Malayalam

Myanmar

2 Kings

12

1യേഹൂവിന്റെ ഏഴാം ആണ്ടില്‍ യെഹോവാശ് വാഴ്ചതുടങ്ങി; അവന്‍ യെരൂശലേമില്‍ നാല്പതു സംവത്സരം വാണു. ബേര്‍-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേര്‍.
1ယေဟုနန်းစံ ခုနစ်နှစ်တွင် ယောရှသည် အသက်ခုနစ်နှစ်ရှိသော်၊ နန်းထိုင်၍ ယေရုရှလင်မြို့၌ အနှစ်လေးဆယ်စိုးစံ၏။ မယ်တော်ကား၊ ဗေရရှေဘမြို့သူ ဇိဗိအမည်ရှိ၏။
2യെഹോയാദാപുരോഹിതന്‍ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും അവന്‍ യഹോവേക്കു ഇഷ്ടമായുള്ളതു ചെയ്തു.
2ယဇ်ပုရောဟိတ်ယောယဒသွန်သင်သော ကာလပတ်လုံးယောရှသည် ထာဝရဘုရားရှေ့တော်၌ တရားသောအမှုကို ပြု၏။
3എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളില്‍ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
3သို့ရာတွင် မြင့်သောအရပ်တို့ကို မပယ်ရှားသော ကြောင့်၊ လူတို့သည် ထိုအရပ်တို့၌ ယဇ်ပူဇော်၍နံ့သာ ပေါင်းကို မီးရှို့ကြ၏။
4യെഹോവാശ് പുരോഹിതന്മാരോടുയഹോവയുടെ ആലയത്തില്‍ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന ദ്രവ്യമൊക്കെയും ഔരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തില്‍ ഔരോരുത്തന്‍ കൊണ്ടുവരുന്ന സ്വമേധാദാനമായ ദ്രവ്യമൊക്കെയും
4ယောရှမင်းကလည်း၊ ဗိမာန်တော်ထဲသို့ သွင်း သော အလှူဥစ္စာကို ရောင်း၍ရသောငွေ၊ စာရင်းဝင် သောသူတိုင်းကိုယ်အတွက်ပေးသောငွေ၊ ကိုယ်ဘိုးပြတ်၍ ရသောငွေ၊ အလိုလို လှူသောငွေရှိသမျှကို၊
5ഔരോ പുരോഹിതനും താന്താന്റെ പരിചയക്കാരോടു വാങ്ങി ആലയത്തിന്നു അറ്റകുറ്റം കാണുന്നേടത്തൊക്കെയും അറ്റകുറ്റം തീര്‍ക്കേണം എന്നു കല്പിച്ചു.
5ယဇ်ပုရောဟိတ်တို့သည် မိမိတို့အသိအကျွမ်း လှူသည်အတိုင်း ခံယူ၍၊ ဗိမာန်တော်ပြိုပျက်ရာရှိသမျှ တို့ကို ပြုပြင်ကြစေဟု ယဇ်ပုရောဟိတ်တို့အား မိန့်တော် မူ၏။
6എന്നാല്‍ യെഹോവാശ് രാജാവിന്റെ ഇരുപത്തിമൂന്നാം ആണ്ടില്‍ പുരോഹിതന്മാര്‍ ആലയത്തിന്റെ അറ്റകുറ്റം തീര്‍ത്തിട്ടില്ലായിരുന്നു.
6သို့သော်လည်း ယောရှမင်းကြီးနန်းစံနှစ်ဆယ် သုံးနှစ်တွင်၊ ယဇ်ပုရောဟိတ်တို့သည် ဗိမာန်တော်ပြိုပျက် ရာတို့ကို မပြုပြင်ကြသေး။
7ആകയാല്‍ യെഹോവാശ് രാജാവു യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോടുനിങ്ങള്‍ ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കാതിരിക്കുന്നതു എന്തു? ഇനി നിങ്ങള്‍ നിങ്ങളുടെ പരിചയക്കാരോടു ദ്രവ്യം വാങ്ങാതെ ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കേണ്ടതിന്നു അതു കൊടുപ്പിന്‍ എന്നു പറഞ്ഞു.
7ထိုအခါ ယောရှမင်းကြီးသည် ယဇ်ပုရောဟိတ် ယောယဒ နှင့်အခြားသော ယဇ်ပုရောဟိတ် တို့ကိုခေါ်၍၊ သင်တို့သည် ဗိမာန်တော်ပြိုပျက်ရာတို့ကို အဘယ်ကြောင့် မပြုပြင်ဘဲ နေကြသနည်း။ နောက်တဖန် အသိအကျွမ်းလှူသော ငွေကိုကိုယ်တိုင် မယူကြနှင့်။ ဗိမာန်တော်ပြိုပျက်ရာတို့ကို ပြုပြင်ဘို့ရာအပ်ကြလော့ဟု ဆိုသည်အတိုင်း၊
8അങ്ങനെ പുരോഹിതന്മാര്‍ തങ്ങള്‍ മേലാല്‍ ജനത്തോടു ദ്രവ്യം വാങ്ങാതിരിപ്പാനും ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കാതിരിപ്പാനും സമ്മതിച്ചു.
8ယဇ်ပုရောဟိတ်တို့သည် နောက်တဖန် လူများ လှူသောငွေကို မခံရ။ ဗိမာန်တော်ပြိုပျက်ရာကိုလည်း မပြုပြင်ရဟုဝန်ခံကြ၏။
9അപ്പോള്‍ യെഹോയാദാപുരോഹിതന്‍ ഒരു പെട്ടകം എടുത്തു അതിന്റെ മൂടിയില്‍ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന്നരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തു ഭാഗത്തു വെച്ചു; വാതില്‍ കാക്കുന്ന പുരോഹിതന്മാര്‍ യഹോവയുടെ ആലയത്തിലേക്കു വരുന്ന ദ്രവ്യം ഒക്കെയും അതില്‍ ഇടും.
9ယဇ်ပုရောဟိတ် ယောယဒသည် သေတ္တာကို ယူ၍အဖုံးကို ဖောက်ပြီးလျှင်၊ ဗိမာန်တော်အထဲသို့ ဝင်သောလမ်းလက်ျာဘက် ယဇ်ပလ္လင် နားမှာထားလေ ၏။ ဗိမာန်တော်သို့ဆောင်ခဲ့သော ငွေရှိသမျှကို တံခါး စောင့် ယဇ်ပုရောဟိတ်တို့သည် သေတ္တာထဲမှာထားကြ၏။
10പെട്ടകത്തില്‍ ദ്രവ്യം വളരെയായി എന്നു കാണുമ്പോള്‍ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതനും കൂടെച്ചെന്നു യഹോവയുടെ ആലയത്തില്‍ കണ്ട ദ്രവ്യം എണ്ണി സഞ്ചികളില്‍ കെട്ടും.
10ငွေများသည်ကိုသိမြင်လျှင်၊ ရှင်ဘုရင်၏ စာရေး တော်ကြီးနှင့် ယဇ်ပုရောဟိတ်မင်းသည် လာ၍ဗိမာန် တော်၌စုသောငွေကို ထုတ်ထားလျက် စာရင်းယူ၏။
11അവര്‍ ദ്രവ്യം യഹോവയുടെ ആലയത്തിന്റെ പണി നടത്തുന്ന വിചാരകന്മാരുടെ പക്കല്‍ തൂക്കിക്കൊടുക്കും; അവര്‍ അതു യഹോവയുടെ ആലയത്തില്‍ പണിചെയ്യുന്ന ആശാരിമാര്‍ക്കും ശില്പികള്‍ക്കും
11ထိုသို့ ချိန်ထားသော ငွေကို ဗိမာန်တော်အုပ် အမှုတော်စောင့်တို့၌အပ်၍၊ ဗိမာန်တော်၌ အလုပ်လုပ် သော လက်သမား၊
12കല്പണിക്കാര്‍ക്കും കല്ലുവെട്ടുകാര്‍ക്കും യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍പ്പാന്‍ വേണ്ടുന്ന മരവും ചെത്തിയ കല്ലും വാങ്ങുന്നതിന്നും ആലയത്തിന്റെ അറ്റകുറ്റം തീര്‍പ്പാന്‍ വേണ്ടുന്ന ചെലവൊക്കെയും കഴിക്കുന്നതിന്നും കൊടുക്കും.
12ပန်းရန်သမား၊ ကျောက်ဆစ်သမားတို့အတွက် ဗိမာန်တော် ပြိုပျက်ရာကို ပြုပြင်စရာကျောက်နှင့် သစ်သားကိုဝယ်၍ ကုန်သမျှသော အတွက်ပေးဝေကြ၏။
13യഹോവയുടെ ആലയത്തില്‍ പിരിഞ്ഞുകിട്ടിയ ദ്രവ്യംകൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം കാഹളം എന്നിങ്ങനെ പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവര്‍ യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കാതെ
13ဗိမာန်တော်အဘို့ငွေဖလား၊ မီးညှပ်၊ အင်တုံ၊ တံပိုး၊ ရွှေတန်ဆာ၊ ငွေတန်ဆာတို့ကို ထိုငွေနှင့်မလုပ် သေး။
14പണിചെയ്യുന്നവര്‍ക്കും മാത്രം അതു കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന്നു അറ്റകുറ്റം തീര്‍ക്കും.
14အလုပ်လုပ်သောသူတို့အားသာ ပေး၍၊ ဗိမာန်တော်ကို ပြုပြင်ကြ၏။
15എന്നാല്‍ പണിചെയ്യുന്നവര്‍ക്കും കൊടുക്കേണ്ടതിന്നു ദ്രവ്യം ഏറ്റുവാങ്ങിയവരോടു അവര്‍ കണകൂ ചോദിച്ചില്ല; വിശ്വാസത്തിന്മേല്‍ ആയിരുന്നു അവര്‍ പ്രവര്‍ത്തിച്ചുപോന്നതു.
15အလုပ်လုပ်သော သူတို့အား ပေးစေခြင်းငှါ၊ ငွေကို လက်ခံသော သူတို့သည် သစ္စာစောင့်သောသူ ဖြစ်သောကြောင့် စာရင်းမပေးကြ။
16അകൃത്യയാഗത്തിന്റെ ദ്രവ്യവും പാപയാഗത്തിന്റെ ദ്രവ്യവും യഹോവയുടെ ആലയത്തില്‍ കൊണ്ടുവന്നില്ല; അതു പുരോഹിതന്മാര്‍ക്കുംള്ളതായിരുന്നു.
16ဒုစရိုက်ငွေ၊ အပြစ်ငွေကိုမူကား၊ ဗိမာန်တော်သို့ မသွင်းဘဲ ယဇ်ပုရောဟိတ်တို့သည် ယူကြ၏။
17ആ കാലത്തു അരാംരാജാവായ ഹസായേല്‍ പുറപ്പെട്ടു ഗത്തിനെ യുദ്ധംചെയ്തു പിടിച്ചു; ഹസായേല്‍ യെരൂശലേമിന്റെ നേരെയും വരേണ്ടതിന്നു
17ထိုအခါ ရှုရိရှင်ဘုရင်ဟာဇေလသည် ဂါသမြို့ ကို စစ်ချီ၍ တိုက်ယူပြီးမှ၊ ယေရုရှလင်မြို့သို့ ချီအံ့သောငှါ အားထုတ်လေ၏။
18ദൃഷ്ടിവെച്ചാറെ യെഹൂദാരാജാവായ യെഹോവാശ് തന്റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവു എന്നീ യെഹൂദാരാജാക്കന്മാര്‍ നിവേദിച്ചിരുന്ന സകലനിവേദിതവസ്തുക്കളും താന്‍ നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നൊക്കെയും എടുത്തു അരാം രാജാവായ ഹസായേലിന്നു കൊടുത്തു; അങ്ങനെ അവന്‍ യെരൂശലേമിനെ വിട്ടുപോയി.
18ယုဒရှင်ဘုရင်ယောရှသည် ဘိုးတော်ဘေးတော် တည်းဟူသော ယုဒရှင်ဘုရင်ယောရှဖတ်၊ ယဟောရံ၊ အာခဇိလှူသမျှသော တန်ဆာနှင့် ကိုယ်တိုင်သန့်ရှင်း သမျှသော တန်ဆာများ၊ ဗိမာန်တော်ဘဏ္ဍာ၊ နန်းတော် ဘဏ္ဍာတွင် တွေ့သမျှသော ရွှေကိုယူ၍ ရှုရိရှင်ဘုရင် ဟာဇေလ ထံသို့ပေးလိုက်သောကြောင့်၊ ဟာဇေလသည် ယေရုရှလင်မြို့ကို ထား၍ သွား၏။
19യോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
19ယောရှပြုမူသောအမှုအရာ ကြွင်းလေသမျှ တို့သည် ယုဒရာဇဝင်၌ ရေးထားလျက်ရှိ၏။
20യോവാശിന്റെ ഭൃത്യന്മാര്‍ മത്സരിച്ചു കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിക്കലുള്ള മില്ലോഗൃഹത്തില്‍ വെച്ചു അവനെ കൊന്നു.
20ထိုမင်း၏ကျွန်ရှိမတ်သား ယောဇဗဒ်နှင့် ရှိမရိတ်သား ယဟောဇဗပ်တို့သည် ထ၍ သင်းဖွဲ့ပြီးလျှင်၊ သိလရွာသို့ သွားသောလမ်း၊ မိလ္လောစံနန်းတွင်ယောရှကို သေအောင်လုပ်ကြံ၍၊
21ശിമെയാത്തിന്റെ മകനായ യോസാഖാര്‍, ശോമേരിന്റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മരായിരുന്നു അവനെ വെട്ടിക്കൊന്നതു. ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അമസ്യാവു അവന്നു പകരം രാജാവായ്തീര്‍ന്നു.
21ဘိုးဘေးတို့နှင့်အတူ ဒါဝိဒ်မြို့၌ သင်္ဂြိုဟ်ကြ၏။ သားတော်အာ မဇိသည် ခမည်းတော်အရာ၌နန်းထိုင်၏။