Malayalam

Myanmar

2 Chronicles

16

1ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടില്‍ യിസ്രായേല്‍രാജാവായ ബയെശായെഹൂദെക്കു നേരെ വന്നു യെഹൂദാരാജാവായ ആസയുടെ അടുക്കല്‍ വരത്തുപോക്കിന്നു ആരെയും സമ്മതിക്കാത്തവണ്ണം രാമയെ പണിതു ഉറപ്പിച്ചു.
1အာသမင်းနန်းစံသုံးဆယ်ခြောက်နှစ်တွင်၊ ဣသ ရေလရှင်ဘုရင်ဗာရှာသည် ယုဒပြည်သို့ စစ်ချီ၍၊ ယုဒ ရှင်ဘုရင် အာသထံသို့ အဘယ်သူမျှ မထွက်မဝင်စေခြင်း ငှါ၊ ရာမမြို့ကိုတည်၏။
2അപ്പോള്‍ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളില്‍നിന്നു വെള്ളിയും പൊന്നും എടുത്തു ദമ്മേശെക്കില്‍ വസിച്ച അരാം രാജാവായ ബെന്‍ -ഹദദിന്നു കൊടുത്തയച്ചു
2ထိုအခါ ဗိမာန်တော် ဘဏ္ဍာနှင့်နန်းတော် ဘဏ္ဍာတည်းဟူသော ရွှေငွေရှိသမျှကို၊ အာသသည် ထုတ်၍၊ ဒမာသက်မြို့၌နေသော ရှုရိရှင်ဘုရင်ဗင်္ဟာဒဒ် ထံသို့ပေးလိုက်၍၊
3എനിക്കും നിനക്കും എന്റെ അപ്പനും നിന്റെ അപ്പന്നും തമ്മില്‍ സഖ്യതയുണ്ടല്ലോ; ഇതാ, ഞാന്‍ നിനക്കു വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേല്‍രാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറഞ്ഞു.
3ငါသည်သင်နှင့်၎င်း၊ ငါ့ခမည်းတော်သည် သင့် ခမည်းတော်နှင့်၎င်း၊ မိဿဟာယဖွဲ့ခြင်းရှိသည်ဖြစ်၍၊ ရွှေငွေကို ငါပေးလိုက်၏။ ဣသရေ လရှင်ဘုရင်ဗာရှာ သည် ငါ့ထံမှထွက်သွားစေခြင်းငှါ၊ သူနှင့်ဖွဲ့သော မိဿ ဟာယကို ဖျက်၍လာပါဟု မှာလိုက်လေ၏။
4ബെന്‍ -ഹദദ് ആസാരാജാവിന്റെ വാക്കു കേട്ടു തന്റെ സേനാധിപതിമാരെ യിസ്രായേല്‍പട്ടണങ്ങള്‍ക്കു നേരെ അയച്ചു; അവര്‍ ഈയോനും ദാനും ആബേല്‍-മയീമും നഫ്താലിയുടെ സകലസംഭാരനഗരങ്ങളും പിടിച്ചടക്കി.
4အာသမင်းကြီး၏ စကားကို ဗဟာဒဒ်သည် နားထောင်၍၊ ဣသရေလမြို့ရွာတို့ကို စစ်ချီစေခြင်းငှါ၊ မိမိဗိုလ်များကို စေလွှတ်သဖြင့်၊ သူတို့သည်ဣယုန်မြို့၊ ဒန်မြို့၊ အာဗေလမိမ်မြို့မှစ၍၊ နဿလိပြည်၌ရှိသမျှ သော ဘဏ္ဍာမြို့တို့ကို လုပ်ကြံကြ၏။
5ബയെശാ അതു കേട്ടപ്പോള്‍ രാമയെ പണിയുന്ന തന്റെ പ്രവൃത്തി നിര്‍ത്തിവെച്ചു.
5ထိုသိတင်းကို ဗာရှာသည်ကြားသောအခါ၊ ရာမမြို့ကို လက်စမသတ်ဘဲ အလုပ်ကိုဖြတ်၍နေ၏။
6അപ്പോള്‍ ആസാരാജാവു യെഹൂദ്യരെ ഒക്കെയും കൂട്ടി, ബയെശാ പണിത രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുപോയിഅവന്‍ അവകൊണ്ടു ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു.
6ထိုအခါအာသမင်းကြီးသည် ယုဒလူအပေါင်းကို ခေါ်သဖြင့်၊ ရာမမြို့၌ ဗာရှာမင်းသွင်းသောကျောက်နှင့် သစ်သားကိုယူသွား၍၊ ဂေဘမြို့နှင့်မိဇပါမြို့ကိုတည်၏။
7ആ കാലത്തു ദര്‍ശകനായ ഹനാനി യെഹൂദാ രാജാവായ ആസയുടെ അടുക്കല്‍ വന്നു അവനോടു പറഞ്ഞതു എന്തെന്നാല്‍നീ നിന്റെ ദൈവമായ യഹോവയില്‍ ആശ്രയിക്കാതെ അരാംരാജാവില്‍ ആശ്രയിക്കകൊണ്ടു അരാംരാജാവിന്റെ സൈന്യം നിന്റെ കയ്യില്‍നിന്നു തെറ്റിപ്പോയിരിക്കുന്നു.
7ထိုအခါ ပရောဖက်ဟာနန်သည် ယုဒရှင်ဘုရင် အာသထံသို့လာ၍၊ မင်းကြီးသည် မိမိဘုရားသခင် ထာဝရဘုရားကို မခိုလှုံ၊ ရှုရိရှင်ဘုရင်ကို ခိုလှုံသော ကြောင့်၊ ရှုရိရှင်ဘုရင်၏ ဗိုလ်ခြေတို့သည် မင်းကြီး လက်မှ လွတ်သွားကြပြီ။
8കൂശ്യരും ലൂബ്യരും അനവധി രഥങ്ങളോടും കുതിരച്ചേവകരോടും കൂടിയ ഒരു മഹാസൈന്യമായിരുന്നില്ലയോ? എന്നാല്‍ നീ യഹോവയില്‍ ആശ്രയിക്കകൊണ്ടു അവന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിച്ചുതന്നു.
8ကုရှလူနှင့်လိဗုလူတို့သည် ရထားများ၊ မြင်းစီး သူရဲများနှင့်တကွ၊ အားကြီးသော အလုံးအရင်ဖြစ်သည် မဟုတ်လော။ သို့သော်လည်း မင်းကြီးသည် ထာဝရ ဘုရားကို ခိုလှုံသောကြောင့်၊ ထိုအလုံးအရင်းကို မင်းကြီး လက်သို့ အပ်နှံတော်မူပြီ။
9യഹോവയുടെ കണ്ണു തങ്കല്‍ ഏകാഗ്രചിത്തന്മാരായിരിക്കുന്നവര്‍ക്കും വേണ്ടി തന്നെത്താന്‍ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു; ഇതില്‍ നീ ഭോഷത്വം പ്രവര്‍ത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങള്‍ ഉണ്ടാകും.
9ထာဝရဘုရားသည် စုံလင်သော စေတနာစိတ် ရှိသောသူတို့ဘက်၌၊ ခိုင်ခံ့စွာ နေခြင်းငှါ၊ မြေကြီးတပြင် လုံးကို အနှံ့အပြားကြည့်ရှုလျက် ရှိတော်မူ၏။ ဤအမှု၌ မင်းကြီးသည် မိုက်စွာပြုပြီ။ ယခုမှစ၍ စစ်မှုရှိလိမ့်မည်ဟု ဆို၏။
10അപ്പോള്‍ ആസാ ദര്‍ശകനോടു ക്രുദ്ധിച്ചു അവനെ കാരാഗൃഹത്തില്‍ ആക്കി; ഈ കാര്യംനിമിത്തം അവന്നു അവനോടു ഉഗ്രകോപമുണ്ടായിരുന്നു; ആ സമയത്തു ആസാ ജനത്തില്‍ ചിലരെ പീഡിപ്പിച്ചു.
10ထိုသို့ဆိုသောကြောင့်၊ အာသသည် ပရောဖက် ကို အမျက်ထွက်၍ ထောင်ထဲမှာ လှောင်ထား၏။ ထိုကာလ၌ ပြည်သူပြည်သားအချို့တို့ကိုလည်း ညှဉ်းဆဲ ၏။
11ആസയുടെ വൃത്താന്തങ്ങള്‍ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
11အာသမင်းပြုမူသော အမှုအရာအစအဆုံးတို့ သည်၊ ဣသရေလရာဇဝင်နှင့် ယုဒရာဇဝင်၌ ရေးထား လျက်ရှိ၏။
12ആസെക്കു തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടില്‍ കാലില്‍ ദീനംപിടിച്ചു; ദീനം അതികഠിനമായിരുന്നു; എന്നാല്‍ അവന്‍ തന്റെ ദീനത്തില്‍ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചതു.
12နန်းစံသုံးဆယ်ကိုးနှစ်တွင်၊ ခြေတော်၌ အနာ ရောဂါစွဲ၍ ပြင်းစွာ ခံရသော်လည်း၊ ထာဝရဘုရားကို မဆည်းကပ်၊ ဆေးသမားတို့ကိုသာ ဆည်းကပ်လေ၏။
13ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു തന്റെ വാഴ്ചയുടെ നാല്പത്തൊന്നാം ആണ്ടില്‍ മരിച്ചു.
13အာသသည် ဘိုးဘေးတို့နှင့်အိပ်ပျော်၍၊ နန်းစံ လေးဆယ်တနှစ်တွင် အနိစ္စရောက်သဖြင့်၊
14അവന്‍ ദാവീദിന്റെ നഗരത്തില്‍ തനിക്കായിട്ടു വെട്ടിച്ചിരുന്ന സ്വന്ത കല്ലറയില്‍ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധവര്‍ഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേല്‍ അവനെ കിടത്തുകയും അവന്നു വേണ്ടി എത്രയും വലിയോരു ദഹനം കഴിക്കയും ചെയ്തു.
14ဒါဝိဒ်မြို့မှာ မိမိအဘို့ မိမိလုပ်နှင့်သော သင်္ချိုင်း ၌၊ ပြည်သားတို့သည် သင်္ဂြိုဟ်သောအခါ၊ မွှေးကြိုင်သော နံ့သာမျိုးတို့ကို၊ ဆေးသမားအတတ်ဖြင့်ဘော်၍၊ တလား၌ အပြည့်ထည့်ပြီးလျှင်၊ အလောင်းတော်ကို တင်ထားကြ၏။ အလွန်ကြီးသောမီးရှို့ပွဲကိုလည်း ခံကြ၏။