1നെബാത്തിന്റെ മകനായ യൊരോബെയാം രാജാവിന്റെ പതിനെട്ടാം ആണ്ടില്‍ അബിയാം യെഹൂദയില്‍ വാണുതുടങ്ങി.
1နေဗတ်၏သား ယေရောဗောင်မင်းကြီး နန်းစံ တဆယ်ရှစ်နှစ်တွင်၊ အဘိယသည် ယေရုရှလင်မြို့၌ မင်းပြု၍၊ ယုဒပြည်ကို သုံးနှစ်စိုးစံ၏။ မယ်တော်ကား၊ အဘရှလုံ၏ သမီးမာခါ အမည်ရှိ၏။
2അവന്‍ മൂന്നു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു മയഖാ എന്നു പേര്‍; അവള്‍ അബീശാലോമിന്റെ മകള്‍ ആയിരുന്നു.
3ခမည်းတော်ပြုသော ဒုစရိုက်ကို ပြုမြဲပြု၍၊ ဘေးတော်ဒါဝိဒ်ကဲ့သို့ မိမိဘုရားသခင် ထာဝရဘုရား ရှေ့တော်၌ စိတ်နှလုံးစုံလင်သည်မဟုတ်။
3തന്റെ അപ്പന്‍ മുമ്പെ ചെയ്തിരുന്ന സകലപാപങ്ങളിലും അവന്‍ നടന്നു; അവന്റെ ഹൃദയം അവന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അവന്റെ ദൈവമായ യഹോവയിങ്കല്‍ ഏകാഗ്രമായിരുന്നില്ല.
4သို့သော်လည်း ဒါဝိဒ်၏မျက်နှာကိုထောက်၍၊ သူ၏ဘုရားသခင် ထာဝရဘုရားသည် ဆွေတော်မျိုးတော် ကို ချီးမြှောက်၍၊ ယေရုရှလင်မြို့ကို တည်စေသဖြင့်၊ ထိုမြို့ ၌ ဒါဝိဒ်၏မီးခွက်ကို ထွန်းလင်းစေတော်မူ၏။
4എങ്കിലും ദാവീദിന്‍ നിമിത്തം അവന്റെ ദൈവമായ യഹോവ അവന്റെ മകനെ അവന്റെ അനന്തരവനായി ഉയര്‍ത്തിയും യെരൂശലേമിനെ നിലനിര്‍ത്തിയുംകൊണ്ടു അവന്നു യെരൂശലേമില്‍ ഒരു ദീപം നല്കി.
5အကြောင်းမူကား၊ ဒါဝိဒ်သည် ဟိတ္တိအမျိုး ဥရိယအမှုကိုထားလျှင်၊ တသက်လုံးထာဝရဘုရားမှာ ထားတော်မူသော အမှုတစုံတခုကိုမျှ မရှောင်၊ ရှေ့တော်၌ တရားသဖြင့် ကျင့်သောအကြောင်းတည်း။
5ദാവീദ് യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; ഹിത്യനായ ഊരീയാവിന്റെ കാര്യത്തില്‍ മാത്രമല്ലാതെ അവന്‍ തന്നോടു കല്പിച്ചതില്‍ ഒന്നും തന്റെ ആയുഷ്കാലത്തൊരിക്കലും വിട്ടുമാറീട്ടില്ല.
6ရောဗောင်သား အဘိယနှင့် ယေရောဗောင်တို့သည် အသက်ရှည်သမျှ ကာလပတ်လုံး ရန်ဘက်ပြုကြ၏။
6രെഹബെയാമും യൊരോബെയാമും തമ്മില്‍ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
7အဘိယပြုမူသောအမှုအရာ ကြွင်းသမျှတို့သည် ယုဒရာဇဝင် ၌ ရေးထားလျက်ရှိ၏။
7അബീയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.
8အဘိယသည်ဘိုးဘေးတို့နှင့် အိပ်ပျော်၍ ဒါဝိဒ် မြို့၌ သင်္ဂြိုဟ်ခြင်းကို ခံလေ၏။ သားတော်အာသသည် ခမည်းတော်အရာ၌ နန်းထိုင်၏။
8അബിയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവര്‍ ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി.
9ဣသရေလရှင်ဘုရင် ယေရောဗောင် နန်းစံ နှစ်ဆယ်တွင်၊ အာသသည် ယေရုရှလင်မြို့၌ လေးဆယ် တနှစ်မင်းပြု၍ ယုဒပြည်ကို စိုးစံလေ၏။
9യിസ്രായേല്‍രാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടില്‍ ആസാ യെഹൂദയില്‍ രാജാവായി.
10အဘွားတော်ကား၊ အဘရှလုံ၏သမီး မာခါ ဖြစ်၏။
10അവന്‍ നാല്പത്തൊന്നു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു മയഖാ എന്നു പേര്‍; അവള്‍ അബിശാലോമിന്റെ മകള്‍ ആയിരുന്നു.
11အာသသည် အဘိတော်ဒါဝိဒ်ပြုသကဲ့သို့ ထာဝရဘုရားရှေ့တော်၌ တရားသဖြင့်ပြု၏။
11ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
12ယောက်ျားအလိုသို့ လိုက်တတ်သောမိန်းမလျှာ တို့ကို၎င်း၊ ဘိုးတော်ဘေးတော်လုပ်သော ရုပ်တုရှိသမျှ တို့ကို၎င်း၊ ပြည်တော်ထဲက ပယ်ရှားတော်မူ၏။
12അവന്‍ പുരുഷമൈഥുനക്കാരെ ദേശത്തുനിന്നു പുറത്താക്കി, തന്റെ പിതാക്കന്മാര്‍ ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു.
13အဘွားတော်မာခါသည် အာရှရပင်အဘို့ ရုပ်တုကိုလုပ်သောကြောင့်၊ မိဖုရားအရာကိုနှုတ်၍၊ ရုပ်တုကို ဖျက်ဆီးပြီးလျှင်၊ ကေဒြုန်ချောင်းနားမှာ မီးရှို့တော်မူ၏။
13തന്റെ അമ്മയായ മയഖ അശേരെക്കു ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതു കൊണ്ടു അവന്‍ അവളെ രാജ്ഞിസ്ഥാനത്തില്‍നിന്നു നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ളേച്ഛവിഗ്രഹം വെട്ടിമുറിച്ചു കിദ്രോന്‍ തോട്ടിന്നരികെവെച്ചു ചുട്ടുകളഞ്ഞു.
14မြင့်သောအရပ်တို့ကို မပယ်ရှားသော်လည်း၊ လက်ထက်တော် ကာလပတ်လုံး၊ အာသစိတ်နှလုံးသည် ထာဝရဘုရားရှေ့တော်၌ စုံလင်ခြင်းရှိ၏။
14എന്നാല്‍ പൂജാഗിരികള്‍ക്കു നീക്കംവന്നില്ല. എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിങ്കല്‍ ഏകാഗ്രമായിരുന്നു.
15ခမည်းတော်လှူသောဥစ္စာ၊ ကိုယ်တိုင်လှူသော ဥစ္စာ၊ ရွှေ၊ ငွေတန်ဆာများကို ဗိမာန်တော်ထဲသို့ သွင်းတော်မူ၏။
15വെള്ളി, പൊന്നു, ഉപകരണങ്ങള്‍ എന്നിങ്ങനെ തന്റെ അപ്പന്‍ നിവേദിച്ചതും താന്‍ തന്നേ നിവേദിച്ചതുമായ വസ്തുക്കളെ അവന്‍ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.
16အာသနှင့် ဣသရေလရှင်ဘုရင် ဗာရှာတို့သည် အသက်ရှည်သမျှ ကာလပတ်လုံး ရန်ဘက်ပြုကြ၏။
16ആസയും യിസ്രായേല്‍രാജാവായ ബയെശയും തമ്മില്‍ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
17ဣသရေလရှင်ဘုရင် ဗာရှာသည် ယုဒပြည်သို့ စစ်ချီ၍၊ ယုဒရှင်ဘုရင်အာသထံသို့ အဘယ်သူမျှ မထွက် မဝင်စေခြင်းငှါ ရာမမြို့ကို တည်၏။
17യിസ്രായേല്‍രാജാവായ ബയെശാ യെഹൂദയുടെ നേരെ വന്നു, യെഹൂദാരാജാവായ ആസയുടെ അടുക്കല്‍ പോക്കുവരുത്തിന്നു ആരെയും സമ്മതിക്കാതിരിക്കേണ്ടതിന്നു രാമയെ പണിതു ഉറപ്പിച്ചു.
18ထိုအခါ ကျန်ကြွင်းသော ဗိမာန်တော်ဘဏ္ဍာနှင့် နန်းတော်ဘဏ္ဍာတည်းဟူသော ရွှေငွေရှိသမျှကို အာသ သည်ယူ၍ မိမိကျွန်တို့၌ အပ်သဖြင့်၊ ဒမာသက်မြို့မှာ နေသောရှုရိရှင်ဘုရင် ရေဇုန်သား တာဗရိမုန်၏သား ဗင်္ဟာဒဒ်ထံသို့ပေးလိုက်၍၊
18അപ്പോള്‍ ആസാ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍ ശേഷിച്ചിരുന്ന എല്ലാ വെള്ളിയും പൊന്നും രാജധാനിയിലെ ഭണ്ഡാരവും എടുത്തു തന്റെ ഭൃത്യന്മാരുടെ കയ്യില്‍ ഏല്പിച്ചു; ആസാരാജാവു ദമ്മേശെക്കില്‍ പാര്‍ത്ത ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകന്‍ ബെന്‍ -ഹദദ് എന്ന അരാംരാജാവിന്നു അവയെ കൊടുത്തയച്ചു
19ငါသည်သင်နှင့်၎င်း၊ ငါ့ခမည်းတော်သည် သင့် ခမည်းတော်နှင့်၎င်း၊ မိဿဟာယဖွဲ့ခြင်းရှိသည်ဖြစ်၍၊ ရွှေငွေကို ငါလက်ဆောင်ပေးလိုက်၏။ ဣသရေလ ရှင်ဘုရင် ဗာရှာသည် ငါ့ထံမှ ထွက်သွားစေခြင်းငှါ၊ သူနှင့် ဖွဲ့သော မိဿဟာယကို ဖျက်၍လာပါဟု မှာလိုက်လေ၏။
19എനിക്കും നിനക്കും, എന്റെ അപ്പന്നും നിന്റെ അപ്പന്നും തമ്മില്‍ സഖ്യത ഉണ്ടല്ലോ; ഇതാ, ഞാന്‍ നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രയേല്‍രാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറയിച്ചു.
20အာသမင်းကြီး၏ စကားကို ဗင်္ဟာဒဒ်သည် နားထောင်၍၊ ဣသရေလမြို့ရွာတို့ကို စစ်ချီစေခြင်းငှါ မိမိဗိုလ်များကို စေလွှတ်သဖြင့်၊ သူတို့သည် ဣယုန်မြို့၊ ဒန်မြို့၊ အာဗေလဗက်မာခါမြို့မှစ၍ဂင်္နေသရက်ပြည်လုံး၊ နဿလိပြည်လုံးကို လုပ်ကြံကြ၏။
20ബെന്‍ -ഹദദ് ആസാരാജാവിന്റെ അപേക്ഷകേട്ടു, തന്റെ സേനാപതികളെ യിസ്രായേല്‍പട്ടണങ്ങള്‍ക്കു നേരെ അയച്ചു ഈയോനും ദാനും ആബേല്‍-ബേത്ത്-മയഖയും കിന്നെരോത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി.
21ထိုသိတင်းကို ဗာရှာသည် ကြားသောအခါ၊ ရာမမြို့ကို လက်စမသတ်ဘဲ တိရဇမြို့၌ နေရ၏။
21ബയെശാ അതു കേട്ടപ്പോള്‍ രാമാ പണിയുന്നതു നിര്‍ത്തി തിര്‍സ്സയില്‍ തന്നേ പാര്‍ത്തു.
22ထိုအခါ အာသမင်းကြီးသည် ယုဒပြည် တရှောက်လုံးတွင် အမိန့်တော်ကို ကြော်ငြာစေသဖြင့်၊ ပြည်သားတယောက်မျှ မလွတ်၊ ရှိသမျှတို့သည် ရာမမြို့၌ ဗာရှာမင်းသွင်းသော ကျောက်နှင့် သစ်သားကိုယူသွား ကြ၍၊ အာသမင်းကြီးသည် ဗင်္ယာမိန်ခရိုင်၌ ဂေဘမြို့နှင့် မိဇပါမြို့ကို တည်၏။
22ആസാരാജാവു ഒരു വിളംബരം പ്രസിദ്ധമാക്കി ഒട്ടൊഴിയാതെ യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവര്‍ ചെന്നു ബയെശാ പണിതു ഉറപ്പിച്ച രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുവന്നു; ആസാരാജാവു അവകൊണ്ടു ബെന്യാമീനിലെ ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു.
23အာသမင်းပြုမူသောအမှုအရာကြွင်းသမျှနှင့် တန်ခိုးကြီးခြင်း၊ မြို့များကိုတည်ခြင်းအရာတို့သည် ယုဒ ရာဇဝင်၌ ရေးထားလျက်ရှိ၏။ သို့ရာတွင် အသက်ကြီး သောအခါ ခြေတော်၌ အနာရောဂါစွဲသဖြင့်၊
23ആസയുടെ മറ്റുള്ള സകല വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവന്‍ ചെയ്തതൊക്കെയും അവന്‍ പട്ടണങ്ങള്‍ പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. എന്നാല്‍ അവന്റെ വാര്‍ദ്ധക്യകാലത്തു അവന്റെ കാലുകള്‍ക്കു ദീനംപിടിച്ചു.
24ဘိုးဘေးတို့နှင့်အိပ်ပျော်၍ အဘိတော်ဒါဝိဒ်မြို့၌ သင်္ဂြိုဟ်ခြင်းကိုခံလေ၏။ သားတော်ယောရှဖတ်သည် ခမည်းတော်အရာ၌ နန်းထိုင်၏။
24ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി.
25ယုဒရှင်ဘုရင် အာသနန်းစံနှစ်နှစ်တွင်၊ ယေရောဗောင်သား နာဒဒ်သည် ဣသရေလနိုင်ငံ၌ မင်းပြု၍ နှစ်နှစ်စိုးစံ၏။
25യെഹൂദാരാജാവായ ആസയുടെ രണ്ടാം ആണ്ടില്‍ യൊരോബെയാമിന്റെ മകനായ നാദാബ് യിസ്രായേലില്‍ രാജാവായി; അവന്‍ രണ്ടു സംവത്സരം യിസ്രായേലില്‍ വാണു.
26ထိုမင်းသည် ထာဝရဘုရားရှေ့တော်၌ ဒုစရိုက်ကိုပြု၍၊ ခမည်းတော်လိုက်သောလမ်း၊ ဣသရေလ အမျိုးကို ပြစ်မှားစေသော လမ်းသို့ လိုက်လေ၏။
26അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; തന്റെ അപ്പന്റെ വഴിയിലും അവന്‍ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.
27ဣသခါအမျိုး၊ အဟိယသားဗာရှာသည် သင်းဖွဲ့၍၊ နာဒဒ်မင်းနှင့် ဣသရေလအမျိုးသားအပေါင်း တို့သည် ဖိလိတ္တိပြည် ဂိဗေသုန်မြို့ကို ဝိုင်းထားကြစဉ်၊
27എന്നാല്‍ യിസ്സാഖാര്‍ഗോത്രക്കാരനായ അഹിയാവിന്റെ മകനായ ബയെശാ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഫെലിസ്ത്യര്‍ക്കുംള്ള ഗിബ്ബെഥോനില്‍വെച്ചു അവനെ കൊന്നു; നാദാബും എല്ലാ യിസ്രായേലും ഗിബ്ബെഥോനെ വളഞ്ഞിരിക്കയായിരുന്നു.
28ယုဒရှင်ဘုရင်အာသ နန်းစံသုံးနှစ်တွင်၊ ဗာရှာသည် နာဒဒ်မင်းကို လုပ်ကြံ၍ နန်းထိုင်လေ၏။
28ബയെശാ അവനെ യെഹൂദാ രാജാവായ ആസയുടെ മൂന്നാം ആണ്ടില്‍ കൊന്നു; അവന്നു പകരം രാജാവായി.
29နန်းထိုင်သောအခါ ယေရောဗောင်အမျိုးရှိသမျှကိုလည်း လုပ်ကြံ၏။ ထာဝရဘုရားသည် မိမိကျွန်၊ ရှိလောမြို့သား အဟိယအားဖြင့် မိန့်တော်မူသည် အတိုင်း၊ ယေရောဗောင်အမျိုးကို မဖျက်မှီတိုင်အောင်၊ အသက်ရှူသောသူတယောက်ကိုမျှ မချန်မထား။
29അവന്‍ രാജാവായ ഉടനെ യൊരോബെയാം ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; യഹോവ ശിലോന്യനായ അഹിയാവു എന്ന തന്റെ ദാസന്‍ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവന്‍ യൊരോബെയാമിന്നു ശ്വാസമുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ അശേഷം മുടിച്ചുകളഞ്ഞു.
30အကြောင်းမူကား၊ ယေရောဗောင်သည် ကိုယ်တိုင်ပြစ်မှားသော အပြစ်နှင့်ဣသရေလအမျိုးကို လည်းပြစ်မှား စေသော အပြစ်အားဖြင့်၊ ဣသရေလအမျိုး ၏ ဘုရားသခင်ထာဝရဘုရား၏အမျက်တော်ကို နှိုးဆော် သောအကြောင်းတည်း။
30യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങള്‍ നിമിത്തവും അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതുനിമിത്തവും തന്നേ.
31နာဒဒ်မင်းပြုမူသော အမှုအရာကြွင်းသမျှတို့ သည် ဣသရေလရာဇဝင်၌ရေးထားလျက် ရှိ၏။
31നാദാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
32အာသနှင့်ဣသရေလရှင်ဘုရင်ဗာရှာတို့သည် အသက်ရှည်သမျှ ကာလပတ်လုံး ရန်ဘက်ပြုကြ၏။
32ആസയും യിസ്രായേല്‍രാജാവായ ബയെശയും തമ്മില്‍ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
33ယုဒရှင်ဘုရင် အာသနန်းစံသုံးနှစ်တွင်၊ အဟိယသားဗာရှာသည် တိရဇမြို့မှာမင်းပြု၍၊ ဣသရေလနိုင်ငံ ကို နှစ်ဆယ်လေးနှစ်စိုးစံ၏။
33യെഹൂദാരാജാവായ ആസയുടെ മൂന്നാം ആണ്ടില്‍ അഹീയാവിന്റെ മകനായ ബയെശാ എല്ലായിസ്രായേലിന്നും രാജാവായി തിര്‍സ്സയില്‍ ഇരുപത്തുനാലു സംവത്സരം വാണു.
34ထိုမင်းသည် ထာဝရဘုရားရှေ့တော်၌ ဒုစရိုက်ကိုပြု၍၊ ယေရောဗောင်လိုက်သောလမ်း၊ ဣသရေလ အမျိုးကိုပြစ်မှားစေသောလမ်းသို့ လိုက်လေ၏။
34അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു. യൊരോബെയാമിന്റെ വഴിയിലും അവന്‍ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.