1അതിന്റെ ശേഷം സംഭവിച്ചതുയിസ്രെയേല്യനായ നാബോത്തിന്നു യിസ്രെയേലില്‍ ശമര്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്തു ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
1ထိုနောက်မှ ယေဇရေလမြို့သား နာဗုတ်ပိုင်သော စပျစ်ဥယျာဉ်သည် ယေဇရေလမြို့တွင်၊ ရှမာရိ မင်းကြီးအာဟပ်၏နန်းတော်နားမှာ ရှိသည်ဖြစ်၍၊
2ആഹാബ് നാബോത്തിനോടുനിന്റെ മുന്തിരിത്തോട്ടം എനിക്കു ചീരത്തോട്ടം ആക്കുവാന്‍ തരേണം; അതു എന്റെ അരമനെക്കു സമീപമല്ലോ. അതിന്നു പകരം ഞാന്‍ അതിനെക്കാള്‍ വിശേഷമായോരു മുന്തിരിത്തോട്ടം നിനക്കു തരാം; അല്ല, നിനക്കു സമ്മതമെങ്കില്‍ ഞാന്‍ അതിന്റെ വില നിനക്കു പണമായിട്ടു തരാം എന്നു പറഞ്ഞു.
2အာဟပ်မင်းက၊ သင့်စပျစ်ဥယျာဉ်သည် နန်းတော်နားမှာရှိသောကြောင့် ယာလုပ်စရာဘို့ပေးပါ။ သာ၍ကောင်းသော ဥယျာဉ်ကို ငါပေးမည်။ သို့မဟုတ် သင်အလိုရှိလျှင် အဘိုးကိုပေးမည်ဟု နာဗုတ်အား ဆိုလျှင်၊
3നാബോത്ത് ആഹാബിനോടുഞാന്‍ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്കു തരുവാന്‍ യഹോവ സംഗതിവരുത്തരുതേ എന്നു പറഞ്ഞു.
3နာဗုတ်က၊ ဘိုးဘေးလက်မှ အမွေခံသောမြေကို ကိုယ်တော်အား ပေးရသောအမှုကို ထာဝရဘုရား ဆီးတားတော်မူပါစေသောဟု ပြန်လျှောက်၏။
4യിസ്രെയേല്യനായ നാബോത്ത്എന്റെ പിതാക്കന്മാരുടെ അവകാശം ഞാന്‍ നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ടു തന്റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേല്‍ മുഖം തിരിച്ചു കിടന്നു.
4ဘိုးဘေးမှ အမွေခံသော မြေကို မပေးရဟု ယေဇရေလမြို့သား နာဗုတ်လျှောက်သော စကား ကြောင့် အာဟပ်မင်းသည် ညစ်ညူးသော စိတ်နှင့် ညှိုးငယ်လျက်၊ နန်းတော်သို့သွား၍ အစာကိုမစား၊ မျက်နှာကို လွှဲ၍သာလွန်ပေါ်မှာ အိပ်လျက်နေ၏။
5അപ്പോള്‍ അവന്റെ ഭാര്യ ഈസേബെല്‍ അവന്റെ അടുക്കല്‍ വന്നുഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
5ခင်ပွန်းယေဇဗေလသည်လာ၍၊ အစာကို မစားနိုင်အောင် စိတ်တော်သည် အဘယ်ကြောင့် ညှိုးငယ် တော်မူသနည်းဟုမေးလျှင်၊
6അവന്‍ അവളോടുഞാന്‍ യിസ്രെയേല്യനായ നാബോത്തിനോടുനിന്റെ മുന്തിരിത്തോട്ടം എനിക്കു വിലെക്കു തരേണം; അല്ല, നിനക്കു സമ്മതമെങ്കില്‍ അതിന്നു പകരം വേറെ മുന്തിരത്തോട്ടം ഞാന്‍ നിനക്കു തരാമെന്നു പറഞ്ഞു; എന്നാല്‍ അവന്‍ ഞാന്‍ എന്റെ മുന്തിരിത്തോട്ടം നിനക്കു തരികയില്ല എന്നു പറഞ്ഞതുകൊണ്ടത്രേ എന്നു പറഞ്ഞു.
6မင်းကြီးက၊ ယေဇရေလမြို့သားနာဗုတ်ကို ငါခေါ်၍ သင့်စပျစ်ဥယျာဉ်ကို ရောင်းပါ။ သို့မဟုတ် သင်အလို ရှိလျှင် အခြားသောဥယျာဉ်ကို ငါပေးမည်ဟုဆိုသော်၊ ထိုဥယျာဉ်ကို ကိုယ်တော်အားမပေးရဟု ပြန်ပြော သောကြောင့် စိတ်ညှိုးငယ်သည်ဟုဆို၏။
7അവന്റെ ഭാര്യ ഈസേബെല്‍ അവനോടുനീ ഇന്നു യിസ്രായേലില്‍ രാജ്യഭാരം വഹിക്കുന്നുവോ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്റെ മനസ്സു തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരും എന്നു പറഞ്ഞു.
7ခင်ပွန်းယေဇဗေလက၊ ကိုယ်တော်သည် ဣသ ရေလနိုင်ငံကို အစိုးရတော်မူသည် မဟုတ်လော။ ထ၍ ရွှင်လန်းသော စိတ်နှင့် စားတော်ခေါ်ပါ။ ကျွန်မသည် ယေဇရေလမြို့သားနာဗုတ်၏ စပျစ်ဥယျာဉ်ကို ဆက်ပါ မည်ဟုဆိုသည်အတိုင်း၊
8അങ്ങനെ അവള്‍ ആഹാബിന്റെ പേര്‍വെച്ചു എഴുത്തു എഴുതി അവന്റെ മുദ്രകൊണ്ടു മുദ്രയിട്ടു; എഴുത്തു നാബോത്തിന്റെ പട്ടണത്തില്‍ പാര്‍ക്കുംന്ന മൂപ്പന്മാര്‍ക്കും പ്രധാനികള്‍ക്കും അയച്ചു.
8အာဟပ်မင်း၏ အခွင့်နှင့်စာရေး၍ တံဆိပ် တော်နှင့် ခတ်ပြီးမှ၊ နာဗုတ်နေရာမြို့၌ သူနှင့်အတူ နေသော အသက်ကြီးသူနှင့်မှူးမတ်များထံသို့ ပေးလိုက် လေ၏။
9എഴുത്തില്‍ അവള്‍ എഴുതിയിരുന്നതെന്തെന്നാല്‍നിങ്ങള്‍ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്റെ ഇടയില്‍ പ്രധാനസ്ഥലം കൊടുത്തു ഇരുത്തുവിന്‍ .
9စာချက်ဟူမူကား၊ အစာရှောင်ရာအချိန်ကို ကြွေးကြော်၍၊ နာဗုတ်ကို လူများရှေ့မှာ မြှောက်ထား ကြလော့။
10നീചന്മാരായ രണ്ടാളുകളെ അവന്നെതിരെ നിര്‍ത്തിഅവന്‍ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്നു അവന്നു വിരോധമായി സാക്ഷ്യം പറയിപ്പിന്‍ ; പിന്നെ നിങ്ങള്‍ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞുകൊല്ലേണം.
10သူ့ရှေ့မှာ အဓမ္မလူနှစ်ယောက်ကိုထား၍၊ သင်သည် ဘုရားသခင်နှင့် ရှင်ဘုရင်ကိုစွန့်ပယ်ပြီဟု သက်သေခံပါလေစေ။ သို့ပြီးမှ သူ့ကို ထုတ်၍ သေစေခြင်း ငှါ ကျောက်ခဲနှင့်ပစ်ကြလော့ဟု ပါသတည်း။
11അവന്റെ പട്ടണത്തില്‍ പാര്‍ക്കുംന്ന മൂപ്പന്മാരും പ്രധാനികളുമായ പൌരന്മാര്‍ ഈസേബെല്‍ പറഞ്ഞയച്ചതു പോലെയും അവള്‍ കൊടുത്തയച്ച എഴുത്തില്‍ എഴുതിയിരുന്നതുപോലെയും ചെയ്തു.
11ယေဇဗေလပေးလိုက်သော စာ၌ ပါသည် အတိုင်း၊ နာဗုတ်နေသောမြို့သား အသက်ကြီးသူနှင့် မှူးမတ်တို့သည် ပြုလျက်၊
12അവര്‍ ഉപവാസം പ്രസിദ്ധംചെയ്തു, നാബോത്തിനെ ജനത്തിന്റെ ഇടയില്‍ പ്രധാനസ്ഥലത്തിരുത്തി.
12အစာရှောင်ရာအချိန်ကို ကြွေးကြော်၍ နာဗုတ် ကို လူများရှေ့မှာ မြှောက်ထားကြ၏။
13നീചന്മാരായ രണ്ടു ആളുകള്‍ വന്നു അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്നു ആ നീചന്മാര്‍ ജനത്തിന്റെ മുമ്പില്‍ അവന്നു വിരോധമായി, നാബോത്തിന്നു വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവര്‍ അവനെ പട്ടണത്തിന്നു പുറത്തു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.
13အဓမ္မလူနှစ်ယောက်သည် လာ၍သူ့ရှေ့မှာ ထိုင်လျက်၊ နာဗုတ်သည် ဘုရားသခင်နှင့်ရှင်ဘုရင်ကို စွန့်ပယ်ပြီဟု လူများရှေ့တွင် နာဗုတ်တဘက်၌ သက်သေ ခံကြလျှင်၊ နာဗုတ်ကို မြို့ပြင်သို့ ထုတ်၍ သေအောင် ကျောက်ခဲနှင့်ပစ်ကြ၏။
14നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു അവര്‍ ഈസേബെലിന്നു വര്‍ത്തമാനം പറഞ്ഞയച്ചു.
14ထိုအခါ နာဗုတ်သည် ကျောက်ခဲနှင့် ပစ်ခြင်း ကိုခံရ၍ သေပါပြီဟု ယေဇဗေလထံသို့ စေလွှတ်၍ ကြားလျှောက်ကြ၏။
15നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു ഈസേബെല്‍ കേട്ടപ്പോള്‍ അവള്‍ ആഹാബിനോടുനീ എഴുന്നേറ്റു നിനക്കു വിലെക്കു തരുവാന്‍ മനസ്സില്ലാത്ത യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊള്‍ക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി എന്നു പറഞ്ഞു.
15ထိုအကြောင်းကို ယေဇဗေလသည် ကြားလျှင်၊ ယေဇရေလမြို့ သားနာဗုတ် မရောင်းလိုသော စပျစ် ဥယျာဉ်ကို ထ၍ သိမ်းယူတော်မူပါ။ နာဗုတ်အသက်မရှိ၊ သေပါပြီဟု ဆို၏။
16നാബോത്ത് മരിച്ചു എന്നു കേട്ടപ്പോള്‍ ആഹാബ് എഴുന്നേറ്റു യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാന്‍ അവിടേക്കു പോയി.
16နာဗုတ်သေကြောင်းကို အာဟပ်သည် ကြားလျှင်၊ ယေဇရေလမြို့ သားနာဗုတ်၏ စပျစ်ဥယျာဉ်ကို သိမ်းယူခြင်းငှါ ထသွား၏။
17എന്നാല്‍ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നുണ്ടായതെന്തെന്നാല്‍
17ထိုအခါတိရှဘိမြို့သား ဧလိယသို့ ရောက်လာသော ထာဝရဘုရား၏နှုတ်ကပတ်တော်က၊
18നീ എഴുന്നേറ്റു ശമര്യയിലെ യിസ്രായേല്‍രാജാവായ ആഹാബിനെ എതിരേല്പാന്‍ ചെല്ലുക; ഇതാ, അവന്‍ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാന്‍ അവിടേക്കു പോയിരിക്കുന്നു.
18သင်သည်ရှမာရိမြို့၌နေသော ဣသရေလ ရှင်ဘုရင်အာဟပ်ကို ကြိုဆိုအံ့သောငှါ ထသွားလော့။ သူသည်နာဗုတ်၏ စပျစ်ဥယျာဉ်ကို သိမ်းယူခြင်းငှါ သွား၍ ယခုဥယျာဉ်၌ရှိ၏။
19നീ അവനോടുനീ കുലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കന്നു. നായ്ക്കള്‍ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തു വെച്ചു തന്നേ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോടു പറക.
19ထာဝရဘုရားမိန့်တော်မူသည်ကား၊ သင်သည် လူအသက်ကို သတ်၍သူ့ဥစ္စာကို သိမ်းယူပြီလော။ တဖန် မိန့်တော်မူသည်ကား၊ ခွေးတို့သည် နာဗုတ်အသွေးကို လျက်သောအရပ်၌ သင့်အသွေးကိုပင် လျက်ကြလိမ့် မည်ဟု မိန့်တော်မူကြောင်းကို ဆင့်ဆိုလော့ဟု မှာထား တော်မူ၏။
20ആഹാബ് ഏലീയാവോടുഎന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു. അതിന്നു അവന്‍ പറഞ്ഞതെന്തെന്നാല്‍അതേ, ഞാന്‍ കണ്ടെത്തി. യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ടു
20အာဟပ်ကလည်း၊ အချင်းရန်သူ၊ ငါနှင့်တွေ့ပြီ လောဟု ဧလိယအားဆိုလျှင်၊ ဧလိယကသင်သည် ထာဝရဘုရားရှေ့တော်၌ ဒုစရိုက်ကို ပြုလို၍ ကိုယ်ကို ရောင်းသောကြောင့် သင်နှင့်ငါတွေ့ပြီ။
21ഞാന്‍ നിന്റെ മേല്‍ അനര്‍ത്ഥം വരുത്തും; നിന്നെ അശേഷം നിര്‍മ്മൂലമാക്കി യിസ്രായേലില്‍ അഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാന്‍ നിഗ്രഹിച്ചുകളയും.
21ထာဝရဘုရားမိန့်တော်မူသည်ကား၊ သင့်အပေါ် သို့ ဘေးဥပဒ်ရောက်စေမည်။ ဣသရေလမြို့ရွာ၌ ချုပ်ထားသောသူဖြစ်စေ၊ အလွတ်ပြေးသောသူဖြစ်စေ၊ အာဟပ်အမျိုး ယောက်ျားများကိုပယ်ဖြတ်မည်။
22നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതുകൊണ്ടു ഞാന്‍ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
22ငါ့အမျက်ကို နှိုးဆော်သောအပြစ်နှင့် ဣသ ရေလအမျိုးကို ပြစ်မှားစေသောအပြစ်ကြောင့်၊ သင့်အမျိုး ကို နေဗတ်၏သား ယေရောဗောင်အမျိုးနှင့် အဟိယ၏ သားဗာရှာအမျိုးကဲ့သို့ ငါဖြစ်စေမည်။
23ഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുനായ്ക്കള്‍ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവെച്ചു തിന്നുകളയും.
23ယေဇဗေလအမှုမှာ ထာဝရဘုရားမိန့်တော်မူ သည်ကား၊ ယေဇရေလမြို့ရိုးနားမှာ ခွေးတို့သည် ယေဇ ဗေလကို စားကြလိမ့်မည်။
24ആഹാബിന്റെ സന്തതിയില്‍ പട്ടണത്തില്‍ വെച്ചു മരിക്കുന്നവനെ നായ്ക്കള്‍ തിന്നും; വയലില്‍വെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള്‍ തിന്നും.
24အာဟပ်အမျိုးသည် မြို့ထဲမှာ သေလျှင်ခွေးစား လိမ့်မည်။ မြို့ပြင်မှာသေလျှင် မိုဃ်းကောင်းကင်ငှက် စားလိမ့်မည်ဟု မိန့်တော်မူကြောင်းကို အာဟပ်အား ဆင့်ဆို၏။
25എന്നാല്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തന്നെത്താന്‍ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്റെ ഭാര്യ ഈസേബെല്‍ അവനെ അതിന്നായി ഉത്സാഹിപ്പിച്ചിരുന്നു.
25အာဟပ်နှင့်တူသော သူတယောက်မျှမရှိ။ ခင်ပွန်းယေဇဗေလသည် တိုက်တွန်းသဖြင့်၊ ထာဝရ ဘုရားရှေ့တော်၌ ဒုစရိုက်ကို ပြုလို၍ ကိုယ်ကို ရောင်း သောသူဖြစ်၏။
26യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കക്കളഞ്ഞ അമോര്യര്‍ ചെയ്തതുപോലെയൊക്കെയും അവന്‍ വിഗ്രഹങ്ങളെ ചെന്നു സേവിച്ചു മഹാമ്ളേച്ഛത പ്രവര്‍ത്തിച്ചു.
26ထာဝရဘုရားသည် ဣသရေလအမျိုးရှေ့မှ နှင်ထုတ်တော်မူသောအာမောရိ အမျိုးသားပြုသမျှ အတိုင်း၊ ရုပ်တုဆင်းတုကို ဆည်းကပ်၍ စက်ဆုပ်ရွံရှာ ဘွယ် အမှုကိုပြု၏။
27ആഹാബ് ആ വാക്കു കേട്ടപ്പോള്‍ വസ്ത്രം കീറി, തന്റെ ദേഹം പറ്റെ രട്ടുടുത്തുകൊണ്ടു ഉപവസിച്ചു, രട്ടില്‍ തന്നേ കിടക്കുകയും സാവധാനമായി നടക്കയും ചെയ്തു.
27သို့ရာတွင် ဧလိယဆင့်ဆိုသော စကားတော်ကို ကြားလျှင်၊ မိမိအဝတ်ကို ဆုတ်၍လျှော်တေအဝတ်ကို ဝတ်၏။ အစာရှောင်ခြင်း၊ လျှော်တေအဝတ်၌ အိပ်ခြင်း ကို ပြု၍ ဖြည်းဖြည်းသွားလာ၏။
28അപ്പോള്‍ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നു ഉണ്ടായി
28ထာဝရဘုရား၏ နှုတ်ကပတ်တော်သည် တိရှဘိမြို့သား ဧလိယသို့ ရောက်လာသည်ကား၊
29ആഹാബ് എന്റെ മുമ്പാകെ തന്നെത്താന്‍ താഴ്ത്തിയതു കണ്ടുവോ? അവന്‍ എന്റെ മുമ്പാകെ തന്നെത്താന്‍ താഴ്ത്തിയതുകൊണ്ടു ഞാന്‍ അവന്റെ ജീവകാലത്തു അനര്‍ത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്തു അവന്റെ ഗൃഹത്തിന്നു അനര്‍ത്ഥം വരുത്തും എന്നു കല്പിച്ചു.
29အာဟပ်သည် ငါ့ရှေ့မှာနှိမ့်ချသည်ကို မြင်ပြီ လော။ ထိုသို့ငါ့ရှေ့ မှာနှိမ့်ချသောကြောင့်၊ သူ့လက်ထက်၌ ထိုဘေးဥပဒ်ကို ငါမရောက်စေ။ သူ့သားလက်ထက်၌ အမျိုးအပေါ်သို့ရောက်စေမည်ဟု မိန့်တော်မူ၏။