Malayalam

Maori

Ruth

3

1അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞതുമകളേ, നിനക്കു നന്നായിരിക്കേണ്ടതിന്നു ഞാന്‍ നിനക്കു വേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?
1¶ Na ka mea a Naomi, tona hungawai ki a ia, Kaua ianei ahau e rapu i te okiokinga mou, e taku tamahine, e puta mai ai te pai ki a koe?
2നീ ചേര്‍ന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാര്‍ച്ചക്കാരനല്ലയോ? അവന്‍ ഇന്നു രാത്രി കളത്തില്‍ യവം തൂറ്റുന്നു.
2Ehara ianei i te whanaunga no taua a Poaha nana nei aua kotiro, ou hoa na? Nana, ko a tenei po ia whakarererere ai i te papapa o te parei i te patunga witi.
3ആകയാല്‍ നീ കുളിച്ചു തൈലം പൂശി വസ്ത്രം ധരിച്ചു കളത്തില്‍ ചെല്ലുക; ആയാള്‍ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുതു.
3Na horoia koe, ka whakawahi i a koe, ka kakahu ai i ou kakahu, ka haere ki raro, ki te patunga witi; kaua ia koe e whakaaturia ki taua tangata, a mutu noa tana kai, tana inu.
4ഉറങ്ങുവാന്‍ പോകുമ്പോള്‍ അവന്‍ കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു കൊള്‍ക; എന്നാല്‍ നീ എന്തു ചെയ്യേണമെന്നു അവന്‍ നിനക്കു പറഞ്ഞുതരും.
4A ka takoto ia, na me titiro koe ki te wahi e takoto ai ia; a ka haere atu, ka hura i nga kakahu o ona waewae, ka takoto; ko reira ia whakaatu ai ki a koe i tau e mea ai.
5അതിന്നു അവള്‍നീ പറയുന്നതൊക്കെയും ഞാന്‍ ചെയ്യാം എന്നു അവളോടു പറഞ്ഞു.
5Na ka mea tera ki a ia, Maku e mea nga mea katoa i korerotia mai na e koe ki ahau.
6അങ്ങനെ അവള്‍ കളത്തില്‍ ചെന്നു അമ്മാവിയമ്മകല്പിച്ചതുപോലെ ഒക്കെയും ചെയ്തു.
6¶ Na ko tona haerenga ki raro, ki te patunga witi, meatia ana e ia nga mea katoa i whakahaua e tona hungawai ki a ia.
7ബോവസ് തിന്നു കുടിച്ചു ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു; അവളും പതുക്കെ ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു.
7Na ka kai a Poaha, ka inu, a hari ana tona ngakau, a ka haere, ka takoto ki te pito o te puranga: na ko te ata haerenga o tera, hurahia ana nga kakahu o ona waewae, na kua takoto.
8അര്‍ദ്ധരാത്രിയില്‍ അവന്‍ ഞെട്ടിത്തിരിഞ്ഞു, തന്റെ കാല്‍ക്കല്‍ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആര്‍ എന്നു അവന്‍ ചോദിച്ചു.
8A, i waenganui po ka oho te mauri o taua tangata, ka tahuri ia: na, he wahine e takoto ana i ona waewae.
9ഞാന്‍ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേല്‍ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവള്‍ പറഞ്ഞു.
9Na ka mea ia, Ko wai koe? a ka mea ake tera, Ko Rutu ahau, ko tau pononga wahine: na uhia iho te pito o tou ki tau pononga; he whanaunga tupu hoki koe.
10അതിന്നു അവന്‍ പറഞ്ഞതുമകളേ, നീ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവള്‍; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാല്‍ ആദ്യത്തേതില്‍ അധികം ദയ ഒടുവില്‍ കാണിച്ചിരിക്കുന്നു.
10Na ka mea ia, Kia manaakitia koe e Ihowa, e taku tamahine; nui atu hoki i to te timatanga tou aroha o te whakamutunga, i a koe kihai nei i aru i nga taitama, i te mea rawakore, i te mea whai taonga ranei.
11ആകയാല്‍ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാന്‍ ചെയ്തുതരാം; നീ ഉത്തമ സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാര്‍ക്കും എല്ലാവര്‍ക്കും അറിയാം.
11Na kaua e wehi, e taku tamahine; ka meatia e ahau ki a koe au mea katoa i ki mai ai; e mohio ana hoki te pa katoa o toku iwi he wahine koe e uaua ana ki te pai.
12ഞാന്‍ നിന്റെ വീണ്ടെടുപ്പുകാരന്‍ എന്നതു സത്യം തന്നേ; എങ്കിലും എന്നെക്കാള്‍ അടുത്ത ഒരു വീണ്ടെടുപ്പുകാരന്‍ ഉണ്ടു.
12Na he tika ano, he whanaunga tupu ahau noa; otiia tena ano tetahi e tata rawa ana i ahau.
13ഈ രാത്രി താമസിക്ക; നാളെ അവന്‍ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവര്‍ത്തിച്ചാല്‍ കൊള്ളാം; അവന്‍ നിവര്‍ത്തിക്കട്ടെ; വീണ്ടെടുപ്പുകാരന്റെ മുറ നിവര്‍ത്തിപ്പാന്‍ അവന്നു മനസ്സില്ലെങ്കിലോ യഹോവയാണ ഞാന്‍ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിര്‍വര്‍ത്തിച്ചുതരും; രാവിലെവരെ കിടന്നുകൊള്‍ക.
13Takoto marie i tenei po; a i te ata ki te whakawhanaunga ia ki a koe, he tika, mana te tikanga whanaunga; ki te kahore ia e pai mana te tikanga o te whanaunga ki a koe, na maku te tikanga whanaunga ki a koe; e ora ana a Ihowa. Ata takoto, kia ta ea ra ano te ata.
14അങ്ങനെ അവള്‍ രാവിലെവരെ അവന്റെ കാല്‍ക്കല്‍ കിടന്നു; ഒരു സ്ത്രീ കളത്തില്‍ വന്നതു ആരും അറിയരുതെന്നു അവന്‍ പറഞ്ഞിരുന്നതുകൊണ്ടു ആളറിയാറാകുംമുമ്പെ അവള്‍ എഴുന്നേറ്റു.
14¶ Na takoto tonu ia ki ona waewae a taea noatia te ata; a ka maranga, i te mea e kore te tangata e kite i tona hoa. Na ka mea tera, Kei mohiotia i haere mai he wahine ki te patunga witi.
15നീ ധരിച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്നു അവന്‍ പറഞ്ഞു. അവള്‍ അതു പിടിച്ചപ്പോള്‍ അവന്‍ ആറിടങ്ങഴി യവം അതില്‍ അളന്നുകൊടുത്തു; അവള്‍ പട്ടണത്തിലേക്കു പോയി.
15I mea ano ia, Tena koa te koroka i runga i a koe na, puritia mai. Na puritia ana e ia. Na ka mehuatia atu etahi parei e ia, e ono nga mehua: a whakawaha atu ana ki a ia; na haere ana ia ki te pa.
16അവള്‍ അമ്മാവിയമ്മയുടെ അടുക്കല്‍ വന്നപ്പോള്‍നിന്റെ കാര്യം എന്തായി മകളേ എന്നു അവള്‍ ചോദിച്ചു; ആയാള്‍ തനിക്കു ചെയ്തതൊക്കെയും അവള്‍ അറിയിച്ചു.
16A, no tona taenga ki tona hungawai, ka mea tera, Kei te pehea koe, e taku tamahine? Na korerotia ana e ia ki a ia nga mea katoa i mea ai taua tangata ki a ia.
17അമ്മാവിയമ്മയുടെ അടുക്കല്‍ വെറുങ്കയ്യായി പോകരുതു എന്നു അവന്‍ എന്നോടു പറഞ്ഞു ഈ ആറിടങ്ങഴി യവവും എനിക്കു തന്നു എന്നു അവള്‍ പറഞ്ഞു.
17I mea ano ia, Ko enei mehua parei e ono i homai e ia ki ahau; i mea hoki ki ahau, Kei haere kau koe ki tou hungawai.
18അതിന്നു അവള്‍എന്റെ മകളേ, ഈ കാര്യം എന്താകുമെന്നു അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്നു ഈ കാര്യം തീര്‍ക്കുംവരെ ആയാള്‍ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.
18Na ka mea tera, Ata noho, e taku tamahine, kia mohiotia ra ano e koe te tukunga iho o tenei mea: e kore hoki e mutu ta taua tangata, kia oti ra ano tenei mea i a ia aianei.