Malayalam

Myanmar

1 Chronicles

5

1യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാര്‍:--അവനല്ലോ ആദ്യജാതന്‍ ; എങ്കിലും അവന്‍ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാര്‍ക്കും ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.
1ရုဗင်သည် ဣသရေလ၏ သားဦးဖြစ်သော် လည်း၊ အဘအိပ်ရာကို ညစ်ညူးစေသောကြောင့်၊ သားဦး အရာကိုနှုတ်ပြီးလျှင်၊ ဣသရေလ၏သားဖြစ်သော ယောသပ်၏ သားတို့အား ပေးသည်ဖြစ်၍၊ သားစဉ် မြေးဆက်တို့ကို မှတ်သောအခါ၊ သားဦးအရာကို လိုက်၍ မမှတ်ရ။
2യെഹൂദാ തന്റെ സഹോദരന്മാരെക്കാള്‍ പ്രബലനായ്തീര്‍ന്നു; അവനില്‍ നിന്നു പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിന്നു ലഭിച്ചു--
2ယုဒသည်လည်း ညီအစ်ကိုတို့တွင် လွန်ကဲ၍ သူ၏အမျိုးထဲက မင်းဖြစ်တတ်သော်လည်း၊ သားဦးအရာ ကိုမရ၊ ယောသပ်ရ၏။
3യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാര്‍ഹാനോക്ക്, പല്ലൂ, ഹെസ്രോന്‍ , കര്‍മ്മി.
3ဣသရေလ၏ သားဦးရုဗင်သားကား ဟာနုတ်၊ ဖာလု၊ ဟေဇရုံ၊ ကာမိတည်း။
4യോവേലിന്റെ പുത്രന്മാര്‍അവന്റെ മകന്‍ ശെമയ്യാവു; അവന്റെ മകന്‍ ഗോഗ്; അവന്റെ മകന്‍ ശിമെയി; അവന്റെ മകന്‍ മീഖാ;
4ယောလသားကား ရှေမာယ၊ ရှေမာယသား ဂေါဂ၊ ဂေါဂသား ရှေမိ၊
5അവന്റെ മകന്‍ രെയായാവു; അവന്റെ മകന്‍ ബാല്‍;
5ရှေမိသားမိက္ခ၊ မိက္ခသားရာယ၊ ရာယသား ဗာလတည်း။
6അവന്റെ മകന്‍ ബെയേര; അവനെ അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസര്‍ ബദ്ധനാക്കി കൊണ്ടുപോയി; അവന്‍ രൂബേന്യരില്‍ പ്രഭുവായിരുന്നു.
6ဗာလသားကား၊ အာရှုရိရှင်ဘုရင် တိဂလတ် ပိလေသာ သိမ်းသွားသော ရုဗင်အမျိုး မင်းဗေရာတည်း။
7അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്ന പ്രകാരം കുലം കുലമായി അവന്റെ സഹോദരന്മാര്‍ ആരെന്നാല്‍തലവനായ യയീയേല്‍,
7သူ၏ညီ ယေယေလနှင့် ဇာခရိတို့သည်လည်း၊ သားစဉ်မြေးဆက် စာရင်းယူသောအခါ အဆွေအမျိုး သူကြီးဖြစ်သတည်း။
8സെഖര്‍യ്യാവു, അരോവേരില്‍ നെബോവും ബാല്‍-മെയോനുംവരെ പാര്‍ത്ത ബേല; അവന്‍ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.
8ထိုအတူ ယောလ၊ ရှေမ၊ အာဇတ်တို့မှ ဆင်း သက်သော ဗေလသည်လည်းမင်းဖြစ်လျက်၊ အာရော်မြို့ မှစ၍ နေဗောမြို့၊ ဗာလမောင်မြို့တိုင်အောင် နေရာ ကျယ်၏။
9അവരുടെ കന്നുകാലികള്‍ ഗിലെയാദ് ദേശത്തു പെരുകിയിരുന്നതുകൊണ്ടു അവര്‍ കിഴക്കോട്ടു ഫ്രാത്ത് നദിമുതല്‍ മരുഭൂമിവരെ പാര്‍ത്തു.
9ဂိလဒ်ပြည်၌ သိုးနွားများပြားသောကြောင့်၊ အရှေ့မျက်နှာ၌ ဥဖရတ်မြစ်နှင့်ဆိုင်သော တောဝင်ဝ တိုင်အောင် နေရာကျယ်၏။
10ശൌലിന്റെ കാലത്തു അവര്‍ ഹഗ്രീയരോടു യുദ്ധംചെയ്തു; അവര്‍ അവരുടെ കയ്യാല്‍ പട്ടുപോയശേഷം അവര്‍ ഗിലെയാദിന്നു കിഴക്കു എല്ലാടവും കൂടാരം അടിച്ചു പാര്‍ത്തു.
10ရှောလုမင်းလက်ထက် ဟာဂရအမျိုးသားတို့ကို စစ်တိုက်၍ လုပ်ကြံသဖြင့်၊ ဂိလဒ်ပြည်အရှေ့ပိုင်း တရှောက်လုံးတွင် ဟာဂရ၏နေရာကို ယူရနေရာကျကြ ၏။
11ഗാദിന്റെ പുത്രന്മാര്‍ അവര്‍ക്കും എതിരെ ബാശാന്‍ ദേശത്തു സല്‍ക്കാവരെ പാര്‍ത്തു.
11သူတို့တဘက်တချက်၊ ဗာရှန်ပြည်တွင် သလကာမြို့တိုင်အောင် ဂဒ်အမျိုးသားတို့သည် နေရာ ကျကြ၏။
12തലവനായ യോവേല്‍, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.
12ဗာရှန်ပြည်၌ အကြီးအကဲကား ယောလ၊ ထိုနောက် ရှာဖံ၊ ယာနဲ၊ ရှာဖတ်တည်း။
13അവരുടെ പിതൃഭവനത്തിലെ സഹോദരന്മാര്‍മീഖായേല്‍, മെശുല്ലാം, ശേബ, യോരായി, യക്കാന്‍ , സീയ, ഏബെര്‍ ഇങ്ങനെ ഏഴുപേര്‍.
13သူတို့အဆွေအမျိုးချင်း ပေါက်ဘော်တော်သော သူကားမိက္ခေလ၊ မေရှုလံ၊ ရှေဘ၊ ယောရဲ၊ ယာခန်၊ ဇယာ၊ ယေဗာ၊ ပေါင်းခုနစ်ယောက်တည်း။
14ഇവര്‍ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകന്‍ ; അവന്‍ ഗിലെയാദിന്റെ മകന്‍ ; അവന്‍ മീഖായേലിന്റെ മകന്‍ ; അവന്‍ യെശീശയുടെ മകന്‍ ; അവന്‍ യഹദോവിന്റെ മകന്‍ ;
14ထိုသူတို့သည် ဂုနိ၊ အာဗဒျေလ၊ ဗုဇာတိ၊ ယာဒေါ၊ ယေရှိရှဲ၊ မိက္ခေလ၊ ဂိလဒ်၊ ယာရော်၊ ဟုရိ၊ အဘိဟဲလအမျိုးအနွယ်ဖြစ်သတည်း။ ဂုနိကား ထိုအဆွေ အမျိုး၏ သူကြီဖြစ်၏။
15അവന്‍ ബൂസിന്റെ മകന്‍ ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകന്‍ അഹി അവരുടെ പിതൃഭവനത്തില്‍ തലവനായിരുന്നു.
16သူတို့သည် ဂိလဒ်ပြည်၊ ဗာရှန်ပြည်မြို့ရွာ၊ ရှာရုန်မြို့ပတ်လည်ပြည်စွန်းတိုင်အောင် နေရာကျကြ၏။
16അവര്‍ ഗിലെയാദിലെ ബാശാനിലും അതിന്നുള്‍പ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാപുല്പുറങ്ങളിലും പാര്‍ത്തു.
17ဤသူအပေါင်းတို့သည် ယုဒရှင်ဘုရင် ယောသံ နှင့် ဣသရေလရှင်ဘုရင် ယေရောဗောင်လက်ထက် သားစဉ်မြေးဆက် စာရင်းဝင်ကြ၏။
17ഇവരുടെ വംശാവലി ഒക്കെയും യെഹൂദാരാജാവായ യോഥാമിന്റെ കാലത്തും യിസ്രായേല്‍രാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു.
18ရုဗင်အမျိုး၊ ဂဒ်အမျိုး၊ မနာရှေအမျိုးတဝက်တွင် ဒိုင်းနှင့် ထားကို ကိုင်၍ လေးနှင့် ပစ်တတ်သဖြင့်၊ စစ်မှု စစ်ရေးကို လေ့ကျက်၍ စစ်ချီတတ်သော စစ်သူရဲပေါင်း ကား၊ လေးသောင်းလေးထောင်ခုနစ်ရာခြောက်ဆယ် တည်း။
18രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലുകുലെച്ചു എയ്‍വാനും പ്രാപ്തിയുള്ളവരും യുദ്ധസാമര്‍ത്ഥ്യമുള്ളവരുമായ പടച്ചേവകര്‍ നാല്പത്തുനാലായിരത്തെഴുനൂറ്ററുപതു പേരുണ്ടായിരുന്നു.
19ထိုသူတို့သည် ဟာဂရအမျိုးသားတို့နှင့် စစ်တိုက် ကြ၏။
19അവര്‍ ഹഗ്രീയരോടും യെതൂര്‍, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധം ചെയ്തു.
20စစ်တိုက်သောအခါ ဘုရားသခင်ကို ကိုးစား၍ ဆုတောင်းသောကြောင့်၊ ဘုရားသခင် မစတော် မူခြင်းကျေးဇူးအားဖြင့်၊ ဟာဂရလူတို့နှင့် သူတို့ဥစ္စာ ရှိသမျှကိုရကြ၏။
20അവരുടെ നേരെ അവര്‍ക്കും സഹായം ലഭിക്കയാല്‍ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യില്‍ അകപ്പെട്ടു; അവര്‍ യുദ്ധത്തില്‍ ദൈവത്തോടു നിലവിളിച്ചു അവനില്‍ ആശ്രയം വെച്ചതു കൊണ്ടു അവന്‍ അവരുടെ പ്രാര്‍ത്ഥന കേട്ടരുളി.
21ကုလားအုပ်ငါးထောင်၊ သိုးနှစ်သိန်းငါးသောင်း၊ မြည်းနှစ်ထောင်၊ လူတသိန်းတို့ကိုသိမ်းယူကြ၏။
21അവന്‍ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആടു, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കെണ്ടുപോയി.
22ဘုရားသခင့်အခွင့်နှင့် စစ်တိုက်သောကြောင့်၊ ရန်သူအများတို့သည် လဲသေကြ၏။ ဣသရေလလူတို့ သည် သိမ်းသွားခြင်းအမှုမရောက်မှီတိုင်အောင်၊ ဟာဂရ လူတို့နေရာ၌ နေရာကျကြ၏။
22യുദ്ധം ദൈവഹിതത്താല്‍ ഉണ്ടായതുകൊണ്ടു അധികംപേര്‍ ഹതന്മാരായി വീണു. അവര്‍ പ്രവാസകാലംവരെ അവര്‍ക്കും പകരം പാര്‍ത്തു.
23မနာရှေအမျိုးတဝက်သည်၊ ထိုပြည်တွင် ဗာရှန် မြို့မှစ၍ ဗာလဟေရမုန်မြို့၊ စနိရမြို့၊ ဟေရမုန်တောင် တိုင်အောင် ပွားများလျက်နေ၏။
23മനശ്ശെയുടെ പാതിഗോത്രക്കാര്‍ ദേശത്തു പാര്‍ത്തു. ബാശാന്‍ മുതല്‍ ബാല്‍-ഹെര്‍മ്മോനും, സെനീരും, ഹെര്‍മ്മോന്‍ പര്‍വ്വതവും വരെ പെരുകി പരന്നു.
24အဆွေအမျိုးသူကြီးများဟူမူကား၊ ခွန်အား ကြီး၍ ကျော်စောသော စစ်သူရဲဧဖာ၊ ဣရှိ၊ ဧလျေလ၊ အာဇရေလ၊ ယေရမိ၊ ဟောဒဝိ၊ ယာဒျေလတည်း။
24അവരുടെ പിതൃഭവനങ്ങളുടെ തലവന്മാരാവിതുഏഫെര്‍, യിശി, എലീയേല്‍, അസ്ത്രിയേല്‍, യിരെമ്യാവു, ഹോദവ്യാവു, യഹദീയേല്‍; ഇവര്‍ ശൂരന്മാരും ശ്രുതിപ്പെട്ടവരും തങ്ങളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരും ആയിരുന്നു.
25သို့ရာတွင် ရုဗင်အမျိုး၊ ဂဒ်အမျိုး၊ မနာရှေအမျိုး တဝက်သည် ဘိုးဘေးတို့၏ ဘုရားသခင်ကို ပြစ်မှား၍၊ မိမိတို့ရှေ့မှာ ဘုရားသခင်ဖျက်ဆီးတော်မူသောပြည်သား တို့ ဘုရားများနှင့် မှားယွင်းကြ၏။
25എന്നാല്‍ അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോടു ദ്രോഹം ചെയ്തു, ദൈവം അവരുടെ മുമ്പില്‍നിന്നു നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരോടു ചേര്‍ന്നു പരസംഗമായി നടന്നു.
26သို့ဖြစ်၍ ဣသရေလအမျိုး၏ ဘုရားသခင်သည် အာရှုရိရှင်ဘုရင် ပုလနှင့်ရှင်ဘုရင် တိဂလတ်ပိလေသာ စိတ်ကို နှိုးဆော်တော်မူသဖြင့်၊ နောက်ရှင်ဘုရင်သည် ထိုဣသရေလအမျိုးသားတို့ကို ဂေါဇန်မြစ်နား၊ ဟေလမြို့၊ ဟာဗော်မြို့၊ ဟာရမြို့သို့ သိမ်းသွား၍ ယနေ့တိုင်အောင် နေရာချထား၏။
26ആകയാല്‍ യിസ്രായേലിന്റെ ദൈവം അശ്ശൂര്‍രാജാവായ പൂലിന്റെയും അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പില്‍നേസരിന്റെയും മനസ്സുണര്‍ത്തി; അവന്‍ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ചു ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാന്‍ നദീതീരത്തേക്കും കൊണ്ടുപോയി; അവിടെ അവര്‍ ഇന്നുവരെയും ഇരിക്കുന്നു.