Malayalam

Myanmar

2 Chronicles

34

1യോശീയാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു എട്ടു വയസ്സായിരുന്നു; അവന്‍ മുപ്പത്തൊന്നു സംവത്സരം യെരൂശലേമില്‍ വാണു.
1ယောရှိသည် အသက်ရှစ်နှစ်ရှိသော် နန်းထိုင်၍ ယေရုရှလင်မြို့၌ သုံးဆယ်တနှစ် စိုးစံလေ၏။
2അവന്‍ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴികളില്‍ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.
2ထိုမင်းသည် ထာဝရဘုရားရှေ့တော်၌ တရား သောအမှုကိုပြု၍၊ လက်ျားဘက်လက်ဝဲဘက်သို့ မလွှဲ၊ အဘဒါဝိဒ်လိုက်သောလမ်းသို့ လိုက်လေ၏။
3അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടില്‍, അവന്റെ യൌവനത്തില്‍ തന്നെ, അവന്‍ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടില്‍ അവന്‍ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുവാന്‍ തുടങ്ങി.
3အသက်တော်ငယ်စဉ်၊ နန်းစံရှစ်နှစ်တွင်၊ အဘ ဒါဝိဒ်၏ ဘုရားသခင်ကို ဆည်းကပ်စပြု၏။ တဆယ်နှစ် နှစ်တွင် ယုဒပြည်၊ ယေရုရှလင်မြို့၌ရှိသောကုန်း၊ အာရှရ ပင်၊ ထုသောရုပ်တု၊ သွန်းသောရုပ်တုတို့ကို သုတ်သင် ပယ်ရှင်းစပြု၏။
4അവന്‍ കാണ്‍കെ അവര്‍ ബാല്‍ വിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു; അവേക്കു മീതെയുള്ള സൂര്യസ്തംഭങ്ങളെ അവന്‍ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബീംബങ്ങളെയും തകര്‍ത്തു പൊടിയാക്കി, അവേക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേല്‍ വിതറിച്ചു.
4ဗာလဘုရားတို့ ယဇ်ပလ္လင်များကို ရှေ့တော်၌ ဖြိုချ၍၊ ယဇ်ပလ္လင်ပေါ်တွင် အမြင့်တင်ထားသော ရုပ်တု တို့ကို ခုတ်လှဲကြ၏။ အာရှရပင်များနှင့်ထုသောရုပ်တု၊ သွန်းသောရုပ်တုများကိုချိုးဖဲ့၍ ညက်ညက်ချေပြီးလျှင်၊ ယဇ်ပူဇော်သောသူတို့၏ သင်္ချိုင်းပေါ်မှာ ဖြန့်ဖြူးတော် မူ၏။
5അവന്‍ പൂജാരികളുടെ അസ്ഥികളെ അവരുടെ ബലിപീഠങ്ങളിന്മേല്‍ ദഹിപ്പിക്കയും യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു.
5ယဇ်ပုရောဟိတ်တို့အရိုးကို ထိုယဇ်ပလ္လင်တည်ရာအပေါ် မှာ မီးရှို့၍၊ ယုဒပြည်နှင့် ယေရုရှလင်မြို့ကို စင်ကြယ် စေတော်မူ၏။
6അങ്ങനെതന്നേ അവന്‍ മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളില്‍ നഫ്താലിവരെയും ചുറ്റിലും അവരുടെ ശൂന്യസ്ഥലങ്ങളില്‍ ചെയ്തു.
6ထိုအတူ မနာရှေခရိုင်၊ ဧဖရိမ်ခရိုင်၊ ရှိမောင် ခရိုင်၊ နဿလိခရိုင် တိုင်အောင်၊ အရပ်ရပ်မြို့များတို့၌ ပေါက်တူးနှင့်လုပ်လျက်၊
7അവന്‍ ബലിപീഠങ്ങളെ ഇടിച്ചു അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയുമെല്ലാം തകര്‍ത്തു പൊടിയാക്കി, യിസ്രായേല്‍ ദേശത്തു എല്ലാടവും സകലസൂര്യസ്തംഭങ്ങളെയും വെട്ടിക്കളഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
7ယဇ်ပလ္လင်နှင့် အာရှရပင်တို့ကို ချိုးဖဲ့၍၊ ဣသ ရေလပြည်တလျှောက်လုံး၌ ရှိသမျှသောရုပ်တု ဆင်းတု တို့ကို ခုတ်လှဲ၍ ညက်ညက်ချေပြီးမှယေရှရုလင်မြို့သို့ ပြန်တော်မူ၏။
8അവന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടില്‍ ദേശത്തെയും ആലയത്തെയും വെടിപ്പാക്കിയശേഷം അവന്‍ അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയശേയാവെയും യോവാശിന്റെ മകനായ രായസക്കാരന്‍ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍പ്പാന്‍ നിയോഗിച്ചു.
8နန်းစံဆယ်ရှစ်နှစ်တွင်၊ နိုင်ငံတော်နှင့် ဗိမာန် တော်ကို စင်ကြယ်စေပြီးမှ၊ မိမိဘုရားသခင် ထာဝရ ဘုရား၏ အိမ်တော်ကို ပြုပြင်လိုသောငှါ၊ အာဇလိ၏ သားရှာဖန်၊ မြို့ဝန်မာသေယ၊ ယောခတ်သားအတွင်းဝန် ယောအာတို့ကို စေလွှတ်တော်မူ၏။
9അവര്‍ മഹാപുരോഹിതനായ ഹില്‍ക്കീയാവിന്റെ അടുക്കല്‍ ചെന്നപ്പോള്‍ വാതില്‍കാവല്‍ക്കാരായ ലേവ്യര്‍ മനശ്ശെയോടും എഫ്രയീമിനോടും ശേഷമുള്ള എല്ലായിസ്രായേലിനോടും എല്ലാ യെഹൂദയോടും ബെന്യാമീനോടും യെരൂശലേംനിവാസികളോടും പിരിച്ചെടുത്തു ദൈവാലയത്തില്‍ അടെച്ചിരുന്ന ദ്രവ്യം ഏല്പിച്ചു കൊടുത്തു.
9ထိုသူတို့သည် ယဇ်ပုရောဟိတ်မင်း ဟိလခိထံသို့ သွား၍၊ ဗိမာန်တော်သို့ လူများဆောင်ခဲ့သောငွေ၊ မနာရှေအမျိုးသား၊ ဧဖရိမ်အမျိုးသား၊ ကျန်ကြွင်းသော ဣသရေလအမျိုးသားရှိသမျှ၊ ယုဒအမျိုးသား၊ ဗင်္ယာမိန် အမျိုးသား၊ ယေရုရှလင်မြို့သူမြို့သားအပေါင်းတို့လက်မှ တံခါးစောင့် လေဝိသားတို့ခံသော ငွေကိုယူ၍၊
10അവര്‍ അതു യഹോവയുടെ ആലയത്തില്‍ വേലചെയ്യിക്കുന്ന മേല്‍വിചാരകന്മാരുടെ കയ്യിലും അവര്‍ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍ത്തു നന്നാക്കുവാന്‍ ആലയത്തില്‍ പണിചെയ്യുന്ന പണിക്കാര്‍ക്കും കൊടുത്തു.
10ဗိမာန်တော်ကိုကြည့်ရှုပြုစုသော သူတို့၌ အပ်သဖြင့်၊ သူတို့သည် ဗိမာန်တော်ကို ပြုပြင်ခြင်းငှါ လုပ်ဆောင်သောသူ၊
11ചെത്തിയ കല്ലും ചേര്‍പ്പുപണിക്കു മരവും വാങ്ങേണ്ടതിന്നും യെഹൂദാരാജാക്കന്മാര്‍ നശിപ്പിച്ചിരുന്ന കെട്ടിടങ്ങള്‍ക്കു തുലാങ്ങള്‍ വെക്കേണ്ടതിന്നു ആശാരികള്‍ക്കും പണിക്കാര്‍ക്കും തന്നേ.
11ဗိသုကာနှင့် လက်သမားလုပ်သည့်အတွက်၊ ယုဒရှင်ဘုရင် ဖျက်ဆီးသောအဆောင်တို့ကို ပြင်စရာ ဘို့ ဆစ်သောကျောက်များနှင့် ထုပ်လျောက်ရနယ်များကို ဝယ်သည်အတွက် ပေးကြ၏။
12ആ പുരുഷന്മാര്‍ വിശ്വാസത്തിന്മേല്‍ പ്രവര്‍ത്തിച്ചു; മെരാര്‍യ്യരില്‍ യഹത്ത്, ഔബദ്യാവു എന്ന ലേവ്യരും പണിനടത്തുവാന്‍ കെഹാത്യരില്‍ സെഖര്‍യ്യാവും മെശുല്ലാമും വാദ്യപ്രയോഗത്തില്‍ സാമര്‍ത്ഥ്യമുള്ള സകലലേവ്യരും അവരുടെ മേല്‍വിചാരകന്മാര്‍ ആയിരുന്നു.
12လုပ်ဆောင်သူတို့သည် သစ္စာစောင့်ကြ၏။ လေဝိအမျိုး၊ မေရာရိအနွယ်၊ ယာဟတ်နှင့်ဩဇဒိ၊ ကောဟတ်အနွှယ်၊ ဇာခရိနှင့် မေရှုလံအစရှိသော တူရိယာမျိုးကို တီးမှုတ်လျက်၊ သီချင်းဆိုတတ်သော လေဝိသာအပေါင်းတို့သည် ကြည့်ရှုနှိုးဆော်ကြ၏။
13അവര്‍ ചുമട്ടുകാര്‍ക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാര്‍ക്കും മേല്‍വിചാരകന്മാരായിരുന്നു; ലേവ്യരില്‍ ചിലര്‍ എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതില്‍കാവല്‍ക്കാരും ആയിരുന്നു.
13ထိုသူတို့သည် ဝန်ထမ်းသောသူမှစ၍၊ အလုပ် မျိုးကို လုပ်ဆောင်သော သူအပေါင်းတို့ကို ကြည့်ရှု အုပ်ချုပ်ကြ၏။ လေဝိသားအချို့တို့သည်လည်း စာရေး၊ တရားသူကြီး၊ တံခါးစောင့်လုပ်ကြ၏။
14അവര്‍ യഹോവയുടെ ആലയത്തില്‍ പിരിഞ്ഞുകിട്ടിയ ദ്രവ്യം പുറത്തു എടുത്തപ്പോള്‍ ഹില്‍ക്കീയാപുരോഹിതന്‍ യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി.
14ဗိမာန်တော်သို့ ဆောင်ခဲ့သောငွေကို ထုတ်သောအခါ၊ ယဇ်ပုရောဟိတ်ဟိလခိသည် မောရှေ ရေးထားသော ထာဝရဘုရား၏ ပညတ္တိကျမ်းစာစောင် ကို တွေ့၍၊
15ഹില്‍ക്കീയാവു രായസക്കാരനായ ശാഫാനോടുഞാന്‍ യഹോവയുടെ ആലയത്തില്‍ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്‍ക്കീയാവു പുസ്തകം ശാഫാന്റെ കയ്യില്‍ കൊടുത്തു.
15တွေ့ကြောင်းကို စာရေးတော်ရှာဖန်အား ပြောလျက် ထိုကျမ်းစာကို အပ်ပေး၏။
16ശാഫാന്‍ പുസ്തകം രാജാവിന്റെ അടുക്കല്‍ കൊണ്ടു ചെന്നു രാജസന്നിധിയില്‍ ബോധിപ്പിച്ചതുഅടിയങ്ങള്‍ക്കു കല്പന തന്നതുപോലെ ഒക്കെയും ചെയ്തിരിക്കുന്നു.
16ရှာဖန်သည် ရှင်ဘုရင်ထံသို့ ယူသွား၍၊ ကိုယ် တော်ကျွန်တို့သည် မှာထားတော်မူသမျှအတိုင်း ပြုကြ ပါ၏။
17യഹോവയുടെ ആലയത്തില്‍ കണ്ട ദ്രവ്യം പുറത്തു എടുത്തു വിചാരകന്മാരുടെ കയ്യിലും വേലക്കാരുടെ കയ്യിലും കൊടുത്തിരിക്കുന്നു.
17ဗိမာန်တော်၌ တွေ့သောငွေကို မှုတ်၍၊ အုပ်ချုပ် သောသူနှင့် လုပ်ဆောင်သောသူတို့၌ အပ်ပါပြီဟူ၍၎င်း၊
18രായസക്കാരനായ ശാഫാന്‍ രാജാവിനോടുഹില്‍ക്കീയാപുരോഹിതന്‍ ഒരു പുസ്തകം എന്റെ കയ്യില്‍ തന്നിരിക്കുന്നു എന്നും ബോധിപ്പിച്ചു; ശാഫാന്‍ അതിനെ രാജസന്നിധിയില്‍ വായിച്ചു കേള്‍പ്പിച്ചു.
18ယဇ်ပုရောဟိတ်ဟိလခိသည် ကျွန်တော်၌ စာစောင်ကို အပ်ပါပြီဟူ၍၎င်း ကြားလျှောက်လျက်၊ ရှင်ဘုရင်ရှေ့တော်၌ ဘတ်ရွတ်လေ၏။
19ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവു വസ്ത്രം കീറി.
19ရှင်ဘုရင်သည် တရားစကားကိုကြားလျှင်၊ မိမိအဝတ်ကိုဆုတ်၍၊
20രാജാവു ഹില്‍ക്കീയാവോടും ശാഫാന്റെ മകന്‍ അഹീക്കാമിനോടും മീഖയുടെ മകന്‍ അബ്ദോനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും കല്പിച്ചതു എന്തെന്നാല്‍
20ယဇ်ပုရောဟိတ် ဟိလခိ၊ ရှာဖန်သားအဟိကံ၊ မိက္ခာသား အာဗဒုန်၊ စာရေးတော်ရှာဖန်၊ မိမိကျွန်အာ သာယကို ခေါ်၍၊
21നിങ്ങള്‍ ചെന്നു, കണ്ടുകിട്ടിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു എനിക്കും യിസ്രായേലിലും യെഹൂദയിലും ശേഷിച്ചിരിക്കുന്നവര്‍ക്കും വേണ്ടി യഹോവയോടു അരുളപ്പാടു ചോദിപ്പിന്‍ ; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചു നടക്കത്തക്കവണ്ണം നമ്മുടെ പിതാക്കന്മാര്‍ യഹോവയുടെ വചനത്തെ പ്രമാണിക്കാതെയിരുന്നതുകൊണ്ടു നമ്മുടെമേല്‍ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ.
21ယခုတွေ့သော ကျမ်းစကားကြောင့် ငါ့အတွက် ဣသရေလပြည်နှင့်ယုဒပြည်၌ ကျန်ကြွင်းသေးသော သူတို့အတွက် ထာဝရဘုရား၌ မေးလျှောက်ကြပါ။ ဘိုးဘေးတို့သည် ထာဝရဘုရား၏ အမိန့်တော်ကို နား မထောင်၊ ဤကျမ်းစာ၌ရေးထားသမျှ အတိုင်းမကျင့်ဘဲ နေသောကြောင့်၊ ထာဝရဘုရားသည် ငါတို့၌ပြင်းစွာ အမျက်ထွက်တော်မူလိမ့်မည်ဟု မိန့်တော်မူ၏။
22അങ്ങനെ ഹില്‍ക്കീയാവും രാജാവു നിയോഗിച്ചവരും ഹസ്രയുടെ മകനായ തൊക്ഹത്തിന്റെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുല്‍ദാ എന്ന പ്രവാചകിയുടെ അടുക്കല്‍ ചെന്നു--അവള്‍ യെരൂശലേമില്‍ രണ്ടാം ഭാഗത്തു പാര്‍ത്തിരുന്നു;- അവളോടു ആ സംഗതിയെക്കുറിച്ചു സംസാരിച്ചു.
22ထိုကာလတွင်၊ ဟရဟတ်သားဖြစ်သော တိကဝ ၏သားအချုပ် ဝန်ရှလ္လုံ၏မယား၊ ပရောဖက်မဟုလဒ သည် ယေရုရှလင်မြို့၌ နေသည်ဖြစ်၍၊ ဟိလခိနှင့် ရှင်ဘုရင်၏လူတို့သည် ထိုမိန်းမထံသို့သွား၍ ပြောဆို ကြ၏။
23അവള്‍ അവരോടു ഉത്തരം പറഞ്ഞതുയിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളെ എന്റെ അടുക്കല്‍ അയച്ച പുരുഷനോടു നിങ്ങള്‍ പറയേണ്ടതു എന്തെന്നാല്‍
23မိန်းမကလည်း၊ ငါ့ထံသို့စေလွှတ်သောသူထံသို့ သင်တို့ပြန်၍ ဆင့်ဆိုရသော ဣသရေလအမျိုး၏ ဘုရားသခင်ထာဝရဘုရား၏ အမိန့်တော်ဟူမူကား၊
24യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ സ്ഥലത്തിന്നും നിവാസികള്‍ക്കും യെഹൂദാരാജാവിന്റെ മുമ്പാകെ വായിച്ചുകേള്‍പ്പിച്ച പുസ്തകത്തില്‍ എഴുതിയിരിക്കുന്ന സകലശാപങ്ങളുമായ അനര്‍ത്ഥം വരുത്തും.
24ယုဒရှင်ဘုရင်ရှေ့မှာ ဘတ်ရသောကျမ်းစာ၌ ရေးထားသမျှသော အကျိန်စကားပြည့်စုံစေခြင်းငှါ၊ ငါသည်ဤအရပ်၌၎င်း၊ ဤအရပ်သားတို့၌၎င်း၊ ဘေးရောက်စေမည်။
25അവര്‍ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകലപ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യ ദൈവങ്ങള്‍ക്കു ധൂപം കാട്ടിയതുകൊണ്ടു എന്റെ കോപം ഈ സ്ഥലത്തു ചൊരിയും; അതു കെട്ടുപോകയും ഇല്ല.
25အကြောင်းမူကား၊ သူတို့သည် ငါ့ကိုစွန့်ကြပြီ။ မိမိလုပ်သော အရာတို့ဖြင့် ငါ့အမျက်ကိုနှိုးဆော်ခြင်းငှါ၊ အခြားတပါးသော ဘုရားတို့ရှေ့မှာ နံ့သာပေါင်းကို မီးရှို့ကြပြီ။ ထိုကြောင့် ဤအရပ်၌ ငါ့အမျက်မီးသည် မငြိမ်းဘဲလောင်ရလိမ့်မည်ဟု မိန့်တော်မူ၏။
26എന്നാല്‍ യഹോവയോടു ചോദിപ്പാന്‍ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങള്‍ പറയേണ്ടതു എന്തെന്നാല്‍നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു;
26ထာဝရဘုရားကို မေးလျှောက်စေခြင်းငှါ၊ သင်တို့ကိုစေလွှတ်သော ယုဒရှင်ဘုရင်ကြားသော ကျမ်းစကားကို ရည်ဆောင်၍၊ ဣသရေလအမျိုး၏ ဘုရားသခင်ထာဝရဘုရား မိန့်တော်မူကြောင်းကို ထိုရှင်ဘုရင်အား တဖန်ပြန်လျှောက်ရမည်ကား၊
27ഈ സ്ഥലത്തിന്നും നിവാസികള്‍ക്കും വിരോധമായുള്ള ദൈവത്തിന്റെ വചനങ്ങളെ നീ കേട്ടപ്പോള്‍ നിന്റെ ഹൃദയം അലിഞ്ഞു നീ അവന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുകയും എന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തി നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
27ဤအရပ်ကို၎င်း၊ ဤအရပ်သားတို့ကို၎င်း၊ ငါခြိမ်းချောက်သော စကားကို သင်သည်ကြားသောအခါ၊ နူးညံ့သောစိတ်ရှိ၍၊ ဘုရားသခင့်ရှေ့တော်၌ ကိုယ်ကို နှိမ့်ချခြင်း၊ ကိုယ်အဝတ်ကိုဆုတ်ခြင်း၊ ငါ့ရှေ့မှာ ငိုကြွေး ခြင်းကိုပြုသောကြောင့်၊ သင့်စကားကို ငါနားထောင်၏။
28ഞാന്‍ നിന്നെ നിന്റെ പിതാക്കന്മാരോടു ചേര്‍ത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയില്‍ അടക്കപ്പെടും; ഞാന്‍ ഈ സ്ഥലത്തിന്നും നിവാസികള്‍ക്കും വരുത്തുവാന്‍ പോകുന്ന അനര്‍ത്ഥമൊന്നും നിന്റെ കണ്ണു കാണുകയുമില്ല. അവര്‍ രാജാവിനെ ഈ മറുപടി ബോധിപ്പിച്ചു.
28ငါသည် သင်ကို ဘိုးဘေးစုဝေးရာသို့ ပို့ဆောင် ၍၊ သင်သည် ငြိမ်ဝပ်စွာ သင်္ချိုင်းသို့ရောက်ရလိမ့်မည်။ ဤအရပ်၌၎င်း၊ ဤအရပ်သားတို့၌၎င်း၊ ဤအရပ်သားတို့ ၌၎င်း၊ ငါရောက်စေအံ့သောဘေးကို သင့်ကိုယ်တိုင် မတွေ့မမြင်ရဟု မိန့်တော်မူကြောင်းကို ဆင့်ဆိုသည် အတိုင်း၊ သူတို့သည် ရှင်ဘုရင်အား ပြန်လျှောက်ကြ၏။
29അനന്തരം രാജാവു ആളയച്ചു യെഹൂദയിലും യെരൂശലേമിലും ഉള്ള എല്ലാമൂപ്പന്മാരെയും കൂട്ടിവരുത്തി.
29ထိုအခါ ရှင်ဘုရင်သည် ယုဒပြည်သူ၊ ယေရု ရှလင်မြို့သား အသက်ကြီးသူအပေါင်းတို့ကို ခေါ်၍၊
30രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും പുരോഹിതന്മാരും ലേവ്യരും ആബാലവൃദ്ധം സര്‍വ്വജനവും യഹോവയുടെ ആലയത്തില്‍ ചെന്നു; അവന്‍ യഹോവയുടെ ആലയത്തില്‍വെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവരെ കേള്‍പ്പിച്ചു.
30ယုဒပြည်သူ ယေရုရှလင်မြို့သား၊ ယဇ်ပုရော ဟိတ်၊ လေဝိသား၊ လူအကြီးအငယ်အပေါင်းတို့နှင့်တကွ၊ ဗိမာန်တော်သို့ တက်၍ ဗိမာန်တော်၌တွေ့သော ပဋိညာဉ်ကျမ်းစာရှိသမျှကို သူတို့ရှေ့မှာ ဘတ်တော်မူ၏။
31രാജാവു തന്റെ സ്ഥാനത്തു നിന്നുകൊണ്ടു താന്‍ യഹോവയെ അനുസരിക്കയും; അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ പ്രമാണിച്ചു നടക്കയും ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങള്‍ ആചരിക്കയും ചെയ്യുമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു.
31ရှင်ဘုရင်ကလည်း၊ ထာဝရဘုရားကို ဆည်းကပ် ပါမည်။ စီရင်ထုံးဖွဲ့ချက်ပညတ်တရားကို စိတ်နှလုံး အကြွင်းမဲ့ စောင့်ရှောက်ပါမည်။ ဤကျမ်းစာ၌ ပါသော ပဋိညာဉ်စကားအတိုင်း ကျင့်ပါမည်ဟု မိမိနေရာ၌ရပ်၍ အဓိဋ္ဌာန်ပြု၏။
32യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെ ഒക്കെയും അവന്‍ അതില്‍ യോജിപ്പിച്ചു. യെരൂശലേംനിവാസികള്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ദൈവത്തിന്റെ നിയമപ്രകാരം ചെയ്തു.
32စည်းဝေးသော ယုဒအမျိုးနှင့် ဗင်္ယာမိန် အမျိုး သားအပေါင်းတို့သည်၊ ထိုအဓိဋ္ဌာန်ကို ဝန်ခံရမည် အကြောင်း စီရင်တော်မူ၏။ ယေရုရှလင် မြို့သားတို့ သည်လည်း၊ ဘိုးဘေးတို့ကိုးကွယ်သော ဘုရားသခင်၏ ပဋိညာဉ်တရားအတိုင်း ကျင့်ကြ၏။
33യോശീയാവു യിസ്രായേല്‍മക്കള്‍ക്കുള്ള സകലദേശങ്ങളില്‍നിന്നും സകലമ്ളേച്ഛതകളെയും നീക്കിക്കളഞ്ഞു യിസ്രായേലില്‍ ഉള്ളവരെല്ലാം തങ്ങളുടെ ദൈവമായ യഹോവയെ സേവിപ്പാന്‍ സംഗതിവരുത്തി. അവന്റെ കാലത്തൊക്കെയും അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വിട്ടുമാറിയില്ല.
33ယောရှိမင်းသည်လည်း၊ ရွံရှာဘွယ်သောအရာ ရှိသမျှတို့ကို ဣသရေလအမျိုးသားပိုင်သော ပြည်အရပ် ရပ်တို့မှ ပယ်ရှား၍၊ ဣသရေလအမျိုးသားပိုင်သော ပြည်အရပ်ရပ်တို့မှ ပယ်ရှား၍၊ ဣသရေလပြည်၌ နေသော သူအပေါင်းတို့သည်၊ မိမိတို့ဘုရားသခင် ထာဝရ ဘုရားကို ဝတ်ပြုရမည်အကြောင်း၊ စီရင်တော်မူသဖြင့်၊ လက်ထက်တော်ကာလပတ်လုံး သူတို့သည် မဖောက်ပြန်၊ ဘိုးဘေးတို့၏ ဘုရားသခင် ထာဝရဘုရားနောက်တော်သို့ လိုက်လျက်နေကြ၏။