Malayalam

Maori

Zechariah

8

1സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1¶ I puta mai ano te kupu a Ihowa o nga mano ki ahau, i mea,
2സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ മഹാ തീക്ഷണതയോടെ സീയോന്നുവേണ്ടി എരിയുന്നു; ഞാന്‍ അതിന്നുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു.
2Ko te kupu tenei a Ihowa o nga mano, Nui atu te hae i hae ai ahau ki Hiona, he nui hoki te riri i hae ai ahau ki a ia.
3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മദ്ധ്യേ വസിക്കും; യെരൂശലേമിന്നു സത്യ നഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പര്‍വ്വതത്തിന്നു വിശുദ്ധപര്‍വ്വതം എന്നും പേര്‍ പറയും.
3Ko te kupu tenei a Ihowa; Kua hoki nei ahau ki Hiona, kua noho ki Hiruharama; a tera e kiia a Hiruharama, Ko te pa o te pono, ko te maunga o Ihowa o nga mano, Ko te maunga tapu.
4സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇനിയും യെരൂശലേമിന്റെ വീഥികളില്‍ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാര്‍ദ്ധക്യംനിമിത്തം ഔരോരുത്തന്‍ കയ്യില്‍ വടി പടിക്കും.
4Ko te kupu tenei a Ihowa o nga mano, Tenei ake ka noho he koroheke, he ruruhi ki nga waharoa o Hiruharama, rite rawa te ringa o tenei, o tenei, i te tokotoko, he maha hoki no nga tau.
5നഗരത്തിന്റെ വീഥികള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കൊണ്ടു നിറഞ്ഞിരിക്കും; അവര്‍ അതിന്റെ വീഥികളില്‍ കളിച്ചുകൊണ്ടിരിക്കും.
5Ko nga waharoa ano o te pa kapi tonu i nga tamariki tane, i nga kotiro e takaro ana i ona waharoa.
6സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅതു ഈ കാലത്തില്‍ ഈ ജനത്തിന്റെ ശേഷിപ്പുള്ളവര്‍ക്കും അതിശയമായി തോന്നുന്നു എങ്കില്‍ എനിക്കും അതിശയമായി തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
6Ko te kupu tenei a Ihowa o nga mano; Ki te pakeke ki te titiro a nga morehu o tenei iwi i aua ra, e pakeke ano ranei ki taku titiro? e ai ta Ihowa o nga mano.
7സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും.
7Ko te kupu tenei a Ihowa o nga mano, Tenei ahau te whakaora nei i taku iwi i te whenua ki te rawhiti, i te whenua ano hoki ki te hauauru.
8ഞാന്‍ അവരെ കൊണ്ടുവരും; അവര്‍ യെരൂശലേമില്‍ പാര്‍ക്കും; സത്യത്തിലും നീതിയിലും അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായും ഇരിക്കും.
8Ka kawea mai ano ratou e ahau, ka noho ratou ki waenganui o Hiruharama, a hei iwi ratou maku, ko ahau hoki hei Atua mo ratou i runga i te pono, i te tika.
9സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസൈന്യങ്ങളുടെ യഹോവയുടെ ആലയമായ മന്ദിരം പണിയേണ്ടതിന്നു അടിസ്ഥാനം ഇട്ട നാളില്‍ ഉണ്ടായിരുന്ന പ്രവാചകന്മാരുടെ വായില്‍നിന്നു ഈ വചനങ്ങളെ ഈ കാലത്തു കേള്‍ക്കുന്നവരേ, ധൈര്യപ്പെടുവിന്‍ .
9¶ Ko te kupu tenei a Ihowa o nga mano, Kia kaha o koutou ringa, e te hunga e rongo ana i enei ra ki enei kupu o roto i te mangai o nga poropiti i te ra i whakatakotoria ai te turanga mo te whare o Ihowa o nga mano, ara mo te temepara kia hanga ai.
10ഈ കാലത്തിന്നുമുമ്പെ മനുഷ്യന്നു കൂലിയില്ല, മൃഗത്തിന്നു കൂലിയില്ല; പോക്കുവരത്തു ചെയ്യുന്നവന്നു വൈരി നിമിത്തം സമാധാനവുമില്ല; ഞാന്‍ സകല മനുഷ്യരെയും തമ്മില്‍ തമ്മില്‍ വിരോധമാക്കിയിരുന്നു.
10I mua hoki i enei ra kahore he utu mo te mahi a te tangata, kahore he utu mo ta te kararehe; kahore hoki he ata noho mo te tangata i haere atu, mo te tangata ano i haere mai, i te hoariri hoki; naku hoki i mea nga tangata katoa kia whawhai ki to na hoa, ki tona hoa.
11ഇപ്പോഴോ ഞാന്‍ ഈ ജനത്തിന്റെ ശേഷിപ്പുള്ളവരോടു മുമ്പിലത്തെ കാലത്തു എന്നപോലെയല്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
11Na e kore taku inaianei ki nga morehu o tenei iwi e rite ki to nga ra o mua, e ai ta Ihowa o nga mano.
12വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായക്കും; ഭൂമി അനുഭവം നലകും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിന്റെ ശേഷിപ്പുള്ളവര്‍ക്കും ഞാന്‍ ഇവയൊക്കെയും അവകാശമായി കൊടുക്കും.
12No te mea ka ai te purapura o te rongo mau, ka tukua mai ona hua e te waina, ka tukua mai ano ona mau e te whenua, ka homai hoki to ratou tomairangi e nga rangi; maku ano e mea nga morehu o tenei iwi kia whiwhi ki enei mea katoa.
13യെഹൂദാഗൃഹവും യിസ്രായേല്‍ഗൃഹവുമായുള്ളോരേ, നിങ്ങള്‍ ജാതികളുടെ ഇടയില്‍ ശാപമായിരുന്നതുപോലെ ഞാന്‍ നിങ്ങളെ രക്ഷിച്ചിട്ടു നിങ്ങള്‍ അനുഗ്രഹമായ്തീരും; നിങ്ങള്‍ ഭയപ്പെടാതെ ധൈര്യമായിരിപ്പിന്‍ .
13Na i mua hei kanga koutou i roto i nga iwi, e te whare o Hura, e te whare o Iharaira, ka pena te nui o taku whakaora i a koutou, a hei manaakitanga koutou: kaua e wehi, kia kaha o koutou ringa.
14സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ കോപിപ്പിച്ചപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു തിന്മ വരുത്തുവാന്‍ വിചാരിക്കയും അനുതപിക്കാതിരിക്കയും ചെയ്തതുപോലെ
14Ko te kupu hoki tenei a Ihowa o nga mano, Ka rite ki taku meatanga i te he mo koutou i te whakapataritaringa a o koutou matua ki ahau, e ai ta Ihowa o nga mano, a kihai toku whakaaro i puta ke:
15ഞാന്‍ ഈ കാലത്തു യെരൂശലേമിന്നും യെഹൂദാഗൃഹത്തിന്നും വീണ്ടും നന്മ വരുത്തുവാന്‍ വിചാരിക്കുന്നു; നിങ്ങള്‍ ഭയപ്പെടേണ്ടാ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
15Ka pera ano te hoki ake o toku whakaaro i enei ra ki te pai kia meatia ki Hiruharama, ki te whare ano o Hura: kaua e wehi.
16നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ഇവയാകുന്നുഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടു സത്യം പറവിന്‍ ; നിങ്ങളുടെ ഗോപുരങ്ങളില്‍ നേരോടും സമാധാനത്തോടുംകൂടെ ന്യായപാലനം ചെയ്‍വിന്‍ .
16Ko a koutou enei e mea ai; Korerotia te pono ki tona hoa, ki tona hoa; kia pono, kia whai i te rangimarie ta koutou whakarite whakawa i o koutou kuwaha:
17നിങ്ങളില്‍ ആരും തന്റെ കൂട്ടുകാരന്റെ നേരെ ഹൃദയത്തില്‍ ദോഷം നിരൂപിക്കരുതു; കള്ളസ്സത്യത്തില്‍ ഇഷ്ടം തോന്നുകയും അരുതു; ഇതെല്ലാം ഞാന്‍ വെറുക്കുന്നതല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
17Kaua hoki e whakaaroa he kino i roto i o koutou ngakau ki tona hoa, ki tona hoa; kaua ano e arohaina te oati teka; no te mea e kinongia ana enei mea katoa e ahau, e ai ta Ihowa.
18സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
18¶ I puta ano te kupu a Ihowa o nga mano ki ahau: i mea,
19സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന്നു ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കേണം; അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടുവിന്‍ .
19Ko te kupu tenei a Ihowa o nga mano, Ko te nohopuku o te wha o nga marama, ko te nohopuku o te rima, ko te nohopuku o te whitu, ko te nohopuku o te ngahuru, hei oranga ngakau ena ki te whare o Hura, hei mea whakahari, hei hakari harakoa; na aroh aina te pono me te ata noho.
20സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇനി ജാതികളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാന്‍ ഇടയാകും.
20Ko te kupu tenei a Ihowa o nga mano, Tenei ake ka tae mai he iwi, he tangata i nga pa maha:
21ഒരു പട്ടണത്തിലെ നിവാസികള്‍ മറ്റൊന്നിലേക്കു ചെന്നുവരുവിന്‍ , നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിന്നും പോകാം; ഞാനും പോരുന്നു എന്നു പറയും.
21A ka haere nga tangata o tetahi pa ki tetahi pa, ka mea, Hapainga, tatou ka haere ki te inoi ki te aroaro o Ihowa, ki te rapu i a Ihowa o nga mano: ka haere ano hoki ahau.
22അങ്ങനെ അനേകജാതികളും ബഹുവംശങ്ങളും യെരൂശലേമില്‍ സൈന്യങ്ങളുടെ യഹോവയെ അന്വേഷിപ്പാനും യഹോവയെ പ്രസാദിപ്പിപ്പാനും വരും.
22Ae ra, he tini nga iwi, he kaha nga tauiwi e haere mai ki te rapu i a Ihowa o nga mano i Hiruharama, ki te inoi ki te aroaro o Ihowa.
23സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേര്‍ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചുദൈവം നിങ്ങളോടു കൂടെ ഉണ്ടെന്നു ഞങ്ങള്‍ കേട്ടിരിക്കയാല്‍ ഞങ്ങള്‍ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.
23Ko te kupu tenei a Ihowa o nga mano, i aua ra ka hopu nga tangata kotahi tekau, he hunga no nga reo katoa o nga iwi, ka hopu i te remu o to tetahi Hurai, ka mea, Kia haere tahi tatou; kua rongo hoki matou kei a koutou te Atua.