1ആകയാല്‍ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു.
1¶ Ha, kia pehea he korero ma tatou? Kia mau tonu oti tatou ki te hara, kia hua ai te aroha noa?
2പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നതു എങ്ങനെ?
2Kahore rapea. Ko tatou kua whakatupapakutia nei ki te hara, me pehea tatou e noho tonu atu ai ano i roto i taua hara?
3അല്ല, യേശു ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ?
3Kahore ianei koutou i mohio, ko tatou kua iriiria nei ki roto ki a Karaiti Ihu, kua iriiria ki roto ki tona matenga?
4അങ്ങനെ നാം അവന്റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്നു സ്നാനത്താല്‍ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്റെ പുതുക്കത്തില്‍ നടക്കേണ്ടതിന്നു തന്നേ.
4Na kua tanumia ngatahitia tatou me ia ki roto ki te matenga, he mea na te iriiri: kia rite ai ki a te Karaiti i whakaarahia ake nei i te hunga mate e te kororia o te Matua, waihoki ko tatou kia haere i roto i te houtanga o te ora.
5അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കില്‍ പുനരുത്ഥാനത്തിന്റെ സാദൃശയത്തോടും ഏകീഭവിക്കും.
5Ki te mea hoki kua honoa tatou ki a ia i runga i te ahua o tona matenga, ka honoa ano tatou ki a ia i runga i te ahua o tona aranga:
6നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
6E mohio ana hoki ki tenei, kua ripekatia ngatahitia me ia to tatou tangata tawhito, kia hemo ai te tinana o te hara, kia mutu ai to tatou ponongatanga ki te hara;
7അങ്ങനെ മരിച്ചവന്‍ പാപത്തില്‍ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു.
7Ko te mea hoki kua mate, kua mawheto ia i te hara.
8നാം ക്രിസ്തുവിനോടു കൂടെ മരിച്ചു എങ്കില്‍ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.
8Ki te mea kua mate tahi tatou ko te Karaiti, e whakapono ana tatou e ora tahi ano tatou me ia:
9ക്രിസ്തു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റിരിക്കയാല്‍ ഇനി മരിക്കയില്ല; മരണത്തിന്നു അവന്റെ മേല്‍ ഇനി കര്‍ത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.
9E matau ana hoki tatou, ka ara nei a te Karaiti i te hunga mate, heoi ano ona matenga; kahore he kingitanga o te mate ki a ia a mua tonu atu.
10അവന്‍ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവന്‍ ജീവിക്കുന്നതോ ദൈവത്തിന്നു ജീവിക്കുന്നു.
10Ko tona matenga hoki i mate ai ia, he mate kotahi ki te hara: ko tona oranga ia, he ora ki te Atua.
11അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവര്‍ എന്നു ക്രിസ്തുയേശുവില്‍ ദൈവത്തിന്നു ജീവിക്കുന്നവര്‍ എന്നും നിങ്ങളെത്തന്നേ എണ്ണുവിന്‍ .
11Waihoki mahara iho ki a koutou, kua whakatupapakutia koutou ki te hara, e ora ana ia ki te Atua, i roto i a Ihu Karaiti.
12ആകയാല്‍ പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു,
12Mo konei ra aua te hara e kingi i roto i to koutou tinana mate, e ngohengohe ai koutou ki ta nga hiahia poke o taua tinana nei:
13നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമര്‍പ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമര്‍പ്പിച്ചുകൊള്‍വിന്‍ .
13Kaua hoki e tukua o koutou wahi ki te hara hei kaimahi i te he: engari tukua atu koutou ki te Atua, he hunga kua ora i roto i te hunga mate, me o koutou wahi hoki hei kaimahi i te tika ki te Atua.
14നിങ്ങള്‍ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ലല്ലോ.
14E kore hoki te hara e waiho hei rangatira mo koutou: ehara i te mea kei raro koutou i te ture, engari kei raro ke i te aroha noa.
15എന്നാല്‍ എന്തു? ന്യായപ്രമാണത്തിന്നല്ല കൃപെക്കത്രെ അധീനരാകയാല്‍ നാം പാപം ചെയ്ക എന്നോ? ഒരു നാളും അരുതു.
15He aha koia? kia hara oti tatou, no te mea ehara tatou i te ture, engari no te aroha noa? Kahore rapea.
16നിങ്ങള്‍ ദാസന്മാരായി അനുസരിപ്പാന്‍ നിങ്ങളെത്തന്നേ സമര്‍പ്പിക്കയും നിങ്ങള്‍ അനുസരിച്ചു പോരുകയും ചെയ്യുന്നവന്നു ദാസന്മാര്‍ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകില്‍ മരണത്തിന്നായി പാപത്തിന്റെ ദാസന്മാര്‍, അല്ലെങ്കില്‍ നീതിക്കായി അനുസരണത്തിന്റെ ദാസന്മാര്‍ തന്നേ.
16Kahore oti koutou i matau, ki te tuku koutou i a koutou ki tetahi hei pononga, he pononga koutou na tera kua ngohengohe na koutou ki tana; na te hara ranei, a mate iho, na te ngohengohe ranei, a tika ake?
17എന്നാല്‍ നിങ്ങള്‍ പാപത്തിന്റെ ദാസന്മാര്‍ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂര്‍വ്വം അനുസരിച്ചു
17Ko tenei me whakawhetai ki te Atua, ahakoa he pononga koutou na te hara i mua, kua meinga o koutou ngakau kia ngohengohe ki te ako i whakaakona ai koutou;
18പാപത്തില്‍നിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീര്‍ന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം.
18Na ka atea nei koutou i te hara, ka meinga koutou he pononga na te tika.
19നിങ്ങളുടെ ജഡത്തിന്റെ ബലഹീനതനിമിത്തം ഞാന്‍ മാനുഷരീതിയില്‍ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധര്‍മ്മത്തിന്നായി അശുദ്ധിക്കും അധര്‍മ്മത്തിന്നും അടിമകളാക്കി സമര്‍പ്പിച്ചതുപോലെ ഇപ്പോള്‍ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിന്നായി നീതിക്കു അടിമകളാക്കി സമര്‍പ്പിപ്പിന്‍ .
19He kupu tangata tenei naku, na te ngoikore o to koutou kikokiko: na i tukua ra o koutou wahi hei pononga ma te poke, ma te tutu, ki te mahi tutu; waihoki me tuku o koutou wahi aianei hei pononga ma te tika, puta ake he tapu.
20നിങ്ങള്‍ പാപത്തിന്നു ദാസന്മാരായിരുന്നപ്പോള്‍ നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നുവല്ലോ.
20I a koutou hoki e pononga ana ki te hara, e atea ana koutou i te tika.
21നിങ്ങള്‍ക്കു അന്നു എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോള്‍ നിങ്ങള്‍ക്കു ലജ്ജ തോന്നുന്നതു തന്നേ. അതിന്റെ അവസാനം മരണമല്ലോ.
21Na i taua wa he aha nga hua i a koutou o nga mea e whakama na koutou inaianei? he mate hoki te mutunga o aua mea.
22എന്നാല്‍ ഇപ്പോള്‍ പാപത്തില്‍നിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു.
22Tena ko tenei ka atea nei koutou i te hara, a ka meinga hei pononga ma te Atua, ko nga hua ki a koutou he tapu, a, ko te tukunga iho he ora tonu.
23പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നേ.
23Ko nga utu hoki o te hara he mate; ko ta te Atua ia i homai ai he ora tonu, i roto i a Karaiti Ihu, i to tatou Ariki.