Malayalam

Maori

Psalms

59

1എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ; എന്നോടു എതിര്‍ക്കുംന്നവരുടെ വശത്തുനിന്നു എന്നെ ഉദ്ധരിക്കേണമേ.
1¶ Ki te tino kaiwhakatangi. Aratakiti. He Mikitama na Rawiri, i a Haora i tono tangata hei tiaki mo te whare, hei whakamate mona. Whakaorangia ahau, e toku Atua, i oku hoariri: whakateiteitia ake ahau i te hunga e whakatika ana ki ahau.
2നീതികേടു പ്രവര്‍ത്തിക്കുന്നവരുടെ കയ്യില്‍ നിന്നു എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കല്‍നിന്നു എന്നെ രക്ഷിക്കേണമേ.
2Whakaorangia ahau i nga kaimahi i te kino: kia ora ahau i te hunga toto.
3ഇതാ, അവര്‍ എന്റെ പ്രാണന്നായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാര്‍ എന്റെ നേരെ കൂട്ടം കൂടുന്നതു എന്റെ അതിക്രമം ഹേതുവായിട്ടല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല.
3Kei te whanga nei hoki ratou mo toku wairua: e whakamine ana te hunga kaha ki te whawhai ki ahau; kahore nei oku tutu, kahore oku hara, e Ihowa.
4എന്റെ പക്കല്‍ അകൃത്യം ഇല്ലാതെ അവര്‍ ഔടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാന്‍ ഉണര്‍ന്നു കടാക്ഷിക്കേണമേ.
4Hore oku kino, oma ana ratou, kei te takatu: e ara hei awhina moku, titiro mai hoki.
5സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകലജാതികളെയും സന്ദര്‍ശിക്കേണ്ടതിന്നു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളില്‍ ആരോടും കൃപ ഉണ്ടാകരുതേ. സേലാ.
5Ae ra, maranga, e Ihowa, e te Atua o nga mano, e te Atua o Iharaira, tirohia iho nga tauiwi katoa: kaua e tohungia tetahi o te hunga kino, e poka ke nei. (Hera.
6സന്ധ്യാസമയത്തു അവര്‍ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ടു അവര്‍ പട്ടണത്തിന്നു ചുറ്റും നടക്കുന്നു.
6Ka hoki mai ratou i te ahiahi, kei te tau, ano he kuri, taiawhiotia ana e ratou te pa.
7അവര്‍ തങ്ങളുടെ വായ്കൊണ്ടു ശകാരിക്കുന്നു; വാളുകള്‍ അവരുടെ അധരങ്ങളില്‍ ഉണ്ടു; ആര്‍ കേള്‍ക്കും എന്നു അവര്‍ പറയുന്നു.
7Nana, kei te kupa o ratou mangai, he hoari kei o ratou ngutu: ki ta ratou, ko wai e rongo?
8എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.
8¶ Ko tau ia, e Ihowa, he kata ki a ratou: hei tawainga mau nga tauiwi katoa.
9എന്റെ ബലമായുള്ളോവേ, ഞാന്‍ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.
9E toku kaha, ka tatari ahau ki a koe: ko te Atua hoki toku pa.
10എന്റെ ദൈവം തന്റെ ദയയാല്‍ എന്നെ എതിരേലക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.
10Kei mua i ahau toku Atua aroha: ma te Atua ahau ka kite i taku i hiahia ai ki oku hoariri.
11അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന്നു തന്നേ; ഞങ്ങളുടെ പരിചയാകുന്ന കര്‍ത്താവേ, നിന്റെ ശക്തികൊണ്ടു അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ.
11Kaua ratou e whakamatea, kei wareware toku iwi: kia whakamararatia ratou e tou kaha; whakataka iho ratou, e te Ariki, e to matou whakangungu rakau.
12അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തവും അവര്‍ പറയുന്ന ശാപവും ഭോഷകുംനിമിത്തവും അവര്‍ തങ്ങളുടെ അഹങ്കാരത്തില്‍ പിടിപ്പെട്ടുപോകട്ടെ.
12Mo te hara o to ratou mangai, mo nga kupu a o ratou ngutu, hopukia ratou i runga i to ratou whakakake, mo ta ratou korero, he kanga, he teka.
13കോപത്തോടെ അവരെ സംഹരിക്കേണമേ; അവര്‍ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബില്‍ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.
13Whakamotitia i runga i te riri, kia kahore ai ratou: a kia matau ratou ko te Atua te Kawana o Hakopa puta noa ki nga pito o te whenua. (Hera.
14സന്ധ്യാസമയത്തു അവര്‍ മടങ്ങിവരുന്നു; നായെപ്പോലെ കുരെച്ചുംകൊണ്ടു അവര്‍ നഗരത്തിന്നു ചുറ്റും നടക്കുന്നു.
14I te ahiahi tukua ratou kia hoki, tukua ratou kia tau, ano he kuri, kia taiawhio ratou i te pa.
15അവര്‍ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു, തൃപ്തിയായില്ലെങ്കില്‍ അവര്‍ രാത്രിമുഴുവനും താമസിക്കുന്നു.
15Ka kopikopiko noa ratou ki te rapu kai, a ka tauwhanga i te po roa ina kore ratou e makona.
16ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാന്‍ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
16Ko ahau ia, ka waiatatia e ahau tou kaha; ae, i te ata ka hamamatia e ahau tau mahi toku: ko koe hoki toku pa, toku piringa i te ra o toku pouri.
17എന്റെ ബലമായുള്ളോവേ, ഞാന്‍ നിനക്കു സ്തുതിപാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ. (സംഗീതപ്രമാണിക്കു; സാക്ഷ്യസാരസം എന്ന രാഗത്തില്‍; അഭ്യസിപ്പിപ്പാനുള്ള ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം. യോവാബ് മെസൊപൊത്താമ്യയിലെ അരാമ്യരോടും സോബയിലെ അരാമ്യരോടും യുദ്ധം ചെയ്തു മടങ്ങിവന്ന ശേഷം ഉപ്പുതാഴ്വരയില്‍ പന്തീരായിരം എദോമ്യരെ സംഹരിച്ചുകളഞ്ഞ സമയത്തു ചമെച്ചതു.)
17Ka himene ahau ki a koe, e toku kaha: ko te Atua nei hoki toku pa, toku Atua aroha.