1യിസ്രായേല്‍രാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങള്‍.
1¶ Ko nga whakatauki a Horomona tama a Rawiri, kingi o Iharaira;
2ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും
2E mohiotia ai te whakaaro nui, te ako; e kitea ai nga kupu o te matauranga;
3പരിജ്ഞാനം, നീതി, ന്യായം, നേര്‍ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും
3E riro mai ai te ako a te ngakau mahara, te tika, te whakawa, te mea ano e rite ana;
4അല്പബുദ്ധികള്‍ക്കു സൂക്ഷ്മബുദ്ധിയും ബാലന്നു പരിജ്ഞാനവും വകതിരിവും നലകുവാനും
4Hei hoatu i te ngakau tupato ki nga kuware, i te matauranga, i te ngarahu pai ki te taitamariki;
5ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധിപ്രാപിപ്പാനും, ബുദ്ധിമാന്‍ സദുപദേശം സമ്പാദിപ്പാനും
5Kia whakarongo ai te tangata whakaaro nui, kia nui ake ai tona mohio; kia whiwhi ai te tangata tupato ki nga whakaaro mohio:
6സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു.
6E mohio ai ia ki te whakatauki, ki te kupu whakarite, ki nga kupu a nga whakaaro nui, ki a ratou korero whakapeka.
7യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
7¶ Ko te wehi ki a Ihowa te timatanga o te matauranga; e whakahawea ana te whakaarokore ki te whakaaro nui, ki te ako.
8മകനേ, അപ്പന്റെ പ്രബോധനം കേള്‍ക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു;
8Whakarongo, e taku tama, ki te ako a tou papa, kaua hoki e whakarerea te ture a tou whaea;
9അവ നിന്റെ ശിരസ്സിന്നു അലങ്കാരമാലയും നിന്റെ കഴുത്തിന്നു സരപ്പളിയും ആയിരിക്കും.
9Ka waiho hoki ena hei pare ataahua mo tou matenga, hei mekameka whakapaipai mo tou kaki.
10മകനേ, പാപികള്‍ നിന്നെ വശീകരിച്ചാല്‍ വഴിപ്പെട്ടുപോകരുതു.
10¶ E taku tama, ki te whakawaia koe e te hunga hara, kaua e whakaae.
11ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക; നിര്‍ദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാന്‍ ഒളിച്ചിരിക്ക.
11Ki te mea ratou, Tatou ka haere, ka whakapapa atu, ka whakaheke toto; kia whanga puku tatou, he mea takekore, mo te tangata harakore:
12പാതാളംപോലെ അവരെ ജീവനോടെയും കുഴിയില്‍ ഇറങ്ങുന്നവരെപ്പോലെ അവരെ സര്‍വ്വാംഗമായും വിഴുങ്ങിക്കളക.
12Horomia oratia ratou e tatou, peratia me ta te rua tupapaku; ka riro tinana ratou, ka pera me te hunga e heke atu ana ki te poka:
13നമുക്കു വലിയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറെക്കാം.
13Ka kitea e tatou nga taonga utu nui katoa, ka whakakiia o tatou whare ki ta tatou e pahua ai:
14നിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്കു എല്ലാവര്‍ക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവര്‍ പറഞ്ഞാല്‍;
14Maka mai tou wahi ki roto ki to matou; kia kotahi te putea ma tatou katoa.
15മകനേ, നീ അവരുടെ വഴിക്കു പോകരുതു; നിന്റെ കാല്‍ അവരുടെ പാതയില്‍ വെക്കയുമരുതു.
15E taku tama, kaua e haere tahi i te ara me ratou; kaiponuhia tou waewae i to ratou huarahi;
16അവരുടെ കാല്‍ ദോഷം ചെയ്‍വാന്‍ ഔടുന്നു; രക്തം ചൊരിയിപ്പാന്‍ അവര്‍ ബദ്ധപ്പെടുന്നു.
16E rere ana hoki o ratou waewae ki te kino, e hohoro ana ratou ki te whakaheke toto.
17പക്ഷി കാണ്‍കെ വലവിരിക്കുന്നതു വ്യര്‍ത്ഥമല്ലോ.
17He maumau hoki te hora o te kupenga ki te tirohanga a tetahi manu.
18അവര്‍ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.
18Ko ratou, he whakaheke i o ratou toto ano i whakapapa ai ratou; he whakamate i a ratou ano i piri ai ratou.
19ദുരാഗ്രഹികളായ ഏവരുടെയും വഴികള്‍ അങ്ങനെ തന്നേ; അതു അവരുടെ ജീവനെ എടുത്തുകളയുന്നു.
19Ka pena nga huarahi o te hunga apo taonga; ko te ora ano o ona rangatira e tangohia.
20ജ്ഞാനമായവള്‍ വീഥിയില്‍ ഘോഷിക്കുന്നു; വിശാലസ്ഥലത്തു സ്വരം കേള്‍പ്പിക്കുന്നു.
20¶ E hamama ana te whakaaro nui i te huarahi; e puaki ana tona reo i nga waharoa;
21അവള്‍ ആരവമുള്ള തെരുക്കളുടെ തലെക്കല്‍ നിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നതു
21E karanga ana ia i te tino wahi whakaminenga; i te wahi tuwhera o nga kuwaha, i roto i te pa, e puaki ana ana kupu;
22ബുദ്ധിഹീനരേ, നിങ്ങള്‍ ബുദ്ധീഹിനതയില്‍ രസിക്കയും പരിഹാസികളേ, നിങ്ങള്‍ പരിഹാസത്തില്‍ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങള്‍ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം?
22E te hunga kuware, kia pehea ake te roa o to koutou aroha ki te kuwaretanga? O te hiahia ranei o te hunga whakahi ki to ratou whakahi? O te whakakino ranei a te hunga wairangi ki te matauranga?
23എന്റെ ശാസനെക്കു തിരിഞ്ഞുകൊള്‍വിന്‍ ; ഞാന്‍ എന്റെ മനസ്സു നിങ്ങള്‍ക്കു പൊഴിച്ചു തരും; എന്റെ വചനങ്ങള്‍ നിങ്ങളെ അറിയിക്കും.
23Tahuri mai ki taku ako: na ka ringihia e ahau toku wairua ki a koutou, ka whakaaturia aku kupu ki a koutou.
24ഞാന്‍ വിളിച്ചിട്ടു നിങ്ങള്‍ ശ്രദ്ധിക്കാതെയും ഞാന്‍ കൈ നീട്ടീട്ടു ആരും കൂട്ടാക്കാതെയും
24I karanga atu hoki ahau, heoi kihai koutou i pai mai; i totoro atu toku ringa, a kihai tetahi i whai whakaaro mai;
25നിങ്ങള്‍ എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു
25Heoi whakakahoretia iho e koutou toku whakaaro katoa, kihai hoki i aro ki taku ako:
26ഞാനും നിങ്ങളുടെ അനര്‍ത്ഥദിവസത്തില്‍ ചിരിക്കും; നിങ്ങള്‍ ഭയപ്പെടുന്നതു നിങ്ങള്‍ക്കു ഭവിക്കുമ്പോള്‍ പരിഹസിക്കും.
26Mo reira ka kata ahau i te ra o to koutou aitua; ka tawai ina pa te pawera ki a koutou.
27നിങ്ങള്‍ ഭയപ്പെടുന്നതു നിങ്ങള്‍ക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോള്‍, കഷ്ടവും സങ്കടവും നിങ്ങള്‍ക്കു വരുമ്പോള്‍ തന്നേ.
27Ina tae mai to koutou pawera ano he tupuhi, a ka pa mai to koutou aitua ano he paroro; ina tae mai te pouri me te ngakau mamae ki a koutou.
28അപ്പോള്‍ അവര്‍ എന്നെ വിളിക്കും; ഞാന്‍ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.
28Ko reira ratou karanga ai ki ahau, a e kore ahau e whakahoki kupu atu; ka rapu nui ratou i ahau, otiia e kore ahau e kitea e ratou:
29അവര്‍ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.
29Mo ratou i kino ki te matauranga; kihai hoki i whiriwhiria e ratou te wehi ki a Ihowa;
30അവര്‍ എന്റെ ആലോചന അനുസരിക്കാതെ എന്റെ ശാസന ഒക്കെയും നിരസിച്ചുകളഞ്ഞതുകൊണ്ടു
30Kihai i aro mai ki oku whakaaro; whakahawea ana ratou ki taku kupu riri katoa.
31അവര്‍ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാല്‍ തൃപ്തി പ്രാപിക്കയും ചെയ്യും.
31Na reira ka kai ratou i nga hua o to ratou nei ara, ka whakakiia ano hoki ki nga mea i titoa e ratou.
32ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.
32Ko te tahuritanga atu hoki o nga kuware hei patu i a ratou; ko te ngakau warea ano hoki o nga wairangi hei huna i a ratou.
33എന്റെ വാക്കു കേള്‍ക്കുന്നവനോ നിര്‍ഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.
33Ko te tangata ia e rongo ana ki ahau, ka au tona noho, ka tea hoki i te wehi ki te kino.