Malayalam

Myanmar

1 Kings

11

1ശലോമോന്‍ രാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ എന്നിങ്ങനെ അന്യാജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.
1ရှောလမုန်မင်းကြီးသည် ဖာရောဘုရင်၏ သမီးမှတပါး၊ ဣသရေလအမျိုးသားမဟုတ်သော မောဘအမျိုး၊ အမ္မုန်အမျိုး၊ ဧဒုံအမျိုး၊ ဇိဒုန်အမျိုး၊ ဟိတ္တိအမျိုးသား မိန်းမအများတို့ကို ချစ်တတ်၏။
2നിങ്ങള്‍ക്കു അവരോടു കൂടിക്കലര്‍ച്ച അരുതു; അവര്‍ക്കും നിങ്ങളോടും കൂടിക്കലര്‍ച്ച അരുതു; അവര്‍ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്നു യഹോവ യിസ്രായേല്‍മക്കളോടു അരുളിച്ചെയ്ത അന്യജാതികളില്‍നിന്നുള്ളവരെ തന്നേ; അവരോടു ശലോമോന്‍ സ്നേഹത്താല്‍ പറ്റിച്ചേര്‍ന്നിരുന്നു.
2ထာဝရဘုရားက၊ သင်တို့သည် တပါးအမျိုးသားတို့နှင့်စုံဘက်ခြင်းကိုမပြုရ။ အကယ်စင်စစ်သူတို့သည် မိမိတို့ဘုရားများနောက်သို့ သင်တို့၏ စိတ်နှလုံးကို လွဲစေကြလိမ့်မည်ဟု ဣသရေလအမျိုးသားတို့အား မိန့်တော် မူသော်လည်း၊ ရှောလမုန်သည် တပါးအမျိုးသား မိန်းမတို့ကို တပ်မက်သောစိတ်ရှိ၏။
3അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.
3မင်းသမီးဖြစ်သော ခင်ပွန်းခုနစ်ရာ၊ မောင်းမ မိဿံသုံးရာရှိ၍၊ သူတို့သည် စိတ်နှလုံးတော်ကို လွဲစေ ကြ၏။
4എങ്ങനെയെന്നാല്‍ശലോമോന്‍ വയോധികനായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കല്‍ ഏകാഗ്രമായിരുന്നില്ല.
4ရှောလမုန်သည် အသက်ကြီးသောအခါ၊ မိန်းမများတို့သည် စိတ်နှလုံးတော်ကို အခြားတပါးသော ဘုရား နောက်သို့ လွဲစေသဖြင့်၊ စိတ်နှလုံးတော်သည် ခမည်းတော် ဒါဝိဒ်၏ စိတ်နှလုံးကဲ့သို့ မိမိဘုရားသခင် ထာဝရဘုရား ရှေ့တော်၌ စုံလင်ခြင်းမရှိ။
5ശലോമോന്‍ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മില്‍ക്കോമിനെയും ചെന്നു സേവിച്ചു
5ဇိဒုန်နတ်သမီးအာရှတရက်၊ ရွံရှာဘွယ်သော အမ္မုန်ဘုရား မိလကုံနောက်သို့ လိုက်၍၊
6തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂര്‍ണ്ണമായി അനുസരിക്കാതെ ശലോമോന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
6ခမည်းတော်ဒါဝိဒ်ကဲ့သို့ ထာဝရဘုရား၌ လုံးလုံး မဆည်းကပ်၊ ရှေ့တော်၌ဒုစရိုက်ကိုပြုလေ၏။
7അന്നു ശലോമോന്‍ യെരൂശലേമിന്നു എതിരെയുള്ള മലയില്‍ മോവാബ്യരുടെ മ്ളേച്ഛവിഗ്രഹമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മോലേക്കിന്നും ഔരോ പൂജാഗിരി പണിതു.
7ထိုအခါရှောလမုန်သည် ရွံရှာဘွယ်သောမောဘဘုရားခေမုရှနှင့် ရွံရှာဘွယ်သော အမ္မုန်ဘုရားမောလုတ်အဘို့၊ ယေရုရှလင်မြို့ ရှေ့တော်၌ရှိသော တောင်ပေါ်တွင် ကုန်းတို့ကို တည်လေ၏။
8തങ്ങളുടെ ദേവന്മാര്‍ക്കും ധൂപം കാട്ടിയും ബലികഴിച്ചുംപോന്ന അന്യജാതിക്കാരത്തികളായ സകലഭാര്യമാര്‍ക്കും വേണ്ടി അവന്‍ അങ്ങനെ ചെയ്തു.
8မိမိတို့ဘုရားအား နံ့သာပေါင်းကိုမီးရှို့၍၊ ယဇ် ပူဇော်သော တပါးအမျိုးသားခင်ပွန်းအပေါင်းတို့အဘို့ ထိုသို့ပြု၏။
9തനിക്കു രണ്ടുപ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതെന്ന കാര്യത്തെക്കുറിച്ചു തന്നോടു കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോന്‍ തന്റെ ഹൃദയം തിരിക്കയും
9အခြားတပါးသော ဘုရားနောက်သို့ မလိုက်ရ မည်အကြောင်း ပညတ်တော်မူသောဘုရား၊နှစ်ကြိမ် ထင်ရှားတော်မူသော ဣသရေလအမျိုး၏ ဘုရားသခင်ထာဝရဘုရားထံတော်မှ၊
10യഹോവ കല്പിച്ചതു പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ടു യഹോവ അവനോടു കോപിച്ചു.
10ရှောလမုန်သည် စိတ်နှလုံးလွှဲသွား၍၊ မှာထားတော်မူသော စကားကိုနားမထောင်သောကြောင့်၊ ထာဝရ ဘုရားအမျက်ထွက်တော်မူလျက်၊
11യഹോവ ശലോമോനോടു അരുളിച്ചെയ്തതു എന്തെന്നാല്‍എന്റെ നിയമവും ഞാന്‍ നിന്നോടു കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്റെ പേരില്‍ ഇരിക്കകൊണ്ടു ഞാന്‍ രാജത്വം നിങ്കല്‍ നിന്നു നിശ്ചയമായി പറിച്ചു നിന്റെ ദാസന്നു കൊടുക്കും.
11သင်သည်ဤသို့ပြု၍ ငါဖွဲ့သော ပဋိညာဉ်နှင့် ငါမှာထားသော တရားကိုမစောင့်ဘဲနေသောကြောင့်၊ နိုင်ငံတော်ကို သင့်လက်မှ ငါဆက်ဆက်နှုတ်၍ သင့်ကျွန် အား ပေးမည်။
12എങ്കിലും നിന്റെ അപ്പനായ ദാവീദിന്‍ നിമിത്തം ഞാന്‍ നിന്റെ ജീവകാലത്തു അതു ചെയ്കയില്ല; എന്നാല്‍ നിന്റെ മകന്റെ കയ്യില്‍നിന്നു അതിനെ പറിച്ചുകളയും.
12သို့ရာတွင် သင့်အဘဒါဝိဒ်၏မျက်နှာကို ထောက်၍၊ သင့်လက်ထက်၌ ငါသည်းခံဦးမည်။ သင်၏ သားလက်မှ နိုင်ငံတော်ကို နှုတ်မည်။
13എങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്റെ ദാസനായ ദാവീദിന്‍ നിമിത്തവും ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേമിന്‍ നിമിത്തവും ഒരു ഗോത്രത്തെ ഞാന്‍ നിന്റെ മകന്നു കൊടുക്കും.
13သို့သော်လည်း တနိုင်ငံလုံးကိုမနှုတ်။ ငါ့ကျွန် ဒါဝိဒ်နှင့်ငါ ရွေးကောက်သော ယေရုရှလင်မြို့ကို ထောက်၍၊ သင့်သားအား ခရိုင်တခရိုင်ကို ငါပေးမည်ဟု ရှောလမုန်အား မိန့်တော်မူ၏။
14യഹോവ എദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ ശലോമോന്റെ നേരെ എഴുന്നേല്പിച്ചു. അവന്‍ എദോം രാജസന്തതിയില്‍ ഉള്ളവന്‍ ആയിരുന്നു.
14ထိုနောက် ထာဝရဘုရားသည် ရှောလမုန်၌ ရန်ဘက်ပြုသောသူ ဧဒုံအမျိုးသားဟာဒဒ်ကို နှိုးဆော် တော်မူ၏။ ထိုသူသည် ဧဒုံရှင်ဘုရင်အမျိုးဖြစ်၏။
15ദാവീദ് എദോമ്യരെ നിഗ്രഹിച്ചകാലത്തു സേനാധിപതിയായ യോവാബ് പട്ടുപോയവരെ അടക്കംചെയ്‍വാന്‍ ചെന്നു എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിച്ചപ്പോള്‍--
15အထက်က ဒါဝိဒ်သည် ဧဒုံပြည်၌ ရှိ၍၊ ဗိုလ် ချုပ်ယွာဘသည် ဧဒုံအမျိုးသားယောက်ျားအပေါင်းတို့ကို ပယ်ဖြတ်မည်ဟု ဣသရေလလူအပေါင်းတို့နှင့် ဧဒုံပြည်၌ ခြောက်လနေပြီးမှ၊ အသေကောင်များကို မြေ၌မြှုပ်စေ ခြင်းငှါ သွားစဉ်အခါ၊
16എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിക്കുവോളം യോവാബും എല്ലായിസ്രായേലും അവിടെ ആറുമാസം പാര്‍ത്തിരുന്നു--
17ဟာဒဒ်သည် အသက်ငယ်လျက်ပင် အဘ၏ကျွန်ဧဒုံအမျိုးသားအချို့တို့နှင့်အတူ အဲဂုတ္တုပြည်သို့ ရောက်အောင်ပြေး၏။
17ഹദദ് എന്നവന്‍ തന്റെ അപ്പന്റെ ഭൃത്യന്മാരില്‍ ചില എദോമ്യരുമായി മിസ്രയീമിലേക്കു ഔടിപ്പോയി; ഹദദ് അന്നു പൈതല്‍ ആയിരുന്നു.
18မိဒျန်ပြည်မှထွက်၍ မါရန်ပြည်သို့ ရောက်လေ၏။ တဖန်ပါရန်ပြည်သားအချို့တို့ကို ခေါ်၍ အဲဂုတ္တုပြည်၊ အဲဂုတ္တုဖာရောဘုရင်ထံသို့ ရောက်လေသော်၊ ထိုမင်း သည် အိမ်နှင့်မြေကိုပေး၍ ကျွေးမွေးလေ၏။
18അവര്‍ മിദ്യാനില്‍ നിന്നു പുറപ്പെട്ടു പാറാനില്‍ എത്തി; പാറാനില്‍നിന്നു ആളുകളെയും കൂട്ടിക്കൊണ്ടു മിസ്രയീമില്‍ മിസ്രയീംരാജാവായ ഫറവോന്റെ അടുക്കല്‍ ചെന്നു; അവന്‍ അവന്നു ഒരു വീടു കൊടുത്തു ആഹാരം കല്പിച്ചു ഒരു ദേശവും കൊടുത്തു.
19ဖာရောဘုရင်သည် ဟာဒဒ်ကို အလွန်ချစ်၍ မိမိခင်ပွန်းမိဖုရားတာပနက်၏ညီမကို ပေးစား၏။
19ഫറവോന്നു ഹദദിനോടു വളരെ ഇഷ്ടം തോന്നി; അതുകൊണ്ടു അവന്‍ തന്റെ ഭാര്യയായ തഹ്പെനേസ്രാജ്ഞിയുടെ സഹോദരിയെ അവന്നു ഭാര്യയായി കൊടുത്തു.
20တာပနက်၏ ညီမသည်သား ဂေနုဗက်ကို ဘွားမြင်၍၊ တာပနက်သည်နန်းတော်၌နို့ခွါသဖြင့်၊ ဂေနုဗတ်သည် နန်းတော်၌ ဖာရောဘုရင်၏ သားများနှင့်အတူနေ၏။
20തഹ്പെനേസിന്റെ സഹോദരി അവന്നു ഗെനൂബത്ത് എന്നൊരു മകനെ പ്രസവിച്ചു; അവനെ തഹ്പെനേസ് മുലകുടി മാറ്റി ഫറവോന്റെ അരമനയില്‍ വളര്‍ത്തി; അങ്ങനെ ഗെനൂബത്ത് ഫറവോന്റെ അരമനയില്‍ ഫറവോന്റെ പുത്രന്മാരോടുകൂടെ ആയിരുന്നു.
21ဒါဝိဒ်သည် ဘိုးဘေးတို့နှင့်အိပ်ပျော်ကြောင်းနှင့် ဗိုလ်ချုပ်မင်းယွာဘသေကြောင်းကို ဟာဒဒ်သည် အဲဂုတ္တုပြည်၌ ကြားသောအခါ၊ အကျွန်ုပ်သည် ကိုယ်ပြည်သို့ပြန်သွားရသော အခွင့်ကို ပေးတော်မူပါဟု ဖာရောဘုရင်အား တောင်းပန်လေ၏။
21ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു എന്നും സേനാധിപതിയായ യോവാബും മരിച്ചു എന്നും ഹദദ് മിസ്രയീമില്‍ കേട്ടിട്ടു ഫറവോനോടുഞാന്‍ എന്റെ ദേശത്തേക്കു യാത്രയാകേണ്ടതിന്നു എന്നെ അയക്കേണം എന്നു പറഞ്ഞു.
22ဖာရောဘုရင်က၊ သင်သည်ကိုယ်ပြည်သို့ ပြန်ချင်သောစိတ်ရှိမည်အကြောင်း ငါ့ထံမှာအဘယ်အရာ လိုသေးသနည်းဟုမေးသော်၊ အဘယ်အရာမျှမလိုပါ။ သို့သော်လည်း သွားရသောအခွင့်ကို ပေးတော်မူပါဟု လျှောက်ပြန်လေ၏။
22ഫറവോന്‍ അവനോടുനീ സ്വദേശത്തേക്കു പോകുവാന്‍ താല്പര്യപ്പെടേണ്ടതിന്നു എന്റെ അടുക്കല്‍ നിനക്കു എന്തു കുറവുള്ള എന്നു ചോദിച്ചു; അതിന്നു അവന്‍ ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയക്കേണം എന്നു പറഞ്ഞു.
23ရှောလမုန်၌ ရန်ဘက်ပြုသောသူတခြား၊ ဧလျာဒသားရေဇုန်ကို ဘုရားသခင် နှိုးဆော်တော်မူ၏။ ထိုသူ သည် မိမိသခင်ဇောဘမင်းကြီး ဟာဒဒေဇာထံမှပြေး၍၊
23ദൈവം അവന്റെ നേരെ എല്യാദാവിന്റെ മകനായ രെസോന്‍ എന്ന മറ്റൊരു പ്രതിയോഗിയെയും എഴുന്നേല്പിച്ചു; അവന്‍ സോബാരാജാവായ ഹദദേസര്‍ എന്ന തന്റെ യജമാനനെ വിട്ടു ഔടിപ്പോയിരുന്നു.
24လူများကိုစုဝေးစေသဖြင့်၊ ဒါဝိဒ်မင်းလုပ်ကြံ သောအခါ ဗိုလ်ချုပ် လုပ်လေ၏။
24ദാവീദ് സോബക്കാരെ നിഗ്രഹിച്ചപ്പോള്‍ അവന്‍ തനിക്കു ആളുകളെ ശേഖരിച്ചു അവരുടെ കൂട്ടത്തിന്നു നായകനായ്തീര്‍ന്നു; അവര്‍ ദമ്മേശെക്കില്‍ ചെന്നു അവിടെ പാര്‍ത്തു ദമ്മേശെക്കില്‍ വാണു.
25ဟာဒဒ်နှောင့်ရှက်သောအမှုမှတပါး ထိုသူသည် ရှောလမုန်လက်ထက်ကာလပတ်လုံး ဣသရေလအမျိုးကို ရန်ဘက်ပြု၏။ ရှုရိပြည်ကို အစိုးရ၍ ဣသရေလအမျိုးကို စက်ဆုပ်ရွံရှာ၏။
25ഹദദ് ചെയ്ത ദോഷം കൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിന്നു പ്രതിയോഗി ആയിരുന്നു; അവന്‍ യിസ്രായേലിനെ വെറുത്തു അരാമില്‍ രാജാവായിവാണു.
26ထိုမှတပါးရှောလမုန်၏ ကျွန်တယောက်၊ ဧဖရိမ်အမျိုး၊ ဇေရဒရွာသား၊ နေဗတ်၏သား ယေရောဗောင် သည်လည်း ရှင်ဘုရင်ကို ပုန်ကန်၏။ သူ၏အမိကား၊ ဇေရွာအမည်ရှိသော မုတ်ဆိုးမတည်း။
26സെരേദയില്‍നിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകന്‍ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.
27ရှင်ဘုရင်ကို ပုန်ကန်သော အကြောင်းဟူမူကား၊ ရှောလမုန်သည် မိလ္လောမြို့ကိုတည်၍၊ ခမည်းတော်ဒါဝိဒ် ၏မြို့ရိုးပျက်ကို ပြုပြင်သောအခါ၊
27അവന്‍ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാല്‍ശലോമോന്‍ മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീര്‍ത്തു.
28ယေရောဗောင်သည် ခွန်အားကြီးသော သူရဲ ဖြစ်၏။ ကြိုးစားအားထုတ်တတ်သော လုလင်ဖြစ်ကြောင်း ကို ရှောလမုန်သည်မြင်လျှင်၊ ယောသပ်အမျိုးဆောင်ရွက် ရသောအမှုရှိသမျှကို အုပ်စေခြင်းငှါ ခန့်ထားတော်မူ၏။
28എന്നാല്‍ യൊരോബെയാം ബഹു പ്രാപ്തിയുള്ള പുരുഷന്‍ ആയിരുന്നു; ഈ യൌവനക്കാരന്‍ പരിശ്രമശീലന്‍ എന്നു കണ്ടിട്ടു ശലോമോന്‍ യോസേഫ്ഗൃഹത്തിന്റെ കാര്യാദികളൊക്കെയും അവന്റെ വിചാരണയില്‍ ഏല്പിച്ചു.
29တရံရောအခါ ယေရောဗောင်သည် ယေရုရှလင်မြို့ပြင်သို့ ထွက်သွားသည်ရှိသော်၊ ရှိလောမြို့သား အဟိယသည် ဝတ်လုံသစ်နှင့် ကိုယ်ကိုခြုံလျက်၊ ယေရော ဗောင်ကိုကြိုဆို၍ လယ်ပြင်၌ ထိုသူနှစ်ယောက်တည်း ရှိစဉ်အခါ၊
29ആ കാലത്തു ഒരിക്കല്‍ യൊരോബെയാം യെരൂശലേമില്‍നിന്നു വരുമ്പോള്‍ ശിലോന്യനായ അഹിയാപ്രവാചകന്‍ വഴിയില്‍വെച്ചു അവനെ കണ്ടു; അവന്‍ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലില്‍ തനിച്ചായിരുന്നു.
30အဟိယသည် မိမိဝတ်သော ဝတ်လုံသစ်ကို ကိုင်၍ ဆယ်နှစ်ပိုင်းဆုတ်ဖြတ်ပြီးလျှင်၊
30അഹിയാവു താന്‍ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ടു ഖണ്ഡമായി കീറി
31ယေရောဗောင်အား၊ ဤဆယ်ပိုင်းကိုယူလော့။ ဣသရေလအမျိုး၏ဘုရားသခင် ထာဝရဘုရား မိန့်တော်မူသည်ကား၊ နိုင်ငံတော်ကို ရှောလမုန်လက်မှ ငါနှုတ်၍ ခရိုင်ဆယ်ခရိုင်ကို သင့်အားပေးမည်။
31യൊരോബെയാമിനോടു പറഞ്ഞതെന്തെന്നാല്‍പത്തു ഖണ്ഡം നീ എടുത്തുകൊള്‍ക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ ഞാന്‍ രാജത്വം ശലോമോന്റെ കയ്യില്‍നിന്നു പറിച്ചുകീറി, പത്തു ഗോത്രം നിനക്കു തരുന്നു.
32ငါ့ကျွန်ဒါဝိဒ်အတွက် ဣသရေလခရိုင်များတို့တွင်၊ ငါရွေးကောက်သော ယေရုရှလင်မြို့အတွက် ရှောလမုန်သည် တခရိုင်ကို ယူရ၏။
32എന്നാല്‍ എന്റെ ദാസനായ ദാവീദിന്‍ നിമിത്തവും ഞാന്‍ എല്ലായിസ്രായേല്‍ഗോത്രങ്ങളില്‍നിന്നും തിരഞ്ഞെടുത്ത യെരൂശലേം നഗരം നിമിത്തവും ഒരു ഗോത്രം അവന്നു ഇരിക്കും.
33ဆယ်ခရိုင်ကို နှုတ်ရသော အကြောင်းဟူမူကား၊ ငါ့ကိုစွန့်၍ ဇိဒုန်နတ်သမီး အာရှတရက်၊ မောဘဘုရား ခေမုရှ၊ အမ္မုန်ဘုရားမိလကုံတို့ကို ကိုးကွယ်သဖြင့်၊ အဘ ဒါဝိဒ်ကဲ့သို့ ငါ့ရှေ့၌ မှန်သောတရား၊ ငါစီရင်ထုံးဖွဲ့ချက် တို့ကို စောင့်ရှောက်ခြင်းငှါ ငါ့လမ်းတို့သို့ မလိုက်။
33അവര്‍ എന്നെ ഉപേക്ഷിച്ചു, സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മില്‍ക്കോമിനെയും നമസ്കരിക്കയും അവന്റെ അപ്പനായ ദാവീദ് എന്നപോലെ എനിക്കു പ്രസാദമായുള്ളതു ചെയ്‍വാനും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും അവര്‍ എന്റെ വഴികളില്‍ നടക്കാതെ ഇരിക്കയും ചെയ്തതു കൊണ്ടു തന്നേ.
34သို့ရာတွင် နိုင်ငံတော်ကို သူ၏လက်မှ ငါမနှုတ်သေး။ ငါရွေးကောက်၍ ငါ့ပညတ်တရားတို့ကို စောင့် ရှောက်သော ငါ့ကျွန်ဒါဝိဒ်အတွက်၊ သားရှောလမုန်သည် တသက်လုံးစိုးစံစေခြင်းငှါ ငါအခွင့်ပေး၏။
34എന്നാല്‍ രാജത്വം മുഴുവനും ഞാന്‍ അവന്റെ കയ്യില്‍നിന്നു എടുക്കയില്ല; ഞാന്‍ തിരഞ്ഞെടുത്തവനും എന്റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്റെ ദാസന്‍ ദാവീദ് നിമിത്തം ഞാന്‍ അവനെ അവന്റെ ജീവകാലത്തൊക്കെയും പ്രഭുവായി വെച്ചേക്കും.
35ရှောလမုန်၏သားလက်မှ နိုင်ငံတော်ကို နှုတ်၍ ဆယ်ခရိုင်ကို သင့်အား ငါပေးမည်။
35എങ്കിലും അവന്റെ മകന്റെ കയ്യില്‍നിന്നു ഞാന്‍ രാജത്വം എടുത്തു നിനക്കു തരും; പത്തു ഗോത്രങ്ങളെ തന്നേ.
36ငါ့နာမတည်ရာဘို့ ငါရွေးကောက်သော ယေရုရှလင်မြို့တွင်၊ ငါ့ရှေ့မှာ ငါ့ကျွန်ဒါဝိဒ်၏ မီးခွက်သည် အစဉ်ထွန်းလင်းလျက်ရှိစေခြင်းငှါ၊ ရှောလမုန်သားအား တခရိုင်ကို ငါပေး၏။
36എന്റെ നാമം സ്ഥാപിക്കേണ്ടതിന്നു ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തില്‍ എന്റെ മുമ്പാകെ എന്റെ ദാസനായ ദാവീദിന്നു എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാന്‍ അവന്റെ മകന്നു ഒരു ഗോത്രത്തെ കൊടുക്കും.
37သင့်ကိုငါရွေးယူ၍၊ သင်သည် ကိုယ်အလိုဆန္ဒ ပြည့်စုံစေခြင်းငှါ၊ စိုးစံလျက်ဣသရေလအမျိုးတွင် မင်းပြု ရ၏။
37നീയോ നിന്റെ ഇഷ്ടംപോലെ ഒക്കെയും വാണു യിസ്രായേലിന്നു രാജാവായിരിക്കേണ്ടതിന്നു ഞാന്‍ നിന്നെ എടുത്തിരിക്കുന്നു.
38သင်သည် ငါမှာထားသမျှကို နားထောင်၍၊ ငါ့ကျွန်ဒါဝိဒ်ပြုသကဲ့သို့ ငါ၏လမ်းတို့သို့ လိုက်လျက်၊ ငါ့ရှေ့၌ မှန်သောတရား၊ ငါစီရင်ချက်ပညတ်များကို စောင့်ရှောက်လျှင်၊ သင်နှင့်အတူငါရှိ၍ ဒါဝိဒ်အဘို့ မြဲမြံ သောအိမ်ကို ဆောက်သည်နည်းတူ၊ သင့်အဘို့ဆောက်၍ ဣသရေလနိုင်ငံကို ငါပေးမည်။
38ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ കേട്ടു എന്റെ വഴികളില്‍ നടന്നു എന്റെ ദാസനായ ദാവീദ് ചെയ്തതു പോലെ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു കൊണ്ടു എനിക്കു പ്രസാദമായുള്ളതു ചെയ്താല്‍ ഞാന്‍ നിന്നോടുകൂടെ ഇരിക്കും; ഞാന്‍ ദാവീദിന്നു പണിതതുപോലെ നിനക്കു സ്ഥിരമായോരു ഗൃഹം പണിതു യിസ്രായേലിനെ നിനക്കു തരും.
39ဤအကြောင်းကြောင့် ဒါဝိဒ်မင်းမျိုးကို ငါနှောင့်ရှက်မည်။ သို့ရာတွင် အစဉ်နှောင့်ရှက်မည်မဟုတ်ဟု မိန့်တော်မူကြောင်းကို ဆင့်ဆို၏။
39ദാവീദിന്റെ സന്തതിയെയോ ഞാന്‍ ഇതു നിമിത്തം താഴ്ത്തും; സദാകാലത്തേക്കല്ലതാനും.
40ရှောလမုန်သည် ယေရောဗောင်ကိုသတ်မည်ဟု အားထုတ်သည်ရှိသော်၊ ယေရောဗောင်သည် ထ၍ အဲဂုတ္တုပြည်၊ အဲဂုတ္တုရှင်ဘုရင် ရှိရက်ထံသို့ပြေးသဖြင့်၊ ရှောလမုန်သေသည်တိုင်အောင် အဲဂုတ္တုပြည်၌ နေလေ ၏။
40അതുകൊണ്ടു ശലോമോന്‍ യൊരോബെയാമിനെ കൊല്ലുവാന്‍ അന്വേഷിച്ചു. എന്നാല്‍ യൊരോബെയാം എഴുന്നേറ്റു മിസ്രയീമില്‍ ശീശക്ക്‍ എന്ന മിസ്രയീംരാജാവിന്റെ അടുക്കല്‍ ഔടിപ്പോയി; ശലോമോന്റെ മരണംവരെ അവന്‍ മിസ്രയീമില്‍ ആയിരുന്നു.
41ရှောလမုန်ပြုမူသော အမှုအရာကြွင်းလေသမျှနှင့်၊ သူ၏ပညာစကားသည် ရှောလမုန်ဝတ္ထု၌ ရေးထား လျက်ရှိ၏။
41ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
42ရှောလမုန်သည် ယေရုရှလင်မြို့၌နေ၍ ဣသရေလနိုင်ငံလုံးကို အနှစ်လေးဆယ်စိုးစံပြီးမှ၊
42ശലോമോന്‍ യെരൂശലേമില്‍ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു.
43ဘိုးဘေးတို့နှင့် အိပ်ပျော်၍ ခမည်းတော် ဒါဝိဒ်မြို့၌သင်္ဂြိုဟ်ခြင်းကို ခံလေ၏။ သားတော်ရောဗောင် သည် ခမည်းတော်အရာ၌ နန်းထိုင်၏။
43ശലോമോന്‍ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.