Malayalam

Myanmar

1 Corinthians

9

1ഞാന്‍ സ്വതന്ത്രന്‍ അല്ലയോ? ഞാന്‍ അപ്പൊസ്തലന്‍ അല്ലയോ? നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടില്ലയോ? കര്‍ത്താവില്‍ ഞാന്‍ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങള്‍ അല്ലയോ?
1ငါပေါလုသည် ကျွန်မဟုတ်၊ လူလွတ်ဖြစ်သည် မဟုတ်လော။ တမန်တော်ဖြစ်သည်မဟုတ်လော။ ငါတို့ သခင် ယေရှုခရစ်ကို မြင်ရပြီ မဟုတ်လော။ သင်တို့သည် သခင်ဘုရား၌ ငါလုပ်သော အလုပ်ဖြစ်ကြသည် မဟုတ်လော။
2മറ്റുള്ളവര്‍ക്കും ഞാന്‍ അപ്പൊസ്തലന്‍ അല്ലെന്നുവരികില്‍ എങ്ങനെയെങ്കിലും നിങ്ങള്‍ക്കു ആകുന്നു; കര്‍ത്താവില്‍ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളല്ലോ.
2ငါသည် အခြားသောသူတို့အား တမန်တော် မဖြစ်သော်လည်း၊ သင်တို့အားတမန်တော် အမှန်ဖြစ်၏။ အကြောင်းမူကား၊ ငါသည် တမန်တော်မှန်သည်ဟု သင် တို့သည် တပည့်တော်ဖြစ်သောအားဖြင့် ငါ့ကို တံဆိပ် ခတ်ကြ၏။
3എന്നെ വിധിക്കുന്നവരോടു ഞാന്‍ പറയുന്ന പ്രതിവാദം ഇതാകുന്നു.
3ငါ့ကိုစစ်ဆေးမေးမြန်းသော သူတို့အား ငါ အပြစ်ဖြေရာစကားဟူမူကား၊
4തിന്നുവാനും കുടിപ്പാനും ഞങ്ങള്‍ക്കു അധികാരമില്ലയോ?
4ငါတို့သည် စားသောက်ခြင်း အခွင့်မရှိသလော။
5ശേഷം അപ്പൊസ്തലന്മാരും കര്‍ത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്‍യ്യയായോരു സഹോദരിയുമായി സഞ്ചരിപ്പാന്‍ ഞങ്ങള്‍ക്കു അധികാരമില്ലയൊ?
5ကေဖနှင့်သခင်ဘုရား၏ညီများမှစ၍ ကြွင်းသော တမန်တော်များကဲ့သို့၊ ငါတို့သည်ဒေသစာရီ လှည့် လည်သည်တွင် နှမဖြစ်သော မယားပါစေခြင်းငှါ အခွင့် မရှိသလော။
6അല്ല, വേല ചെയ്യാതിരിപ്പാന്‍ എനിക്കും ബര്‍ന്നബാസിന്നും മാത്രം അധികാരമില്ല എന്നുണ്ടോ?
6ငါနှင့်ဗာနဗသာ အလုပ်မလုပ်ဘဲနေရသော အခွင့်မရှိဟု ဆိုရသလော။
7സ്വന്ത ചെലവിന്മേല്‍ യുദ്ധസേവ ചെയ്യുന്നവന്‍ ആര്‍? മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം തിന്നാതിരിക്കുന്നവന്‍ ആര്‍? ആട്ടിന്‍ കൂട്ടത്തെ മേയിച്ചു കൂട്ടത്തിന്റെ പാല്‍കൊണ്ടു ഉപജീവിക്കാതിരിക്കുന്നവന്‍ ആര്‍?
7အဘယ်သူသည် ကိုယ်စရိတ်ကို သုံး၍ စစ်မှုကို ထမ်းရသနည်း။ အဘယ်သူသည် ဥယျာဉ်ကိုစိုက်ပျိုး၍ အသီးကိုမစားဘဲနေရသနည်း။ အဘယ်သူသည် သိုးထိန်း လုပ်၍ သိုးနို့ကိုမသုံးဘဲနေရသနည်း။
8ഞാന്‍ ഇതു മനുഷ്യരുടെ മര്‍യ്യാദപ്രകാരമോ പറയുന്നതു? ന്യായപ്രമാണവും ഇങ്ങനെ പറയുന്നില്ലയോ?
8လောကီဝေါဟာရအားဖြင့်သာ ဤသို့ ငါဆို သလော။ ပညတ်တရားသည်လည်း ဤသို့ပင်ဆိုသည် မဟုတ်လော။
9“മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു” എന്നു മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളെക്കു വേണ്ടിയോ ചിന്തിക്കുന്നതു?
9မောရှေ၏ ပညတ္တိကျမ်းစာ၌လာသည်ကား၊ စပါးနင်းနယ်သော နွား၏ နှုတ်ကိုမချုပ်တည်းရဟု လာ၏။ ဘုရားသခင်သည် နွားကိုသာ ပမာဏပြုတော်မူ သလော။
10അല്ല, കേവലം നമുക്കു വേണ്ടി പറയുന്നതോ? അതേ, ഉഴുന്നവന്‍ ആശയോടെ ഉഴുകയും മെതിക്കുന്നവന്‍ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാല്‍ നമുക്കു വേണ്ടി എഴുതിയിരിക്കുന്നതത്രെ.
10သို့မဟုတ် ငါတို့ကြောင့်သာ ဤသို့ပညတ်တော်မူ သလော။ လယ်ထွန်သောသူသည် မြော်လင့်လျက် လယ်ထွန်စေခြင်းငှါ၎င်း၊ မြော်လင့်လျက် စပါးနင်းနယ် သောသူသည် မြော်လင့်သည်အတိုင်း ရစေခြင်းငှါ၎င်း၊ ငါတို့ကြောင့်သာဤသို့ ကျမ်းစာလာ၏။
11ഞങ്ങള്‍ ആത്മീകമായതു നിങ്ങള്‍ക്കു വിതെച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താല്‍ വലിയ കാര്‍യ്യമോ?
11ငါတို့သည် သင်တို့၌ ဓမ္မမျိုးစေ့ကို စိုက်ပြီးမှ သင်တို့၏လောကီအသီးကို သုံးဆောင်လျှင် ကျေးဇူးကြီး မည်လော။
12മറ്റുള്ളവര്‍ക്കും നിങ്ങളുടെ മേല്‍ ഈ അധികാരം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്കു എത്ര അധികം? എങ്കിലും ഞങ്ങള്‍ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യാതൊരു വിഘ്നവും വരുത്താതിരിപ്പാന്‍ സകലവും പൊറുക്കുന്നു.
12အခြားသောသူတို့သည် သင်တို့ထံမှာ ထိုအခွင့် ကိုရလျှင် ငါတို့သည် သာ၍ရထိုက်သည်မဟုတ်လော။ သို့သော်လည်း ထိုအခွင့်ကို ငါတို့သည် မသုံးဘဲ၊ ခရစ်တော် ၏ ဧဝံဂေလိတရားကို ဆီးတားခြင်းအကြောင်း မရှိ စေခြင်းငှါ အရာရာ၌ သည်းခံကြ၏။
13ദൈവാലയകര്‍മ്മങ്ങള്‍ നടത്തുന്നവര്‍ ദൈവാലയംകൊണ്ടു ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കല്‍ ശുശ്രൂഷചെയ്യുന്നവര്‍ യാഗപീഠത്തിലെ വഴിപാടുകളില്‍ ഔഹരിക്കാര്‍ ആകുന്നു എന്നും നിങ്ങള്‍ അറിയുന്നില്ലയോ?
13ဓမ္မကိစ္စအမှုကို ဆောင်ရွက်သော သူတို့သည် ဗိမာန်တော်ကို အမှီပြု၍ စားရသည်ကို၎င်း၊ ယဇ်ပူဇော် ခြင်းအမှုကို ဆောင်ရွက်သော သူတို့သည် ယဇ်ပလ္လင်နှင့် ဆက်ဆံ၍ စားရသည်ကို၎င်း၊ သင်တို့ မသိကြသလော။
14അതുപോലെ കര്‍ത്താവും സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു.
14ထိုနည်းတူ၊ ဧဝံဂေလိတရားကိုဟောသော သူတို့သည် ဧဝံဂေလိတရားကို အမှီပြု၍ အသက်မွေးရမည် အကြောင်း၊ သခင်ဘုရား၏ ပညတ်တော်မူချက်ရှိ၏။
15എങ്കിലും ഇതു ഒന്നും ഞാന്‍ പ്രയോഗിച്ചിട്ടില്ല; ഇങ്ങനെ എനിക്കു കിട്ടേണം എന്നുവെച്ചു ഞാന്‍ ഇതു എഴുതുന്നതും അല്ല; ആരെങ്കിലും എന്റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാള്‍ മരിക്ക തന്നേ എനിക്കു നല്ലതു.
15သို့သော်လည်းထိုအခွင့်ကို ငါသည် အလျှင်းမသုံး။ သင်တို့သည် ငါ့အား ထိုသို့ပြုစေခြင်းငှါ ဤစကား ကို ငါရေးသည်မဟုတ်။ အကြောင်းမူကား၊ ငါဝါကြွားခြင်းအခွင့်ကိုသူတပါးဖျက်ဆီးသည်ထက် ငါသေသော် သာ၍ ကောင်း၏။
16ഞാന്‍ സുവിശേഷം അറിയിക്കുന്നു എങ്കില്‍ എനിക്കു പ്രശംസിപ്പാന്‍ ഒന്നുമില്ല. നിര്‍ബ്ബന്ധം എന്റെ മേല്‍ കിടക്കുന്നു. ഞാന്‍ സുവിശേഷം അറിയിക്കുന്നില്ല എങ്കില്‍ എനിക്കു അയ്യോ കഷ്ടം!
16ငါသည်ဧဝံဂေလိတရားကို ဟောရုံပြုလျှင် ဝါကြွားခြင်း အကြောင်းမရှိသေး။ အဘယ်ကြောင့် နည်းဟူမူကား၊ မဟောဘဲမနေနိုင်။ မဟောဘဲနေလျှင် အမင်္ဂလာရှိ၏။
17ഞാന്‍ അതു മനഃപൂര്‍വ്വം നടത്തുന്നു എങ്കില്‍ എനിക്കു പ്രതിഫലം ഉണ്ടു; മനഃപൂര്‍വ്വമല്ലെങ്കിലും കാര്‍യ്യം എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു.
17သို့ဖြစ်၍ အမှုတော်ကို အလိုအလျောက် ဆောင်ရွက်လျှင် အကျိုးရှိ၏။ ကိုယ်အလိုကိုငြင်းဆန်၍ ဆောင်ရွက်လျှင် အရာတော်၌ ခန့်ထားသောသူဖြစ်၏။
18എന്നാല്‍ എന്റെ പ്രതിഫലം എന്തു? സുവിശേഷം അറിയിക്കുമ്പോള്‍ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാന്‍ സുവിശേഷഘോഷണം ചെലവുകൂടാതെ നടത്തുന്നതു തന്നേ.
18သို့ဖြစ်၍ ငါ၏အကျိုးအဘယ်သို့နည်းဟူမူကား၊ ဧဝံဂေလိတရားကို ဟောသောအခါ၊ ဟောခြင်းနှင့် စပ်ဆိုင်သော အခွင့်ကို မသုံးဘဲလျက်၊ ခရစ်တော်၏ ဧဝံဂေလိတရားကို နာသောသူတို့သည် အဘယ် စရိတ်ကိုမျှ မကုန်ဘဲနေစေခြင်းငှါ ပြုလျှင်ငါ၌အကျိုးရှိ၏။
19ഇങ്ങനെ ഞാന്‍ കേവലം സ്വതന്ത്രന്‍ എങ്കിലും അധികംപേരെ നേടേണ്ടതിന്നു ഞാന്‍ എന്നെത്തന്നേ എല്ലാവര്‍ക്കും ദാസനാക്കി.
19ငါသည် အဘယ်သူ၏ကျွန် မဖြစ်သော်လည်း သာ၍များသော သူတို့ကိုရခြင်းအလိုငှါ လူတကာတို့၏ ကျွန်ခံရ၏။
20യെഹൂദന്മാരെ നേടേണ്ടതിന്നു ഞാന്‍ യെഹൂദന്മാര്‍ക്കും യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിന്‍ കീഴുള്ളവരെ നേടേണ്ടതിന്നു ഞാന്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവന്‍ അല്ല എങ്കിലും ന്യായപ്രമാണത്തിന്‍ കീഴുള്ളവര്‍ക്കും ന്യാപ്രമാണത്തിന്‍ കീഴുള്ളവനെപ്പോലെ ആയി.
20ယုဒလူတို့ကိုရခြင်းအလိုငှါ ယုဒလူတို့၌ ယုဒလူကဲ့သို့ဖြစ်၏။ ပညတ်တရားကိုကိုယ်တိုင် မဆည်းကပ် သော်လည်း၊ ပညတ်တရားကို ဆည်းကပ်သောသူတို့ကို ရခြင်းအလိုငှါ၊ ပညတ်တရားကို ဆည်းကပ်သောသူတို့၌ ပညတ်တရားကို ကျင့်သောသူကဲ့သို့ဖြစ်၏။
21ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവന്‍ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാന്‍ ന്യായപ്രമാണമില്ലാത്തവര്‍ക്കും ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.
21ဘုရားသခင်ရှေ့တော်၌ တရားမဲ့မနေ၊ ခရစ်တော်၏တရားကို ကျင့်သောသူဖြစ်သော်လည်း၊ ပညတ် တရားမဲ့သောသူတို့ကို ရခြင်းအလိုငှါ ပညတ်တရားမဲ့သောသူတို့၌ ပညတ်တရားမဲ့သော သူကဲ့သို့ဖြစ်၏။
22ബലഹീനന്മാരെ നേടേണ്ടതിന്നു ഞാന്‍ ബലഹീനര്‍ക്കും ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാന്‍ എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു.
22အားနည်းသော သူတို့၌ အားနည်းသော သူကဲ့သို့ဖြစ်၏။ အချို့သော သူတို့ကို တစုံတခုသော အမှု အရာအားဖြင့် ကယ်တင်ခြင်းအလိုငှါ၊ ခပ်သိမ်းသော သူတို့၌ ခပ်သိမ်းသောအရာဖြစ်၏။
23സുവിശേഷത്തില്‍ ഒരു പങ്കാളിയാകേണ്ടതിന്നു ഞാന്‍ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.
23သင်တို့နှင့်အတူ ဧဝံဂေလိတရားကို ဆက်ဆံခြင်းအလိုငှါ၊ ဧဝံဂေလိတရားကြောင့် ထိုသို့ငါပြုလေ့ရှိ၏။
24ഔട്ടക്കളത്തില്‍ ഔടുന്നവര്‍ എല്ലാവരും ഔടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഔടുവിന്‍ .
24မြေတလင်း၌ပြိုင်၍ ပြေးကြသောသူအပေါင်းတို့သည် ပြိုင်၍ ပြေးကြသော်လည်း၊ တယောက်တည်း သာလျှင် ဆုကိုရသည်ဟု သင်တို့ မသိကြသလော။ ဆုကို ရမည်အကြောင်း ပြေးကြလော့။
25അങ്കം പൊരുന്നവന്‍ ഒക്കെയും സകലത്തിലും വര്‍ജ്ജനം ആചരിക്കുന്നു. അതോ, അവര്‍ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിന്നു തന്നേ.
25ပွဲ၌ပြိုင်၍ အချင်းချင်းတိုက်သော သူမည်သည်ကား၊ အရာရာ၌ တပ်မက်ခြင်းကို ချုပ်တည်းတတ်၏။ ထိုသူတို့သည် ညှိုးနွမ်းပျက်စီးတတ်သော ပန်းဦးရစ်ကို ရခြင်းအလိုငှါပြုကြ၏။ ငါတို့မူကား မညှိုးနွမ်း မပျက်စီး နိုင်သော ပန်းဦးရစ်ကို ရခြင်းအလိုငှါ ပြုကြ၏။
26ആകയാല്‍ ഞാന്‍ നിശ്ചയമില്ലാത്തവണ്ണമല്ല ഔടുന്നതു; ആകാശത്തെ കുത്തുന്നതു പോലെയല്ല ഞാന്‍ മുഷ്ടിയുദ്ധം ചെയ്യുന്നതു.
26ထိုကြောင့် ငါပြေးသောအခါ၊ အမှတ်တမဲ့ပြေးသည်မဟုတ်၊ လက်ပွေ့သတ်သောအခါ အာကာသ ကောင်းကင်ကိုသာ ထိုး၍ သတ်သည်မဟုတ်။
27മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാന്‍ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.
27သူတပါးကို ဆုံးမပြီးမှ ကိုယ်တိုင်ရှုံးသော သူမဖြစ်ရမည်အကြောင်း၊ ကိုယ်ကိုထိုး၍နှိပ်စက်လေ့ရှိ၏။