1ജ്ഞാനമായവള്‍ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂണ്‍ തീര്‍ത്തു.
1¶ Kua oti i te whakaaro nui tetahi whare mona te hanga, e whitu nga pou kua oti te tarai e ia:
2അവള്‍ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു.
2Kua oti ana kararehe te patu e ia; whakananu rawa tana waina; kua oti ano tana tepu te whakapai.
3അവള്‍ തന്റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളില്‍നിന്നു വിളിച്ചു പറയിക്കുന്നതു
3Kua unga e ia ana kotiro, e karanga ana ia i runga i nga wahi tiketike rawa o te pa.
4അല്പബുദ്ധിയായവന്‍ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവള്‍ പറയിക്കുന്നതു;
4Ki te mea he kuware tetahi, me peka mai ia ki konei: ko te tangata maharakore, ko tana kupu tenei ki a ia,
5വരുവിന്‍ , എന്റെ അപ്പം തിന്നുകയും ഞാന്‍ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്‍വിന്‍ !
5Haere mai, kainga taku taro, inumia hoki te waina kua oti nei te whakananu e ahau.
6ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിന്‍ ! വിവേകത്തിന്റെ മാര്‍ഗ്ഗത്തില്‍ നടന്നുകൊള്‍വിന്‍ .
6Kati ra, e te hunga kuware, kia ora ai koutou; haere hoki i te ara o te matauranga.
7പരിഹാസിയെ ശാസിക്കുന്നവന്‍ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭര്‍ത്സിക്കുന്നവന്നു കറ പറ്റുന്നു.
7Ko ia e papaki ana i te tangata whakahihi, ka whakama; a ko ia e riri ana i te tangata kino, ka piri mai he he ki a ia.
8പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവന്‍ നിന്നെ സ്നേഹിക്കും.
8Kaua e riria te tangata whakahi, kei kino ia ki a koe: riria ko te tangata whakaaro nui, a ka aroha ia ki a koe.
9ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വര്‍ദ്ധിക്കും; നീതിമാനെ ഉപദേശിക്ക അവന്‍ വിദ്യാഭിവൃദ്ധി പ്രാപിക്കും.
9Hoatu te mohio ki te tangata whakaaro nui, a ka neke ake ona whakaaro; whakaakona te tangata tika, a ka nui ake tona mohio.
10യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.
10Ko te timatanga o te whakaaro nui ko te wehi ki a Ihowa; ko te matauranga, ko te mohio ki te Mea Tapu.
11ഞാന്‍ മുഖാന്തരം നിന്റെ നാളുകള്‍ പെരുകും; നിനക്കു ദീര്‍ഘായുസ്സു ഉണ്ടാകും.
11Maku hoki ka maha ai ou ra, maku ka neke ake ai nga tau e ora ai koe.
12നീ ജ്ഞാനിയാകുന്നുവെങ്കില്‍ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നേ സഹിക്കേണ്ടിവരും.
12Ki te nui ou whakaaro, mou ano ou whakaaro nui; ki te whakahi koe, mau anake tau pikaunga.
13ഭോഷത്വമായവള്‍ മോഹപരവശയായിരിക്കുന്നു; അവള്‍ ബുദ്ധിഹീന തന്നേ, ഒന്നും അറിയുന്നതുമില്ല.
13¶ Ko te wahine wairangi, he mangai nui ia; he kuware ia, kahore ona mohio ki te aha, ki te aha.
14തങ്ങളുടെ പാതയില്‍ നേരെ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്നു
14Noho ana ia i te kuwaha o tona whare i runga i te nohoanga i nga wahi tiketike o te pa;
15അവള്‍ പട്ടണത്തിലെ മേടകളില്‍ തന്റെ വീട്ടുവാതില്‍ക്കല്‍ ഒരു പീഠത്തിന്മേല്‍ ഇരിക്കുന്നു.
15Kia karanga atu ai ia ki nga tangata e haere ana i te ara, e maro tonu ana o ratou huarahi,
16അല്പബുദ്ധിയായവന്‍ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവള്‍ പറയുന്നതു;
16Ko te kuware, peka mai ki konei; tena ko te tangata whakaarokore, ko tana kupu tenei ki a ia,
17മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.
17He reka te wai tahae, a he ahuareka te taro kai huna.
18എങ്കിലും മൃതന്മാര്‍ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാര്‍ പാതാളത്തിന്റെ ആഴത്തില്‍ ഇരിക്കുന്നു എന്നും അവന്‍ അറിയുന്നില്ല.
18Te mohio ia kei reira nga tupapaku; kei te reinga riro ana i karanga ai.