kainga mo nga tama a Iharaira i te whenua o Kanaana.