Malayalam

Maori

Proverbs

18

1കൂട്ടംവിട്ടു നടക്കുന്നവന്‍ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവന്‍ കയര്‍ക്കുംന്നു.
1¶ Ko te tangata tu ke, e whai ana i ta tona ake hiahia, e ngangau ana ki nga whakaaro totika katoa.
2തന്റെ മനസ്സു വെളിപ്പെടുത്തുന്നതില്‍ അല്ലാതെ മൂഢന്നു ബോധത്തില്‍ ഇഷ്ടമില്ല.
2¶ Kahore o te whakaarokore ahuareka ki te matauranga; engari kia whakakitea e ia tona ngakau.
3ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീര്‍ത്തിയോടുകൂടെ നിന്ദയും വരുന്നു.
3¶ I te taenga mai o te tangata kino ka tae mai ano te whakahawea, me te tawai hei hoa mo te whakama.
4മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുകൂള്ള തോടും ആകുന്നു.
4¶ He wai hohonu nga kupu a te mangai o te tangata; he awa e rere ana te puna o te whakaaro nui.
5നീതിമാനെ ന്യായവിസ്താരത്തില്‍ തോല്പിക്കേണ്ടതിന്നു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല.
5¶ Ehara i te mea pai te whakapai ki te kanohi o te tangata kino, te whakapeau ke ranei i ta te tangata tika ina whakawa.
6മൂഢന്റെ അധരങ്ങള്‍ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.
6¶ E uru ana nga ngutu o te whakaarokore ki te totohe, e karanga ana tona mangai ki nga whiu.
7മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങള്‍ അവന്റെ പ്രാണന്നു കണി.
7Hei hunga ano mona te mangai o te whakaarokore; a ko ona ngutu hei rore mo tona wairua.
8ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
8¶ Ano he kai reka nga kupu a te kawe korero; tae tonu iho ki nga wahi o roto rawa o te kopu.
9വേലയില്‍ മടിയനായവന്‍ മുടിയന്റെ സഹോദരന്‍ .
9¶ Ko te tangata ano hoki e mangere ana ki tana mahi, hei teina ia ki te tangata maumau.
10യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാന്‍ അതിലേക്കു ഔടിച്ചെന്നു അഭയം പ്രാപിക്കുന്നു.
10¶ Hei pourewa kaha te ingoa o Ihowa; rere ana te tangata tika ki reira, a ora ake.
11ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയര്‍ന്ന മതില്‍ ആയിത്തോന്നുന്നു.
11¶ Ko nga rawa o te tangata taonga hei pa kaha mona, hei pa tiketike ki tona whakaaro.
12നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ.
12¶ I mua ake o te whakangaromanga ka whakakake te ngakau o te tangata; i mua ake ano hoki o te honore ko te ngakau papaku.
13കേള്‍ക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.
13¶ Ko te tangata e whakahoki kupu ana i te mea kahore ano ia i rongo noa, he mahi wairangi tera nana, he hanga whakama.
14പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകര്‍ന്ന മനസ്സിനെയോ ആര്‍ക്കും സഹിക്കാം?
14¶ E whakamanawanui te wairua o te tangata ki tona mate; tena ko te wairua maru, ko wai e kaha ki tera?
15ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.
15¶ Ka whiwhi te ngakau o te tangata matau ki te mohio; e rapu ana hoki te taringa o nga whakaaro nui ki te mohio.
16മനുഷ്യന്‍ വെക്കുന്ന കാഴ്ചയാല്‍ അവന്നു പ്രവേശനം കിട്ടും; അവന്‍ മഹാന്മാരുടെ സന്നിധിയില്‍ ചെല്ലുവാന്‍ ഇടയാകും.
16¶ Ma te mea tuku noa a te tangata ka watea ai he wahi mona, ka kawea hoki ia e tera ki te aroaro o nga tangata nunui.
17തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവന്‍ നീതിമാന്‍ എന്നു തോന്നും; എന്നാല്‍ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.
17¶ Ko te tangata nana te kupu tuatahi i te whakawa me te mea kei a ia te tika; na ka haere mai tona hoa, kei te rapu i te tikanga o tana.
18ചീട്ടു തര്‍ക്കങ്ങളെ തീര്‍ക്കയും ബലവാന്മാരെ തമ്മില്‍ വേറുപെടുത്തുകയും ചെയ്യുന്നു.
18¶ Ma te rota e mutu ai nga tautohe, a ko tera hei tauarai i waenganui o te hunga kaha.
19ദ്രോഹിക്കപ്പെട്ട സഹോദരന്‍ ഉറപ്പുള്ള പട്ടണത്തെക്കാള്‍ ദുര്‍ജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഔടാമ്പല്‍പോലെ തന്നേ.
19¶ Ko te tuakana, teina ranei, i whakatakariritia, pakeke atu i te pa kaha: a ko aua tu ngangare me he tutaki tatau no te whare rangatira.
20വായുടെ ഫലത്താല്‍ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും;
20¶ Ka ki te kopu o te tangata i nga hua o tona mangai, ka makona ia i nga hua o ona ngutu.
21മരണവും ജീവനും നാവിന്റെ അധികാരത്തില്‍ ഇരിക്കുന്നു; അതില്‍ ഇഷ്ടപ്പെടുന്നവര്‍ അതിന്റെ ഫലം അനുഭവിക്കും.
21¶ Ko te mate, ko te ora kei te arero: ko te hunga e aroha ana ki tera ka kai i ona hua.
22ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.
22¶ Ko te tangata kua kite i te wahine mana, kua kite i te mea pai, kua whiwhi hoki ki ta Ihowa whakapai.
23ദരിദ്രന്‍ യാചനാരീതിയില്‍ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.
23¶ He inoi ta te rawakore hanga; he taikaha ia te whakahoki a te tangata taonga.
24വളരെ സ്നേഹിതന്മാരുള്ള മനുഷ്യന്നു നാശം വരും; എന്നാല്‍ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ടു.
24¶ Ko te tangata tini nga hoa aroha e whai ana i te he mona; tera ano ia te hoa aroha, nui atu i to te tuakana, i to te teina, tona piri mai.