1യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ സ്തുതിപ്പിന്‍ ; യഹോവേക്കു പുതിയോരു പാട്ടും ഭക്തന്മാരുടെ സഭയില്‍ അവന്റെ സ്തുതിയും പാടുവിന്‍ .
1¶ Whakamoemititia a Ihowa. Waiatatia ki a Ihowa he waiata hou, me te whakamoemiti ki a ia i te whakaminenga o te hunga tapu.
2യിസ്രായേല്‍ തന്നെ ഉണ്ടാക്കിയവനില്‍ സന്തോഷിക്കട്ടെ; സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ.
2Kia hari a Iharaira ki tona kaihanga: kia koa nga tama a Hiona ki to ratou Kingi.
3അവര്‍ നൃത്തം ചെയ്തുകൊണ്ടു അവന്റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടും കൂടെ അവന്നു കീര്‍ത്തനം ചെയ്യട്ടെ.
3Kia whakamoemiti ratou ki tona ingoa me te kanikani ano: kia himene ratou ki a ia i runga i te timipera, i te hapa.
4യഹോവ തന്റെ ജനത്തില്‍ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവന്‍ രക്ഷകൊണ്ടു അലങ്കരിക്കും.
4E manako ana hoki a Ihowa ki tana iwi: mana e whakaataahua te hunga mahaki ki te whakaoranga.
5ഭക്തന്മാര്‍ മഹത്വത്തില്‍ ആനന്ദിക്കട്ടെ; അവര്‍ തങ്ങളുടെ ശയ്യകളില്‍ ഘോഷിച്ചുല്ലസിക്കട്ടെ.
5Kia koa te hunga tapu i runga i te kororia: kia hamama ratou i te hari i runga i o ratou moenga.
6അവരുടെ വായില്‍ ദൈവത്തിന്റെ പുകഴ്ചകളും അവരുടെ കയ്യില്‍ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജാതികള്‍ക്കു പ്രതികാരവും വംശങ്ങള്‍ക്കു ശിക്ഷയും നടത്തേണ്ടതിന്നും
6¶ Kia whai whakamoemiti o ratou mangai ki te Atua, kia whai hoari matarua to ratou ringa;
7അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിന്നും
7Hei rapu utu i nga tauiwi, hei whiu i nga iwi;
8എഴുതിയിരിക്കുന്ന വിധി അവരുടെമേല്‍ നടത്തേണ്ടതിന്നും തന്നേ.
8Hei herehere i o ratou kingi ki te makameka, i o ratou tangata nunui ki nga here rino;
9അതു അവന്റെ സര്‍വ്വഭക്തന്മാര്‍ക്കും ബഹുമാനം ആകുന്നു.
9Hei whakaputa ki a ratou i te whakaritenga kua oti te tuhituhi: No tona hunga tapu katoa tenei honore. Whakamoemititia a Ihowa.