Malayalam

Myanmar

1 Samuel

11

1അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്നു ഗിലെയാദിലെ യാബേശിന്നു നേരെ പാളയം ഇറങ്ങി; യാബേശ് നിവാസികള്‍ ഒക്കെയും നാഹാശിനോടുഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം; എന്നാല്‍ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
1ထိုနောက်မှ အမ္မုန်အမျိုးသား နာဟတ်သည်လာ၍ ဂိလဒ်ပြည်ယာဗက်မြို့အနားမှာ တပ်ချလျှင်၊ မြို့သားအပေါင်းတို့က အကျွန်ုပ်တို့နှင့် မိဿဟာယဖွဲ့တော်မူပါ။ ကိုယ်တော်ထံ၌ ကျွန်ခံပါမည်ဟု နာဟတ်မင်းအားလျှောက်သော်လည်း၊
2അമ്മോന്യനായ നാഹാശ് അവരോടുനിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കയും എല്ലായിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേല്‍ ഞാന്‍ നിങ്ങളോടു ഉടമ്പടി ചെയ്യാം എന്നു പറഞ്ഞു.
2အမ္မုန်အမျိုးသား နာဟတ်က၊ သင်တို့၌ လက်ျာမျက်စိရှိသမျှကို ဖောက်၍ ဣသရေလအမျိုးတမျိုး လုံး၌ ငါကဲ့ရဲ့ရသော အခွင့်ကို ပေးမှသာ မိဿဟာယဖွဲ့မည်ဟု ပြန်ပြောသော်၊
3യാബേശിലെ മൂപ്പന്മാര്‍ അവനോടുഞങ്ങള്‍ യിസ്രായേല്‍ദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാന്‍ തക്കവണ്ണം ഞങ്ങള്‍ക്കു ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാന്‍ ആരുമില്ലെങ്കില്‍ ഞങ്ങള്‍ നിന്റെ അടുക്കല്‍ ഇറങ്ങിവരാം എന്നു പറഞ്ഞു.
3ယာဗက်မြို့သား အသက်ကြီးသူတို့က၊ အကျွန်ုပ်တို့သည် ဣသရေလပြည်တရှောက်လုံးသို့ တမန် တို့ကို စေလွှတ်ခြင်းငှါ ခုနှစ်ရက်မျှ ငံ့လင့်ပါ။ ထိုအခါ ကယ်တင်သောသူ မပေါ်မရှိလျှင် မင်းကြီးထံ သို့ ထွက်ပါမည်ဟု ဆိုကြ၏။
4ദൂതന്മാര്‍ ശൌലിന്റെ ഗിബെയയില്‍ ചെന്നു ആ വര്‍ത്തമാനം ജനത്തെ പറഞ്ഞു കേള്‍പ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.
4တမန်တို့သည် ရှောလုနေရာ ဂိဗာမြို့သို့လာ၍ လူများတို့အား သိတင်းကြားပြောသော်၊ လူအပေါင်းတို့သည် အသံကို လွှင့်၍ ငိုကြွေးကြ၏။
5അപ്പോള്‍ ഇതാ, ശൌല്‍ കന്നുകാലികളെയും കൊണ്ടു വയലില്‍നിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്തു എന്നു ശൌല്‍ ചോദിച്ചു. അവര്‍ യാബേശ്യരുടെ വര്‍ത്തമാനം അവനെ അറിയിച്ചു.
5ရှောလုသည် နွားစုနောက်သို့ လိုက်လျက် လယ်လုပ်ရာမှ ရောက်လာသောအခါ၊ လူတို့သည် အဘယ်ကြောင့် ငိုကြွေးကြသနည်းဟု မေးလျှင်၊ ယာဗက်မြို့သားတို့၏ သိတင်းကို ပြောကြ၏။
6ശൌല്‍ വര്‍ത്തമാനം കേട്ടപ്പോള്‍ ദൈവത്തിന്റെ ആത്മാവു അവന്റെമേല്‍ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
6ထိုသိတင်းကို ရှောလုကြားသောအခါ၊ ဘုရားသခင်၏ ဝိညာဉ်တော် သက်ရောက်၍ ထိုသူသည် ပြင်းစွာ အမျက်ထွက်လျက်၊
7അവന്‍ ഒരേര്‍ കാളയെ പിടിച്ചു കഷണംകഷണമായി ഖണ്ഡിച്ചു ദൂതന്മാരുടെ കയ്യില്‍ യിസ്രായേല്‍ദേശത്തെല്ലാടവും കൊടുത്തയച്ചുആരെങ്കിലും ശൌലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാല്‍ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോള്‍ യഹോവയുടെ ഭീതി ജനത്തിന്മേല്‍ വീണു, അവര്‍ ഏകമനസ്സോടെ പുറപ്പെട്ടു.
7နွားတရှဉ်းကို ယူ၍ ခုတ်ဖြတ်ပြီးမှ၊ သံတမန်တို့လက်တွင် ဣသရေလပြည် တရှောက်လုံးသို့ ပေးလိုက် ၍၊ ရှောလုနှင့်ရှမွေလနောက်သို့ ထွက်၍မလိုက်သောသူ၏ နွားတို့ကို ဤကဲ့သို့ပြုမည်ဟု ကြော်ငြာစေသ ဖြင့်၊ လူတို့သည် ထာဝရဘုရားကို ကြောက်၍ တညီတညွတ်တည်း ထွက်လာကြ၏။
8അവന്‍ ബേസെക്കില്‍വെച്ചു അവരെ എണ്ണി; യിസ്രായേല്യര്‍ മൂന്നു ലക്ഷവും യെഹൂദ്യര്‍ മുപ്പതിനായിരവും ഉണ്ടായിരുന്നു.
8ဗေဇက်မြို့၌ တပ်စာရင်းယူသောအခါ၊ ဣသရေလအမျိုးသား သုံးသိန်း၊ ယုဒအမျိုးသား သုံးသောင်း ရှိကြ၏။
9വന്ന ദൂതന്മാരോടു അവര്‍നിങ്ങള്‍ ഗിലെയാദിലെ യാബേശ്യരോടുനാളെ വെയില്‍ മൂക്കുമ്പോഴേക്കു നിങ്ങള്‍ക്കു രക്ഷ ഉണ്ടാകും എന്നു പറവിന്‍ എന്നു പറഞ്ഞു. ദൂതന്മാര്‍ ചെന്നു യാബേശ്യരോടു അറിയിച്ചപ്പോള്‍ അവര്‍ സന്തോഷിച്ചു.
9ဂိလဒ်ပြည်ယာဗက်မြို့မှ လာသော တမန်တို့အား နက်ဖြန်နေ့ နေပူချိန် ရောက်သောအခါ ချမ်းသာ ရမည် အကြောင်းကို၊ မြို့သားတို့အား ကြားပြောလော့ဟု မှာလိုက်သည်အတိုင်း၊ တမန်တို့သည် သွား၍ သိတင်းကြားပြောသဖြင့် ယာဗက်မြို့သားတို့သည် ဝမ်းမြောက်ကြ၏။
10പിന്നെ യാബേശ്യര്‍നാളെ ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ ഇറങ്ങിവരും; നിങ്ങള്‍ക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍വിന്‍ എന്നു പറഞ്ഞയച്ചു.
10အကျွန်ုပ်တို့သည် နက်ဖြန်နေ့၌ ကိုယ်တော်ထံသို့ ထွက်ပါမည်။ ကိုယ်တော်အလိုရှိသမျှအတိုင်း ပြုတော် မူပါဟု နာဟတ်မင်းအား လျှောက်ကြ၏။
11പിറ്റെന്നാള്‍ ശൌല്‍ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവര്‍ പ്രഭാതയാമത്തില്‍ പാളയത്തിന്റെ നടുവിലേക്കു ചെന്നു വെയില്‍ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേര്‍ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി.
11နက်ဖြန်နေ့၌ ရှောလုသည် လူတို့ကို သုံးတပ်ခွဲပြီးမှ၊ နံနက်ယံအချိန်၌ ရန်သူအလုံးအရင်းထဲသို့ ဝင်၍ နေပူချိန်တိုင်အောင် အမ္မုန်အမျိုးသားတို့ကို လုပ်ကြံသဖြင့်၊ ကျန်ကြွင်းသောသူတယောက်နှင့် တယောက်ပေါင်း၍ မနေရသည်တိုင်အောင် လူအပေါင်းတို့သည် ကွဲပြားလျက် ရှိကြ၏။
12അനന്തരം ജനം ശമൂവേലിനോടുശൌല്‍ ഞങ്ങള്‍ക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞതു ആര്‍? അവരെ ഏല്പിച്ചുതരേണം; ഞങ്ങള്‍ അവരെ കൊന്നുകളയും എന്നു പറഞ്ഞു.
12ဣသရေလလူတို့ကလည်း၊ ရှောလုသည် ငါတို့ကို အုပ်စိုးရမည်လောဟု ဆိုမိသောသူကား အဘယ် သူနည်း။ ထိုသို့ဆိုမိသောသူတို့ကိုခေါ်၍ သတ်ကြကုန်အံ့ဟု ရှမွေလအားဆိုကြသော်၊
13അതിന്നു ശൌല്‍ഇന്നു ഒരു മനുഷ്യനെയും കൊല്ലരുതു; ഇന്നു യഹോവ യസ്രായേലിന്നു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
13ရှောလုက၊ လူတယောက်ကိုမျှ ယနေ့မသတ်ရ၊ ထာဝရဘုရားသည် ယနေ့ဣသရေလအမျိုးကို ကယ်တင်တော်မူပြီဟု ဆို၏။
14പിന്നെ ശമൂവേല്‍ ജനത്തോടുവരുവിന്‍ ; നാം ഗില്ഗാലില്‍ ചെന്നു, അവിടെവെച്ചു രാജത്വം പുതുക്കുക എന്നു പറഞ്ഞു.
14ရှမွေလကလည်း၊ ဂိလဂါလမြို့သို့သွား၍ နိုင်ငံတော်ကို ပြုပြင်ကြကုန်အံ့ဟု လူများတို့အား ပြောဆိုသည်အတိုင်း၊
15അങ്ങനെ ജനമെല്ലാം ഗില്ഗാലില്‍ ചെന്നു; അവര്‍ ശൌലിനെ ഗില്ഗാലില്‍ യഹോവയുടെ സന്നിധിയില്‍വെച്ചു രാജാവാക്കി. അവര്‍ അവിടെ യഹോവയുടെ സന്നിധിയില്‍ സമാധാനയാഗങ്ങള്‍ കഴിച്ചു; ശൌലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.
15လူအပေါင်းတို့သည် ဂိလဂါလမြို့သို့ သွား၍၊ ထိုမြို့၌ ထာဝရဘုရားရှေ့တော်မှာ ရှောလုကို ရှင်ဘုရင် အရာ၌ ချီးမြှောက်ကြ၏။ ထိုမြို့၌လည်း၊ ထာဝရဘုရားရှေ့တော်မှာ မိဿဟာယယဇ်ကို ပူဇော်သဖြင့်၊ ရှောလုနှင့် ဣသရေလအမျိုးသားအပေါင်းတို့သည် အလွန်ပျော်မွေ့ခြင်းကို ပြုကြ၏။