1എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിന്‍ ; എന്റെ വായ്മൊഴികള്‍ക്കു നിങ്ങളുടെ ചെവി ചായിപ്പിന്‍ .
1¶ He Makiri na Ahapa. Kia anga mai te taringa, e toku iwi, ki taku ture: tahuri mai o koutou taringa ki nga kupu a toku mangai.
2ഞാന്‍ ഉപമ പ്രസ്താവിപ്പാന്‍ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാന്‍ പറയും.
2Ka puaki te kupu whakarite i toku mangai, ka korerotia e ahau nga mea ngaro onamata:
3നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാര്‍ നമ്മോടു പറഞ്ഞിരിക്കുന്നു.
3I rongo nei, i matau nei tatou, i korero ai hoki o tatou matua ki a tatou.
4നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവന്‍ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
4E kore e huna e matou i a ratou tamariki: me whakaatu ki to muri whakatupuranga nga whakamoemiti ki a Ihowa, me tona kaha, me ana mahi whakamiharo i mea ai ia.
5അവന്‍ യാക്കോബില്‍ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലില്‍ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാന്‍ കല്പിച്ചു.
5Kua pumau hoki i a ia he whakaaturanga i roto i a Hakopa, kua takoto he ture i roto i a Iharaira: a whakahaua mai ana e ia o tatou tupuna, kia whakaakona ki a ratou tamariki.
6വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കള്‍ തന്നേ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും
6Kia matauria ai e to muri whakatupuranga, e nga tamariki e whanau, e ara ake a mua: mo ta ratou whakaatu ki a ratou tamariki.
7അവര്‍ തങ്ങളുടെ ആശ്രയം ദൈവത്തില്‍ വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും
7Kia u ai ta ratou tumanako ki te Atua, kei wareware hoki ki nga mahi a te Atua: engari kia mau ki ana whakahau.
8തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.
8Kei rite hoki ki o ratou tupuna, ki te whakatupuranga whakakeke, tutu, ki te whakatupuranga kihai nei i whakatikatika i to ratou ngakau, kihai hoki i u to ratou wairua ki te Atua.
9ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യര്‍ യുദ്ധദിവസത്തില്‍ പിന്തിരിഞ്ഞുപോയി.
9¶ He hunga mau patu nga tama a Eparaima, he hunga hapai kopere, heoi tahuri ana ratou i te ra o te tatauranga.
10അവര്‍ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല. അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു.
10Kihai i puritia e ratou te kawenata a te Atua; kihai ano i pai ki te haere i tana ture;
11അവര്‍ അവന്റെ പ്രവൃത്തികളെയും അവരെ കാണിച്ച അത്ഭുതങ്ങളെയും മറന്നു കളഞ്ഞു.
11Heoi, kua wareware ki ana mahi, me ana mea whakamiharo i whakakitea e ia ki a ratou.
12അവന്‍ മിസ്രയീംദേശത്തു, സോവാന്‍ വയലില്‍വെച്ചു അവരുടെ പിതാക്കന്മാര്‍ കാണ്‍കെ, അത്ഭുതം പ്രവര്‍ത്തിച്ചു.
12He mea whakamiharo ana mahi i te aroaro o o ratou tupuna, i te whenua o Ihipa, i te parae o Toana.
13അവന്‍ സമുദ്രത്തെ വിഭാഗിച്ചു, അതില്‍കൂടി അവരെ കടത്തി; അവന്‍ വെള്ളത്തെ ചിറപോലെ നിലക്കുമാറാക്കി.
13Tapahia ana e ia te moana, a meinga ana ratou kia whiti: tu ake i a ia nga wai ano he puranga.
14പകല്‍സമയത്തു അവന്‍ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.
14He mea arahi ratou e ia i te awatea ki te kapua: i te roa hoki o te po ki te marama o te ahi.
15അവന്‍ മരുഭൂമിയില്‍ പാറകളെ പിളര്‍ന്നു ആഴികളാല്‍ എന്നപോലെ അവര്‍ക്കും ധാരാളം കുടിപ്പാന്‍ കൊടുത്തു.
15I wahia e ia nga kohatu i te koraha; a me te mea no nga rire nui tana wai hei inu ma ratou.
16പാറയില്‍നിന്നു അവന്‍ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.
16Puta mai ana i a ia he awa i roto i te kamaka: meinga ana nga wai kia heke, ano he waipuke.
17എങ്കിലും അവര്‍ അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയില്‍വെച്ചു മത്സരിച്ചുകൊണ്ടിരുന്നു.
17Heoi ka hara ano ratou ki a ia: whakatoi ana ki te Runga Rawa i te koraha.
18തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചു കൊണ്ടു അവര്‍ ഹൃദയത്തില്‍ ദൈവത്തെ പരീക്ഷിച്ചു.
18Na kei te whakamatautau to ratou ngakau i te Atua, kei te inoi kai ma to ratou hiahia.
19അവര്‍ ദൈവത്തിന്നു വിരോധമായി സംസാരിച്ചുമരുഭൂമിയില്‍ മേശ ഒരുക്കുവാന്‍ ദൈവത്തിന്നു കഴിയുമോ?
19I korero kino ano ratou ki te Atua, i mea; E ahei ranei i te Atua te taka he tepu ki te koraha?
20അവന്‍ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാല്‍ അപ്പംകൂടെ തരുവാന്‍ അവന്നു കഴിയുമോ? തന്റെ ജനത്തിന്നു അവന്‍ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു.
20Nana, ko tana patunga i te kohatu, ka pakaru mai te wai, a puke ana nga awa: e taea ano ranei e ia te homai taro, e pae ranei i a ia he kikokiko ma tana iwi?
21ആകയാല്‍ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി.
21Na ko te rongonga o Ihowa, na ka riri: a toro ana te kapura ki a Hakopa, puta ake ana te riri ki a Iharaira;
22അവര്‍ ദൈവത്തില്‍ വിശ്വസിക്കയും അവന്റെ രക്ഷയില്‍ ആശ്രയിക്കയും ചെയ്യായ്കയാല്‍ തന്നേ.
22Mo ratou kihai i whakapono ki te Atua, kihai ano i whakawhirinaki ki tana whakaoranga.
23അവന്‍ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു.
23Nana nei hoki i whakahau nga kapua i runga, i whakatuwhera nga tatau o te rangi.
24അവര്‍ക്കും തിന്മാന്‍ മന്ന വര്‍ഷിപ്പിച്ചു; സ്വര്‍ഗ്ഗീയധാന്യം അവര്‍ക്കും കൊടുത്തു.
24A whakauaina iho te mana ki runga ki a ratou hei kai; homai ana hoki e ia te witi o te rangi ma ratou.
25മനുഷ്യര്‍ ശക്തിമാന്മാരുടെ അപ്പം തിന്നു; അവന്‍ അവര്‍ക്കും തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
25Kai ana te tangata i ta te anahera kai: i tukua e ia he kai ma ratou, a makona noa.
26അവന്‍ ആകാശത്തില്‍ കിഴക്കന്‍ കാറ്റു അടിപ്പിച്ചു; തന്റെ ശക്തിയാല്‍ കിഴക്കന്‍ കാറ്റു വരുത്തി.
26I whakaohokia e ia te marangai i te rangi: i takina ano te tonga e tona kaha.
27അവന്‍ അവര്‍ക്കും പൊടിപോലെ മാംസത്തെയും കടല്‍പുറത്തെ മണല്‍പോലെ പക്ഷികളെയും വര്‍ഷിപ്പിച്ചു;
27A whakauaina iho e ia te kikokiko ki a ratou ano he puehu; he manu whai pakau ano he one no te moana.
28അവരുടെ പാളയത്തിന്റെ നടുവിലും പാര്‍പ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
28A whakangahorotia iho e ia ki waenganui i to ratou puni: ki o ratou nohoanga a tawhio noa.
29അങ്ങനെ അവര്‍ തിന്നു തൃപ്തരായ്തീര്‍ന്നു; അവര്‍ ആഗ്രഹിച്ചതു അവന്‍ അവര്‍ക്കും കൊടുത്തു.
29Na kai ana ratou, tino makona; i tukua hoki e ia ki a ratou ta ratou i hiahia ai:
30അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായില്‍ ഇരിക്കുമ്പോള്‍ തന്നേ,
30Kihai ratou i ngaruru ki ta ratou i hiahia ai; a i roto tonu ta ratou kai i o ratou mangai,
31ദൈവത്തിന്റെ കോപം അവരുടെമേല്‍ വന്നു; അവരുടെ അതിപുഷ്ടന്മാരില്‍ ചിലരെ കൊന്നു യിസ്രായേലിലെ യൌവനക്കാരെ സംഹരിച്ചു.
31Na ka pa te riri o te Atua ki a ratou, a patua iho e ia te hunga tetere o ratou; piko ana i a ia nga taitamariki o Iharaira.
32ഇതെല്ലാമായിട്ടും അവര്‍ പിന്നെയും പാപം ചെയ്തു; അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.
32Ahakoa pa katoa tenei, i hara ano ratou, kihai ano i whakapono ki ana mahi whakamiharo.
33അതുകൊണ്ടു അവന്‍ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
33I whakapaua ai e ia o ratou ra ki te horihori, o ratou tau ki te potatutatu.
34അവന്‍ അവരെ കൊല്ലുമ്പോള്‍ അവര്‍ അവനെ അന്വേഷിക്കും; അവര്‍ തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും.
34Ka patua ratou e ia, na, ka rapu ratou i a ia, a ka hoki, ka ui wawe ki te Atua.
35ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ എന്നും അവര്‍ ഔര്‍ക്കും.
35Ka mahara hoki ko te Atua to ratou kohatu, ko te Atua, ko te Runga Rawa, to ratou kaihoko.
36എങ്കിലും അവര്‍ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും നാവുകൊണ്ടു അവനോടു ഭോഷകു പറയും.
36Otiia kei te patipati o ratou mangai ki a ia, a teka ana o ratou arero ki a ia.
37അവരുടെ ഹൃദയം അവങ്കല്‍ സ്ഥിരമായിരുന്നില്ല, അവന്റെ നിയമത്തോടു അവര്‍ വിശ്വസ്തത കാണിച്ചതുമില്ല.
37Kihai hoki to ratou ngakau i tika ki a ia; kihai ano ratou i u ki tana kawenata.
38എങ്കിലും അവന്‍ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.
38Ko tana ia, he aroha; hipokina ana e ia te he, kihai ano i whakangaro: ae ra, he maha ana whakahokinga iho i tona riri, a kihai i oho katoa tona riri.
39അവര്‍ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റു എന്നും അവന്‍ ഔര്‍ത്തു.
39I mahara hoki ia he kikokiko nei ratou: he hau e pahure atu ana, a e kore e hoki mai.
40മരുഭൂമിയില്‍ അവര്‍ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു!
40¶ Ano te tini o a ratou whakatoinga i a ia i te koraha, o a ratou whakapouritanga i a ia i te tahora!
41അവര്‍ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.
41Hoki whakamuri ana ratou, whakamatautau ana i te Atua: whakatoia ana e ratou te Mea Tapu o Iharaira.
42മിസ്രയീമില്‍ അടയാളങ്ങളെയും സോവാന്‍ വയലില്‍ അത്ഭുതങ്ങളെയും ചെയ്ത അവന്റെ കയ്യും
42Kihai ratou i mahara ki tona ringa, ki te ra i whakaorangia ai ratou e ia i te hoariri;
43അവന്‍ ശത്രുവിന്‍ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവര്‍ ഔര്‍ത്തില്ല.
43Ki tana meatanga i ana tohu ki Ihipa, i ana merekara ki te parae o Toana;
44അവന്‍ അവരുടെ നദികളെയും തോടുകളെയും അവര്‍ക്കും കുടിപ്പാന്‍ വഹിയാതവണ്ണം രക്തമാക്കി തീര്‍ത്തു.
44I puta ke ai i a ia o ratou awa hei toto, me o ratou manga wai, te inu ai ratou.
45അവന്‍ അവരുടെ ഇടയില്‍ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞുതവളയെയും അയച്ചു അവ അവര്‍ക്കും നാശം ചെയ്തു.
45I tonoa ai e ia he huihuinga namu ki a ratou, a pau iho ratou; he poroka, i huna ai ratou.
46അവരുടെ വിള അവന്‍ തുള്ളന്നും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.
46A hoatu ana e ia o ratou hua ki te moka; me to ratou mauiui ki te mawhitiwhiti.
47അവന്‍ അവരുടെ മുന്തിരിവള്ളികളെ കല്‍മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
47Whakamatea ana e ia a ratou waina ki te whatu, a ratou rakau hikamora ki te haupapa.
48അവന്‍ അവരുടെ കന്നുകാലികളെ കല്‍മഴെക്കും അവരുടെ ആട്ടിന്‍ കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു.
48Tukua ana e ia a ratou kararehe ma te whatu, a ratou kahui ma nga uira.
49അവന്‍ അവരുടെ ഇടയില്‍ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനര്‍ത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ.
49I tukua whakareretia e ia ki a ratou tona riri, aritarita, weriweri, me te raruraru; he whakaeke na nga anahera kino.
50അവന്‍ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തില്‍നിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.
50A whakatikaia ana e ia he ara mo tona riri; kihai i tohungia to ratou wairua kei mate: otiia tukua ana e ia to ratou ora ki te mate uruta.
51അവന്‍ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു.
51Na patua iho e ia nga matamua i Ihipa, te muanga o to ratou kaha i nga teneti o Hama.
52എന്നാല്‍ തന്റെ ജനത്തെ അവന്‍ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയില്‍ ആട്ടിന്‍ കൂട്ടത്തെപ്പോലെ അവരെ നടത്തി.
52Otira arahina ana e ia ana ake tangata ano he hipi; whakahaerea ana ratou e ia i te koraha ano he kahui.
53അവന്‍ അവരെ നിര്‍ഭയമായി നടത്തുകയാല്‍ അവര്‍ക്കും പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.
53Na ka arahina marietia ratou e ia, te wehi ratou: ko o ratou hoariri ia taupokina iho e te moana.
54അവന്‍ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പര്‍വ്വതത്തിലേക്കും കൊണ്ടുവന്നു.
54Na ka kawea ratou e ia ki te rohe o tona wahi tapu, ki tenei maunga, i hokona nei e tona matau.
55അവരുടെ മുമ്പില്‍നിന്നു അവന്‍ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ടു അളന്നു അവര്‍ക്കും അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളില്‍ പാര്‍പ്പിച്ചു.
55Peia ana e ia nga tauiwi i to ratou aroaro: a wehea ana e ia he kainga mo ratou ki te aho, whakanohoia iho nga hapu o Iharaira ki o ratou teneti.
56എങ്കിലും അവര്‍ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല.
56Heoi ka whakamatauria, ka whakatoia e ratou te Atua, te Runga Rawa; kihai hoki i mau ki ana whakaaturanga;
57അവര്‍ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവര്‍ മാറിക്കളഞ്ഞു.
57A hoki whakamuri ana, mahi hianga ana, pera ana me o ratou matua: parori ke ana ratou, he pera me te kopere tinihanga.
58അവര്‍ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷണതജനിപ്പിച്ചു.
58Na ko o ratou wahi tiketike hei whakapataritari i a ia; ko o ratou whakapakoko hei mea i a ia kia hae.
59ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.
59I te rongonga o te Atua, ka riri, ka tino whakarihariha hoki ki a Iharaira.
60ആകയാല്‍ അവന്‍ ശീലോവിലെ തിരുനിവാസവും താന്‍ മനുഷ്യരുടെ ഇടയില്‍ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു.
60A mahue ake i a ia te tapenakara a Hiro, te teneti i whakaturia e ia ki waenganui i nga tangata;
61തന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു.
61A tukua ana e ia tona kaha hei whakarau, tona kororia ki te ringa o te hoariri.
62അവന്‍ തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു.
62I tukua atu ano e ia tana iwi ma te hoari; a i riri ki tona kainga tupu.
63അവരുടെ യൌവനക്കാര്‍ തീക്കു ഇരയായിതീര്‍ന്നു; അവരുടെ കന്യകമാര്‍ക്കും വിവാഹഗീതം ഉണ്ടായതുമില്ല.
63Pau ake a ratou taitama i te ahi; kihai ano a ratou kotiro i marenatia.
64അവരുടെ പുരോഹിതന്മാര്‍ വാള്‍കൊണ്ടു വീണു; അവരുടെ വിധവമാര്‍ വിലാപം കഴിച്ചതുമില്ല.
64I hinga o ratou tohunga i te hoari; kihai hoki i tangi a ratou pouaru.
65അപ്പോള്‍ കര്‍ത്താവു ഉറക്കുണര്‍ന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണര്‍ന്നു.
65Na ka maranga te Ariki ano ko tetahi i te moe, me te tangata kaha e hamama ana i te waina.
66അവന്‍ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; അവര്‍ക്കും നിത്യനിന്ദവരുത്തുകയും ചെയ്തു.
66A patua iho e ia a muri o ona hoariri, meinga ana ratou e ia hei taunutanga mo ake tonu atu.
67എന്നാല്‍ അവന്‍ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.
67I whakakahore ano ia ki te teneti a Hohepa: a kihai i whiriwhiri i te hapu o Eparaima;
68അവന്‍ യെഹൂദാഗോത്രത്തെയും താന്‍ പ്രിയപ്പെട്ട സീയോന്‍ പര്‍വ്വതത്തെയും തിരഞ്ഞെടുത്തു.
68Heoi ko te hapu o Hura tana i whiriwhiri ai, ko Maunga Hiona tana i aroha ai.
69താന്‍ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വര്ഗ്ഗോന്നതികളെപ്പോലെയും അവന്‍ തന്റെ വിശുദ്ധമന്ദിരത്തെ പണിതു.
69A whakaturia ana e ia tona wahi tapu kia pera me nga wahi teitei; me te whenua i whakapumautia e ia mo ake tonu atu.
70അവന്‍ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിന്‍ തൊഴുത്തുകളില്‍നിന്നു അവനെ വരുത്തി.
70I whiriwhiria ano e ia a Rawiri, tana pononga: he mea tango nana i nga kainga hipi:
71തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന്നു അവന്‍ അവനെ തള്ളയാടുകളെ നോക്കുന്ന വേലയില്‍നിന്നു കൊണ്ടുവന്നു.
71Mauria ana mai e ia i te whai i nga hipi whaereere, hei whangai i a Hakopa, i tana iwi, i a Iharaira hoki, i tona kainga tupu.
72അങ്ങനെ അവന്‍ പരമാര്‍ത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി. (ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)
72A rite tonu ki te tapatahi o tona ngakau tana whangai i a ratou: he arahi mohio hoki ta tona ringa i a ratou.