1ഹിസ്കീയാരാജാവു അതു കേട്ടപ്പോള്‍ വസ്ത്രം കീറി രട്ടുടുത്തുകെണ്ടു യഹോവയുടെ ആലയത്തില്‍ ചെന്നു.
1ထိုစကားကို ဟေဇကိမင်းကြီးသည် ကြားလျှင်၊ မိမိအဝတ်ကို ဆုတ်၍ လျှော်တေအဝတ်ကိုခြုံလျက် ဗိမာန်တော်သို့သွားလေ၏။
2പിന്നെ അവന്‍ രാജധാനിവിചാരകനായ എല്യാക്കീമിനെയും രായസക്കാരനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കല്‍ അയച്ചു.
2လျှော်တေအဝတ်ကိုဝတ်လျက်ရှိသောနန်းတောအုပ် ဧလျာကိမ်၊ စာရေးတော်ကြီးရှေဗန၊ အသက်ကြီးသော ယဇ်ပုရောဟိတ်တို့ကို အာမုတ်သား ပရောဖက် ဟေရှာလထံသို့ စေလွှတ်လေ၏။
3അവര്‍ അവനോടു പറഞ്ഞതുഹിസ്കീയാവു ഇപ്രകാരം പറയുന്നുഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങള്‍ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല.
3ဟေဇကိမင်းမှာထားသော စကားဟူမူကား၊ ယနေ့သည် ဒုက္ခနေ့၊ ဆုံးမသောနေ့၊ ကဲ့ရဲ့ခြင်းကိုခံရသော နေ့ဖြစ်၏။ သားဘွားချိန်ရောက်၍ သားကို ဘွားနိုင် အောင် ခွန်အားမရှိ။
4ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ റബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂര്‍രാജാവു അയച്ചു പറയിക്കുന്ന വാക്കു ഒക്കെയും നിന്റെ ദൈവമായ യഹോവ പക്ഷെ കേള്‍ക്കും; നിന്റെ ദൈവമായ യഹോവ കേട്ട വാക്കിന്നു പ്രതികാരം ചെയ്യും; ആകയാല്‍ ഇനിയും ശേഷിച്ചിരിക്കുന്നവര്‍ക്കും വേണ്ടി പക്ഷവാദം കഴിക്കേണമേ.
4အသက်ရှင်တော်မူသော ဘုရားသခင်ကို ကဲ့ရဲ့ စေခြင်းငှါ အာရှုရိရှင်ဘုရင်စေလွှတ်သော မိမိကျွန်ရှဗ ရှာခစကားကို သင်၏ဘုရားသခင် ထာဝရဘုရား ကြားတော်မူပါစေသော။ သင်၏ဘုရားသခင် ထာဝရ ဘုရားသည် ကိုယ်တော်တိုင်ကြားသော စကားကို ချေတော်မူပါစေသော။ သင်သည်လည်းကျန်ကြွင်းသော လူတို့အဘို့ ဆုတောင်းပဌနာပြုပါဟု ပြောစေခြင်းငှါ၊
5ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാര്‍ യെശയ്യാവിന്റെ അടുക്കല്‍ വന്നപ്പോള്‍ യെശയ്യാവു അവരോടു പറഞ്ഞതു
5ဟေဇကိမင်းစေလွှတ်သော ကျွန်တို့သည် ဟေရှာယထံသို့ ရောက်လာကြ၏။
6നിങ്ങള്‍ നിങ്ങളുടെ യജമാനനോടു പറയേണ്ടതെന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅശ്ശൂര്‍രാജാവിന്റെ ഭൃത്യന്മാര്‍ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുകള്‍നിമിത്തം ഭയപ്പെടേണ്ടാ.
6ဟေရှာယကလည်း၊ ထာဝရဘုရား မိန့်တော်မူ သည်ကား၊ အာရှုရိရှင်ဘုရင်၏ ကျွန်တို့သည် ငါ့ကိုကဲ့ရဲ့ ၍၊ သင်သည်ကြားရသော စကားကြောင့် မကြောက် နှင့်။
7ഞാന്‍ അവന്നു ഒരു മനോവിഭ്രമം വരുത്തും; അവന്‍ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാന്‍ അവനെ അവന്റെ സ്വന്തദേശത്തുവെച്ചു വാള്‍കൊണ്ടു വീഴുമാറാക്കും.
7ထိုမင်း၌ အခြားသော စိတ်သဘောကို ငါသွင်း ပေးမည်။ သူသည် သိတင်းကြား၍ မိမိပြည်သို့ ပြန်သွား လိမ့်မည်။ ထိုပြည်၌ ထားဖြင့် ငါဆုံးစေမည်ဟူသော စကားတော်ကို သင်တို့၏ သခင်အား ပြန်ကြားကြလော့ ဟုပြောဆို၏။
8റബ്-ശാക്കേ മടങ്ങിച്ചെന്നു അശ്ശൂര്‍രാജാവു ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവന്‍ ലാഖീശ് വിട്ടു പോയി എന്നു അവന്‍ കേട്ടിരുന്നു.
8ထိုအခါ အာရှိုရိရှင်ဘုရင်သည် လာခိရှမြို့မှ ထွက်သွားကြောင်းကို ရာဗရှာခကြားလျှင် ပြန်သွား၍ လိဗနမြို့ကိုရှင်ဘုရင်တိုက်နေသည်ကို တွေ့လေ၏။
9കൂശ്രാജാവായ തിര്‍ഹാകൂ തന്റെ നേരെ യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ടു അവന്‍ പിന്നെയും ഹിസ്കീയാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു പറയിച്ചതെന്തെന്നാല്‍
9နောက်တဖန်ကုရှမင်းကြီး တိရက္ကသည် စစ်ချီ ၍လာပြီဟု သိတင်းကြားသောအခါ၊ ဟေဇကိမင်းထံသို့ တမန်တို့ကို စေလွှတ်ပြန်၍၊
10നിങ്ങള്‍ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടതുയെരൂശലേം അശ്ശൂര്‍ രാജാവിന്റെ കയ്യില്‍ ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുതു.
10သင်တို့သည် ယုဒမင်းကြီး ဟေဇကိကို ပြောရ သော စကားဟူမူကား၊ သင်ကိုးစားသော ဘုရားသခင်က၊ ယေရုရှလင်မြို့သည် အာရှုရိရှင်ဘုရင်လက်သို့ မရောက် ရဟူ၍ သင့်ကို မလှည့်စားစေနှင့်။
11അശ്ശൂര്‍രാജാക്കന്മാര്‍ സകലദേശങ്ങളോടും ചെയ്തതും അവേക്കു ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ ഒഴിഞ്ഞുപോകുമോ?
11အာရှုရိရှင်ဘုရင်တို့သည် ခပ်သိမ်းသော ပြည် တို့ကို လုပ်ကြံ၍ရှင်းရှင်းဖျက်ဆီးကြောင်းကို သင်သည် ကြားရပြီ။ ကိုယ်တိုင်လွတ်လိမ့်မည်လော။
12ഗോസാന്‍ , ഹാരാന്‍ , രേസെഫ്, തെലസ്സാരിലെ എദേന്യര്‍ എന്നിങ്ങനെ എന്റെ പിതാക്കന്മാര്‍ നശിപ്പിച്ചിരിക്കുന്ന ജാതികളുടെ ദേവന്മാര്‍ അവരെ വിടുവിച്ചിട്ടുണ്ടോ?
12ငါ့ဘိုးဘေးတို့သည် ဖျက်ဆီးသော အမျိုးသား၊ ဂေါဇန်အမျိုးသား၊ ခါရန်အမျိုးသား၊ ရေဇပ်အမျိုးသား၊ တေလသာမြို့၌ရှိသော ဧဒင်အမျိုးသားတို့ကို သူတို့၏ ဘုရားများတို့သည် ကယ်ယူကြပြီလော။
13ഹമാത്ത് രാജാവും അര്‍പ്പാദ് രാജാവും സെഫര്‍വ്വയീംപട്ടണം ഹേന ഇവ്വ എന്നവേക്കു രാജാവായിരുന്നവനും എവിടെ?
13ဟာမတ်မင်းကြီး၊ အာပဒ်မင်းကြီးနှင့် သေဖရ ဝိမ်မြို့၊ ဟေနမြို့၊ ဣဝါမြို့ကိုစိုးစံသော မင်းကြီးတို့သည် အဘယ်မှာရှိကြသနည်းဟု မှာလိုက်လေ၏။
14ഹിസ്കീയാവു ദൂതന്മാരുടെ കയ്യില്‍നിന്നു എഴുത്തു വാങ്ങിവായിച്ചുഹിസ്കീയാവു യഹോവയുടെ ആലയത്തില്‍ ചെന്നു യഹോവയുടെ സന്നിധിയില്‍ അതു വിടര്‍ത്തി.
14ထိုမှာစာကို ဟေဇကိမင်းသည် သံတမန် လက်မှခံယူ၍ ကြည့်ပြီးလျှင် ဗိမာန်တော်သို့သွား၍ ထာဝရဘုရားရှေ့တော်၌ ဖြန့်ထားလေ၏။
15ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാര്‍ത്ഥിച്ചുപറഞ്ഞതു എന്തെന്നാല്‍കെരൂബുകള്‍ക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
15ထိုအခါဟေဇကိမင်းသည် ထာဝရဘုရား ရှေ့တော်၌ လျှောက်ဆိုသည်ကား၊ ခေရုဗိမ်ပေါ်မှာ ထိုင်တော်မူသော ဣသရေလအမျိုး၏ ဘုရားသခင် ထာဝရဘုရား၊ ကိုယ်တော်သည် ဘုရားသခင်ဖြစ်တော် မူ၏။ ကိုယ်တော်တပါးတည်းသာလျှင် မြေကြီးပေါ်မှာ ရှိသမျှသော အတိုင်းတိုင်းအပြည်ပြည်တို့၏ ဘုရားသခင် ဖြစ်တော်မူ၏။ ကိုယ်တော်သည် ကောင်းကင်နှင့်မြေကြီး ကို ဖန်ဆင်းတော်မူ၏။
16യഹോവേ, ചെവിചായിച്ചു കേള്‍ക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ അയച്ചിരിക്കുന്ന സന്‍ ഹേരീബിന്റെ വാക്കു കേള്‍ക്കേണമേ.
16အိုထာဝရဘုရား၊ နားတော်ကို လှည့်၍ နား ထောင်တော်မူပါ။ အိုထာဝရဘုရား၊ မျက်စိတော်ကိုဖွင့်၍ ကြည့်ရှုတော်မူပါ။ သနာခရိပ်မင်းသည် အသက်ရှင်တော် မူသော ဘုရားသခင်ကို ကဲ့ရဲ့၍ပြောစေသော စကား အလုံးစုံတို့ကို မှတ်တော်မူပါ။
17യഹോവേ, അശ്ശൂര്‍ രാജാക്കന്മാര്‍ ആ ജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കിയതു സത്യം തന്നേ.
17အိုထာဝရဘုရား၊ အကယ်စင်စစ် အာရှုရိ ရှင်ဘုရင်တို့သည် အတိုင်းတိုင်းအပြည်ပြည်တို့ကို ဖျက်ဆီး၍၊
18അവരുടെ ദേവന്മാരെ അവര്‍ തീയിലിട്ടു ചുട്ടുകളഞ്ഞു; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാല്‍ അവര്‍ അവയെ നശിപ്പിച്ചുകളഞ്ഞു.
18သူတို့၏ဘုရားများကို မီးထဲသို့ချပစ်ကြပါပြီ။ ထိုဘုရားတို့သည် ဘုရားမဟုတ်၊ လူလက်ဖြင့်လုပ်သော သစ်သားနှင့် ကျောက်ဖြစ်သောကြောင့် ပျက်စီးခြင်းသို့ ရောက်ကြပါပြီ။
19ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യില്‍നിന്നു രക്ഷിക്കേണമേ.
19အိုအကျွန်ုပ်တို့ ဘုရားသခင်ထာဝရဘုရား၊ ကိုယ်တော် ထာဝရဘုရား တပါးသောဘုရားသခင် ဖြစ်တော်မူသည်ကို မြေကြီးပေါ်မှာရှိသမျှသော တိုင်းနိုင်ငံတို့သည် သိမည်အကြောင်း၊ အကျွန်ုပ်တို့ကို ထိုမင်းလက်မှ ယခုကယ်တော်မူပါ။ အကျွန်ုပ်တောင်းပန် ပါသည်ဟု ပဌနာပြုလေ၏။
20ആമോസിന്റെ മകനായ യെശയ്യാവു ഹിസ്കീയാവിന്റെ അടുക്കല്‍ പറഞ്ഞയച്ചതു എന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ അശ്ശൂര്‍രാജാവായ സന്‍ ഹേരീബിന്‍ നിമിത്തം എന്നോടു പ്രാര്‍ത്ഥിച്ചതു ഞാന്‍ കേട്ടു.
20ထိုအခါ အာမုတ်သားဟေရှာယသည် ဟေဇကိ မင်းထံသို့ စေလွှတ်၍၊ ဣသရေလအမျိုး၏ ဘုရားသခင် ထာဝရဘုရားမိန့်တော်မူသည်ကား၊ သင်သည်အာရှုရိ ရှင်ဘုရင် သနာခရိပ်အကြောင်းကြောင့် ငါ့ရှေ့မှာ ပြုသော ပဌနာစကားကို ငါကြားရပြီ။
21അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനമാവിതുസീയോന്‍ പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തല കുലുക്കുന്നു.
21ထိုမင်း၏အမှုမှာ ထာဝရဘုရား မိန့်တော်မူ သောစကားဟူမူကား၊ ဇိအုန်သတို့သမီးကညာသည် သင့်ကို မထီမဲ့မြင်ပြု၍ ပြက်ယယ်၏။ ယေရုရှလင် သတို့သမီးသည် သင့်နောက်၌ ခေါင်းညှိတ်၏။
22നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചതു? ആര്‍ക്കും വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയര്‍ത്തുകയും ചെയ്തതു? യിസ്രായേലിന്റെ പരിശുദ്ധന്നു വിരോധമായിട്ടു തന്നേയല്ലോ.
22သင်သည် အဘယ်သူကိုကဲ့ရဲ့ဆဲရေးသနည်း။ အဘယ်သူကို အော်ဟစ်၍ မျက်နှာထောင်လွှားသနည်း။ ဣသရေလအမျိုး၏ သန့်ရှင်းသောဘုရားကိုပင် ပြုပါ သည်တကား။
23നിന്റെ ദൂതന്മാര്‍ മുഖാന്തരം നീ കര്‍ത്താവിനെ നിന്ദിച്ചുഎന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാന്‍ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാന്‍ മുറിക്കും; അതിന്റെ അറ്റത്തെ പാര്‍പ്പിടംവരെയും ചെഴിപ്പുള്ള കാടുവരെയും ഞാന്‍ കടന്നുചെല്ലും.
23သင်သည် တမန်များအားဖြင့် ထာဝရဘုရားကို ကဲ့ရဲ့၍၊ ငါသည် ရထားများပြားသဖြင့် တောင်ထိပ်သို့ ၎င်း၊ လေဗနုန်တောင် အထွဋ်သို့၎င်း တက်လာပြီ။ အရပ် မြင့်သောအာရဇ်ပင်နှင့်အကောင်းဆုံးသော ထင်ရူးပင် တို့ကို ငါခုတ်လှဲပြီ။ အဝေးဆုံးသော ခိုလှုံရာအသီးများ သော တောထဲသို့ ငါဝင်ပြီ။
24ഞാന്‍ അന്യജലം കുഴിച്ചെടുത്തു കുടിക്കും. എന്റെ കാലടികളാല്‍ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും എന്നു പറഞ്ഞു.
24ငါသည် တွင်းတူး၍ မမြည်းဘူးသော ရေကို သောက်ရပြီ။ ငါ၏ ခြေဘဝါးအားဖြင့် အဲဂုတ္တုမြစ် လက်ကြားရေရှိသမျှကို ခန်းခြောက်စေပြီဟု သင်ဆိုမိပြီ တကား။
25ഞാന്‍ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി, പൂര്‍വ്വകാലത്തു തന്നേ അതിനെ നിര്‍മ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ ശൂന്യക്കൂമ്പാരങ്ങളാക്കുവാന്‍ ഞാന്‍ ഇപ്പോള്‍ സംഗതി വരുത്തിയിരിക്കുന്നു.
25ငါသည်အထက်ကဤအမှုကို စီရင်ကြောင်းနှင့် ရှေးကာလ၌ ပြုပြင်ကြောင်းကို သင်သည် မကြား သလော။ ယခုမှာလည်း သင်သည် ခိုင်ခံ့သော မြို့တို့ကို ဖျက်ဆီး၍၊ ကျောက်ပုံဖြစ်စေသောသူဖြစ်မည်အကြောင်း ငါစီရင်ခန့်ထားလေပြီ။
26അതുകൊണ്ടു അവയിലെ നിവാസികള്‍ ദുര്‍ബ്ബലന്മാരായി വിരണ്ടു അമ്പരന്നുപോയി; അവര്‍ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുമ്മുമ്പെ കരിഞ്ഞുപോയ ധാന്യവുംപോലെ ആയ്തീര്‍ന്നു.
26ထိုကြောင့်မြို့သားတို့သည် အားနည်းကြ၏။ မှိုင်တွေ၍ စိတ်ပျက်လျက်ရှိကြ၏။ တောမြက်ပင်နှင့် စိမ်းသော စပါးပင်ကဲ့သို့၎င်း၊ အိမ်မိုးပေါ်မှာ ပေါက်သော မြက်ပင်နှင့် မကြီးမှီညှိုးနွမ်းသော စပါးပင်ကဲ့သို့၎င်း ဖြစ်ကြ၏။
27എന്നാല്‍ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാന്‍ അറിയുന്നു.
27သင်၏နေထိုင်ခြင်း၊ ထွက်ဝင်ခြင်း၊ ငါ၌ အမျက် ဟုန်းခြင်းတို့ကို ငါသိ၏။
28എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും നിന്റെ അഹങ്കാരം എന്റെ ചെവിയില്‍ എത്തിയിരിക്കുന്നതുകൊണ്ടും ഞാന്‍ എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാണ്‍ നിന്റെ അധരങ്ങളിലും ഇട്ടു, നീ വന്ന വഴിക്കു നിന്നെ മടക്കിക്കൊണ്ടു പോകും.
28ငါ၌သင်၏အမျက်ဟုန်းခြင်း၊ စော်ကားခြင်းကို ငါကြားရသောကြောင့်၊ သင့်ကိုနှာရှုတ်တပ်၍ ဇက်ခွံ့ပြီးမှ၊ သင်လာသောလမ်းဖြင့် ပြန်စေမည်။
29എന്നാല്‍ ഇതു നിനക്കു അടയാളം ആകും; നിങ്ങള്‍ ഈ ആണ്ടില്‍ പടുവിത്തുവിളയുന്നതും രണ്ടാം ആണ്ടില്‍ താനേ കിളുര്‍ത്തു വിളയുന്നതും തിന്നും; മൂന്നാം ആണ്ടില്‍ നിങ്ങള്‍ വിതെച്ചു കൊയ്യുകയും മുന്തിരിത്തോട്ടം ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.
29သင်မှတ်ရသောနိမိတ်လက္ခဏာဟူမူကား၊ ယခု နှစ်တွင် အလိုလိုကြီးရင့်သော အသီးအနှံကို၎င်း၊ ဒုတိယ နှစ်တွင် ထိုအတူပေါက်သော အရာများကို၎င်း သင်တို့ သည် စားရမည်။ တတိယနှစ်တွင် မျိုးစေ့ကိုကြဲ၍ စပါးကို ရိတ်ကြလော့။ စပျစ်ဥယျာဉ်ကိုလည်းစိုက်၍ အသီးကို စားကြလော့။
30യെഹൂദാഗൃഹത്തില്‍ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായക്കും.
30ဘေးလွတ်၍ ကျန်ကြွင်းသော ယုဒအမျိုးသား တို့သည် တဖန် အောက်မှာအမြစ်စွဲ၍ အထက်မှာ အသီးသီးကြလိမ့်မည်။
31ഒരു ശേഷിപ്പു യെരൂശലേമില്‍നിന്നും ഒരു രക്ഷിതഗണം സീയോന്‍ പര്‍വ്വതത്തില്‍നിന്നും പുറപ്പെട്ടുവരും; യഹോവയുടെ തീക്ഷണത അതിനെ അനുഷ്ഠിക്കും.
31ကျန်ကြွင်းသောသူတို့သည် ယေရုရှလင်မြို့ထဲ က၎င်း၊ ဘေးလွတ်သောသူတို့သည် ဇိအုန်တောင်ပေါ် ၎င်း ပေါ်လာကြလိမ့်မည်။ ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရားသည် အလိုတော်အားကြီး၍ ထိုအမှုကို စီရင်တော်မူလိမ့်မည်။
32അതുകൊണ്ടു യഹോവ അശ്ശൂര്‍രാജാവിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവന്‍ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്കയില്ല. അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന്നു എതിരെ വാടകോരുകയുമില്ല.
32သို့ဖြစ်၍ ထာဝရဘုရားသည် အာရှုရိရှင်ဘုရင် ကို ရည်မှတ်၍ မိန့်တော်မူသည်ကား၊ သူသည် ဤမြို့သို့ မဝင်ရ။ မြို့ထဲသို့မြှားကိုမပစ်ရ။ မြို့ရှေ့မှာ ဒိုင်းလွှားကို မပြရ။ မြို့ပြင်မှာ မြေရိုးကို မဖို့ရ။
33അവന്‍ വന്ന വഴിക്കു തന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല.
33လာသောလမ်းဖြင့် ပြန်သွားရမည်။ ဤမြို့ထဲသို့ မဝင်ရ။
34എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാന്‍ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.
34ငါသည် ကိုယ်မျက်နှာကို၎င်း၊ ငါ့ကျွန် ဒါဝိဒ်၏ မျက်နှာကို၎င်း ထောက်၍ ဤမြို့ကို ကယ်တင်ခြင်းငှါ စောင့်မမည်ဟု ထာဝရဘုရား မိန့်တော်မူ၏။
35അന്നു രാത്രി യഹോവയുടെ ദൂതന്‍ പുറപ്പെട്ടു അശ്ശൂര്‍പാളയത്തില്‍ ഒരു ലക്ഷത്തെണ്പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോള്‍ അവര്‍ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.
35ထိုညဉ့်တွင် ထာဝရဘုရား၏ ကောင်းကင် တမန်သည် ထွက်၍ အာရှုရိတပ်တွင် လူတသိန်း ရှစ်သောင်းငါးထောင်တို့ကို ဒဏ်ခတ်လေ၏။ နံနက် စောစောထချိန် ရောက်သောအခါ၊ ထိုသူအပေါင်းတို့သည် အသေကောင်ဖြစ်ကြ၏။
36അങ്ങനെ അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയില്‍ പാര്‍ത്തു.
36အာရှုရိရှင်ဘုရင်သနာခရိပ်သည်လည်း ထို အရပ်မှ ထွက်၍ပြန် သွားပြီးလျှင် နိနေဝေမြို့၌ နေလေ၏။
37അവന്‍ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തില്‍ നമസ്കരിക്കുന്ന സമയത്തു അവന്റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അവനെ വാള്‍കൊണ്ടു കൊന്നിട്ടു അരാരാത്ത് ദേശത്തേക്കു ഔടിപ്പൊയ്ക്കളഞ്ഞു. അവന്റെ മകനായ ഏസെര്‍-ഹദ്ദോന്‍ അവന്നുപകരം രാജാവായ്തീര്‍ന്നു.
37နောက်တဖန်သူသည် မိမိဘုရားနိသရုတ်၏ ဗိမာန်၌ ကိုးကွယ်စဉ်တွင်၊ သားတော်အာဒြမ္မေလက်နှင့် ရှရေဇာသည်ခမည်းတော်ကို ထားနှင့် သတ်ပြီးလျှင်၊ အာရမနိပြည်သို့ ပြေးကြ၏။ သားတော် ဧသရ ဟဒ္ဒုန် သည်လည်း ခမည်းတော်အရာ၌ နန်းထိုင်၏။