Malayalam

Maori

Song of Solomon

8

1നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരന്‍ ആയിരുന്നുവെങ്കില്‍! ഞാന്‍ നിന്നെ വെളിയില്‍ കണ്ടു ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കയില്ലായിരുന്നു.
1¶ Aue me i rite koe ki toku tungane i ngote nei i nga u o toku whaea! Ka kite ahau i a koe i waho, ka kihia koe e ahau; ae, e kore tetahi e whakahawea ki ahau.
2നീ എനിക്കു ഉപദേശം തരേണ്ടതിന്നു ഞാന്‍ നിന്നെ അമ്മയുടെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവര്‍ഗ്ഗം ചേര്‍ത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിന്‍ ചാറും ഞാന്‍ നിനക്കു കുടിപ്പാന്‍ തരുമായിരുന്നു.
2Ka aratakina koe e ahau, ka kawea ki te whare o toku whaea, ko ia ano hei whakaako i ahau; ka whakainumia koe e ahau ki te waina whakaranu, ki te wai o taku pamekaranete.
3അവന്റെ ഇടങ്കൈ എന്റെ തലയിന്‍ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ളേഷിക്കട്ടെ.
3Ko tona maui ki raro i toku matenga, ko tona matau ki te awhi i ahau.
4യെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണര്‍ത്തുകയുമരുതു എന്നു ഞാന്‍ നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു.
4He ki atu tenei naku ki a koutou, e nga tamahine o Hiruharama, kaua e whakaohokia, kaua e whakaarahia taku e aroha nei, kia pai ra ano ia.
5മരുഭൂമിയില്‍നിന്നു തന്റെ പ്രിയന്റെ മേല്‍ ചാരിക്കൊണ്ടു വരുന്നോരിവള്‍ ആര്‍? നാരകത്തിന്‍ ചുവട്ടില്‍വെച്ചു ഞാന്‍ നിന്നെ ഉണര്‍ത്തി; അവിടെ വെച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചതു; അവിടെവെച്ചല്ലോ നിന്നെ പെറ്റവള്‍ക്കു ഈറ്റുനോവു കിട്ടിയതു.
5¶ Ko wai tenei e haere mai nei i te koraha e taupuhipuhi nei ki tana i aroha ai? Naku koe i whakaara ake i raro i te aporo; ko te wahi tena i puta mai ai koe i roto i tou whaea; i puta mai ano koe i reira i roto i te wahine i whanau ai koe.
6എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ.
6Waiho ahau hei hiri ki tou ngakau, hei hiri ki tou ringa; rite tahi hoki ki to te mate te kaha o te aroha; nanakia tonu te hae, ano ko te urupa, ko ona hiko, he hiko ahi, he mura pu na Ihowa.
7ഏറിയ വെള്ളങ്ങള്‍ പ്രേമത്തെ കെടുപ്പാന്‍ പോരാ; നദികള്‍ അതിനെ മുക്കിക്കളകയില്ല. ഒരുത്തന്‍ തന്റെ ഗൃഹത്തിലുള്ള സര്‍വ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.
7Nui te wai, e kore te aroha e taea te tinei, e kore ano e ngaro i nga awa: ahakoa i hoatu e te tangata nga rawa katoa o tona whare mo te aroha, ka whakahaweatia rawatia.
8നമുക്കു ഒരു ചെറിയ പെങ്ങള്‍ ഉണ്ടു; അവള്‍ക്കു സ്തനങ്ങള്‍ വന്നിട്ടില്ല; നമ്മുടെ പെങ്ങള്‍ക്കു കല്യാണം പറയുന്നനാളില്‍ നാം അവള്‍ക്കു വേണ്ടി എന്തു ചെയ്യും?
8¶ He teina nohinohi to matou, kahore hoki ona u: me pehea matou ki to matou teina i te ra e korerotia ai ia?
9അവള്‍ ഒരു മതില്‍ എങ്കില്‍ അതിന്മേല്‍ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതില്‍ എങ്കില്‍ ദേവദാരുപ്പലകകൊണ്ടു അടെക്കാമായിരുന്നു.
9Ki te mea he taiepa ia, ka hanga e tatou he pourewa ki runga ki a ia, he mea hiriwa: ki te mea he tatau ia, ka whakakopakina ia e tatou ki nga papa hita.
10ഞാന്‍ മതിലും എന്റെ സ്തനങ്ങള്‍ ഗോപുരങ്ങള്‍ പോലെയും ആയിരുന്നു; അന്നു ഞാന്‍ അവന്റെ ദൃഷ്ടിയില്‍ സമാധാനം പ്രാപിച്ചിരുന്നു.
10He taiepa ahau, ko oku u, ano ko ona pourewa; no reira, ki tana titiro mai, i rite ahau ki tetahi kua kite i te ata noho.
11ശലോമോന്നു ബാല്‍ഹാമോനില്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവന്‍ കാവല്‍ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ടു, ഔരോരുത്തന്‍ ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.
11He mara waina ta Horomona i Paarahamono, tukua atu ana e ia te mara ki nga kaitiaki; kotahi mano nga hiriwa hei kawenga mai ma tenei, ma tenei hei utu mo ona hua.
12എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്കു ആയിരവും ഫലം കാക്കുന്നവര്‍ക്കും ഇരുനൂറും ഇരിക്കട്ടെ.
12Ko taku mara, ko taku ake, kei toku aroaro: mau, e Horomona, te kotahi mano, a ma nga kaitiaki o ona hua e rua rau.
13ഉദ്യാനനിവാസിനിയേ, സഖിമാര്‍ നിന്റെ സ്വരം ശ്രദ്ധിച്ചു കേള്‍ക്കുന്നു; അതു എന്നെയും കേള്‍പ്പിക്കേണമേ.
13¶ E koe e noho nei i nga kari, e whakarongo ana nga hoa ki tou reo: meinga kia rongo ahau.
14എന്റെ പ്രിയാ നീ പരിമളപര്‍വ്വതങ്ങളിലെ ചെറുമാനിന്നും കലകൂട്ടിക്കും തുല്യനായി ഔടിപ്പോക.
14Kia hohoro, e taku e aroha nei, kia rite koe ki te anaterope, ki te kuao hata ranei i runga i nga maunga kinaki kakara.