Malayalam

Maori

Psalms

82

1ദൈവം ദേവസഭയില്‍ നിലക്കുന്നു; അവന്‍ ദേവന്മാരുടെ ഇടയില്‍ ന്യായം വിധിക്കുന്നു.
1¶ He himene na Ahapa. E tu ana te Atua i roto i te whakaminenga o te Atua, e whakawa ana i waenganui i nga atua.
2നിങ്ങള്‍ എത്രത്തോളം നീതികേടായി വിധിക്കയും ദുഷ്ടന്മാരുടെ മുഖപക്ഷം പിടിക്കയും ചെയ്യും? സേലാ.
2Kia pehea ake te roa o ta koutou whakawa he, o ta koutou whakapai ki nga kanohi o te hunga kino. (Hera.
3എളിയവന്നും അനാഥന്നും ന്യായം പാലിച്ചുകൊടുപ്പിന്‍ ; പീഡിതന്നും അഗതിക്കും നീതി നടത്തിക്കൊടുപ്പിന്‍ .
3Whakatikaia ta te ware, ta te pani: kia tika te whakawa mo te ngakau mamae, mo te rawakore.
4എളിയവനെയും ദരിദ്രനെയും രക്ഷിപ്പിന്‍ ; ദുഷ്ടന്മാരുടെ കയ്യില്‍നിന്നു അവരെ വിടുവിപ്പിന്‍ .
4Whakaorangia te ware me te rawakore; tangohia mai ratou i te ringa o te tangata kino.
5അവര്‍ക്കും അറിവില്ല, ബോധവുമില്ല; അവര്‍ ഇരുട്ടില്‍ നടക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ ഒക്കെയും ഇളകിയിരിക്കുന്നു.
5Kahore o ratou matauranga, kakore hoki e mahara; e kopikopiko noa ana ratou i te pouri; e oioi ana nga turanga katoa o te whenua.
6നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നും നിങ്ങള്‍ ഒക്കെയും അത്യുന്നതന്റെ പുത്രന്മാര്‍ എന്നും ഞാന്‍ പറഞ്ഞു.
6¶ I mea ahau, He atua koutou, he tama katoa na te Runga Rawa.
7എങ്കിലും നിങ്ങള്‍ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരില്‍ ഒരുത്തനെപ്പോലെ പട്ടുപോകും.
7Heoi ka pera koutou me te tangata, ka mate; ka hinga, ka pera me tetahi o nga piriniha.
8ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ; നീ സകലജാതികളെയും അവകാശമാക്കികൊള്ളുമല്ലോ. (ആസാഫിന്റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)
8E ara, e te Atua, whakawakia te whenua: mou hoki nga tauiwi katoa.