Malayalam

Myanmar

1 Samuel

21

1ദാവീദ് നോബില്‍ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കല്‍ ചെന്നു; അഹീമേലെക്‍ ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടുആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു.
1ဒါဝိဒ်သည် ယဇ်ပုရောဟိတ် အဟိမလက် ရှိရာ နောဗမြို့သို့ ရောက်၍၊ အဟိမလက်သည် ဒါဝိဒ်နှင့် တွေ့သောအခါ ကြောက်၍၊ သင်သည် လူတယောက်မျှ မပါဘဲ အဘယ်ကြောင့် တကိုယ်တည်း လာသနည်းဟု မေးသော်၊
2ദാവീദ് പുരോഹിതനായ അഹീമേലെക്കിനോടുരാജാവു എന്നെ ഒരു കാര്യം ഏല്പിച്ചുഞാന്‍ നിന്നെ അയക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുതു എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാര്‍ ഇന്ന സ്ഥലത്തു വരേണമെന്നു ഞാന്‍ ചട്ടം കെട്ടിയിരിക്കുന്നു.
2ဒါဝိဒ်က၊ ရှင်ဘုရင် အမှုတော်တခုကို အပ်၍၊ ငါစေခိုင်းမှာထားသော အမှုကို အဘယ်သူမျှ မသိစေနှင့်ဟု မိန့်တော်မူသောကြောင့်၊ ငါ့ကျွန်တို့ကို ဤမည်သောအရပ် ဤမည်သောအရပ်၌ ဆိုင်းလင့်စေခြင်းငှါ အရင်စေလွှတ်လေပြီ။
3ആകയാല്‍ നിന്റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചപ്പം അല്ലെങ്കില്‍ തല്‍ക്കാലം കൈവശമുള്ളതെന്തെങ്കിലും എനിക്കു തരേണം എന്നു പറഞ്ഞു.
3သို့ဖြစ်၍ ကိုယ်တော်လက်၌ ရှိသော မုန့်ငါးလုံးကိုသော်၎င်း၊ တွေ့သမျှကို သော်၎င်း၊ ကျွန်ုပ်လက်သို့ အပ်ပေးပါဟု ယဇ်ပုရောဟိတ် အဟိမလက်အား တောင်း၏။
4അതിന്നു പുരോഹിതന്‍ ദാവീദിനോടുവിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായതു കൈവശം ഇല്ല; ബാല്യക്കാര്‍ സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കില്‍ തരാമെന്നു ഉത്തരം പറഞ്ഞു.
4ယဇ်ပုရောဟိတ်က၊ ငါ့လက်၌ လူတိုင်းစားရသော မုန့်မရှိ။ လုလင်တို့သည် မိန်းမကိုသာ ရှောင်လျှင်၊ သန့်ရှင်းသော မုန့်ရှိသည်ဟု ဒါဝိဒ်အားဆို၏။
5ദാവീദ് പുരോഹിതനോടുഈ മൂന്നു ദിവസമായി സ്ത്രീകള്‍ ഞങ്ങളോടു അകന്നിരിക്കുന്നു. ഇതു ഒരു സാമാന്യയാത്ര എങ്കിലും ഞാന്‍ പുറപ്പെടുമ്പേള്‍ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകള്‍ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകള്‍ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു.
5ဒါဝိဒ်ကလည်း၊ ကျွန်ုပ်ထွက်ကတည်းက အဘယ်သူမျှ မိန်းမနှင့် မပေါင်းဘော်၊ လုလင်တန်ဆာ တို့သည် သန့်ရှင်းပါ၏။ ထိုမုန့်လည်း လူတိုင်းစားရသော မုန့်ကဲ့သို့ ဖြစ်ပါ၏။ အကြောင်းမူကား၊ ယနေ့ သန့်ရှင်းသောမုန့်သစ်ကို တင်ထားလျက်ရှိပါ၏ဟု ယဇ်ပုရောဟိတ် အား ပြန်ပြောသော်၊
6അങ്ങനെ പുരോഹിതന്‍ അവന്നു വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന്നു യഹോവയുടെ സന്നിധിയില്‍ നിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.
6ယဇ်ပုရောဟိတ်သည် ရှေ့တော်မုန့်မှ တပါးအခြားသော မုန့်မရှိသောကြောင့် သန့်ရှင်းသော မုန့်ကိုပေး၏။ ထိုရှေ့တော်မုန့်စား၌ မုန့်သစ်ကို တင်ထားအံ့သောငှါ ထာဝရဘုရားရှေ့တော်မှ နှုတ်ပယ် နှင့်ပြီ။
7എന്നാല്‍ അന്നു ശൌലിന്റെ ഭൃത്യന്മാരില്‍ ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യനെ അവിടെ യഹോവയുടെ സന്നിധിയില്‍ അടെച്ചിട്ടിരുന്നു; അവന്‍ ശൌലിന്റെ ഇടയന്മാര്‍ക്കും പ്രമാണി ആയിരുന്നു.
7ထိုနေ့၌ အမှုတော်ထမ်းအဝင် သိုးတော်ထိန်းအုပ် ဧဒုံအမျိုးသား၊ ဒေါဂအမည်ရှိသော သူသည် ထာဝရဘုရားရှေ့တော်၌ စောင့်နေရ၏။
8ദാവീദ് അഹീമേലെക്കിനോടുഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാര്യം തിടുക്കമായിരുന്നതുകൊണ്ടു ഞാന്‍ എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല, എന്നു പറഞ്ഞു.
8ဒါဝိဒ်ကလည်း၊ ကိုယ်တော်၌ ထားလှံရှိသလော။ အမှုတော်ကို အလျင်အမြန် ဆောင်ရသောကြောင့်၊ ထား အစရှိသော လက်နက်တစုံတခုမျှ မပါဟု အဟိမလက်အား ပြောလေသော်၊
9അപ്പോള്‍ പുരോഹിതന്‍ ഏലാ താഴ്വരയില്‍വെച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാള്‍ ഏഫോദിന്റെ പുറകില്‍ ഒരു ശീലയില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നു; അതു വേണമെങ്കില്‍ എടുത്തുകൊള്‍ക; അതല്ലാതെ വേറെ ഒന്നുമില്ല എന്നു പറഞ്ഞു. അതിന്നു തുല്യം മറ്റൊന്നുമില്ല; അതു എനിക്കു തരേണം എന്നു ദാവീദ് പറഞ്ഞു.
9ယဇ်ပုရောဟိတ်က၊ ဧလာချိုင့်၌ သင်လုပ်ကြံခဲ့သော ဖိလိတ္တိလူ ဂေါလျတ်၏ ထားသည် အဝတ်နှင့် ထုပ်ရစ်လျက် သင်တိုင်းတော်နောက်မှာ ရှိ၏။ ယူချင်လျင် ယူတော့။ အခြားသော ထားမရှိဟု ဆိုလျှင်၊ ဒါဝိဒ်က ထိုထားနှင့်တူသော ထားမရှိ။ ပေးပါတော့ဟု ဆို၏။
10പിന്നെ ദാവീദ് പുറപ്പെട്ടു അന്നു തന്നേ ശൌലിന്റെ നിമിത്തം ഗത്ത്രാജാവായ ആഖീശിന്റെ അടുക്കല്‍ ഔടിച്ചെന്നു.
10ထိုနေ့၌ ဒါဝိဒ်သည် ရှောလုကို ကြောက်သောကြောင့် ထ၍ ဂါသမင်းကြီးအာခိတ်ထံသို့ ပြေးသွား၏။
11എന്നാല്‍ ആഖീശിന്റെ ഭൃത്യന്മാര്‍ അവനോടുഇവന്‍ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ? ശൌല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു അവര്‍ നൃത്തങ്ങളില്‍ ഗാനപ്രതിഗാനം ചെയ്തതു ഇവനെക്കുറിച്ചല്ലയോ എന്നു പറഞ്ഞു.
11အာခိတ်မင်း၏ ကျွန်တို့က၊ ဒါဝိဒ်သည် ဣသရေလရှင်ဘုရင် ဖြစ်သည်မဟုတ်လော။ ရှောလု အထောင်ထောင်၊ ဒါဝိဒ် အသောင်းသောင်း သတ်လေစွတကားဟု ဤသူရှေ့မှာ အလှည့်လှည့်ကလျက် သီချင်းဆိုကြသည် မဟုတ်လောဟု လျှောက်ကြ၏။
12ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കീട്ടു ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.
12ထိုစကားကို ဒါဝိဒ်သည် မှတ်မိ၍၊ ဂါသမင်းကြီး အာခိတ်ကို အလွန်ကြောက်သောကြောင့်၊-
13അവരുടെ മുമ്പാകെ തന്റെ പ്രകൃതി മാറ്റി, അവരുടെ കൈകളില്‍ ഇരിക്കെ ബുദ്ധിഭ്രമം നടിച്ചു വാതിലിന്റെ കതകുകളില്‍ വരെച്ചു താടിമേല്‍ തുപ്പല്‍ ഒലിപ്പിച്ചുകൊണ്ടിരുന്നു.
13ရူးသွပ်ဟန်ဆောင်၍ သူတို့ရှေ့မှာ အရူးကဲ့သို့ ပြုလျက်၊ တံခါးရွက်ပေါ်၌ ရေးသား၍ မိမိ တံထွေးကို မုတ်ဆိတ်တွင် ယိုစေ၏။
14ആഖീശ് തന്റെ ഭൃത്യന്മാരോടുഈ മനുഷ്യന്‍ ഭ്രാന്തന്‍ എന്നു നിങ്ങള്‍ കാണുന്നില്ലയോ? അവനെ എന്റെ അടുക്കല്‍ കൊണ്ടുവന്നതു എന്തിന്നു?
14အာခိတ်မင်းကလည်း ကြည့်ကြလော့။ ဤသူသည် အရူးဖြစ်၏။ အဘယ်ကြောင့် ငါ့ထံသို့ သွင်းကြ သနည်း။
15എന്റെ മുമ്പാകെ ഭ്രാന്തു കളിപ്പാന്‍ ഇവനെ കൊണ്ടുവരേണ്ടതിന്നു എനിക്കു ഇവിടെ ഭ്രാന്തന്മാര്‍ കുറവുണ്ടോ? എന്റെ അരമനയിലോ ഇവന്‍ വരേണ്ടതു എന്നു പറഞ്ഞു.
15အရူးကို ငါအသုံးလိုသည်ဟု သင်တို့သည် ထင်လျက် ငါ့ရှေ့မှာ အရူးလုပ်စေခြင်းငှါ ဤသူကို သွင်းကြသလော။ ဤသူသည် နန်းတော်ထဲသို့ ဝင်ရမည်လောဟု ကျွန်တို့အား ဆို၏။