Malayalam

Maori

Numbers

36

1യോസേഫിന്റെ മക്കളുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മക്കളുടെ കുടുംബത്തലവന്മാര്‍ അടുത്തുവന്നു മോശെയുടെയും യിസ്രായേല്‍മക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞതു
1¶ Na ka whakatata nga ariki o nga whare o nga matua o nga hapu o nga tama a Kireara tama a Makiri, tama a Manahi, no nga hapu o nga tama a Hohepa, ka korero ki te aroaro o Mohi, ki te aroaro ano o nga rangatira, o nga ariki o nga whare o nga matua o nga tama a Iharaira:
2യിസ്രായേല്‍മക്കള്‍ക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാന്‍ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്റെ അവകാശം അവന്റെ പുത്രിമാര്‍ക്കും കൊടുപ്പാന്‍ യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി.
2Ka mea, I whakahau a Ihowa i toku ariki kia hoatu te whenua hei kainga tupu mo nga tama a Iharaira, he mea rota: i whakahaua ano toku ariki e Ihowa kia hoatu te wahi o Teropehara, o to matou teina ki ana tamahine.
3എന്നാല്‍ അവര്‍ യിസ്രായേല്‍മക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരില്‍ വല്ലവര്‍ക്കും ഭാര്യമാരായാല്‍ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തില്‍നിന്നു വിട്ടുപോകയും അവര്‍ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്റെ ഔഹരിയില്‍നിന്നു പൊയ്പോകും.
3Na ki te marenatia ratou ki etahi atu o nga tama o era iwi o nga tama a Iharaira, na ka titorehia to ratou wahi i te wahi o o matou matua, a ka tapiritia ki te wahi o te iwi e riro atu ai ratou, a ka titorehia i te wahi i meatia hei kainga tupu m o matou.
4യിസ്രായേല്‍മക്കളുടെ യോബേല്‍ സംവത്സരം വരുമ്പോള്‍ അവരുടെ അവകാശം അവര്‍ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തില്‍നിന്നു വിട്ടുപോകയും ചെയ്യും.
4A, i te takanga hoki o te tiupiri a nga tama a Iharaira, na ka tapiritia atu to ratou wahi ki te wahi o te iwi e riro atu ai ratou, a ka titorehia to ratou kainga i te kainga o te iwi o o matou matua.
5അപ്പോള്‍ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേല്‍മക്കളോടു കല്പിച്ചതുയോസേഫിന്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരി തന്നേ.
5¶ Na ka whakahau a Mohi ki nga tama a Iharaira, he mea ki mai na Ihowa, a ka mea, He tika nga kupu a te iwi o nga tama a Hohepa.
6യഹോവ ശെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്നകാര്യം എന്തെന്നാല്‍അവര്‍ തങ്ങള്‍ക്കു ബോധിച്ചവര്‍ക്കും ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവര്‍ക്കും മാത്രമേ ആകാവു.
6Ko ta Ihowa tenei i whakahau ai mo nga tamahine a Teropehara; e mea ana, Me marena ratou ki a ratou e pai ai; otiia me marena ki te hapu o te iwi o to ratou papa.
7യിസ്രായേല്‍മക്കളുടെ അവകാശം ഒരു ഗോത്രത്തില്‍ നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേല്‍മക്കളില്‍ ഔരോരുത്തന്‍ താന്താന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം;
7A e kore e riro ke te kainga tupu o tetahi iwi i tetahi iwi atu i roto i nga tama a Iharaira: ka whai hoki nga tama a Iharaira, tera, tera, ki te kainga o te iwi o o ratou matua.
8യിസ്രായേല്‍മക്കള്‍ ഔരോരുത്തന്‍ താന്താന്റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന്നു യിസ്രായേല്‍മക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തില്‍ ഒരുത്തന്നു ഭാര്യയാകേണം.
8Me marena ano nga tamahine katoa, i a ratou nei tetahi kainga o tetahi o nga iwi o nga tama a Iharaira, ki tetahi o te hapu o te iwi o o ratou papa; kia mau ai te kainga tupu o ona matua i tenei, i tenei, o nga tama a Iharaira.
9അങ്ങനെ അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേല്‍മക്കളുടെ ഗോത്രങ്ങളില്‍ ഔരോരുത്തന്‍ താന്താന്റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം.
9Kei riro ke hoki te kainga tupu o tetahi iwi i tetahi atu iwi; engari me whai nga iwi o nga tama a Iharaira, ia tangata, ia tangata, ki o ratou kainga ake.
10യഹോവ മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്റെ പുത്രിമാര്‍ ചെയ്തു.
10Rite tonu ki ta Ihowa i whakahau ai ki a Mohi, i pera ta nga tamahine a Teropehara:
11ശെലോഫഹാദിന്റെ പുത്രിമാരായ മഹ്ളാ, തിര്‍സാ, ഹൊഗ്ളാ, മില്‍ക്കാ, നോവാ എന്നിവര്‍ തങ്ങളുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാര്‍ക്കും ഭാര്യമാരായി.
11Ka riro hoki a Mahara, a Tirita, a Hokora, a Mirika, a Noa, nga tamahine a Teropehara, hei wahine ma nga tama a nga teina o to ratou papa.
12യോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളില്‍ അവര്‍ ഭാര്യമാരാകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തില്‍തന്നേ ഇരിക്കയും ചെയ്തു.
12I marenatia hoki ki nga hapu o nga tama a Manahi, tama a Hohepa, a i mau to ratou kainga tupu ki te iwi o te hapu o to ratou papa.
13യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍വെച്ചു യഹോവ മോശെമുഖാന്തരം യിസ്രായേല്‍മക്കളോടു കല്പിച്ച കല്പനകളും വിധികളും ഇവ തന്നേ.
13Ko nga whakahau enei me nga whakaritenga a Ihowa i whakahaua e Mohi ki nga tama a Iharaira i nga mania o Moapa i te wahi o Horano, ki Heriko.