1യഹോവേക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീര്‍ത്തിക്കുന്നതും
1¶ He himene, he waiata mo te ra Hapati. He mea pai te whakawhetai ki a Ihowa, te himene atu ki tou ingoa, e te Runga Rawa:
2പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും
2Te whakakite i tou atawhai i te ata, i tou pono i nga po katoa;
3രാവിലെ നിന്റെ ദയയേയും രാത്രിതോറും നിന്റെ വിശ്വസ്തതയേയും വര്‍ണ്ണിക്കുന്നതും നല്ലതു.
3I runga i te aho tekau, i te hatere; i te tangi huatau a te hapa.
4യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാന്‍ നിന്റെ കൈകളുടെ പ്രവൃത്തികളെ കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നു.
4Nau hoki ahau, e Ihowa, i whakahari ki tau mahi: ka whakamanamana ahau ki nga meatanga a ou ringa.
5യഹോവേ, നിന്റെ പ്രവൃത്തികള്‍ എത്ര വലിയവയാകുന്നു; നിന്റെ വിചാരങ്ങള്‍ അത്യന്തം അഗാധമായവ തന്നേ.
5Ano te nui o au mahi, e Ihowa! hohonu rawa ou whakaaro.
6മൃഗപ്രായനായ മനുഷ്യന്‍ അതു അറിയുന്നില്ല; മൂഢന്‍ അതു ഗ്രഹിക്കുന്നതുമില്ല.
6Ko te tangata poauau, kahore ia e matau; kahore hoki tenei e mohiotia e te kuware.
7ദുഷ്ടന്മാര്‍ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവര്‍ത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.
7¶ Kia pihi ake nga whakaarokore ano he tarutaru, a kia tupu nga kaimahi katoa i te kino; he ngaromanga tena no ratou ake ake;
8നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.
8Ko koe ia, e Ihowa, kei runga rawa ake ake.
9യഹോവേ, ഇതാ, നിന്റെ ശത്രുക്കള്‍, ഇതാ, നിന്റെ ശത്രുക്കള്‍ നശിച്ചുപോകുന്നു; നീതികേടു പ്രവര്‍ത്തിക്കുന്ന ഏവരും ചിതറിപ്പോകും.
9Na, ko ou hoa whawhai, e Ihowa, na, ko ou hoa whawhai, ka ngaro; ka marara katoa nga kaimahi i te kino.
10എങ്കിലും എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയര്‍ത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.
10Otira ka ara i a koe toku haona, ka pera i to te kau maka: ka whakawahia ahau ki te hinu hou.
11എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും എന്റെ ചെവി എന്നോടു എതിര്‍ക്കുംന്ന ദുഷ്കര്‍മ്മികളെക്കുറിച്ചു കേട്ടും രസിക്കും.
11Ka kite hoki toku kanohi i taku i hiahia ai ki runga ki oku hoariri, ka rongo oku taringa i taku i hiahia ai o te hunga kino e whakatika ana mai ki ahau.
12നീതിമാന്‍ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.
12Ka rite te tupu o te tangata tika ki to te nikau; ka rite tona nui ki to te hita i Repanona.
13യഹോവയുടെ ആലയത്തില്‍ നടുതലയായവര്‍ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളില്‍ തഴെക്കും.
13Ko te hunga i whakatokia ki te whare o Ihowa ka tupu ki nga marae o to tatou Atua.
14വാര്‍ദ്ധക്യത്തിലും അവര്‍ ഫലം കായിച്ചുകൊണ്ടിരിക്കും; അവര്‍ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.
14Ka whai hua tonu ratou ua hina: ki tonu i te wai, matomato tonu;
15യഹോവ നേരുള്ളവന്‍ , അവന്‍ എന്റെ പാറ, അവനില്‍ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നെ.
15Hei whakakite i te tika o Ihowa: ko ia toku kohatu, kahore hoki ona he.