Malayalam

Myanmar

2 Chronicles

23

1ഏഴാം സംവത്സരത്തില്‍ യെഹോയാദാ ധൈര്യപ്പെട്ടു, യെഹോരാമിന്റെ മകന്‍ അസര്‍യ്യാവു യെഹോഹാനാന്റെ മകന്‍ യിശ്മായേല്‍, ഔബേദിന്റെ മകന്‍ അസര്‍യ്യാവു, അദായാവിന്റെ മകന്‍ മയശേയാ, സിക്രിയുടെ മകന്‍ എലീശാഫാത്ത് എന്നീ ശതാധിപന്മാരോടു സഖ്യത ചെയ്തു.
1ခုနစ်နှစ်မြောက်သောအခါ၊ ယောယဒသည် ကိုယ်ကိုခိုင်ခံ့စေ၍ တပ်မှူးများ၊ ယေရောဟံသား အာဇရိ၊ ယောဟနန်သား ဣရှမေလ၊ ဩဗက်သားအာဇရိ၊ အဒါ ယသား မာသေယ၊ ဇိခရိသား ဧလိရှဖတ်တို့နှင့် သင်းဖွဲ့ လေ၏။
2അവര്‍ യെഹൂദയില്‍ ചുറ്റി സഞ്ചരിച്ചു സകലയെഹൂദാനഗരങ്ങളിലും നിന്നു ലേവ്യരേയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമില്‍ വന്നു.
2ထိုသူတို့သည် ယုဒပြည်၌ လှည့်လည်သဖြင့်၊ ယုဒမြို့အရပ်ရပ်ထဲက လေဝိသားများနှင့် ဣသရေလ အဆွေအမျိုး သူကြီးများကို စုဝေးစေ၍၊ ယေရုရှလင်မြို့ သို့ ပြန်လာကြ၏။
3സര്‍വ്വസഭയും ദൈവാലയത്തില്‍വെച്ചു രാജാവിനോടു ഉടമ്പടി ചെയ്തു; അവന്‍ അവരോടു പറഞ്ഞതുദാവീദിന്റെ പുത്രന്മാരെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ രാജപുത്രന്‍ തന്നേ രാജാവാകേണം.
3စည်းဝေးသောသူ အပေါင်းတို့သည် ဗိမာန် တော်၌ ရှင်ဘုရင်နှင့် ပဋိညာဉ်ဖွဲ့ကြ၏။ ယောယဒ ကလည်း၊ ရှင်ဘုရင်သားတော်ကို ကြည့်ရှုကြလော့။ ထာဝရဘုရားသည် ဒါဝိဒ်အမျိုးကို မိန့်တော်မူသည် အတိုင်း၊ ရှင်ဘုရင်သားတော် စိုးစံရမည်။
4നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യം ആവിതുപുരോഹിതന്മാരും ലേവ്യരുമായ നിങ്ങളില്‍ ശബ്ബത്തില്‍ തവണമാറി വരുന്ന മൂന്നില്‍ ഒരു ഭാഗം വാതില്‍കാവല്‍ക്കാരായിരിക്കേണം.
4သင်တို့ပြုရသော အမှုဟူမူကား၊ ဥပုသ်နေ့၌ ဝင်သောယဇ်ပုရောဟိတ် လေဝိသားသုံးစုတစုသည် တံခါးစောင့်လုပ်ရမည်။
5മൂന്നില്‍ ഒരു ഭാഗം രാജധാനിയിങ്കലും മൂന്നില്‍ ഒരു ഭാഗം അടിസ്ഥാനവാതില്‍ക്കലും നില്‍ക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തില്‍ പ്രാകാരങ്ങളില്‍ ഉണ്ടായിരിക്കേണം.
5တစုသည် နန်းတော်ကို စောင့်ရမည်။ တစု သည် သုရတံခါးကို စောင့်ရမည်။ လူအပေါင်းတို့သည် ဗိမာန်တော်တန်တိုင်းတို့အတွင်း၌ နေရကြမည်။
6എങ്കിലും പുരോഹിതന്മാരും ലേവ്യരില്‍വെച്ചു ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തില്‍ കടക്കരുതു; അവര്‍ വിശുദ്ധരാകകൊണ്ടു അവര്‍ക്കും കടക്കാം; എന്നാല്‍ ജനം ഒക്കെയും യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.
6ယဇ်ပုရောဟိတ်များနှင့် အမှုတော်စောင့် လေဝိသားများမှတပါး၊ အဘယ်သူမျှ ဗိမာန်တော်ထဲသို့ မဝင်စေနှင့်။ သူတို့သည်သန့်ရှင်းသောကြောင့် ဝင်ရကြ မည်။ အခြားသောသူအပေါင်းတို့သည် ထာဝရဘုရား ဘက်၌စောင့်နေရကြမည်။
7ലേവ്യരോ ഔരോരുത്തന്‍ താന്താന്റെ ആയുധം ധരിച്ചുകൊണ്ടു രാജാവിന്നു ചുറ്റും നില്‍ക്കേണം; മറ്റാരെങ്കിലും ആലയത്തില്‍ കടന്നാല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; രാജാവു അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങള്‍ അവനോടുകൂടെ ഉണ്ടായിരിക്കേണം.
7လေဝိသားတိုင်း မိမိလက်နက်ကိုကိုင်လျက်၊ ကိုယ် တော်မြတ်ကို ဝိုင်း၍ အိမ်တော်ထဲသို့ ဝင်သမျှသော သူတို့ကို သတ်ရမည်။ ရှင်ဘုရင်ထွက်ဝင်တော်မူသော အခါ၊ နောက်တော်သို့လိုက်ရမည်ဟု မှာထားလေ၏။
8ലേവ്യരും എല്ലായെഹൂദയും യെഹോയാദാപുരോഹിതന്‍ കല്പിച്ചതു പോലെ ഒക്കെയും ചെയ്തു; ഔരോരുത്തന്‍ താന്താന്റെ ആളുകളെ ശബ്ബത്തില്‍ തവണ മാറിപ്പോകുന്നവരെയും ശബ്ബത്തില്‍ തവണ മാറി വരുന്നവരെയും തന്നേ, കൂട്ടിക്കൊണ്ടു വന്നു; യെഹോയാദാപുരോഹിതന്‍ ക്കുറുകളെ വിട്ടയച്ചിരുന്നില്ല.
8ထိုသို့ယဇ်ပုရောဟိတ်ယောယဒမှာ ထားသမျှ အတိုင်း၊ လေဝိသားများနှင့် ယုဒအမျိုးသားအပေါင်းတို့ သည်ပြု၍၊ ယဇ်ပုရောဟိတ်ယောဒသည် ဖွဲ့မြဲဖွဲ့သော အသင်းတို့ကို မဖျက်သောကြောင့်၊ ဥပုသ်နေ့၌ ထွက်ရ သောသူနှင့် ဝင်ရသော သူအသီးအသီးတို့ကို ခေါ်ထား ကြ၏။
9യെഹോയാദാപുരോഹിതന്‍ ദാവീദ് രാജാവിന്റെ വകയായി ദൈവാലയത്തില്‍ ഉണ്ടായിരുന്ന കുന്തങ്ങളും ചെറുപരിചകളും വമ്പരിചകളും ശതാധിപന്മാര്‍ക്കും കൊടുത്തു.
9ဗိမာန်တော်၌ရှိသောဒါဝိဒ်မင်းကြီး၏ လှံများနှင့် ဒိုင်းလွှားများကို၊ ယဇ်ပုရောဟိတ်ယောယဒသည် ထုတ်၍၊ လူတရာအုပ်တို့အား အပ်လေ၏။
10അവന്‍ സകലജനത്തെയും താന്താന്റെ കയ്യില്‍ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതല്‍ ആലയത്തിന്റെ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിര്‍ത്തി;
10အသီးအသီးလက်နက်ကိုင်သော သူအပေါင်းတို့ကို ရှင်ဘုရင်ပတ်လည်၊ ယဇ်ပလ္လင်အနားနှင့် ဗိမာန်တော် အနား၌၊ လက်ျာထောင့်မှစ၍ လက်ဝဲထောင့်တိုင်အောင် နေရာချထားလေ၏။
11അവര്‍ രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടം ധരിപ്പിച്ചു സാക്ഷിപുസ്തകവും കൊടുത്തു അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ അഭിഷേകം കഴിച്ചു, രാജാവേ, ജയജയ എന്നു ആര്‍ത്തുവിളിച്ചു.
11ထိုအခါ ရှင်ဘုရင်သားတော်ကို ပြင်သို့ထုတ်၍၊ ရာဇသရဖူနှင့် ပညတ္တိကျမ်းစာကိုတင်လျက်၊ ရှင်ဘုရင် အရာ၌ ချီးမြှောက်ကြ၏။ ယောယဒနှင့် သူ၏သားတို့ သည် ဘိသိက်ပေး၍၊ ရှင်ဘုရင်အသက်တော်ရှင်စေသ တည်းဟု ကြွေးကြော်ကြ၏။
12ജനം വരികയും രാജാവിനെ കീര്‍ത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ടു യഹോവയുടെ ആലയത്തില്‍ ജനത്തിന്റെ അടുക്കല്‍ വന്നു.
12အာသလိသည် လူများပြေး၍၊ ရှင်ဘုရင်ထံ၌ ချီးမွမ်းသံကိုကြားလျှင်၊ လူများရှိရာ ဗိမာန်တော်သို့ သွား၍၊
13പ്രവേശനത്തിങ്കല്‍ രാജാവു തന്റെ തൂണിന്റെ അരികെ നിലക്കുന്നതു രാജാവിന്റെ അടുക്കല്‍ പ്രഭുക്കന്മാരും കാഹളക്കാരും നിലക്കുന്നതും ദേശത്തെ ജനമൊക്കെയും സന്തോഷിച്ചു കാഹളം ഊതുന്നതും സംഗീതക്കാര്‍ വാദ്യങ്ങളാല്‍ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോള്‍ അഥല്യാ വസ്ത്രം കീറിദ്രോഹം, ദ്രോഹം! എന്നു പറഞ്ഞു.
13ရှင်ဘုရင်သည် ဗိမာန်တော်ဝင်ဝ၊ တိုင်နားမှာ ရပ်လျက်၊ မှူးတော်မတ်တော်များနှင့် တံပိုးမှုတ်သော သူများတို့သည် ရှင်ဘုရင်အနားတော်၌ ရပ်လျက်၊ ပြည်သူပြည်သားများတို့သည် ဝမ်းမြောက်၍၊ တံပိုးမှုတ် လျက် သီချင်းသည်တို့သည် တုရိယာအမျိုးမျိုးကိုကိုင်၍၊ ထောမနာသီချင်းကို ဆိုလျက်ရှိကြသည်ကိုမြင်လျှင်၊ မိမိအဝတ်ကိုဆုတ်၍ ပုန်ကုန်မှုပါတကား၊ ပုန်ကန်မှုပါ တကားဟု အော်ဟစ်လေ၏။
14യെഹോയാദാപുരോഹിതന്‍ പടനായകന്മാരായ ശതാധിപന്മാരെ പുറത്തു വരുത്തി അവരോടുഅവളെ അണികളില്‍കൂടി പുറത്തു കൊണ്ടു പോകുവിന്‍ ; ആരെങ്കിലും അവളെ അനുഗമിച്ചാല്‍ അവന്‍ വാളാല്‍ മരിക്കേണം എന്നു കല്പിച്ചു. അവളെ യഹോവയുടെ ആലയത്തില്‍വെച്ചു കൊല്ലരുതു എന്നു പുരോഹിതന്‍ കല്പിച്ചിരുന്നു.
14ယဇ်ပုရောဟိတ်ယောယဒကလည်း။ ဗိမာန်တော် ထဲမှာ မသေစေနှင့်။ တပ်ပြင်သို့ ထုတ်ကြ။ သူ့ဘက်မှာ နေသောသူကိုထားနှင့် သတ်ကြ ဟုလူတရာအုပ်တပ်မှူး တို့ကို မှာထားနှင့်သည်အတိုင်း၊
15അങ്ങനെ അവര്‍ അവള്‍ക്കു വഴി ഉണ്ടാക്കിക്കൊടുത്തുഅവള്‍ രാജധാനിക്കു സമീപത്തു കുതിരവാതിലിന്റെ പ്രവേശനത്തിങ്കല്‍ എത്തിയപ്പോള്‍ അവിടെവെച്ചു അവര്‍ അവളെ കൊന്നുകളഞ്ഞു.
15အာသလိကို ဘမ်းဆီးလျက်၊ နန်းတော်သို့ သွားသော မြင်းလမ်းဝသို့ ရောက်သောအခါ သတ်ကြ၏။
16അനന്തരം യെഹോയാദാ തങ്ങള്‍ യഹോവയുടെ ജനം ആയിരിക്കും എന്നു താനും സര്‍വ്വജനവും രാജാവും തമ്മില്‍ ഒരു നിയമം ചെയ്തു.
16ရှင်ဘုရင်နှင့် လူအပေါင်းတို့သည် ထာဝရ ဘုရား၏လူဖြစ်ရမည်အကြောင်း၊ ယောယဒသည် မိမိထံ၌ ပဋိညာဉ်ဖွဲ့စေ၏။
17പിന്നെ ജനമൊക്കെയും ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകര്‍ത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പില്‍വെച്ചു കൊന്നുകളഞ്ഞു.
17လူအပေါင်းတို့သည် ဗာလကျောင်းသို့သွား၍ ဖြိုဖျက်ကြ၏။ ယဇ်ပလ္လင်များနှင့် ရုပ်တုများကိုချိုးဖဲ့၍၊ ယဇ်ပလ္လင်တို့ရှေ့မှာ ဗာလယဇ်ပုရော ဟိတ်မဿန်ကို သတ်ကြ၏။
18ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നപ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അര്‍പ്പിക്കേണ്ടതിന്നു യെഹോയാദാ യഹോവയുടെ ആലയത്തിന്നു ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴില്‍ യഹോവയുടെ ആലയത്തില്‍ ഉദ്യോഗങ്ങളെ നിയമിച്ചു.
18မောရှေပညတ္တိကျမ်း၌ ပါသည်အတိုင်း၊ ထာဝရ ဘုရားအား မီးရှို့ရာယဇ်တို့ကို ပူဇော်ခြင်း၊ ဒါဝိဒ်စီရင် သည်အတိုင်း၊ ရွှင်လန်းစွာသီချင်းဆိုခြင်းအမှုကို ပြုစေ ခြင်းငှါ၊ ဗိမာန်တော်၌ ဒါဝိဒ်ခွဲထားသော ယဇ်ပုရောဟိတ် လေဝိသားတို့သည် ဗိမာန်တော်မှုများကို ဆောင်ရွက်မည် အကြောင်း၊ ယောယဒစီရင်လေ၏။
19വല്ലപ്രകാരത്തിലും അശുദ്ധനായ ഒരുത്തനും അകത്തു കടക്കാതെയിരിക്കേണ്ടതിന്നു അവന്‍ യഹോവയുടെ ആലയത്തിന്റെ വാതില്‍ക്കല്‍ കാവല്‍ക്കാരെ നിയമിച്ചു.
19မသန့်ရှင်းသော လက္ခဏာတစုံတခုရှိသော သူကို မဝင်စေခြင်းငှါ။ ဗိမာန်တော်တံခါးစောင့်တို့ကိုလည်း ခန့်ထားလေ၏။
20അവന്‍ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തില്‍ നിന്നു ഇറക്കി മേലത്തെ പടിവാതില്‍വഴിയായി രാജധാനിയിലേക്കു കൊണ്ടുവന്നു രാജാസനത്തില്‍ ഇരുത്തി.
20လူတရာအုပ်၊ မှူးမတ်၊ အကြီးအကဲ၊ ပြည်သူ ပြည်သားအပေါင်းတို့ကို ခေါ်လျက်၊ မြင့်သော တံခါးလမ်း ဖြင့်၊ ရှင်ဘုရင်ကို ဗိမာန်တော်မှ နန်းတော်သို့ပို့ဆောင်၍၊ ရာဇပလ္လင်တော်ပေါ်မှာ တင်ကြ၏။
21ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവര്‍ വാള്‍കൊണ്ടു കൊന്നുകളഞ്ഞു.
21နန်းတော်နားမှာ အာသလိကို သတ်ပြီးမှ၊ ပြည်သူပြည်သားအပေါင်းတို့သည် ဝမ်းမြောက်၍၊ တမြို့လုံး၌လည်း ငြိမ်ဝပ်ခြင်းရှိ၏။