Malayalam

Myanmar

2 Chronicles

36

1ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്നു അവനെ അപ്പന്നു പകരം യെരൂശലേമില്‍ രാജാവാക്കി.
1ပြည်သူပြည်သားတို့သည် ယောရှိသား ယော ခတ်ကို ယူ၍၊ ယေရုရှလင်မြို့မှာ ခမည်းတော်အရာ၌ နန်းတင်ကြ၏။
2യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവന്‍ മൂന്നു മാസം യെരൂശലേമില്‍ വാണു.
2ယောခတ်သည် အသက်နှစ်ဆယ်သုံးနှစ်ရှိသော်၊ နန်းထိုင်၍ ယေရုရှလင်မြို့၌ သုံးလစိုးစံလေ၏။
3മിസ്രയീംരാജാവു അവനെ യെരൂശലേമില്‍വെച്ചു പിഴുക്കി ദേശത്തിന്നു നൂറു താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും പിഴ കല്പിച്ചു.
3ထိုမင်းကို အဲဂုတ္တုရှင်ဘုရင်သည် ယေရုရှလင် မြို့မှာ နန်းချ၍၊ ယုဒပြည်၌ ငွေအခွက်တထောင်နှင့် ရွှေအခွက်တဆယ်ကို အခွန်တောင်းလေ၏။
4മിസ്രയീംരാജാവു അവന്റെ സഹോദരനായ എല്യാക്കീമിനെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി; അവന്റെ പേര്‍ യെഹോയാക്കീം എന്നു മാറ്റി. അവന്റെ സഹോദരനായ യെഹോവാഹാസിനെ നെഖോ പിടിച്ചു മിസ്രയീമിലേക്കു കൊണ്ടുപോയി.
4အဲဂုတ္တုရှင်ဘုရင် နေခေါသည်လည်း၊ ယောခတ် ၏ နောင်တော်ဧလျာကိမ်ကို ယုဒပြည်ယေရုရှလင်မြို့ နန်းတော်ပေါ်မှာ တင်၍။ ယောယကိမ်အမည်သစ်ကို ပေးပြီးလျှင်၊ ညီတော်ယောခတ်ကို အဲဂုတ္တုပြည်သို့ ယူသွား၏။
5യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ ഏഴു സംവത്സരം യെരൂശലേമില്‍ വാണു; അവന്‍ തന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
5ယောယကိမ်သည် အသက်နှစ်ဆယ်ငါးနှစ် ရှိသော်၊ နန်းထိုင်၍ ယေရုရှလင်မြို့၌ တဆယ်တနှစ်စိုးစံ လေ၏။ ထိုမင်းသည် မိမိဘုရားသခင် ထာဝရဘုရား ရှေ့တော်၌ ဒုစရိုက်ကိုပြု၏။
6അവന്റെ നേരെ ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി,
6ထိုကြောင့်၊ ဗာဗုလုန်ရှင်ဘုရင် နေဗုခဒ်နေဇာ သည် ချီလာ၍၊ ဗာဗုလုန်မြို့သို့ယူသွားခြင်းငှါ၊ သံကြိုးဖြင့် ချည်နှောင်လေ၏။
7നെബൂഖദ് നേസര്‍ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും ബാബേലില്‍ കൊണ്ടുപോയി ബാബേലില്‍ തന്റെ ദേവന്റെ ക്ഷേത്രത്തില്‍ വെച്ചു.
7ဗိမာန်တော်တန်ဆာ အချို့တို့ကိုလည်း ယူသွား ၍၊ ဗာဗုလုန်မြို့ ဗိမာန်၌ ထားလေ၏။
8യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതും അവനില്‍ കണ്ടതുമായ മ്ളേച്ഛതകളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ യെഹോയാഖീന്‍ അവന്നുപകരം രാജാവായി.
8ယောယကိမ်ပြုမူသော အမှုအရာ ကြွင်းလေ သမျှတို့နှင့် ပြုမိသော ရွံရှာဘွယ်အမှု၊ ထင်ရှာသော စိတ်သဘောသည်၊ ဣသရေလရာဇဝင်နှင့် ယုဒရာဇဝင်၌ ရေးထားလျက်ရှိ၏။ သားတော်ယေခေါနိသည် ခမည်းတော်အရာ၌ နန်းထိုင်၏။
9യെഹോയാഖീന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു എട്ടു വയസ്സായിരുന്നുഅവന്‍ മൂന്നു മാസവും പത്തു ദിവസവും യെരൂശലേമില്‍ വാണു; അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
9ယေခေါနိသည် အသက်တဆယ်ရှစ်နှစ်ရှိသော် နန်းထိုင်၍ ယေရုရှလင်မြို့၌ သုံးလနှင့် ဆယ်ရက်စိုးစံ လေ၏။ ထိုမင်းသည် ထာဝရဘုရားရှေ့တော်၌ ဒုစရိုက် ကိုပြု၏။
10എന്നാല്‍ പിറ്റെയാണ്ടില്‍ നെബൂഖദ് നേസര്‍രാജാവു ആളയച്ചു അവനെയും യഹോവയുടെ ആലയത്തിലെ മനോഹരമായ ഉപകരണങ്ങളെയും ബാബേലിലേക്കു വരുത്തി, അവന്റെ സഹോദരനായ സിദെക്കീയാവെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി.
10နှစ်လည်သောအခါ၊ နေဗုခဒ်နေဇာမင်းကြီး သည် စစ်ချီစေ၍၊ ထိုမင်းနှင့်တကွ ကောင်းမွန်သော ဗိမာန်တော်တန်ဆာတို့ကို ဗာဗုလုန်မြို့သို့ ယူသွား၍၊ ဘထွေးတော် ဇေဒကိကို၊ ယုဒပြည် ယေရုရှလင်မြို့ နန်းတော်ပေါ်မှာ တင်လေ၏။
11സിദെക്കീയാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു.
11ဇေဒကိသည် အသက်နှစ်ဆယ်တနှစ်ရှိသော်၊ နန်းထိုင်၍ ယေရုရှလင်မြို့၌ တဆယ်တနှစ်စိုးစံလေ၏။
12അവന്‍ തന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായില്‍നിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പില്‍ തന്നെത്താന്‍ താഴ്ത്തിയില്ല.
12ထိုမင်းသည်လည်း၊ မိမိဘုရားသခင် ထာဝရ ဘုရားရှေ့တော်၌ ဒုစရိုက်ပြု၏။ ထာဝရဘုရား၏ အမိန့် တော်ကို ဆင့်ဆိုသော ပရောဖက်ယေရမိရှေ့မှာ ကိုယ်ကို မနှိမ့်ချ။
13അവനെക്കൊണ്ടു ദൈവനാമത്തില്‍ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ് നേസര്‍ രാജാവിനോടു അവന്‍ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്റെ ഹൃദയം കഠിനമാക്കുകയും ചെയ്തു.
13ဘုရားသခင် အကျိန်တိုက်ပြီးသော နေဗုခဒ် နေဇာမင်းကြီးကို ပုန်ကန်လေ၏။ ဣသရေလအမျိုး၏ ဘုရားသခင် ထာဝရဘုရားထံတော်သို့ မပြန်မည် အကြောင်း၊ မိမိလည်ပင်းကို၎င်း၊ မိမိနှလုံးကို၎င်း ခိုင်မာစေ၏။
14പുരോഹിതന്മാരില്‍ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമില്‍ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.
14ထိုမှတပါး၊ ယဇ်ပုရောဟိတ်အကြီးများနှင့် ပြည်သူပြည်သား ရှိသမျှတို့သည်၊ တပါးအမျိုးသား ရွံရှာဘွယ်ပြုသည်အတိုင်း၊ အလွန်ပြစ်မှားကြ၏။ ယေရုရှလင်မြို့၌ ထာဝရဘုရား သန့်ရှင်းစေတော်မူသော ဗိမာန်တော်ကို ညစ်ညူးစေကြ၏။
15അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന്‍ ജാഗ്രതയോടെ തന്റെ ദൂതന്മാരെ അവരുടെ അടുക്കല്‍ അയച്ചു.
15ဘိုးဘေးတို့၏ ဘုရားသခင် ထာဝရဘုရား သည်၊ မိမိလူမျိုးနှင့် မိမိနေတော်မူရာ အရပ်ကိုသနား သောကြောင့်၊ စောစောထ၍ အထပ်ထပ် စေလွှတ်သော တမန်တို့အားဖြင့် မှာလိုက်တော်မူသော်လည်း၊
16അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.
16ဘုရားသခင်၏ တမန်တို့ကို ပြက်ယယ်ပြု၍ အမိန့်တော်ကို နားမထောင်၊ ပရောဖက်တို့ကို ညှဉ်းဆဲ သောကြောင့်၊ ထာဝရဘုရား၏အမျက်တော် မငြိမ်း နိုင်အောင်၊ မိမိလူမျိုးကို တွက်သဖြင့်၊
17അതുകൊണ്ടു അവന്‍ കല്‍ദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവന്‍ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തില്‍വെച്ചു വാള്‍കൊണ്ടു കൊന്നു; അവന്‍ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചുകൊടുത്തു.
17ခါလဒဲရှင်ဘုရင်ကို စစ်ချီစေတော်မူ၏။ ထိုရှင်ဘုရင်သည် သန့်ရှင်းရာဌာန အိမ်တော်၌ လူပျိုတို့ ကို ထားနှင့်သတ်၏။ ယောက်ျားပျို၊ မိန်းမပျို၊ လူအို၊ အသက်ကြီး၍ ကျောကုန်းသော သူတို့ကိုပင် မသနား၊ ရှိသမျှတို့ကို ထိုရှင်ဘုရင် လက်သို့အပ်တော်မူ၏။
18ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്റെയും അവന്റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവന്‍ ബാബേലിലേക്കു കൊണ്ടുപോയി.
18ဗိမာန်တော်တန်ဆာ အကြီးအငယ်ရှိသမျှတို့ကို၎င်း၊ ဗိမာန်တော်ဘဏ္ဍာ၊ နန်းတော်ဘဏ္ဍာ၊ မှူးမတ် ဘဏ္ဍာရှိသမျှတို့ကို၎င်း၊ ဗာဗုလုန်မြို့သို့ ယူသွား၏။
19അവര്‍ ദൈവാലയം ചുട്ടു, യെരൂശലേമിന്റെ മതില്‍ ഇടിച്ചു, അതിലെ അരമനകള്‍ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു.
19ဗိမာန်တော်ကိုလည်း မီးရှို့၍ ယေရုရှလင်မြို့ရိုး ကို ဖြိုဖျက်ကြ၏။ မင်းအိမ်ရှိသမျှတို့ကိုလည်း မီးရှို့၍ မြို့တန်ဆာအကောင်းအမြတ်ရှိသမျှတို့ကို ဖျက်ဆီးကြ၏။
20വാളിനാല്‍ വീഴാതെ ശേഷിച്ചവരെ അവന്‍ ബാബേലിലേക്കു കൊണ്ടുപോയി; പാര്‍സിരാജ്യത്തിന്നു ആധിപത്യം സിദ്ധിക്കുംവരെ അവര്‍ അവിടെ അവന്നും അവന്റെ പുത്രന്മാര്‍ക്കും അടിമകളായിരുന്നു.
20ထားဘေးနှင့် လွတ်သောသူတို့ကို၊ ဗာဗုလုန်မြို့ သို့ သိမ်းသွား၍၊ သူတို့သည် ပေရသိနိုင်ငံ မတည်မှီ တိုင်အောင် ရှင်ဘုရင်ထံ၊ သားတော် မြေးတော်ထံ၌ ကျွန်ခံလျက်နေရကြ၏။
21യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.
21ထိုသို့ ဣသရေလမြေသည် ဥပုသ်နေ့တို့ကို မွေ့လျော်စေခြင်းငှါ၊ ယေရမိဆင့်ဆိုသော ထားဝရ ဘုရား၏ အမိန့်တော်သည် ပြည့်စုံရ၏။ ထိုပြည်သည် လူဆိတ်ညံလျက်နေသော ကာလ၊ အနှစ်ခုနစ်ဆယ် စေ့အောင် ဥပုသ်နေ့တို့ကို စောင့်သောအခွင့်ရှိသတည်း။
22എന്നാല്‍ യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു പാര്‍സിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടില്‍ യഹോവ പാര്‍സിരാജാവായ കോരെശിന്റെ മനസ്സുണര്‍ത്തി; അവന്‍ തന്റെ രാജ്യത്തെല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലം പരസ്യം ചെയ്തതെന്തെന്നാല്‍
23പാര്‍സിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നുസ്വര്‍ഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമില്‍ അവന്നു ഒരു ആലയം പണിവാന്‍ അവന്‍ എന്നോടു കല്പിച്ചുമിരിക്കുന്നു; നിങ്ങളില്‍ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കില്‍ അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ; അവന്‍ യാത്രപുറപ്പെടട്ടെ.