Malayalam

Maori

Zechariah

3

1അനന്തരം അവന്‍ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പില്‍ നിലക്കുന്നതും സാത്താന്‍ അവനെ കുറ്റം ചുമത്തുവാന്‍ അവന്റെ വലത്തുഭാഗത്തു നിലക്കുന്നതും കാണിച്ചുതന്നു.
1¶ I whakakitea hoki e ia ki ahau a Hohua, te tino tohunga e tu ana i te aroaro o te anahera a Ihowa, me Hatana e tu ana i tona matau hei hoariri mona.
2യഹോവ സാത്താനോടുസാത്താനേ, യഹോവ നിന്നെ ഭര്‍ത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭര്‍ത്സിക്കുന്നു; ഇവന്‍ തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു.
2Na ka mea atu a Ihowa ki a Hatana, kia whakatupehupehu a Ihowa ki a koe, e Hatana; ae ra, ko Ihowa nana nei a Hiruharama i whiriwhiri, kia whakatupehupehu a Ihowa ki a koe: he teka ianei he mounga tenei kua kapohia mai i roto i te ahi?
3എന്നാല്‍ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്റെ മുമ്പില്‍ നില്‍ക്കയായിരുന്നു.
3Na he whakahouhou nga kakahu o Hohua, a i tu ia i te aroaro o te anahera.
4അവന്‍ തന്റെ മുമ്പില്‍ നിലക്കുന്നവരോടുമുഷിഞ്ഞ വസ്ത്രം അവങ്കല്‍നിന്നു നീക്കിക്കളവിന്‍ എന്നു കല്പിച്ചു; പിന്നെ അവനോടുഞാന്‍ നിന്റെ അകൃത്യം നിന്നില്‍നിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും എന്നു അരുളിച്ചെയ്തു.
4Na ka oho ia, ka mea ki te hunga e tu ana i tona aroaro, ka ki atu, Tangohia nga kakahu paru i a ia. Katahi ia ka mea ki a ia, Nana, kua meinga e ahau tou he kia pahemo atu i a koe, a ka whakakakahuria koe e ahau ki nga kakahu whakapaipai.
5അവന്റെ തലയില്‍ വെടിപ്പുള്ളോരു മുടി വെക്കട്ടെ എന്നു അവന്‍ കല്പിച്ചു; അങ്ങനെ അവര്‍ അവന്റെ തലയില്‍ വെടിപ്പുള്ളോരു മുടി വെച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു യഹോവയുടെ ദൂതനോ അടുക്കെ നില്‍ക്കയായിരുന്നു.
5Na ka mea ahau, Potaea he potae ataahua ki tona mahunga. Na potaea ana e ratou he potae ataahua ki tona mahunga, a whakakakahuria ana ia e ratou; me te tu ano te anahera a Ihowa.
6യഹോവയുടെ ദൂതന്‍ യോശുവയോടു സാക്ഷീകരിച്ചതെന്തെന്നാല്‍
6Katahi te anahera a Ihowa ka kauwhau ki a Hohua, ka mea,
7സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ എന്റെ വഴികളില്‍ നടക്കയും എന്റെ കാര്യം നോക്കുകയും ചെയ്താല്‍ നീ എന്റെ ആലയത്തെ പരിപാലിക്കയും എന്റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാന്‍ നിനക്കു ഈ നിലക്കുന്നവരുടെ ഇടയില്‍ ആഗമനം അനുവദിക്കയും ചെയ്യും.
7Ko te kupu tenei a Ihowa o nga mano; Ki te haere koe i aku ara, ki te puritia e koe aku mea, na mau ano e whakarite mo toku whare, mau hoki e tiaki oku marae, a ka hoatu e ahau he haereerenga mou i roto i te hunga e tu nei.
8മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പില്‍ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊള്‍വിന്‍ ! അവര്‍ അത്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാന്‍ എന്റെ ദാസനായ മുള എന്നവനെ വരുത്തും.
8¶ Whakarongo mai aianei, e Hohua, e te tino tohunga, koutou ko ou hoa e noho na i tou aroaro; hei tohu hoki ratou, aua tangata: no te mea, nana, ka kawea mai e ahau taku pononga, te Manga.
9ഞാന്‍ യോശുവയുടെ മുമ്പില്‍ വെച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേല്‍ ഏഴു കണ്ണും ഉണ്ടു; ഞാന്‍ അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തില്‍ ഞാന്‍ ദേശത്തിന്റെ അകൃത്യം പോക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
9Na, ko te kohatu i hoatu e ahau ki te aroaro o Hohua, e whitu nga kanohi o taua kohatu kotahi; na, maku e whaowhao ona whakairo, e ai ta Ihowa o nga mano, a ka whakawateatia atu e ahau te he o taua whenua i te ra kotahi.
10അന്നാളില്‍ നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിന്‍ കീഴിലേക്കും ക്ഷണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
10I taua ra, e ai ta Ihowa o nga mano, ka karangatia e koutou tona hoa, tona hoa, i raro i te waina, i raro hoki i te piki.