1യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കംചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.
1ယောရှဖတ်သည် ဘိုးဘေးတို့နှင့် အိပ်ပျော်၍၊ သူတို့နှင့်အတူ ဒါဝိဒ်မြို့၌ သင်္ဂြိုဟ်ခြင်းကို ခံလေ၏။ သား တော်ယဟောရံသည် ခမည်းတော်အရာ၌ နန်းထိုင်၏။
2അവന്നു യെഹോശാഫാത്തിന്റെ പുത്രന്മാരായി അസര്‍യ്യാവു, യെഹീയേല്‍, സെഖര്‍യ്യാവു, അസര്‍യ്യാവു, മീഖായേല്‍, ശെഫത്യാവു എന്നീ സഹോദരന്മാര്‍ ഉണ്ടായിരുന്നു; ഇവരെല്ലാവരും യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാര്‍.
2ယုဒရှင်ဘုရင်ယောရှဖတ်သား၊ ယဟောရံညီဟူ မူကား၊ အာဇရိ၊ ယေယလေ၊ ဇာခရိ၊ အာဇရိ၊ မိက္ခေလ၊ ရှေဖတိတည်း။
3അവരുടെ അപ്പന്‍ അവര്‍ക്കും വെള്ളിയും പൊന്നും വിശേഷ വസ്തുക്കളുമായ വലിയ ദാനങ്ങളും യെഹൂദയില്‍ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാല്‍ യെഹോരാം ആദ്യജാതനായിരിക്കയാല്‍ രാജത്വം അവന്നു കൊടുത്തു.
3ခမည်းတော်သည်များစွာသော ရွှေငွေဥစ္စာ ရတနာနှင့်တကွ ယုဒပြည်၌ ခိုင်ခံ့သောမြို့တို့ကို သူတို့ အား ပေး၏။ နိုင်ငံကိုကား၊ သားဦး ယဟောရံအား ပေး၏။
4യെഹോരാം തന്റെ അപ്പന്റെ രാജത്വം ഏറ്റു തന്നേത്താല്‍ ബലപ്പെടുത്തിയശേഷം തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേല്‍പ്രഭുക്കന്മാരില്‍ പലരെയും വാള്‍കൊണ്ടു കൊന്നു.
4ယဟောရံသည် ခမည်းတော်နိုင်ငံ၌ တည်သော အခါ၊ ကိုယ်ကို ခိုင်ခံ့စေ၍၊ ညီတော်အပေါင်းတို့ကို၎င်း၊ ဣသရေလမှူးတော် မယ်တော်တချို့တို့ကို၎င်း၊ ထားနှင့် သတ်လေ၏။
5യെഹോരാം വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവന്‍ എട്ടു സംവത്സരം യെരൂശലേമില്‍ വാണു.
5ယဟောရံသည် အသက်သုံးဆယ်နှစ်နှစ်ရှိသော်၊ နန်းထိုင်၍ ယေရုရှလင်မြို့၌ ရှစ်နှစ်စိုးစံလေ၏။
6ആഹാബ്ഗൃഹം ചെയ്തതുപോലെ അവന്‍ യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നു; ആഹാബിന്റെ മകള്‍ അവന്നു ഭാര്യയായിരുന്നുവല്ലോ; അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
6အာဟပ်သမီးနှင့်စုံဘက်သဖြင့်၊ ဣသရေလ ရှင်ဘုရင်တို့လိုက်ရာ လမ်းသို့ အာဟပ်အမျိုးကဲ့သို့ လိုက်၍၊ ထာဝရဘုရားရှေ့တော်၌ ဒုစရိုက်ကို ပြု၏။
7എന്നാല്‍ യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമംനിമിത്തവും അവന്നും അവന്റെ പുത്രന്മാര്‍ക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്കനിമിത്തവും ദാവീദ്ഗൃഹത്തെ നശിപ്പിപ്പാന്‍ അവന്നു മനസ്സില്ലായിരുന്നു.
7သို့ရာတွင် ထာဝရဘုရားသည် ဒါဝိဒ်အစရှိသော သားမြေးတို့၏ မီးခွက်ကို အစဉ်ထွန်းလင်းစေမည်ဟု ဂတိတော်ရှိ၍၊ ဒါဝိဒ်နှင့်ပဋိညာဉ် ဖွဲ့တော်မူသောကြောင့်၊ သူ၏အမျိုးကို မဖျက်ဆီးဘဲ ထားတော်မူ၏။
8അവന്റെ കാലത്തു എദോം യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങള്‍ക്കു ഒരു രാജാവിനെ വാഴിച്ചു.
8ထိုမင်းလက်ထက်၌၊ ဧဒုံပြည်သားတို့သည် ယုဒ ရှင်ဘုရင်ကို ပုန်ကန်၍၊ ကိုယ်အမျိုးသားကို ရှင်ဘုရင် အရာ၌ ချီးမြှောက်ကြ၏။
9യെഹോരാം തന്റെ പ്രഭുക്കന്മാരോടും സകലരഥങ്ങളോടുംകൂടെ ചെന്നു രാത്രിയില്‍ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും തേരാളികളെയും തോല്പിച്ചുകളഞ്ഞു.
9ယဟောရံမင်းသည် မှူးမတ်များ၊ ရထားစီးသူရဲများအပေါင်းတို့နှင့်တကွ စစ်ချီ၍၊ ညဉ့်အခါ ဝိုင်းသော ဧဒုံလူများ၊ ရထားအုပ်များကို လုပ်ကြံလေ၏။
10എന്നാല്‍ എദോം ഇന്നുവരെ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചുനിലക്കുന്നു; അവന്‍ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു ആ കാലത്തു തന്നേ ലിബ്നയും അവന്റെ മേലധികാരത്തോടു മത്സരിച്ചു.
10သို့သော်လည်း၊ ဧဒုံပြည်သားတို့သည် ယနေ့ တိုင်အောင် ယုဒရှင်ဘုရင်ကိုပုန်ကန်ကြ၏။ ထိုကာလ၌၊ လိဗနပြည်သည်လည်း ပုန်ကန်၏အကြောင်းမူကား၊ ယဟောရံသည် ဘိုးဘေးတို့၏ ဘုရားသခင် ထာဝရဘုရား ကို စွန့်၍၊
11അവന്‍ യെഹൂദാപര്‍വ്വതങ്ങളില്‍ പൂജാഗിരികളെ ഉണ്ടാക്കി; യെരൂശലേംനിവാസികളെ പരസംഗം ചെയ്യുമാറാക്കി, യെഹൂദയെ തെറ്റിച്ചുകളഞ്ഞു.
11ယုဒတောင်တို့ အပေါ်မှာ၊ မြင့်သောအရပ်တို့ကို တည်လုပ်သဖြင့်၊ ယုဒပြည်သူ၊ ယေရုရှလင်မြို့သားတို့ သည် တပါးအမျိုးသားတို့၏ ဘုရားနှင့် မှားယွင်းရမည် အကြောင်း၊ အနိုင်အထက်ပြုသတည်း။
12അവന്നു എലീയാപ്രവാചകന്റെ പക്കല്‍നിന്നു ഒരു എഴുത്തു വന്നതെന്തെന്നാല്‍നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ നിന്റെ അപ്പനായ യെഹോശാഫാത്തിന്റെ വഴികളിലും യെഹൂദാരാജാവായ ആസയുടെ വഴികളിലും നടക്കാതെ
12ပရောဖက်ဧလိယ ပေးလိုက်သောစာသည် ထိုမင်းထံသို့ ရောက်သဖြင့်၊ သင့်အဘဒါဝိဒ်၏ ဘုရား သခင် ထာဝရဘုရားမိန့်တော်မူသည်ကား၊ သင်သည် ခမည်းတော်ယောရှဖတ်လမ်းနှင့် ယုဒရှင်ဘုရင်အာသ လမ်းသို့ မလိုက်၊
13യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടക്കയും ആഹാബ്ഗൃഹത്തിന്റെ പരസംഗംപോലെ യെഹൂദയെയും യെരൂശലേംനിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും നിന്നെക്കാള്‍ നല്ലവരായ നിന്റെ പിതൃഭവനത്തിലുള്ള നിന്റെ സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ടു
13ဣသရေလရှင်ဘုရင်တို့ လမ်းသို့လိုက်သော ကြောင့်၎င်း၊ အာဟပ်အမျိုး မှားယွင်းသည်နည်းတူ ယုဒ ပြည်သူ၊ ယေရုရှလင်မြို့သားတို့သည်၊ တပါးအမျိုးသားတို့ ၏ ဘုရားနှင့်မှားယွင်းရမည် အကြောင်းပြုသောကြောင့်၎င်း၊ ကိုယ်ထက်သာ၍ကောင်းသော ညီရင်းတို့ကို သတ် သောကြောင့်၎င်း၊
14യഹോവ നിന്റെ ജനത്തെയും നിന്റെ മക്കളെയും നിന്റെ ഭാര്യമാരെയും നിന്റെ സകലവസ്തുവകകളെയും മഹാബാധകൊണ്ടു ബാധിക്കും.
14ထာဝရဘုရားသည် သင်၏လူများ၊ သင်၏သား မယားများ၊ သင်၏ဥစ္စာရှိသမျှကို ကြီးစွာသောဘေးဖြင့် ဒဏ်ခတ်တော်မူမည်။
15നിനക്കോ ദീനത്താല്‍ നിന്റെ കുടല്‍ കാലക്രമേണ പുറത്തു ചാടുംവരെ കുടലില്‍ വ്യാധിപിടിച്ചു കഠിനദീനമുണ്ടാകും.
15သင့်အူသည် တနေ့ထက်တနေ့ထွက်အောင်၊ ဝမ်းထဲ၌ ပြင်းစွာ သောအနာရောဂါစွဲလိမ့်မည်ဟု စာ၌ပါသတည်း။
16യഹോവ ഫെലിസ്ത്യരുടെയും കൂശ്യരുടെയും സമീപത്തുള്ള അരബികളുടെയും മനസ്സു യെഹോരാമിന്റെ നേരെ ഉണര്‍ത്തി;
16ထိုနောက်မှ၊ ထာဝရဘုရားသည် ဖိလိတ္တိလူ၊ ကုရှပြည်နှင့်နီးသော အာရပ်လူတို့ကို၊ ယဟောရံမင်း တဘက် နှိုးဆော်တော်မူသဖြင့်၊
17അവര്‍ യെഹൂദയിലേക്കു വന്നു അതിനെ ആക്രമിച്ചു രാജധാനിയില്‍ കണ്ട സകലവസ്തുവകകളെയും അവന്റെ പുത്രന്മാരെയും അവന്റെ ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി; അതുകൊണ്ടു അവന്റെ ഇളയമകനായ യെഹോവാഹാസല്ലാതെ ഒരു മകനും അവന്നു ശേഷിച്ചില്ല.
17သူတို့သည် ယုဒပြည်သို့ချီလာ၍ လုပ်ကြံကြ၏။ နန်းတော်၌တွေ့သမျှသော ဥစ္စာများနှင့် ရှင်ဘုရင်၏ သားမယားများတို့ကို သိမ်းသွားကြသဖြင့်၊ အထွေးဆုံး သောသား အာခဇိမှတပါး၊ တယောက်မျှမကျန်ကြွင်း။
18ഇതെല്ലാം കഴിഞ്ഞശേഷം യഹോവ അവനെ കുടലില്‍ പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചു.
18နောက်တဖန် မပျောက်နိုင်သောဝမ်းနာဖြင့် ထာဝရဘုရားသည် ဒဏ်ခတ်တော်မူ၏။
19കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ടു ദീനത്താല്‍ അവന്റെ കുടല്‍ പുറത്തുചാടി അവന്‍ കഠിനവ്യാധിയാല്‍ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാര്‍ക്കും കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം കഴിച്ചില്ല.
19ရှင်ဘုရင်သည် တာရှည်စွာနာ၍၊ နှစ်နှစ်စေ့ သောအခါ၊ အနာပြင်းထန်သောကြောင့်၊ အူထွက်၍ အသက်ချုပ်လေ၏။ ပြည်သားတို့ သည်ဘိုးတော် ဘေးတော်တို့အဘို့ မီးရှို့ခြင်းကိုပြုသကဲ့သို့၊ ထိုမင်း အဘို့မပြု။
20അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു മുപ്പത്തിരണ്ടു വയസ്സാന്നയിരുന്നു; അവന്‍ എട്ടു സംവത്സരം യെരൂശലേമില്‍ വാണു ആര്‍ക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തില്‍ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളില്‍ അല്ലതാനും.
20ယဟောရံသည် အသက်သုံးဆယ်နှစ်နှစ်ရှိသော်၊ နန်းထိုင်၍ ယေရုရှလင်မြို့၌ ရှစ်နှစ်စိုးစံပြီးမှ၊ အဘယ် သူမျှ မနှမြောဘဲသေသွား၏။ ဒါဝိဒ်မြို့၌ သင်္ဂြိုဟ်သော် လည်း၊ ရှင်ဘုရင်တို့ သင်္ချိုင်း၌မသင်္ဂြိုဟ်ကြ။