1യഹോവേ, ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായുള്ളോവേ, നീ കേള്‍ക്കാതിരിക്കരുതേ; നീ മിണ്ടാതിരുന്നിട്ടു ഞാന്‍ കുഴിയില്‍ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ തന്നേ.
1¶ Na Rawiri. Ka karanga ahau ki a koe, e Ihowa, e toku kohatu, kaua e wahangu ki ahau; ki te wahangu hoki koe ki ahau, ka rite ahau ki te hunga e heke atu ana ki te poka.
2ഞാന്‍ എന്റെ കൈകളെ വിശുദ്ധാന്തര്‍മ്മന്ദിരത്തിങ്കലേക്കുയര്‍ത്തി നിന്നോടു നിലവിളിക്കുമ്പോള്‍ എന്റെ യാചനകളുടെ ശബ്ദം കേള്‍ക്കേണമേ.
2Whakarongo ki toku reo inoi, ua karanga ahau ki a koe, ina totoro oku ringa ki tou ahurewa tapu.
3ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവര്‍ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തില്‍ ദുഷ്ടത ഉണ്ടു.
3Kaua ahau e kumea tahitia me te hunga he; me nga kaimahi i te kino, he marie a ratou kupu ki o ratou hoa, he kino ia kei roto i o ratou ngakau.
4അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവര്‍ക്കും കൊടുക്കേണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ; അവര്‍ക്കും തക്കതായ പ്രതിഫലം കൊടുക്കേണമേ;
4Kia rite ki a ratou mahi tau e hoatu ai ki a ratou, ki te kino ano o a ratou hanga: kia rite ki nga mahi a o ratou ringa tau e hoatu ai ki a ratou, whakahokia ta ratou utu ki a ratou.
5യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും അവര്‍ വിവേചിക്കായ്കകൊണ്ടു അവന്‍ അവരെ പണിയാതെ ഇടിച്ചുകളയും.
5Na kahore nei ratou e whakaaro ki nga mahi a Ihowa, ki nga meatanga a ona ringa, mo reira ka whakahoroa iho ratou e ia, e kore ano e whakaturia ake.
6യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; അവന്‍ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.
6¶ Kia whakapaingia a Ihowa mona i whakarongo mai ki toku reo inoi.
7യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കല്‍ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാന്‍ അവനെ സ്തുതിക്കുന്നു.
7Ko Ihowa toku kaha, toku whakangungu rakau; i whakawhirinaki toku ngakau ki a ia, a awhinatia ana ahau; koia i hari ai toku ngakau, i whakamoemiti ai hoki taku waiata ki a ia.
8യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവന്‍ രക്ഷാദുര്‍ഗ്ഗം തന്നേ.
8Ko Ihowa to ratou kaha, ko ia ano te kaha whakaora o tana tangata i whakawahi ai.
9നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ.
9Whakaorangia tau iwi, manaakitia tou kainga tupu: whangainga ratou, whakaarahia ake ake.