Malayalam

Maori

Zechariah

12

1പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളില്‍ നിര്‍മ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.
1¶ Ko te poropititanga, he kupu na Ihowa mo Iharaira, E ai ta Ihowa, nana nei nga rangi i hora, nana te whenua i whakatu, nana i whai ahua ai te wairua o te tangata i roto i a ia.
2ഞാന്‍ യെരൂശലേമിനെ ചുറ്റുമുള്ള സകലജാതികള്‍ക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ നിരോധത്തിങ്കല്‍ അതു യെഹൂദെക്കും വരും.
2Tenei ahau te mea nei i Hiruharama hei kapu wiri ki nga iwi katoa a taka noa; ka pehi ano i a Hura i te whakapaenga o Hiruharama.
3അന്നാളില്‍ ഞാന്‍ യെരൂശലേമിനെ സകലജാതികള്‍ക്കും ഭാരമുള്ള കല്ലാക്കി വേക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേലക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.
3Na i taua ra ka meinga e ahau a Hiruharama hei kohatu taimaha ki nga iwi katoa: ko te hunga katoa e hapai ana ka maruru rawa, a ka huihui nga iwi katoa o te whenua ki te tu ki a ia.
4അന്നാളില്‍ ഞാന്‍ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേല്‍ ഞാന്‍ കണ്ണു തുറക്കയും ജാതികളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കയും ചെയ്യുമെന്നു യഹോവയുടെ അരുളപ്പാടു.
4I taua ra, e ai ta Ihowa, ka patua e ahau ki te miharo nga hoiho katoa, me o ratou kaieke ki te haurangi: a ka titiro matatau oku kanohi ki te whare o Hura, ka patua ano e ahau nga hoiho katoa o nga iwi ki te matapo.
5അപ്പോള്‍ യെഹൂദാമേധാവികള്‍യെരൂശലേംനിവാസികള്‍ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ നിമിത്തം നമുക്കു ബലമായിരിക്കുന്നു എന്നു ഹൃദയത്തില്‍ പറയും.
5A ka mea nga rangatira o Hura i roto i o ratou ngakau, Ko nga tangata o Hiruharama hei kaha moku i runga i to ratou Atua, i a Ihowa o nga mano.
6അന്നാളില്‍ ഞാന്‍ യെഹൂദാമേധാവികളെ വിറകിന്റെ ഇടയില്‍ തീച്ചട്ടിപോലെയും കറ്റയുടെ ഇടയില്‍ തീപ്പന്തംപോലെയും ആക്കും; അവര്‍ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജാതികളെയും തിന്നുകളയും; യെരൂശലേമിന്നു സ്വസ്ഥാനത്തു, യെരൂശലേമില്‍ തന്നേ, വീണ്ടും നിവാസികള്‍ ഉണ്ടാകും.
6I taua ra ka meinga e ahau nga rangatira o Hura kia rite ki te kanga ahi i roto i nga rakau, kia rite ano ki te rama ahi i roto i te paihere; ka pau hoki i a ratou nga iwi katoa i te taha matau, i te taha maui, a karapoi noa; a tera a Hiruharama e noho ano i runga i tona turanga, ara i Hiruharama.
7ദാവീദ്ഗൃഹത്തിന്റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദയുടെ നേരെ ഏറിപ്പോകാതിരിക്കേണ്ടതിന്നു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും.
7Na ka whakaora a Ihowa i nga teneti o Hura i te tuatahi, kei whakapehapeha te kororia o te whare o Rawiri, te kororia ranei o nga tangata o Hiruharama ki a Hura.
8അന്നാളില്‍ യഹോവ യെരൂശലേംനിവാസികളെ പരിചകൊണ്ടു മറെക്കും; അവരുടെ ഇടയില്‍ ഇടറിനടക്കുന്നവന്‍ അന്നാളില്‍ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദ്ഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.
8I taua ra ka tiakina e Ihowa nga tangata o Hiruharama; na, ko te tangata ngoikore i roto i a ratou, ka rite i taua ra ki a Rawiri; ko te whare o Rawiri ki te Atua, ki te anahera a Ihowa i to ratou aroaro.
9അന്നാളില്‍ ഞാന്‍ യെരൂശലേമിന്റെ നേരെ വരുന്ന സകലജാതികളെയും നശിപ്പിപ്പാന്‍ നോക്കും.
9¶ I taua ra ka whai ahau kia whakangaromia nga iwi katoa e haere mai ana ki te whawhai ki Hiruharama.
10ഞാന്‍ ദാവീദ്ഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങള്‍ കുത്തീട്ടുള്ളവങ്കലേക്കു അവര്‍ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവര്‍ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവന്‍ അവനെക്കുറിച്ചു വ്യസനിക്കും.
10Ka ringihia ano e ahau te wairua o te aroha noa, o nga inoi ki runga ki te whare o Rawiri, ki nga tangata o Hiruharama, a ka titiro ratou ki ahau ki ta ratou i wero ai, ka tangi ano ki a ia, me te mea e tangi ana ki tana huatahi, ka pouri ano ki a ia, me te mea e pouri ana ki tana matamua.
11അന്നാളില്‍ മെഗിദ്ദോതാഴ്വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപംപോലെ യെരൂശലേമില്‍ ഒരു മഹാവിലാപം ഉണ്ടാകും.
11I taua ra ka nui te tangi i roto i Hiruharama, ka rite ki te tangi i Harararimono i te raorao o Mekirono.
12ദേശം കുലംകുലമായി വെവ്വേറെ വിലപിക്കും; ദാവീദ്ഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; നാഥാന്‍ ഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും;
12A ka tangi te whenua, tenei hapu, tenei hapu, wehe rawa; ko te hapu o te whare o Rawiri wehe rawa, ko a ratou wahine wehi rawa; ko te hapu o te whare o Natana wehe rawa, ko a ratou wahine wehe rawa;
13ലേവിഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; ശിമെയി കുലം പ്രത്യേകവും; അവരുടെ സ്ത്രീജനം പ്രത്യേകവും;
13Ko te hapu o te whare o Riwai wehe rawa, ko a ratou wahine wehe rawa; ko te hapu o Himei wehe rawa, ko a ratou wahine wehe rawa,
14ശേഷിച്ചിരിക്കുന്ന കുലങ്ങളൊക്കെയും അതതു കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും വിലപിക്കും.
14Ko nga hapu katoa e toe ana, ko tenei hapu, ko tenei hapu, wehe rawa, me a ratou wahine wehe rawa.