1ഇതു യഹോവയായ ദൈവത്തിന്റെ ആലയം; ഇതു യിസ്രായേലിന്നു ഹോമപീഠം എന്നു ദാവീദ് പറഞ്ഞു.
1သို့ဖြစ်၍၊ ဒါဝိဒ်က ဤအရပ်သည် ထာဝရ အရှင်ဘုရားသခင်၏အိမ်တော်ဖြစ်၏။ ဤယဇ်ပလ္လင်သည် ဣသရေလ အမျိုး၏ ယဇ်ပလ္လင်ဖြစ်၏ဟုဆိုလျက်၊
2അനന്തരം ദാവീദ് യിസ്രായേല്‍ദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാന്‍ കല്പിച്ചു; ദൈവത്തിന്റെ ആലയം പണിവാന്‍ ചതുരക്കല്ലു ചെത്തേണ്ടതിന്നു അവന്‍ കല്പണിക്കാരെ നിയമിച്ചു.
2ဣသရေလပြည်၌ရှိသော တပါးအမျိုးသားတို့ကို စုဝေးစေခြင်း ငှါမိန့်တော်မူ၏။ ဘုရားသခင်၏အိမ်တော် တည်စရာဘို့ ကျောက်ဆစ်ရသော ပန်းရန်သမားတို့ကို လည်း စေခိုင်းတော်မူ၏။
3ദാവീദ് പടിവാതില്‍കതകുകളുടെ ആണികള്‍ക്കായിട്ടും കൊളുത്തുകള്‍ക്കായിട്ടും വളരെ ഇരിമ്പും തൂക്കമില്ലാതെ വളരെ താമ്രവും അനവധി ദേവദാരുവും ഒരുക്കി വെച്ചു.
3တံခါးလုပ်စရာ သံချွန်အဘို့နှင့် သစ်သား ဆက်စရာအဘို့များစွာသောသံကို၎င်း၊ အချိန်မမှတ် နိုင်အောင် များစွာသော ကြေးဝါကို၎င်း၊
4സീദോന്യരും സോര്‍യ്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കല്‍ കൊണ്ടുവന്നു. എന്റെ മകന്‍ ശലോമോന്‍ ചെറുപ്പവും ഇളംപ്രായവുമുള്ളവന്‍ ആകുന്നു; യഹോവെക്കായി പണിയേണ്ടുന്ന ആലയമോ കീര്‍ത്തിയും ശോഭയുംകൊണ്ടു സര്‍വ്വദേശങ്ങള്‍ക്കും അതിമഹത്വമുള്ളതായിരിക്കേണം.
4များစွာသော အာရဇ်သစ်သားကို၎င်း၊ ပြင်ဆင် တော်မူ၏။ ဇိဒုန်မြို့သားနှင့် တုရုမြို့သားတို့သည်၊ အာရဇ် သစ်သားအများကို အထံတော်သို့ ဆောင်ခဲ့ကြ၏။
5ആകയാല്‍ ഞാന്‍ അതിന്നു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിന്നു മുമ്പെ ധാരാളം വട്ടംകൂട്ടി.
5ဒါဝိဒ်ကလည်း၊ ငါ့သားရှောလမုန်သည် အသက် ငယ်၍ နုသေး၏။ ထာဝရဘုရားအဘို့ တည်ရသော အိမ်မူကား အလွန်ထူးဆန်းသောအိမ်၊ အတိုင်းတိုင်း အပြည်ပြည်၌ ဘုန်းအသရေကျော်စောသော အိမ်ဖြစ်ရ မည်။ ယခုပင်အိမ်တော်အဘို့ ငါပြင်ဆင်မည်ဟု အကြံရှိ လျက် အနိစ္စမရောက်မှီများစွာ ပြင်ဆင်တော်မူ၏။
6അവന്‍ തന്റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവേക്കു ഒരു ആലയം പണിവാന്‍ കല്പന കൊടുത്തു.
6သားတော်ရှောလုမုန်ကိုလည်း ခေါ်၍ ဣသ ရေလအမျိုး၏ ဘုရားသခင် ထာဝရဘုရားအဘို့ အိမ်တော်ကို တည်ဆောက်ရမည်အကြောင်းမှာ ထားလေ သည်မှာ၊
7ദാവീദ് ശലോമോനോടു പറഞ്ഞതുമകനേ, ഞാന്‍ തന്നേ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാന്‍ താല്പര്യപ്പെട്ടിരുന്നു.
7ငါ့သား၊ ငါ၏ဘုရားသခင် ထာဝရဘုရား၏ နာမတော်အဘို့ အိမ်တော်ကို တည်ဆောက်မည်ဟု ငါအကြံရှိပြီ။
8എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ടു; നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ എന്റെ മുമ്പാകെ ഭൂമിയില്‍ ബഹു രക്തം ചിന്തിയിരിക്കുന്നു.
8သို့ရာတွင် ထာဝရဘုရား၏ နှုတ်ကပတ်တော် သည် ငါသို့ရောက်သည်ကား၊ သင်သည် များစွာ စစ်တိုက် ၍ လူအများတို့ကို သတ်လေပြီ။ မြေကြီးပေါ်မှာ ငါ့မျက်မှောက်၌ များစွာသောအသွေးကို သွန်းသော ကြောင့်၊ ငါ့နာမအဘို့ အိမ်ကို မတည်မဆောက်ရ။
9എന്നാല്‍ നിനക്കു ഒരു മകന്‍ ജനിക്കും; അവന്‍ വിശ്രമപുരുഷനായിരിക്കും; ഞാന്‍ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്റെ പേര്‍ ശലോമോന്‍ എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാന്‍ യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നലകും.
9သင်မြင်သော သားတယောက်သည် ငြိမ်ဝပ်သော သူဖြစ်လိမ့်မည်။ သူ၏အမည်ကား ရှောလမုန် ဖြစ်၍၊ သူ့ပတ်လည်၌ ရန်သူမရှိ။ ငြိမ်ဝပ်သောအခွင့်ကို၎င်း၊ သူ၏ လက်ထက်၌ ဣသရေလအမျိုးသည် စစ်တိုက်ခြင်းမရှိ။ ငြိမ်ဝပ်စွာနေရသော အခွင့်ကို၎င်း၊ ငါပေးမည်။
10അവന്‍ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവന്‍ എനിക്കു മകനായും ഞാന്‍ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലില്‍ അവന്റെ രാജാസനം ഞാന്‍ എന്നേക്കും നിലനിലക്കുമാറാക്കും.
10ထိုသားသည် ငါ့နာမအဘို့ အိမ်ကို တည် ဆောက်ရလိမ့်မည်။ သူသည် ငါ့သားဖြစ်လိမ့်မည်။ ငါသည်လည်း သူ၏အဘဖြစ်မည်။ သူထိုင်သော ဣသရေလနိုင်ငံရာဇပလ္လင်ကို အစဉ်အမြဲငါတည်စေမည်ဟု မိန့်တော်မူပြီ။
11ആകയാല്‍ എന്റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്റെ ദൈവമായ യഹോവ നിന്നെക്കുറിച്ചു അരുളിച്ചെയ്തതുപോലെ നീ കൃതാര്‍ത്ഥനായി അവന്റെ ആലയം പണിക.
11သို့ဖြစ်၍ငါ့သား၊ ထာဝရဘုရားသည် သင့်ဘက် ၌ နေ၍ အကြံထမြောက်စေတော်မူသဖြင့်၊ အမိန့်တော် ရှိသည်အတိုင်းသင်သည် သင်၏ဘုရားသခင် ထာဝရ ဘုရား၏ အိမ်တော်ကို တည်ဆောက်ရလိမ့်မည်။
12നിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിന്നു യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിന്നു നിയമിക്കുമാറാകട്ടെ.
12သို့ရာတွင် သင်သည် သင်၏ဘုရားသခင် ထာဝရဘုရား၏ တရားတော်ကို စောင့်ရှောက်မည် အကြောင်း၊ ထာဝရဘုရားသည် ဥာဏ်ပညာကို ပေး၍၊ ဣသရေလအမျိုးကို စီရင်ခြင်းအမှု၌ မှာထားတော် မူပါစေသော။
13യഹോവ യിസ്രായേലിന്നു വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചാചരിക്കുന്നു എങ്കില്‍ നീ കൃതാര്‍ത്ഥനാകും; ധൈര്യപ്പെട്ടു ഉറെച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.
13ဣသရေလအမျိုး၏ အမှု၌ထာဝရဘုရားသည် မောရှေအား မှာထားတော်မူသောစီရင်ထုံးဖွဲ့ချက်တို့ကို စောင့်ရှောက်ခြင်းငှါ သတိပြုလျှင် အကြံထမြောက်ရ လိမ့်မည်။ အားယူ၍ ရဲရင့်ခြင်းရှိလော့။ စိုးရိမ်ခြင်း၊ စိတ်ပျက်ခြင်း မရှိစေနှင့်။
14ഇതാ, ഞാന്‍ എന്റെ കഷ്ടത്തില്‍ യഹോവയുടെ ആലയത്തിന്നായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്ത് വെള്ളിയും പെരുപ്പം നിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലുംകൂടെ ഞാന്‍ ഒരുക്കിവെച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേര്‍ത്തുകൊള്ളാമല്ലോ.
14ငါသည်ဆင်းရဲခံစဉ်တွင်၊ ထာဝရဘုရား၏ အိမ်တော်အဘို့ ရွှေအခွက်တထောင်နှင့် ငွေအခွက် တသောင်းကို၎င်း၊ အချိန်မမှတ်နိုင်အောင် များစွာသော ကြေးဝါနှင့်သံကို၎င်း၊ သစ်သားများနှင့်ကျောက်များကို ၎င်းပြင်ဆင်ပြီ။ သင်သည်လည်း ထပ်၍ ပြင်ဆင်ရမည်။
15നിന്റെ സ്വാധീനത്തില്‍ കല്ലുവെട്ടുകാര്‍, കല്പണിക്കാര്‍, ആശാരികള്‍ എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കൌശലപ്പണിക്കാരും ഉണ്ടല്ലോ;
15ထိုမှတပါးသင်၌များစွာသော လက်သမား၊ ပန်းရန်သမား၊ ကျောက်ဆစ်သမား၊ အမျိုးမျိုးသော အတတ်၌ လေ့ကျက်သော ဆရာသမားရှိကြ၏။
16പൊന്നു, വെള്ളി, താമ്രം, ഇരിമ്പു എന്നിവ ധാരാളം ഉണ്ടു; ഉത്സാഹിച്ചു പ്രവര്‍ത്തിച്ചുകൊള്‍ക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.
16ရွှေငွေကြေးဝါ သံအတိုင်းမသိများသည် ဖြစ်၍ ထလော့။ ကြိုးစားလော့။ ထာဝရဘုရားသည် သင်နှင့် အတူ ရှိတော်မူပါစေသောဟု မှာထားတော်မူ၏။
17ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരോടും തന്റെ മകനായ ശലോമോനെ സഹായിപ്പാന്‍ കല്പിച്ചുപറഞ്ഞതു
17ဣသရေလမင်းအပေါင်းတို့သည် သားတော်နှင့် ဝိုင်းရမည်အကြောင်း မှာထားလေသည်မှာ၊
18നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൂടെ ഉണ്ടല്ലോ; അവന്‍ നിങ്ങള്‍ക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവന്‍ ദേശനിവാസികളെ എന്റെ കയ്യില്‍ ഏല്പിച്ചു ദേശം യഹോവേക്കും അവന്റെ ജനത്തിന്നും കീഴടങ്ങിയുമിരിക്കുന്നു.
18သင်တို့၏ဘုရားသခင် ထာဝရဘုရားသည် သင်တို့နှင့်အတူ ရှိတော်မူသည်မဟုတ်လော။ အရပ်ရပ်၌ ငြိမ်ဝပ်ရသော အခွင့်ကို ပေးတော်မူသည်မဟုတ်လော။ ပြည်သူပြည်သားတို့ကို ငါ့လက်၌အပ်တော်မူသဖြင့်၊ ထာဝရဘုရား၏ရှေ့၊ ထိုဘုရားသခင်၏ လူတို့ရှေ့မှာ တပြည်လုံးသည် နှိမ့်ချလျက်ရှိ၏။
19ആകയാല്‍ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാന്‍ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിന്‍ . എഴുന്നേല്പിന്‍ ; യഹോവയുടെ നിയമപെട്ടകവും ദൈവത്തിന്റെ വിശുദ്ധപാത്രങ്ങളും യഹോവയുടെ നാമത്തിന്നു പണിവാനുള്ള ആലയത്തിലേക്കു കൊണ്ടുവരേണ്ടതിന്നു യഹോവയായ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തെ പണിവിന്‍ .
19သို့ဖြစ်၍သင်တို့၏ ဘုရားသခင်ထာဝရဘုရား ကို ရှာခြင်းငှါ ကိုယ်စိတ်နှလုံးကို နှိုးဆော်တွန်းကြလော့။ ထာဝရဘုရား၏နာမတော်အဘို့၊ တည်ရသော အိမ်တော် ထဲသို့ ထာဝရဘုရား၏ ပဋိညာဉ်သေတ္တာတော်နှင့် ဘုရား သခင်၏ သန့်ရှင်းသောတန်ဆာတို့ကို သွင်းခြင်းငှါ ထကြ လော့။ ထာဝရအရှင်ဘုရားသခင်၏ သန့်ရှင်းရာဌာန တော်ကို တည်ဆောက်ကြလော့ဟု မှာထားတော်မူ၏။