1മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങള്‍ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും
1¶ E taku tama, tahuri ki oki whakaaro nui, kia anga tou taringa ki toku matauranga:
2ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു ചെവി ചായിക്ക.
2Kia u ai koe ki te ngarahu pai, kia mau ai te matauranga i ou ngutu.
3പരസ്ത്രീയുടെ അധരങ്ങളില്‍നിന്നു തേന്‍ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാള്‍ മൃദുവാകുന്നു.
3Ko nga ngutu hoki o te wahine ke, kei te maturuturunga iho o te honikoma, ngawari iho tona mangai i te hinu.
4പിന്നത്തേതിലോ അവള്‍ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാള്‍പോലെ മൂര്‍ച്ചയും ഉള്ളവള്‍ തന്നേ.
4He kawa rawa hoki tona mutunga i te taru kawa; he koi, ano he hoari matarua.
5അവളുടെ കാലുകള്‍ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികള്‍ പാതാളത്തിലേക്കു ഔടുന്നു.
5Ko ona waewae e heke ana ki te mate, mau pu te reinga i ona takahanga;
6ജീവന്റെ മാര്‍ഗ്ഗത്തില്‍ അവള്‍ ചെല്ലാതവണ്ണം അവളുടെ പാതകള്‍ അസ്ഥിരമായിരിക്കുന്നു; അവള്‍ അറിയുന്നതുമില്ല.
6Heoi kahore i kitea e ia te ara totika ki te ora: he kotiti ke ona ara, a kahore ia i te matau.
7ആകയാല്‍ മക്കളേ, എന്റെ വാക്കു കേള്‍പ്പിന്‍ ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു.
7Na reira, e aku tamariki, whakarongo mai ki ahau, kei mahue hoki nga kupu a toku mangai.
8നിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.
8Kia matara tou ara i a ia, kaua hoki e tata ki te tatau o tona whare;
9നിന്റെ യൌവനശക്തി അന്യന്മാര്‍ക്കും നിന്റെ ആണ്ടുകള്‍ ക്രൂരന്നും കൊടുക്കരുതു.
9Kei hoatu tou honore ki nga tangata ke, ou tau ki te hunga nanakia:
10കണ്ടവര്‍ നിന്റെ സമ്പത്തു തിന്നുകളയരുതു. നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടില്‍ ആയ്പോകരുതു.
10Kei makona nga tangata ke i tou kaha, kei riro ou mauiui ki te whare o te tangata ke;
11നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു നീ ഒടുവില്‍ നെടുവീര്‍പ്പിട്ടുകൊണ്ടു
11A ka tangi koe i tou whakamutunga, ina poto ou kikokiko me tou tinana.
12അയ്യോ! ഞാന്‍ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.
12A ka mea, Katae toku kino ki te ako; katae te mauiui o toku ngakau ki te tohutohu!
13എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാന്‍ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവര്‍ക്കും ഞാന്‍ ചെവികൊടുത്തില്ല.
13Kihai hoki ahau i whakarongo ki te reo o oku kaiwhakaako, kihai toku taringa i anga ki te hunga e tohutohu ana i ahau.
14സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാന്‍ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാന്‍ സംഗതിവരരുതു.
14Wahi iti kei nga kino katoa ahau i waenganui o te whakaminenga, o te huihui.
15നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റില്‍നിന്നു ഒഴുകുന്ന വെള്ളവും കുടിക്ക.
15¶ Inumia he wai i roto i tau ake rua, me nga wai rere ano i roto i tau ake poka.
16നിന്റെ ഉറവുകള്‍ വെളിയിലേക്കും നിന്റെ നീരൊഴുക്കുകള്‍ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?
16Kia tohatoha noa atu koia au puna wai, nga awa wai i nga huarahi?
17അവ നിനക്കും അന്യന്മാര്‍ക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു.
17Waiho ena mau anake, kauaka ma koutou tahi ko nga tangata ke.
18നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൌവനത്തിലെ ഭാര്യയില്‍ സന്തോഷിച്ചുകൊള്‍ക.
18Kia manaakitia tau puna wai: kia koa ano koe ki te wahine o tou taitamarikitanga.
19കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാന്‍ പേടയും പോലെ അവളുടെ സ്തനങ്ങള്‍ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താല്‍ നീ എല്ലായ്പോഴും മത്തനായിരിക്ക.
19Kia rite ia ki taua mea ahuareka, ki te hata, ki te mea ataahua ki te anaterope; kia makona koe i ona u i nga wa katoa, kia matenuitia tonutia e koe tona aroha.
20മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?
20He aha oti koe, e taku tama, ka matenui ai ki te wahine ke, i awhi ai i te uma o te wahine ke?
21മനുഷ്യന്റെ വഴികള്‍ യഹോവയുടെ ദൃഷ്ടിയില്‍ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവന്‍ തൂക്കിനോക്കുന്നു.
21Kei mua hoki i nga kanohi o Ihowa nga ara o te tangata, a e meinga ana e ia kia papatairite ona ara katoa.
22ദുഷ്ടന്റെ അകൃത്യങ്ങള്‍ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാല്‍ അവന്‍ പിടിപെടും.
22Ko ona kino ano hei hopu i te tangata kino, hei taura ona hara e mau ai ia.
23പ്രബോധനം കേള്‍ക്കായ്കയാല്‍ അവന്‍ മരിക്കും; മഹാഭോഷത്വത്താല്‍ അവന്‍ വഴിതെറ്റിപ്പോകും.
23Ka mate ia, he mea kihai i whakaakona, ka pohehe i te nui o tona wairangi.