Malayalam

Maori

Psalms

41

1എളിയവനെ ആദരിക്കുന്നവന്‍ ഭാഗ്യവാന്‍ ; അനര്‍ത്ഥദിവസത്തില്‍ യഹോവ അവനെ വിടുവിക്കും.
1¶ Ki te tino kaiwhakatangi. He himene na Rawiri. Ka hari te tangata e whakaaro ana ki te rawakore; e whakaorangia ia e Ihowa i te ra o te he.
2യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവന്‍ ഭൂമിയില്‍ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന്നു നീ അവനെ ഏല്പിക്കയില്ല;
2Ma Ihowa ia e tiaki, e whakaora; ka whakaharitia ia i runga i te whenua: e kore ano e tukua e koe ki nga hiahia o ona hoariri.
3യഹോവ അവനെ രോഗശയ്യയില്‍ താങ്ങും. ദീനത്തില്‍ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.
3Ma Ihowa ia e whakakaha, i a ia e whakaruhi ana i runga i te moenga: mau ano e whakapai katoa tona moenga i a ia e mate ana.
4യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൌഖ്യമാക്കേണമേ; നിന്നോടല്ലോ ഞാന്‍ പാപം ചെയ്തതു എന്നു ഞാന്‍ പറഞ്ഞു.
4I mea ahau, E Ihowa, tohungia ahau; rongoatia toku wairua; kua hara hoki ahau ki a koe.
5അവന്‍ എപ്പോള്‍ മരിച്ചു അവന്റെ പേര്‍ നശിക്കും എന്നു എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു ദോഷം പറയുന്നു.
5¶ He kino te korero a oku hoariri moku, e mea ana, A hea ranei ia mate ai, pirau ai tona ingoa?
6ഒരുത്തന്‍ എന്നെ കാണ്മാന്‍ വന്നാല്‍ അവന്‍ കപടവാക്കു പറയുന്നു; അവന്റെ ഹൃദയം നീതികേടു സംഗ്രഹിക്കന്നു; അവന്‍ പുറത്തുപോയി അതു പ്രസ്താവിക്കുന്നു.
6A ki te haere mai ia kia kite i ahau, ka korero horihori ia: e ami ana tona ngakau i te kino mana; i tona putanga ki waho, korerotia ana e ia.
7എന്നെ പകെക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മില്‍ മന്ത്രിക്കുന്നു; അവര്‍ എനിക്കു ദോഷം ചിന്തിക്കുന്നു.
7E komuhumuhu ana moku te hunga katoa e kino ana ki ahau; e whakatakoto ana i te kino moku.
8ഒരു ദുര്‍വ്യാധി അവന്നു പിടിച്ചിരിക്കുന്നു; അവന്‍ കിടപ്പിലായി; ഇനി അവന്‍ എഴുന്നേല്‍ക്കയില്ല എന്നു അവര്‍ പറയുന്നു.
8E ai ta ratou, E piri ana te mate kino ki a ia; a ka takoto nei ia, heoi ano tona aranga ake.
9ഞാന്‍ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതന്‍ പോലും എന്റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു.
9Ae, ko toku hoa ake ano, i whakawhirinaki ai ahau, i kai nei i taku taro, kua hiki ake tona rekereke ki ahau.
10ഞാന്‍ അവര്‍ക്കും പകരം ചെയ്യേണ്ടതിന്നു യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കേണമേ.
10Ko koe ia, e Ihowa, kia aroha ki ahau: a whakaarahia ahau, kia utua ai ratou e ahau.
11എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാല്‍ നിനക്കു എന്നില്‍ പ്രസാദമായിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു.
11Na konei ahau i matau ai e pai ana koe ki ahau, no te mea kahore toku hoariri e whakamanamana ki ahau.
12നീ എന്റെ നഷ്കളങ്കത്വംനിമിത്തം എന്നെ താങ്ങുന്നു, നിന്റെ മുമ്പില്‍ എന്നേക്കും എന്നെ നിര്‍ത്തിക്കൊള്ളുന്നു.
12Ko ahau ia, ko koe e whakamau ake ana i ahau i runga i toku ngakau tapatahi: e whakatu ake ana hoki i ahau ki tou aroaro ake tonu atu.
13യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേന്‍ , ആമേന്‍ .
13Kia whakapaingia a Ihowa, te Atua o Iharaira inamata riro ano, ake tonu atu ano hoki. Amine, ae Amine.