Malayalam

Myanmar

1 Samuel

7

1കിര്‍യ്യത്ത്-യെയാരീംനിവാസികള്‍ വന്നു യഹോവയുടെ പെട്ടകം എടുത്തു കുന്നിന്മേല്‍ അബീനാദാബിന്റെ വീട്ടില്‍ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന്നു ശുദ്ധീകരിച്ചു.
1ကိရယတ်ယာရိမ်မြို့သားတို့သည် လာ၍ ထာဝရဘုရား၏ သေတ္တာတော်ကို ဆောင်သွားသဖြင့်၊ တောင်ပေါ်မှာရှိသော အမိနဒပ်အိမ်၌ ထား၍ သေတ္တာတော်ကို စောင့်စေခြင်းငှါ၊ သူ၏သား ဧလာဇာကို သန့်ရှင်းစေကြ၏။
2പെട്ടകം കിര്‍യ്യത്ത്-യെയാരീമില്‍ ആയിട്ടു ഏറിയകാലം, ഇരുപതു സംവത്സരം തന്നേ, കഴിഞ്ഞു; യിസ്രായേല്‍ഗൃഹമൊക്കെയും യഹോവയോടു വിലപിച്ചു.
2သေတ္တာတော်သည် အနှစ်နှစ်ဆယ်ပတ်လုံး ကြာမြင့်စွာ ကိရယတ်ယာရိမ်မြို့၌ ရှိစဉ်အခါ၊ ဣသရေလ အမျိုးသား အပေါင်းတို့သည် ထာဝရဘုရားကို အောက်မေ့၍ မြည်တမ်းကြ၏။
3അപ്പോള്‍ ശമൂവേല്‍ എല്ലായിസ്രായേല്‍ഗൃഹത്തോടുംനിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കില്‍ അന്യ ദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‍വിന്‍ ; എന്നാല്‍ അവന്‍ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യില്‍നിന്നു വിടുവിക്കും എന്നു പറഞ്ഞു.
3တဖန် ရှမွေလက၊ သင်တို့သည် အခြားတပါးသော ဘုရားတည်းဟူသော ဗာလဘုရား၊ အာရှတရက် ဘုရားတို့ကို ပယ်၍ ထာဝရဘုရားအဘို့ သင်တို့စိတ်နှလုံးကို ပြင်ဆင်လျက်၊ ထာဝရဘုရားထံတော်သို့ စိတ်နှလုံး အကြွင်းမဲ့ပြန်လာသဖြင့်၊ ထိုဘုရားကိုသာ ဝတ်ပြုကြလျှင်၊ ဖိလိတ္တိလူတို့လက်မှ ကယ်တင် တော်မူမည်ဟု ဣသရေလအမျိုးသားအပေါင်းတို့အား ဆုံးမသည်အတိုင်း၊-
4അങ്ങനെ യിസ്രായേല്‍മക്കള്‍ ബാല്‍വിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം സേവിച്ചു.
4ဣသရေလအမျိုးသားတို့သည် ဗာလဘုရား၊ အာရှတရက်ဘုရားတို့ကို ပယ်၍ ထာဝရဘုရားကိုသာ ဝတ်ပြုကြ၏။
5അനന്തരം ശമൂവേല്‍എല്ലായിസ്രായേലിനെയും മിസ്പയില്‍ കൂട്ടുവിന്‍ ; ഞാന്‍ നിങ്ങള്‍ക്കു വേണ്ടി യഹോവയോടു പ്രാര്‍ത്ഥിക്കും എന്നു പറഞ്ഞു.
5ရှမွေလကလည်း ဣသရေလအမျိုးသားအပေါင်းတို့ကို မိဇပါမြို့၌ စုဝေးစေကြလော့။ သင်တို့အဘို့ ထာဝရဘုရားကို ငါဆုတောင်းမည်ဟု မှာခဲ့သည်အတိုင်း၊
6അവര്‍ മിസ്പയില്‍ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയില്‍ ഒഴിച്ചു ആ ദിവസം ഉപവസിച്ചുഞങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു അവിടെവെച്ചു പറഞ്ഞു. പിന്നെ ശമൂവേല്‍ മിസ്പയില്‍വെച്ചു യിസ്രായേല്‍മക്കള്‍ക്കു ന്യായപാലനം ചെയ്തു.
6သူတို့သည် မိဇပါမြို့၌ စည်းဝေးသဖြင့်၊ ရေကို ခပ်၍ ထာဝရဘုရားရှေ့တော်၌ သွန်းလောင်းခြင်း၊ အစာရှောင်ခြင်း အကျင့်တို့ကို ကျင့်လျက်၊ အကျွန်ုပ်တို့သည် ထာဝရဘုရားကို ပြစ်မှားပါပြီဟု ဝန်ခံ ကြ၏။ ရှမွေလသည် မိဇပါမြို့၌ ဣသရေလအမျိုးသားတရားမှုတို့ကို စစ်ကြောစီရင်လေ၏။
7യിസ്രായേല്‍മക്കള്‍ മിസ്പയില്‍ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ യിസ്രായേലിന്റെ നേരെ പുറപ്പെട്ടുവന്നു; യിസ്രായേല്‍മക്കള്‍ അതു കേട്ടിട്ടു ഫെലിസ്ത്യരെ ഭയപ്പെട്ടു.
7ဣသရေလအမျိုးသားတို့သည် မိဇပါမြို့၌ စည်းဝေးကြောင်းကို ဖိလိတ္တိလူတို့သည် ကြားလျှင်၊ ဖိလိတ္တိမင်းတို့သည် ဣသရေလအမျိုးရှိရာသို့ စစ်ချီကြ၏။ ထိုသိတင်းကို ဣသရေလလူတို့သည် ကြားလျှင်၊ ဖိလိတ္တိလူတို့ကို ကြောက်၍၊
8യിസ്രായേല്‍മക്കള്‍ ശമൂവേലിനോടുനമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കയ്യില്‍നിന്നു രക്ഷിക്കേണ്ടതിന്നു ഞങ്ങള്‍ക്കു വേണ്ടി അവനോടു പ്രാര്‍ത്ഥിക്കുന്നതു മതിയാക്കരുതേ എന്നു പറഞ്ഞു.
8ရှမွေလအား၊ အကျွန်ုပ်တို့၏ ဘုရားသခင် ထာဝရဘုရားသည် အကျွန်ုပ်တို့ကို ဖိလိတ္တိလူတို့လက်မှ ကယ်တင်တော်မူမည်အကြောင်း အကျွန်ုပ်တို့အဘို့ အစဉ်မပြတ် ဆုတောင်းပါလော့ဟု ဆိုကြ၏။
9അപ്പോള്‍ ശമൂവേല്‍ പാല്‍ കുടിക്കുന്ന ഒരു ആട്ടിന്‍ കുട്ടിയെ എടുത്തു യഹോവേക്കു സര്‍വ്വാംഗഹോമം കഴിച്ചു. ശമൂവേല്‍ യിസ്രായേലിന്നു വേണ്ടി യഹോവയോടു പ്രാര്‍ത്ഥിച്ചു; യഹോവ ഉത്തരമരുളി.
9ရှမွေလသည်လည်း နို့စို့သိုးသငယ်ကိုယူ၍ ထာဝရဘုရားအား တကောင်လုံး မီးရှို့ရာယဇ်ပူဇော်လျက်၊ ဣသရေလအမျိုးအဘို့ ဆုတောင်း၍ ထာဝရဘုရား နားထောင်တော်မူ၏။
10ശമൂവേല്‍ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോടു പടെക്കു അടുത്തു; എന്നാല്‍ യഹോവ അന്നു ഫെലിസ്ത്യരുടെമേല്‍ വലിയ ഇടിമുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവര്‍ യിസ്രായേലിനോടു തോറ്റു.
10ရှမွေလသည် မီးရှို့ရာယဇ်ကို ပူဇော်စဉ်အခါ၊ ဖိလိတ္တိလူတို့သည် ဣသရေလအမျိုးကို တိုက်ခြင်းငှါ ချဉ်းလာကြ၏။ ထာဝရဘုရားသည်လည်း၊ ထိုနေ့၌ ဖိလိတ္တိလူတို့အပေါ်မှာ ပြင်းစွာ မိုဃ်းချုန်းစေ၍၊ သူတို့တပ်ကို ဖျက်တော်မူသဖြင့်၊ ဣသရေလအမျိုးရှေ့မှာ ရှုံးကြ၏။
11യിസ്രായേല്യര്‍ മിസ്പയില്‍നിന്നു പുറപ്പെട്ടു ഫെലിസ്ത്യരെ പിന്തുടര്‍ന്നു; ബേത്ത്-കാരിന്റെ താഴെവരെ അവരെ സംഹരിച്ചു.
11ဣသရေလလူတို့သည် မိဇပါမြို့မှထွက်၍ ဖိလိတ္တိလူတို့ကို လုပ်ကြံလျက်၊ ဗက်ကာမြို့တိုင်အောင် လိုက်ကြ၏။
12പിന്നെ ശമൂവേല്‍ ഒരു കല്ലു എടുത്തു മിസ്പെക്കും ശേനിന്നും മദ്ധ്യേ നാട്ടിഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞു അതിന്നു ഏബെന്‍ -ഏസെര്‍ എന്നു പേരിട്ടു.
12ထိုအခါ ရှမွေလသည် ကျောက်ကို ယူ၍ မိဇပါမြို့နှင့်ရှင်မြို့စပ်ကြားမှာ ထူထောင်သဖြင့်၊ ထာဝရ ဘုရားသည် ငါတို့ကို ယခုတိုင်အောင် မစတော်မူပြီဟုဆိုလျက်၊ ထိုကျောက်ကို ဧဗနေဇာအမည်ဖြင့် မှည့်လေ၏။
13ഇങ്ങനെ ഫെലിസ്ത്യര്‍ ഒതുങ്ങി, പിന്നെ യിസ്രായേല്‍ദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യര്‍ക്കും വിരോധമായിരുന്നു.
13ထိုသို့ ဖိလိတ္တိလူတို့သည် ရှုံးသဖြင့်၊ နောက်တဖန် ဣသရေလအမျိုးနေရာအရပ်သို့ မလာကြ။ ရှမွေလလက်ထက် ကာလပတ်လုံး ထာဝရဘုရား၏ လက်တော်သည် ဖိလိတ္တိလူတို့ကို ဆီးတား တော်မူ၏။
14എക്രോന്‍ മുതല്‍ ഗത്ത്വരെ ഫെലിസ്ത്യര്‍ യിസ്രായേലിനോടു പിടിച്ചിരുന്ന പട്ടണങ്ങള്‍ യിസ്രായേലിന്നു തിരികെ കിട്ടി; അവയുടെ അതിര്‍നാടുകളും യിസ്രായേല്‍ ഫെലിസ്ത്യരുടെ കയ്യില്‍നിന്നു വിടുവിച്ചു. യിസ്രായേലും അമോര്‍യ്യരും തമ്മില്‍ സമാധാനമായിരുന്നു.
14ဖိလိတ္တိလူတို့သည် သိမ်းယူသော ဣသရေလမြို့ရွာတို့ကို ဧကြုန်မြို့မှစ၍ ဂါသမြို့တိုင်အောင် ပြန်ပေးရကြ၏။ မြို့နယ်တို့ကိုလည်း ဣသရေလလူတို့သည် ဖိလိတ္တိလူတို့လက်မှ နှုတ်ယူကြ၏။ ဣသရေလလူနှင့် အာမောရိလူတို့သည်လည်း စစ်မရှိ အသင့်အတင့် နေကြ၏။
15ശമൂവേല്‍ ജീവപര്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.
15ရှမွေလသည် တသက်လုံး ဣသရေလအမျိုးကို အုပ်စိုးလေ၏။
16അവന്‍ ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളില്‍വെച്ചു യിസ്രായേലിന്നു ന്യായപാലനം ചെയ്തിട്ടു രാമയിലേക്കു മടങ്ങിപ്പോരും;
16ဗေသလမြို့၊ ဂိလဂါလမြို့၊ မိဇပါမြို့တို့ကို နှစ်တိုင်းလှည့်ပတ်၍ အရပ်ရပ်တွင် ဣသရေလအမျိုး၌ စီရင်ရန် အမှုတို့ကို စစ်ကြောစီရင်လေ့ရှိ၏။
17അവിടെയായിരുന്നു അവന്റെ വീടുഅവിടെവെച്ചും അവന്‍ യിസ്രായേലിന്നു ന്യായപാലനം നടത്തിവന്നു; യഹോവേക്കു അവിടെ ഒരു യാഗപീഠവും പണിതിരുന്നു.
17ပြန်လာသောအခါ၊ မိမိအိမ်ရှိသော ရာမမြို့သို့ ပြန်လာ၍ ထိုမြို့မှာလည်း ဣသရေလအမျိုး၌ စီရင် ရန် အမှုတို့ကို စစ်ကြောစီရင်လျက်၊ ထာဝရဘုရားဘို့ ယဇ်ပလ္လင်ကိုတည်လျက် နေလေ၏။