Malayalam

Maori

Revelation

12

1സ്വര്‍ഗ്ഗത്തില്‍ വലിയൊരു അടയാളം കാണായിസൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാല്‍ക്കീഴ് ചന്ദ്രനും അവളുടെ തലയില്‍ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.
1¶ Na ka kitea he tohu nui i te rangi; he wahine, ko te ra tona kakahu, ko te marama kei raro i ona waewae, i runga ano i tona matenga ko nga whetu kotahi tekau ma rua hei karaunga:
2അവള്‍ ഗര്‍ഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു.
2Kua hapu hoki ia, na karanga ana, oke ana, he mamae whanautanga.
3സ്വര്‍ഗ്ഗത്തില്‍ മറ്റൊരു അടയാളം കാണായിഏഴു തലയും പത്തു കൊമ്പും തലയില്‍ ഏഴു രാജമുടിയുമായി തീനിറമുള്ളോരു മഹാസര്‍പ്പം.
3A ka kitea tetahi atu tohu i te rangi, na, he tarakona nui, he mea whero, e whitu ona mahunga, tekau ona haona, e whitu ano nga karauna i runga i ona mahunga.
4അതിന്റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളവാന്‍ മഹാസര്‍പ്പം അവളുടെ മുമ്പില്‍ നിന്നു.
4A e kumea ana e tona hiku te wahi tuatoru o nga whetu o te rangi, maka ana e ia ki te whenua: a ka tu te tarakona i te aroaro o te wahine i mea nei ki te whanau, hei kai i tana tamaiti ina whanau.
5അവള്‍ സകലജാതികളെയും ഇരിമ്പുകോല്‍ കൊണ്ടു മേയ്പാനുള്ളോരു ആണ്‍കുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു.
5Na ka whanau te tamaiti a te wahine ra, he tane, ko ia hei whakahaere tikanga mo nga iwi katoa ki te tokotoko rino: na kua kahakina atu tana tamaiti ki te Atua, ki tona torona hoki.
6സ്ത്രീ മരുഭൂമിയിലേക്കു ഔടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവള്‍ക്കുണ്ടു.
6A ka oma te wahine ra ki te koraha, kua rite noa ake hoki i te Atua he kainga mona ki reira, ki reira whangainga ai ia, kia taka ra ano nga ra kotahi mano e rua rau e ona tekau.
7പിന്നെ സ്വര്‍ഗ്ഗത്തില്‍ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസര്‍പ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസര്‍പ്പവും പടവെട്ടി ജയിച്ചില്ലതാനും.
7Na he whawhai tera kei te rangi: ko Mikaera ratou ko ana anahera e whawhai ana ki te tarakona; whawhai ana hoki te tarakona ratou ko ana anahera;
8സ്വര്‍ഗ്ഗത്തില്‍ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല.
8A kihai ratou i toa; kihai ano hoki to ratou wahi i kitea i te rangi i muri iho.
9ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസര്‍പ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു.
9Na ka maka te tarakona nui, te nakahi onamata, e huaina nei ko te Rewera, ko Hatana hoki, e whakapohehe nei i te ao katoa: ka maka ia ki te whenua, a i maka tahitia ana anahera me ia.
10അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ഒരു മഹാശബ്ദം പറഞ്ഞുകേട്ടതുഇപ്പോള്‍ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകല്‍ ദൈവ സന്നിധിയില്‍ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ.
10A ka rongo ahau i te reo nui i te rangi e ki ana, Tenei kua tae mai te whakaoranga, te kaha, me te rangatiratanga o to tatou Atua, me te mana hoki o tana Karaiti: no te mea kua whakataka te kaiwhakapae ki o tatou teina, e whakapae nei ki a ratou i te ao, i te po, i te aroaro o to tatou Atua.
11അവര്‍ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടു ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല.
11Hinga ana ia i a ratou, he meatanga na nga toto o te Reme, na te kupu hoki o ta ratou whakaatu: kihai ratou i aroha ki te ora mo ratou, a mate noa.
12ആകയാല്‍ സ്വര്‍ഗ്ഗവും അതില്‍ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിന്‍ ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു.
12¶ Kia hari koutou ki tenei, e nga rangi, e te hunga hoki e noho ana i reira. Aue te mate mo te whenua, mo te moana hoki! Kua heke atu hoki ki a koutou te rewera, nui atu hoki tona riri, no te mea kua matau ia he poto tona taima.
13തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസര്‍പ്പം കണ്ടിട്ടു ആണ്‍കുട്ടിയെ പ്രസവിച്ചസ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി.
13A, no ka kite te tarakona kua maka ia ki te whenua, ka whakatoia e ia te wahine nana te tamaiti tane i whanau nei.
14അപ്പോള്‍ സ്ത്രീക്കു മരുഭൂമിയില്‍ തന്റെ സ്ഥലത്തെക്കു പറന്നുപോകേണ്ടതിന്നു വലിയ കഴുകിന്റെ രണ്ടു ചിറകുലഭിച്ചു; അവിടെ അവളെ സര്‍പ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു.
14Na e rua nga pakau o te ekara nui kua hoatu ki te wahine, kia rere ai ia ki te koraha, ki tona kainga, ki reira whangainga ai a taka noa he taima, etahi taima, me te hawhe taima, kei kitea mai e te nakahi.
15സര്‍പ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്റെ വായില്‍ നിന്നു നദിപോലെ വെള്ളം ചാടിച്ചു.
15Na ka whakaruakina mai e te nakahi i tona mangai i muri i te wahine ra he wai, ano he awa, kia kahakina atu ai ia e te awa.
16എന്നാല്‍ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസര്‍പ്പം വായില്‍നിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു.
16A ka awhinatia mai te wahine e te whenua, ka hamama te mangai o te whenua, inumia ake te awa i whakaruakina nei e te tarakona i roto i tona mangai.
17മഹാസര്‍പ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയില്‍ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടു; അവന്‍ കടല്പുറത്തെ മണലിന്മേല്‍ നിന്നു.
17A riri ana te tarakona ki te wahine; haere ana ia ki te whawhai ki era atu o tana whanau, ki te hunga e pupuri ana i nga ture a te Atua, kei a ratou nei te whakaatu o Ihu Karaiti.