Malayalam

Myanmar

2 Kings

1

1ആഹാബ് മരിച്ചശേഷം മോവാബ്യര്‍ യിസ്രായേലിനോടു മത്സരിച്ചു.
1အာဟပ်မင်း သေသောနောက်၊ မောဘပြည် သည် ဣသရေလရှင်ဘုရင်ကို ပုန်ကန်လေ၏။
2അഹസ്യാവു ശമര്‍യ്യയിലെ തന്റെ മാളികയുടെ കിളിവാതിലില്‍കൂടി വീണു ദീനംപിടിച്ചു; അവന്‍ ദൂതന്മാരെ അയച്ചുഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു എക്രോനിലെ ദേവനായ ബാല്‍ സെബൂബിനോടു ചെന്നു ചോദിപ്പിന്‍ എന്നു അവരോടു കല്പിച്ചു.
2အာခဇိမင်းသည် ရှမာရိမြို့၌ အထက်အခန်း ပြတင်းပေါက်မှ ကျ၍နာနေသောကြောင့်၊ ငါသည် ဤအနာမှာ ထမြောက်မည်လောဟု ဧကြုန်မြို့၏ ဘုရား ဗာလဇေဗုပ်သို့ သွား၍ မေးမြန်းကြဟု မှာထား၍ သံတမန်တို့ကို စေလွှတ်လေ၏။
3എന്നാല്‍ യഹോവയുടെ ദൂതന്‍ തിശ്ബ്യനായ ഏലീയാവോടു കല്പിച്ചതുനീ എഴുന്നേറ്റു ശമര്‍യ്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റുചെന്നു അവരോടുയിസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങള്‍ എക്രോനിലെ ദേവനായ ബാല്‍ സെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ പോകുന്നതു?
3ထာဝရဘုရား၏ ကောင်းကင်တမန်သည် တိရှဘိမြို့သား ဧလိယအားလည်း၊ ရှမာရိရှင်ဘုရင် စေလွှတ်သော သံတမန်တို့ကို ကြိုဆိုခြင်းငှါ ထသွားလော့။ ဣသရေလပြည်၌ ဘုရားသခင်မရှိသောကြောင့်၊ ဧကြုန် မြို့၏ဘုရားဗာလဇေဗုပ်သို့သွား၍ မေးမြန်းရသလော။
4ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവു പോയി.
4ထိုကြောင့်ထာဝရဘုရားမိန့်တော်မူသည်ကား၊ သင်သည် ယခု တက်သောသာလွန်ပေါ်က နောက်တဖန် မဆင်းရ၊ စင်စစ်သေရမည်ဟု သူတို့အားဆင့်ဆိုရမည် အကြောင်းမိန့်တော်မူသည်အတိုင်း၊ ဧလိယသွားလေ၏။
5ദൂതന്മാര്‍ മടങ്ങിവന്നാറെ അവന്‍ അവരോടുനിങ്ങള്‍ മടങ്ങിവന്നതു എന്തു എന്നു ചോദിച്ചു.
5သံတမန်တို့သည် ပြန်လာသောအခါ ရှင်ဘုရင်က၊ အဘယ်ကြောင့်ယခုပြန်လာကြသနည်းဟု မေးလျှင်၊
6അവര്‍ അവനോടു പറഞ്ഞതുഒരാള്‍ ഞങ്ങളെ എതിരേറ്റുവന്നു ഞങ്ങളോടുനിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കല്‍ മടങ്ങിച്ചെന്നുയിസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാല്‍സെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ അയക്കുന്നതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു അവനോടു പറവിന്‍ എന്നു പറഞ്ഞു.
6သူတို့က၊ လူတယောက်သည် ကျွန်တော်တို့ကို ကြိုဆိုခြင်းငှါ လာ၍ သင်တို့ကိုစေလွှတ်သော ရှင်ဘုရင် ထံသို့ ပြန်ကြ။ ထာဝရဘုရား မိန့်တော်မူသည်ကား၊ ဣသရလပြည်၌ ဘုရားသခင် မရှိသောကြောင့်၊ ဧကြုန် မြို့၏ ဘုရားဗာလဇေဗုပ်သို့သွား၍ မေးမြန်းရသလော။ ထိုကြောင့် သင်သည်ယခုတတ်သော သာလွန်ပေါ်က နောက်တဖန်မဆင်းရ။ စင်စစ်သေရမည်ဟု ပြောရမည် အကြောင်း မှာထားပါသည်ဟု လျှောက်ကြ၏။
7അവന്‍ അവരോടുനിങ്ങളെ എതിരേറ്റുവന്നു ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷം എന്തു എന്നു ചോദിച്ചു.
7ရှင်ဘုရင်ကလည်း၊ သင်တို့ကိုကြိုဆိုခြင်းငှါ လာ၍ ဤသို့ပြောသောသူကား အဘယ်သို့သော သူနည်းဟု မေးလျှင်၊
8അവന്‍ രോമവസ്ത്രം ധരിച്ചു അരെക്കു തോല്‍വാറു കെട്ടിയ ആളായിരുന്നു എന്നു അവര്‍ അവനോടു പറഞ്ഞു. അവന്‍ തിശ്ബ്യനായ ഏലീയാവു തന്നേ എന്നു അവന്‍ പറഞ്ഞു.
8သူတို့က၊ ထိုသူသည် ကိုယ်၌အမွေးများ၍ သားရေခါးပန်းကို စည်းသောသူ ဖြစ်ပါသည်ဟု လျှောက် ကြသော်၊ ထိုသူသည် တိရှဘိမြို့သား ဧလိယဖြစ်လိမ့်မည် ဟု ရှင်ဘုရင်ဆိုလျက်၊
9പിന്നെ രാജാവു അമ്പതുപേര്‍ക്കും അധിപതിയായ ഒരുവനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കല്‍ അയച്ചു; അവന്‍ അവന്റെ അടുക്കല്‍ ചെന്നു; അവന്‍ ഒരു മലമുകളില്‍ ഇരിക്കയായിരുന്നു; അവന്‍ അവനോടുദൈവപുരുഷാ, ഇറങ്ങിവരുവാന്‍ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.
9လူငါးကျိပ်အုပ်သော တပ်မှူးကိုစေလွှတ်၍၊ တပ်မှူးသည် တောင်ပေါ်မှာထိုင်သော ဧလိယထံသို့ ရောက်ပြီးလျှင်၊ အိုဘုရားသခင်၏လူ၊ သင်သည် ဆင်းရ မည်အကြောင်း၊ ရှင်ဘုရင်အမိန့်တော်ရှိသည်ဟုဆို၏။
10ഏലീയാവു അമ്പതുപേര്‍ക്കും അധിപതിയായവനോടുഞാന്‍ ദൈവപുരുഷനെങ്കില്‍ ആകശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു. ഉടനെ ആകാശത്തുനിന്നു തീ ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.
10ဧလိယကလည်း၊ ငါသည် ဘုရားသခင်၏လူမှန်လျှင်၊ ကောင်းကင်ကမီးကျ၍ သင်နှင့်သင်၏လူ ငါးကျိပ် တို့ကို လောင်ပါစေဟု လူငါးကျိပ်အုပ်သော တပ်မှူးအားဆိုသည်အတိုင်း၊ ကောင်းကင်က မီးကျ၍ သူနှင့်သူ၌ ပါသောလူငါးကျိပ်တို့ကို လောင်လေ၏။
11അവന്‍ അമ്പതുപേര്‍ക്കും അധിപതിയായ മറ്റൊരുത്തനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കല്‍ അയച്ചു; അവനും അവനോടുദൈവപുരുഷാ, വേഗത്തില്‍ ഇറങ്ങിവരുവാന്‍ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.
11တဖန်လူငါးကျိပ်အုပ်သော တပ်မှူးတယောက်ကို ရှင်ဘုရင်စေလွှတ်၍၊ ထိုတပ်မှူးက၊ အိုဘုရားသခင်၏ လူ၊ သင်သည် အလျင်အမြန် ဆင်းရမည်အကြောင်း ရှင်ဘုရင် အမိန့်တော်ရှိသည်ဟုဆို၏။
12ഏലീയാവു അവനോടുഞാന്‍ ദൈവപുരുഷനെങ്കില്‍ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നുത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്നു ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.
12ဧလိယကလည်း၊ ငါသည်ဘုရားသခင်၏ လူမှန်လျှင် ကောင်းကင်က မီးကျ၍ သင်နှင့်သင်၏လူငါးကျိပ် တို့ကို လောင်ပါစေဟု သူတို့အား ဆိုသည်အတိုင်း၊ ဘုရားသခင်၏မီးသည် ကောင်းကင်ကကျ၍ သူနှင့်သူ၌ ပါသောလူငါးကျိပ်တို့ကို လောင်လေ၏။
13മൂന്നാമതും അവന്‍ അമ്പതുപേര്‍ക്കും അധിപതിയായ ഒരുത്തനെയും അവന്റെ അമ്പതു ആളെയും അയച്ചു; ഈ മൂന്നാമത്തെ അമ്പതുപേര്‍ക്കും അധിപതിയായവന്‍ ചെന്നു ഏലീയാവിന്റെ മുമ്പില്‍ മുട്ടുകുത്തി അവനോടുദൈവപുരുഷനായുള്ളോവേ, എന്റെ പ്രാണനെയും നിന്റെ ദാസന്മാരായ ഈ അമ്പതു ആളുടെ പ്രാണനെയും ആദരിക്കേണമേ.
13တဖန်လူငါးကျိပ်အုပ်သော တတိယတပ်မှူးကို ရှင်ဘုရင်စေလွှတ်သဖြင့်၊ ထိုတပ်မှူးသည် တက်၍ ဧလိယရှေ့မှာဒူးထောက်လျက်၊ အိုဘုရားသခင်၏လူ၊ ကျွန်တော်အသက်နှင့် ကိုယ်တော် ကျွန် ဤလူငါးကျိပ်တို့၏ အသက်ကို နှမြောတော်မူပါ။
14ആകാശത്തുനിന്നു തീ ഇറങ്ങി അമ്പതുപേര്‍ക്കധിപതിമാരായ മുമ്പിലത്തെ രണ്ടുപേരെയും അവരുടെ അമ്പതീതു ആളെയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാല്‍ എന്റെ പ്രാണനെ ആദരിക്കേണമേ എന്നു അപേക്ഷിച്ചു.
14ကောင်းကင်က မီးကျ၍ အခြားသော တပ်မှူး နှစ်ယောက်နှင့် သူတို့၌ ပါသောလူတရာကို လောင် သော်လည်း၊ ကျွန်တော်အသက်ကို နှမြောတော်မူပါဟု တောင်းပန်လေ၏။
15അപ്പോള്‍ യഹോവയുടെ ദൂതന്‍ ഏലീയാവോടുഇവനോടുകൂടെ പോക; അവനെ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അങ്ങനെ അവന്‍ എഴുന്നേറ്റു അവനോടുകൂടെ രാജാവിന്റെ അടുക്കല്‍ ചെന്നു.
15ထာဝရဘုရား၏ ကောင်းကင်တမန်ကလည်း၊ သူနှင့်အတူ ဆင်းသွားလော့။ သူ့ကို မကြောက်နှင့်ဟု ဧလိယအားဆိုသည်အတိုင်း၊ ဧလိယသည်ထ၍ ရှင်ဘုရင် ထံသို့ ရောက်လျှင်၊
16അവനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു അരുളപ്പാടു ചോദിപ്പാന്‍ യിസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാല്‍സെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ ദൂതന്മാരെ അയച്ചതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും.
16ထာဝရဘုရား မိန့်တော်မူသည်ကား၊ သင်သည် ဧကြုန်မြို့၏ ဘုရားဗလဇေဗုပ်၌ မေးမြန်းခြင်းငှါ အဘယ်ကြောင့် သံတမန်တို့ကိုစေလွှတ်သနည်း။ မေးမြန်းစရာဘို့ ဣသရေလပြည်၌ ဘုရားသခင်မရှိ သောကြောင့် ထိုသို့ပြုသလော။ သို့ဖြစ်၍ သင်သည် ယခုတက်သော သာလွန်ပေါ်က နောက်တဖန်မဆင်းရ။ စင်စစ်သေရ မည်ဟု မိန့်တော်မူကြောင်းကို ဆင့်ဆို၏။
17ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരം തന്നേ അവന്‍ മരിച്ചു പോയി; അവന്നു മകനില്ലായ്കകൊണ്ടു അവന്നു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടില്‍ രാജാവായി.
17ဧလိယ ဆင့်ဆိုသောထာဝရဘုရား၏ စကားတော်အတိုင်း ရှင်ဘုရင်သေ၍၊ သားတော်မရှိသော ကြောင့် ညီတော်ယောရံသည် ယုဒရှင်ဘုရင်ယောရှဖတ်သား ယဟောရံနန်းစံနှစ်နှစ်တွင် နန်းထိုင်လေ၏။
18അഹസ്യാവു ചെയ്ത മറ്റുള്ള വൃത്താന്തങ്ങള്‍ യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
18အာဇခိပြုမူသော အမှုအရာကြွင်းလေသမျှတို့သည်၊ ဣသရေလ ရာဇဝင်၌ ရေးထားလျက်ရှိ၏။