1അനന്തരം സീഫ്യര്‍ ഗിബെയയില്‍ ശൌലിന്റെ അടുക്കല്‍ വന്നു; ദാവീദ് മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നില്‍ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞു.
1တဖန်ဇိဖသားတို့သည် ရှောလုရှိရာ ဂိဗာမြို့သို့လာ၍၊ ဒါဝိဒ်သည် ယေရှိမုန်မြို့ရှေ့မှာ ဟခိလတောင်၌ ပုန်းရှောင်၍ နေပါသည်မဟုတ်လောဟု လျှောက်လျှင်၊
2ശൌല്‍ എഴുന്നേറ്റു ദാവീദിനെ തിരയുവാന്‍ സീഫ് മരുഭൂമിയിലേക്കു ചെന്നു; യിസ്രായേലില്‍നിന്നു തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരും അവനോടുകൂടെ ഉണ്ടായിരുന്നു.
2ရှောလုသည် ထ၍ ရွေးကောက်သော ဣသရေလလူသုံးထောင်ပါလျက်၊ ဇိဖတော၌ ဒါဝိဒ်ကို ရှာခြင်းငှါသွားလေ၏။
3ശൌല്‍ മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നില്‍ പെരുവഴിക്കരികെ പാളയം ഇറങ്ങി. ദാവീദോ മരുഭൂമിയില്‍ പാര്‍ത്തു, ശൌല്‍ തന്നേ തേടി മരുഭൂമിയില്‍ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.
3ရှောလုသည် ယေရှိမုန်မြို့ရှေ့၊ ဟခိလတောင်ပေါ်လမ်းနားမှာ တပ်ချ၏။ ဒါဝိဒ်သည် တော၌နေ၍ ရှောလုလိုက်ရှာကြောင်းကို သိမြင်သောအခါ၊
4അതുകൊണ്ടു ദാവീദ് ചാരന്മാരെ അയച്ചു ശൌല്‍ ഇന്നേടത്തു വന്നിരിക്കുന്നു എന്നു അറിഞ്ഞു.
4သူလျှိုတို့ကို စေလွှတ်၍ ရှောလုရောက်ကြောင်းကို အတပ်သိ၏။
5ദാവീദ് എഴുന്നേറ്റു ശൌല്‍ പാളയം ഇറങ്ങിയിരുന്ന സ്ഥലത്തു ചെന്നു; ശൌലും അവന്റെ സേനാപതിയായ നേരിന്റെ മകന്‍ അബ്നേരും കിടക്കുന്ന സ്ഥലം ദാവീദ് കണ്ടു; ശൌല്‍ കൈനിലയുടെ നടുവില്‍ കിടന്നുറങ്ങി; പടജ്ജനം അവന്റെ ചുറ്റും പാളയമിറങ്ങിയിരുന്നു.
5ထိုအခါ ဒါဝိဒ်သည် ထသွား၍၊ ရှောလု တပ်ချရာအရပ်သို့ရောက်သဖြင့်၊ ရှောလုနှင့် ဗိုလ်ချုပ်မင်း နေရ၏သား အာဗနာ အိပ်ရာအရပ်ကို ကြည့်ရှုလေ၏။ ရှောလုသည် ရထားတပ်အလယ်၌ အိပ်လျက်၊ တပ်သားတို့သည် ပတ်လည်၌ နေရာကျကြ၏။
6ദാവീദ് ഹിത്യനായ അഹീമേലെക്കിനോടും സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടുംപാളയത്തില്‍ ശൌലിന്റെ അടുക്കലേക്കു ആര്‍ എന്നോടുകൂടെ പോരും എന്നു ചോദിച്ചു. ഞാന്‍ നിന്നോടു കൂടെ പോരും എന്നു അബീശായി പറഞ്ഞു.
6ဒါဝိဒ်ကလည်း၊ ရှောလုရှိရာ တပ်သို့ ငါနှင့် အတူ အဘယ်သူလိုက်မည်နည်းဟု ဟိတ္တိအမျိုးသား အဟိမလက်နှင့် ဇေရုယာ၏သား ယွာဘညီ အဘိရှဲတို့ကို မေးလျှင်၊ အဘိရှဲက ကျွန်တော် လိုက်ပါမည်ဟု လျှောက်သည်အတိုင်း၊
7ഇങ്ങനെ ദാവീദും അബീശായിയും രാത്രിയില്‍ പടജ്ജനത്തിന്റെ അടുക്കല്‍ ചെന്നു; ശൌല്‍ കൈനിലെക്കകത്തു കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്റെ തലെക്കല്‍ നിലത്തു തറെച്ചിരുന്നു; അബ്നേരും പടജ്ജനവും അവന്നു ചുറ്റും കിടന്നിരുന്നു.
7ဒါဝိဒ်နှင့် အဘိရှဲတို့သည် ညဉ့်အခါ တပ်သားများရှိရာသို့ သွား၍ ရှောလုသည် ရထားတပ်အလယ်၌ အိပ်ပျော်လျက်၊ လှံတော်သည် ခေါင်းရင်းအနား မြေ၌ စိုက်လျက်၊ အာဗနာနှင့် တပ်သားများတို့သည် ပတ်လည်၌အိပ်လျက်ရှိကြ၏။
8അബീശായി ദാവീദിനോടുദൈവം നിന്റെ ശത്രുവിനെ ഇന്നു നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; ഞാന്‍ അവനെ കുന്തംകൊണ്ടു നിലത്തോടു ചേര്‍ത്തു ഒരു കുത്തായിട്ടു കുത്തട്ടെ; രണ്ടാമതു കുത്തുകയില്ല എന്നു പറഞ്ഞു.
8အဘိရှဲကလည်း၊ ဘုရားသခင်သည် ကိုယ်တော်၏ ရန်သူကို ကိုယ်တော်လက်၌ ယနေ့အပ်တော်မူပြီ။ ထိုကြောင့် ကျွန်တော်သည် မြေတိုင်အောင်လှံနှင့် တချက်တည်းထိုးပါရစေဟု ကျွန်တော် တောင်းပန်ပါ၏။ နှစ်ချက်တိုင်အောင် မထိုးပါဟု ဒါဝိဒ်ကို လျှောက်သော်လည်း၊
9ദാവീദ് അബീശായിയോടുഅവനെ നശിപ്പിക്കരുതു; യഹോവയുടെ അഭിഷിക്തന്റെ മേല്‍ കൈ വെച്ചിട്ടു ആര്‍ ശിക്ഷ അനുഭവിക്കാതെപോകും എന്നു പറഞ്ഞു.
9ဒါဝိဒ်ကသူ့ကို မပြုနှင့်။ ထာဝရဘုရားအခွင့်နှင့် ဘိသိက်ခံသော သူကို အဘယ်သူ အပြစ်လွှတ်လျက် ထိခိုက်နိုင်သနည်းဟု အဘိရှဲအား ပြန်ဆို၏။
10യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കില്‍ അവന്‍ മരിപ്പാനുള്ള ദിവസം വരും; അല്ലെങ്കില്‍ അവന്‍ പടെക്കു ചെന്നു നശിക്കും;
10တဖန်ဒါဝိဒ်က၊ ထာဝရဘုရားအသက် ရှင်တော်မူသည်အတိုင်း၊ ဒဏ်ခတ်တော်မူမည်။ သို့မဟုတ် သူသေချိန်ရောက်လိမ့်မည်။ သို့မဟုတ် စစ်တိုက်ရာ၌ အသက်ဆုံးလိမ့်မည်။
11ഞാന്‍ യഹോവയുടെ അഭിഷിക്തന്റെമേല്‍ കൈ വെപ്പാന്‍ യഹോവ സംഗതിവരുത്തരുതേ; എങ്കിലും അവന്റെ തലെക്കല്‍ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊള്‍ക; നമുക്കു പോകാം എന്നു ദാവീദ് പറഞ്ഞു.
11ထာဝရဘုရား ပေးတော်မူသော ဘိသိက်ခံသူကို ငါမထိခိုက်မည်အကြောင်း ထာဝရဘုရား ဆီးတားတော်မူပါစေသော။ သို့ရာတွင် ခေါင်းရင်းတော်နားမှာရှိသော လှံတော်နှင့် ရေဘူးကို ယူ၍ သွားကြကုန်အံ့ဟု ဆိုလျက်၊
12ഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൌലിന്റെ തലെക്കല്‍നിന്നു എടുത്തു അവര്‍ പോകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണര്‍ന്നതുമില്ല; അവര്‍ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാല്‍ ഗാഢനിദ്ര അവരുടെമേല്‍ വീണിരുന്നു.
12လှံတော်နှင့် ရေဘူးကို ရှောလုခေါင်းရင်းနားက ယူ၍ သွားကြ၏။ အဘယ်သူမျှ မသိမမြင်၊ အဘယ်သူမျှ မနိုး၊ ကြီးစွာသော အိပ်ခြင်းဖြင့် ထာဝရဘုရား အိပ်စေတော်မူသောကြောင့်၊ ထိုသူအပေါင်းတို့သည် အိပ်ပျော်ကြ၏။
13ദാവീദ് അപ്പുറം കടന്നുചെന്നു ദൂരത്തു ഒരു മലമുകളില്‍ നിന്നു; അവര്‍ക്കും മദ്ധ്യേ മതിയായ അകലമുണ്ടായിരുന്നു.
13ထိုအခါ ဒါဝိဒ်သည် ကျယ်သောချိုင့် တဘက်သို့ကူး၍၊ ဝေးသော တောင်ထိပ် အပေါ်မှာရပ်လျက်၊
15ദാവീദ് അബ്നേരിനോടു പറഞ്ഞതുനീ ഒരു പുരുഷന്‍ അല്ലയോ? യിസ്രായേലില്‍ നിനക്കു തുല്യന്‍ ആരുള്ളു? അങ്ങനെയിരിക്കെ നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നതു എന്തു? നിന്റെ യജമാനനായ രാജാവിനെ നശിപ്പിപ്പാന്‍ ജനത്തില്‍ ഒരുത്തന്‍ അവിടെ വന്നിരുന്നുവല്ലോ.
14အိုအာဗနာ၊ သင်သည် မထူးသလောဟု လူများနှင့် နေရသား အာဗနာကို ဟစ်လေ၏။ အာဗနာက၊ ရှင်ဘုရင်ကို ဟစ်သောသင်ကား အဘယ်သူနည်းဟု ပြန်၍မေးလျှင်၊
16നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരിക്കയാല്‍ യഹോവയാണ നിങ്ങള്‍ മരണയോഗ്യര്‍ ആകുന്നു. രാജാവിന്റെ കുന്തവും അവന്റെ തലെക്കല്‍ ഇരുന്ന ജലപാത്രവും എവിടെ എന്നു നോക്കുക.
15ဒါဝိဒ်က၊ သင်သည်ယောက်ျားမဟုတ်လော။ ဣသရေလအမျိုး၌ သင်နှင့်အဘယ်သူ တူသနည်း။ သို့ဖြစ်၍ သင်၏သခင် ရှင်ဘုရင်ကို အဘယ်ကြောင့်မစောင့်သနည်း။ သင်၏သခင်ရှင်ဘုရင်ကို သတ်အံ့သောငှါ လူတယောက်ဝင်လေပြီ။
17അപ്പോള്‍ ശൌല്‍ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞുഎന്റെ മകനെ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചതിന്നു ദാവീദ് എന്റെ ശബ്ദം തന്നേ, യജമാനനായ രാജാവേ എന്നു പറഞ്ഞു.
16သင်ပြုသောအမှုသည် မလျောက်ပတ်။ ထာဝရဘုရားအခွင့်နှင့် ဘိသိက်ခံသော သင်၏သခင်ကို မစောင့်သောကြောင့်၊ ထာဝရဘုရား အသက်ရှင်တော်မူသည်အတိုင်း သင်သည် အသေခံထိုက်ပေ၏။ ခေါင်းရင်းတော်နားမှာ ထားသော ရှင်ဘုရင်၏ လှံတော်နှင့် ရေဘူးတော်ရှိသည် မရှိသည်ကို ကြည့်ရှုလော့ဟု အာဗနာအားပြောဆို၏။
18യജമാനന്‍ ഇങ്ങനെ അടിയനെ തേടിനടക്കുന്നതു എന്തിന്നു? അടിയന്‍ എന്തു ചെയ്തു? അടിയന്റെ പക്കല്‍ എന്തു ദോഷം ഉള്ളു?
17ရှောလုသည် ဒါဝိဒ်စကားသံကို သိ၍ ငါ့သားဒါဝိဒ်၊ ငါကြားသော စကားသံသည် သင့်စကားသံလောဟု မေးလျှင် ဒါဝိဒ်က ကျွန်တော်စကားသံမှန်ပါ၏။ ကျွန်တော်သခင်အရှင်မင်းကြီးဟု လျှောက်လေ၏။
19ആകയാല്‍ യജമാനനായ രാജാവു അടിയന്റെ വാക്കു കേള്‍ക്കേണമേ; തിരുമേനിയെ അടിയന്നു വിരോധമായി ഉദ്യോഗിപ്പിക്കുന്നതു യഹോവയാകുന്നു എങ്കില്‍ അവന്‍ ഒരു വഴിപാടു ഏറ്റു പ്രസാദിക്കുമാറാകട്ടെ; മനുഷ്യര്‍ എങ്കിലോ അവര്‍ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ. നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞു യഹോവയുടെ അവകാശത്തില്‍ എനിക്കു പങ്കില്ലാതാകുംവണ്ണം അവര്‍ എന്നെ ഇന്നു പുറത്തു തള്ളിയിരിക്കുന്നു.
18တဖန်ဒါဝိဒ်က၊ သခင်သည် ကိုယ်တော်ကျွန်ကို အဘယ်ကြောင့် ဤသို့လိုက်၍ရှာတော်မူသနည်း။ ကျွန်တော်သည် အဘယ်သို့ပြုပါသနည်း။ ကျွန်တော်အဘယ်အပြစ် ရှိပါသနည်း။
20എന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്തു വീഴരുതേ; ഒരുത്തന്‍ പര്‍വ്വതങ്ങളില്‍ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേല്‍രാജാവു ഒരു ഒറ്റ ചെള്ളിനെ തിരഞ്ഞു പുറപ്പെട്ടിരിക്കുന്നു എന്നും അവന്‍ പറഞ്ഞു.
19ယခုမှာ ကျွန်တော်သခင်ရှင်ဘုရင်၊ ကိုယ်တော်ကျွန်တော်စကားကို နားညောင်းတော်မူပါ။ ထာဝရဘုရားသည် ကိုယ်တော်ကို ကျွန်တော်တဘက်၌ နှိုးဆော်တော်မူသည် မှန်လျှင်၊ ယဇ်ပူဇော်ခြင်းကို လက်ခံတော်မူပါစေသော။ သို့မဟုတ် လူသားတို့ နှိုးဆော်သည် မှန်လျှင်၊ ထာဝရဘုရား ရှေ့တော်၌ ကျိန်ခြင်းကို ခံကြပါစေသော။ အကြောင်းမူကား၊ သူတို့က သွားတော့။ အခြားတပါးသော ဘုရားတို့ကို ဝတ်ပြုတော့ဟု ဆိုလျက် ကျွန်တော်ကို ထာဝရဘုရား၏ အမွေတော်မြေ၌ မနေစေခြင်းငှါ ယနေ့ပင် နှင်ထုတ်ကြပါသည်တကား။
21അതിന്നു ശൌല്‍ഞാന്‍ പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവന്‍ ഇന്നു നിനക്കു വിലയേറിയതായി തോന്നിയതുകൊണ്ടു ഞാന്‍ ഇനി നിനക്കു ദോഷം ചെയ്കയില്ല; ഞാന്‍ ഭോഷത്വം പ്രവര്‍ത്തിച്ചു അത്യന്തം തെറ്റിപ്പോയിരിക്കുന്നു എന്നു പറഞ്ഞു.
20သို့ဖြစ်၍ ကျွန်တော်အသွေးသည် ထာဝရဘုရားရှေ့တော်၌ မြေသို့ မကျပါစေနှင့်။ အကြောင်းမူကား၊ လူသည် ငုံးကို တောင်ပေါ်မှာလိုက်၍ ရှာသကဲ့သို့ ဣသရေလရှင်ဘုရင်သည် ခွေးလှေးကို ရှာခြင်းငှါ ထွက်တော်မူပါပြီတကားဟု လျှောက်ဆို၏။
22ദാവീദ് ഉത്തരം പറഞ്ഞതുരാജാവേ, കുന്തം ഇതാ; ബാല്യക്കാരില്‍ ഒരുത്തന്‍ വന്നു കൊണ്ടുപോകട്ടെ.
21ရှောလုကလည်း ငါပြစ်မှားပါပြီ။ ငါ့သားဒါဝိဒ် ပြန်လာပါ။ သင်သည် ယနေ့ငါ့အသက်ကို နှမြောသောကြောင့်၊ နောက်တဖန် သင့်ကို ငါမညှဉ်းဆဲ။ ငါသည် လူမိုက်ဖြစ်၏။ အလွန် မှားယွင်းပြီဟု ဆိုသော်၊
23യഹോവ ഔരോരുത്തന്നു അവനവന്റെ നീതിക്കും വിശ്വസ്തതെക്കും ഒത്തവണ്ണം പകരം നല്കട്ടെ; യഹോവ ഇന്നു നിന്നെ എന്റെ കയ്യില്‍ ഏല്പിച്ചു; എങ്കിലും യഹോവയുടെ അഭിഷിക്തന്റെ മേല്‍ കൈവെപ്പാന്‍ എനിക്കു മനസ്സായില്ല.
22ဒါဝိဒ်က၊ ရှင်ဘုရင်လှံတော်ရှိပါ၏။ လုလင်တယောက်လာ၍ ယူစေတော်မူပါ။
24എന്നാല്‍ നിന്റെ ജീവന്‍ ഇന്നു എനിക്കു വിലയേറിയതായിരുന്നതുപോലെ എന്റെ ജീവന്‍ യഹോവേക്കു വിലയേറിയതായിരിക്കട്ടെ; അവന്‍ എന്നെ സകല കഷ്ടതയില്‍ നിന്നും രക്ഷിക്കുമാറാകട്ടെ.
23လူအသီးအသီးတို့သည် ဖြောင့်မတ်ခြင်း၊ သစ္စာစောင့်ခြင်းရှိသည်အတိုင်း၊ ထာဝရဘုရားသည် အကျိုးကို ဆပ်ပေးတော်မူပါစေသော။ ထာဝရဘုရားသည် ယနေ့ ကိုယ်တော်ကို ကျွန်တော်လက်၌ အပ်တော်မူသော်လည်း ထာဝရဘုရားပေးတော်မူသော ဘိသိက်ခံသူကို ကျွန်တော်မထိခိုက်ပါ။
25അപ്പോള്‍ ശൌല്‍ ദാവീദിനോടുഎന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവന്‍ ; നീ കൃതാര്‍ത്ഥനാകും; നീ ജയംപ്രാപിക്കും എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്റെ വഴിക്കു പോയി; ശൌലും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.
24ယနေ့ ကိုယ်တော်အသက်ကို ကျွန်တော် နှမြောသည် နည်းတူ ကျွန်တော်အသက်ကို ထာဝရဘုရားနှမြော၍ ကျွန်တော်ကို ခပ်သိမ်းသော ဒုက္ခထဲက ကယ်နှုတ်တော်မူပါစေသောဟု ပြန်လျှောက်လျှင်၊
25ရှောလုက၊ ငါ့သားဒါဝိဒ်၊ သင်သည် မင်္ဂလာရှိပါစေသော။ ပြုလေရာရာ၌ အောင်မြင်ပါစေသောဟု ဒါဝိဒ်အားဆိုပြီးမှ ဒါဝိဒ်သည် ထွက်သွား၍ ရှောလုသည်လည်း မိမိနေရာသို့ ပြန်လေ၏။