Malayalam

Myanmar

2 Kings

23

1അനന്തരം രാജാവു ആളയച്ചു; അവര്‍ യെഹൂദയിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്റെ അടുക്കല്‍ കൂട്ടിവരുത്തി.
1ထိုအခါရှင်ဘုရင်သည် ယုဒပြည်သူ ယေရု ရှလင်မြို့သား အသက်ကြီးသူအပေါင်းတို့ကို ခေါ်၍၊
2രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേമിലെ സകലനിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനമൊക്കെയും യഹോവയുടെ ആലയത്തിലേക്കു ചെന്നു; യഹോവയുടെ ആലയത്തില്‍വെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവര്‍ കേള്‍ക്കെ അവന്‍ വായിച്ചു.
2ယုဒပြည်သူယေရုရှလင်မြို့သား၊ ယဇ်ပုရော ဟိတ်၊ ပရောဖက်၊ လူအကြီးအငယ်အပေါင်းတို့နှင့်တကွ ဗိမာန်တော်သို့တက်၍၊ ဗိမာန်တော်၌ တွေ့သော ပဋိညာဉ်ကျမ်းစာရှိသမျှကို သူတို့ရှေ့မှာ ဘတ်တော်မူ၏။
3രാജാവു തൂണിന്നരികെ നിന്നുംകൊണ്ടു താന്‍ യഹോവയെ അനുസരിച്ചുനടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന നിയമത്തിന്റെ വാക്യങ്ങള്‍ നിവര്‍ത്തിക്കയും ചെയ്യാമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമൊക്കെയും ഈ നിയമത്തില്‍ യോജിച്ചു.
3ရှင်ဘုရင်ကလည်း၊ ထာဝရဘုရားကို ဆည်းကပ် ပါမည်။ စီရင်ထုံးဖွဲ့ချက်ပညတ်တရားကို စိတ်နှလုံး အကြွင်းမဲ့စောင့်ရှောက်ပါမည်။ ဤကျမ်းစာ၌ပါသော ပဋိညာဉ်စကားအတိုင်း ကျင့်ပါမည်ဟု တိုင်နားမှာ ရပ်၍ အဓိဋ္ဌာန်ပြု၏။ လူအပေါင်းတို့သည်လည်း ထိုအဓိဋ္ဌာန်ကိုဝန်ခံကြ၏။
4രാജാവു മഹാപുരോഹിതനായ ഹില്‍ക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതില്‍ കാക്കുന്നവരോടും ബാലിന്നും അശേരെക്കും ആകാശത്തിലെ സര്‍വ്വസൈന്യത്തിന്നും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തില്‍നിന്നു പുറത്തു കൊണ്ടുപോകുവാന്‍ കല്പിച്ചു; യെരൂശലേമിന്നു പുറത്തു കിദ്രോന്‍ പ്രദേശത്തുവെച്ചു അവയെ ചുട്ടു, ചാരം ബേഥേലിലേക്കു കൊണ്ടുപോയി.
4နောက်တဖန်ယဇ်ပုရောဟိတ်မင်း ဟိလခိ၊ ဒုတိယယဇ် ပုရောဟိတ်များနှင့် တံခါးစောင့်များတို့သည် ဗာလဘုရား၊ အာရှရပင်၊ မိုဃ်းကောင်းကင် တန်ဆာအဘို့ လုပ်သမျှသော အသုံးအဆောင်တို့ကို ဗိမာန် တော်ထဲက ထုတ်မည်အကြောင်း ရှင်ဘုရင်စီရင်သဖြင့်၊ ယေရုရှလင် မြို့ပြင်၊ ကေဒြုန်တော၌ မီးရှို့၍ပြာကို ဗေသလမြို့သို့ ဆောင်သွားကြ၏။
5യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളില്‍ ധൂപം കാട്ടുവാന്‍ യെഹൂദാരാജാക്കന്മാര്‍ നിയമിച്ചിരുന്ന പൂജാഗിരികളെയും ബാലിന്നും സൂര്യന്നും ചന്ദ്രന്നും ഗ്രഹങ്ങള്‍ക്കും ആകാശത്തിലെ സര്‍വ്വസൈന്യത്തിന്നും ധൂപം കാട്ടിയവരെയും അവന്‍ നീക്കിക്കളഞ്ഞു.
5ယေရုရှလင်မြို့ပတ်လည် အစရှိသော ယုဒမြို့ ရွာ၌ မြင့်သော အရပ်တို့အပေါ်မှာ နံ့သာပေါင်းကို မီးရှို့ စေခြင်းငှါ၊ ယုဒရှင်ဘုရင် ခန့်ထားသော ယဇ်ပုရောဟိတ် တို့ကို၎င်း၊ ဗာလဘုရား၊ နေလရာသီစောင့် အစရှိသော မိုဃ်းကောင်းကင်တန်ဆာတို့အား နံ့သာပေါင်းကို မီးရှို့ သော သူတို့ကို၎င်း၊ သုတ်သင်ပယ်ရှင်းတော်မူ၏။
6അശേരാപ്രതിഷ്ഠയെയും അവന്‍ യഹോവയുടെ ആലയത്തില്‍നിന്നു യെരൂശലേമിന്നു പുറത്തു കിദ്രോന്‍ തോട്ടിങ്കലേക്കു കൊണ്ടുചെന്നു കിദ്രോന്‍ താഴ്വീതിയില്‍വെച്ചു ചുട്ടുപൊടിയാക്കി പൊടി സാമാന്യജനത്തിന്റെ ശവകൂഴികളിന്മേല്‍ ഇട്ടുകളഞ്ഞു.
6အာရှရပင်ကိုလည်း ဗိမာန်တော်ထဲကထုတ်၍ ယေရုရှလင်မြို့ပြင်၊ ကေဒြုန်ချောင်းသို့ ယူသွားသဖြင့်၊ ထိုချောင်းနားမှာ မီးရှို့ပြီးလျှင် ညက်ညက်ချေ၍၊ အမှုန့်ကို ဆင်းရဲသားသင်္ချိုင်းပေါ်မှာ ဖြန့်ဖြူးတော်မူ၏။
7സ്ത്രീകള്‍ അശേരെക്കു കൂടാരശീലകള്‍ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിങ്കലുള്ള പുരുഷമൈഥുനക്കാരുടെ വീടുകളെയും അവന്‍ ഇടിച്ചുകളഞ്ഞു.
7မိန်းမတို့သည် အာရှရပင်အဘို့ ကုလားကာကို ရက်ရာအရပ် ဗိမာန်တော်နားမှာ ယောက်ျားအလိုသို့ လိုက်တတ်သော မိန်းမလျှာတို့ နေရာအိမ်များကိုလည်း ဖျက်တော်မူ၏။
8അവന്‍ യെഹൂദാപട്ടണങ്ങളില്‍നിന്നു സകല പുരോഹിതന്മാരെയും വരുത്തി, ഗേബമുതല്‍ ബേര്‍-ശേബവരെ പുരോഹിതന്മാര്‍ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി, പട്ടണവാതില്‍പ്രവേശനത്തിങ്കല്‍ ഇടത്തുഭാഗത്തു നഗരാധിപതിയായ യോശുവയുടെ വാതില്‍ക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളെയും അവന്‍ ഇടിച്ചുകളഞ്ഞു.
8ယဇ်ပုရောဟိတ်အပေါင်းတို့ကို ယုဒမြို့ရွာတို့မှ မခေါ်ခဲ့၍၊ သူတို့သည် နံ့သာပေါင်းကိုမီးရှို့ရာမြင့်သော အရပ်များကို ဂေဗမြို့မှစ၍ ဗေရရှေဘမြို့တိုင်အောင် ညစ်ညှုးစေတော်မူ၏။ ယေရုရှလင်မြို့ဝန် ယောရှု၏ တံခါးဝလက်ဝဲဘက်နားမှာတည်သော မြို့တံခါး၏ ကုန်း တို့ကိုလည်း ဖြိုဖျက်တော်မူ၏။
9എന്നാല്‍ പൂജാഗിരിപുരോഹിതന്മാര്‍ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിങ്കല്‍ കയറിയില്ല; അവര്‍ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തില്‍ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളു.
9မြင့်သောအရပ်နှင့်ဆိုင်သော ယဇ်ပုရောဟိတ် တို့သည်၊ ယေရုရှလင်မြို့ဗိမာန်တော် ယဇ်ပလ္လင်နားသို့ မချဉ်းရဘဲ၊ အပေါင်းအဘော်တို့နှင့် တဆေးမဲ့မုန့်ကို စားရ သော အခွင့်သာရှိကြ၏။
10ആരും തന്റെ മകനെയോ മകളെയോ മോലെക്കിന്നു അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന്നു ബെന്‍ -ഹിന്നോംതാഴ്വരയിലെ ദഹനസ്ഥലവും അവന്‍ അശുദ്ധമാക്കി.
10အဘယ်သူမျှ မိမိသားသမီးကို မောလုတ်ဘုရား အား မီးဖြင့် မပူဇော်နိုင်မည်အကြောင်း၊ ဟိန္နုံသား၏ ချိုင့်၌ရှိသော တောဖက်အရပ်ကိုလည်း ညစ်ညှုးစေတော် မူ၏။
11യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിങ്കല്‍ വളപ്പിന്നകത്തുള്ള നാഥാന്‍ -മേലെക്‍ എന്ന ഷണ്ഡന്റെ അറെക്കരികെ യെഹൂദാരാജാക്കന്മാര്‍ സൂര്യന്നു പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങളെ അവന്‍ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു.
11ယုဒရှင်ဘုရင်တို့သည် နေကိုပူဇော်၍၊ ဗိမာန် တော်ဝင်းပြင် အရာရှိနာသမ္မေလက်အိမ်နား၊ ဝင်းတော် တံခါးဝ၌ထားသော မြင်းတို့ကိုလည်း ပယ်ရှား၍ နေရထားတို့ကိုလည်း မီးရှို့တော်မူ၏။
12യെഹൂദാരാജാക്കന്മാര്‍ ആഹാസിന്റെ മാളികയുടെ മേല്‍പുരയില്‍ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവു തകര്‍ത്തു അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോന്‍ തോട്ടില്‍ ഇട്ടുകളഞ്ഞു.
12ယုဒရှင်ဘုရင်တို့သည် အာဟပ်မင်းတိုက်တော် အထက်ဆင့် အပေါ်မှာတည်ထားသော ယဇ်ပလ္လင်တို့နှင့် မနာရှေမင်းသည် ဗိမာန်တော်တန်တိုင်းနှစ်ရပ်တွင် တည်ထားသော ပလ္လင်တို့ကို ရှင်ဘုရင်ဖြိုချ ချေဖျက်၍ အမှုန့်ကို ကေဒြုန်ချောင်းထဲသို့ ပစ်တော်မူ၏။
13യെരൂശലേമിന്നെതിരെ നാശപര്‍വ്വതത്തിന്റെ വലത്തു ഭാഗത്തു യിസ്രായേല്‍രാജാവായ ശലോമോന്‍ സീദോന്യരുടെ മ്ളേച്ഛബിംബമായ അസ്തോരെത്തിന്നും മോവാബ്യരുടെ മ്ളേച്ഛബിംബമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛബിംബമായ മില്‍ക്കോമിന്നും പണിതിരുന്ന പൂജാഗിരികളെയും രാജാവു അശുദ്ധമാക്കി.
13ဣသရေလရှင်ဘုရင်ရှောလမုန်သည် ယေရုရှလင်မြို့အရှေ့၊ ဖျက်ဆီးခြင်းတောင်လက်ျာဘက်၌ ရွံရှာဘွယ်သော ဇိဒုန်ဘုရားအာရှတရက်၊ ရွံရှာဘွယ် သော မောဘဘုရား ခေမုရှ၊ ရွံရှာဘွယ်သော အမ္မုန်ဘုရားမိလကုံအဘို့ တည်သော ကုန်းတို့ကို လည်း ရှင်ဘုရင် ညစ်ညှုးစေတော်မူ၏။
14അവന്‍ വിഗ്രഹസ്തംഭങ്ങളെ തകര്‍ത്തു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു, അവ നിന്നിരുന്ന സ്ഥലങ്ങളെ മനുഷ്യാസ്ഥികള്‍കൊണ്ടു നിറെച്ചു.
14ရုပ်တုဆင်းတုတို့ကို ချိုးဖဲ့၍ အာရှရပင်တို့ကို ခုတ်လှဲပြီးမှ၊ သူတို့တည်ရာအရပ်များကို လူသေအရိုးတို့ နှင့် ပြည့်စေတော်မူ၏။
15അത്രയുമല്ല, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാം ബേഥേലില്‍ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവന്‍ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവന്‍ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു.
15ဣသရေလအမျိုးကို ပြစ်မှားစေသော နေဗတ် ၏သား ယေရောဗောင်သည်၊ ဗေသလမြို့၌တည်သော ကုန်းနှင့် ယဇ်ပလ္လင်ကိုလည်း ဖြိုချ၍ မီးရှို့ပြီးမှ ညက် ညက်ခြေတော်မူ၏။ အာရှရပင်ကိုလည်း မီးရှို့တော်မူ၏။
16എന്നാല്‍ യോശീയാവു തിരിഞ്ഞു നോക്കിയപ്പോള്‍ അവിടെ മലയില്‍ ഉണ്ടായിരുന്ന കല്ലറകള്‍ കണ്ടിട്ടു ആളയച്ചു കല്ലറകളില്‍നിന്നു അസ്ഥികളെ എടുപ്പിച്ചു, ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷന്‍ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ യാഗപീഠത്തിന്മേല്‍ ഇട്ടു ചുട്ടു അതു അശുദ്ധമാക്കിക്കളഞ്ഞു.
16ယောရှိမင်းသည် လှည့်လည်၍ ကြည့်ရှုလျက်၊ ထိုတောင်ပေါ်မှာရှိသော သင်္ချိုင်းကို မြင်သောအခါ၊ လူကို စေလွှတ်၍ ထိုသင်္ချိုင်းထဲက လူသေအရိုးတို့ကို ထုတ်ပြီး လျှင်၊ ထိုအမှုကို အထက်ကဘော်ပြသော ဘုရားသခင် ၏လူ ဆင့်ဆိုသော ထာဝရဘုရား၏ စကားတော်အတိုင်း၊ အရိုးတို့ကို ယဇ်ပလ္လင်ပေါ်မှာ မီးရှို့၍ညစ်ညူးစေတော် မူ၏။
17ഞാന്‍ കാണുന്ന ആ ജ്ഞാപകസ്തംഭം എന്തു എന്നു അവന്‍ ചോദിച്ചു. അതിന്നു ആ പട്ടണക്കാര്‍ അവനോടുഅതു യെഹൂദയില്‍നിന്നു വരികയും നീ ചെയ്തിരിക്കുന്ന കാര്യങ്ങളെ ബേഥേലിലെ യാഗപീഠത്തെക്കുറിച്ചു മുന്നറിയിക്കയും ചെയ്ത ദൈവ പുരുഷന്റെ കല്ലറയാകുന്നു എന്നു പറഞ്ഞു.
17ယောရှိမင်းကလည်း၊ ငါမြင်သော ထိုမှတ် ကျောက်ကား အဘယ်သို့နည်းဟုမေးလျှင်၊ မြို့သားတို့က၊ ကိုယ်တော်သည် ဗေသလယဇ် ပလ္လင်၌ပြုတော်မူသော အမှုကို၊ ယုဒပြည်မှလာ၍ ဘော်ပြသော ဘုရားသခင်၏ လူသင်္ချိုင်းဖြစ်ပါသည်ဟု ပြန်လျှောက်ကြသော်၊
18അപ്പോള്‍ അവന്‍ അതു ഇരിക്കട്ടെ; അവന്റെ അസ്ഥികളെ ആരും അനക്കരുതു എന്നു കല്പിച്ചു. അങ്ങനെ അവര്‍ അവന്റെ അസ്ഥികളെയും ശമര്‍യ്യയില്‍നിന്നു വന്ന പ്രവാചകന്റെ അസ്ഥികളെയും വിട്ടേച്ചുപോയി.
18ရှင်ဘုရင်က၊ ရှိစေလော့။ ထိုသူ၏အရိုးတို့ကို အဘယ်သူမျှ မရွှေ့စေနှင့်ဟု မိန့်တော်မူသည်အတိုင်း သူ၏ အရိုးတို့နှင့် ရှမာရိမြို့မှ လာသောပရောဖက်အရိုး တို့ကို ရှိစေကြ၏။
19യഹോവയെ കോപിപ്പിക്കേണ്ടതിന്നു യിസ്രായേല്‍രാജാക്കന്മാര്‍ ശമര്‍യ്യാപട്ടണങ്ങളില്‍ ഉണ്ടാക്കിയിരുന്ന സകലപൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവു നീക്കിക്കളഞ്ഞു ബേഥേലില്‍ അവന്‍ ചെയ്തതുപോലെയൊക്കെയും അവയോടും ചെയ്തു.
19ဣသရေလရှင်ဘုရင်တို့သည် အမျက်တော်ကို နှိုးဆော်ခြင်းငှါ၊ ရှမာရိမြို့ရွာတို့၌ မြင့်သောအရပ်ပေါ်မှာ တည်လုပ်သောအိမ်ရှိသမျှတို့ကိုလည်း ယောရှိမင်းသည် ပယ်ရှား၍၊ ဗေသလမြို့၌ ပြုသမျှအတိုင်း ပြုတော်မူ၏။
20അവന്‍ അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയൊക്കെയും ബലിപീഠങ്ങളിന്മേല്‍ വെട്ടിക്കൊല്ലിക്കയും അവയുടെ മേല്‍ മനുഷ്യാസ്ഥികള്‍ ചുടുകയും ചെയ്തിട്ടു യെരൂശലേമിലകൂ മടങ്ങിപ്പോന്നു.
20မြင့်သော အရပ်နှင့် ဆိုင်သောယဇ်ပုရောဟိတ် အပေါင်းတို့ကိုလည်း ယဇ်ပလ္လင်ပေါ်မှာ ကွပ်မျက်၍၊ လူသေအရိုးတို့ကို မီးရှို့ပြီးမှ ယေရုရှလင်မြို့သို့ ပြန်တော် မူ၏။
21അനന്തരം രാജാവു സകലജനത്തോടുംഈ നിയമപുസ്കത്തില്‍ എഴുതിയിരിക്കുന്ന പ്രകാരം നിങ്ങളുടെ ദൈവമായ യഹോവേക്കു പെസഹ ആചരിപ്പിന്‍ എന്നു കല്പിച്ചു.
21တဖန်ရှင်ဘုရင်ကလည်း၊ ဤပဋိညာဉ်ကျမ်းစာ ၌လာသည်အတိုင်း၊ သင်တို့၏ဘုရားသခင်ထာဝရဘုရား အား ပသခါပွဲကို ဆောင်ကြလော့ဟု လူအပေါင်းတို့ကို မိန့်တော်မူ၏။
22യിസ്രായേലിന്നു ന്യായപാലനം ചെയ്തിരുന്ന ന്യായാധിപന്മാരുടെ കാലം മുതലക്കും യിസ്രായേല്‍രാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും കാലത്തും ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല.
22အကယ်၍ ဣသရေလအမျိုးကို အုပ်စိုးသော တရားသူကြီးလက် ထက်မှစ၍၊ ဣသရေလရှင်ဘုရင်နှင့် ယုဒရှင်ဘုရင်လက်ထက် ကာလပတ်လုံး၊ ထိုသို့သော ပသခါပွဲကို တခါမျှမဆောင်ကြ။
23യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടില്‍ യെരൂശലേമില്‍ യഹോവേക്കു ഈ പെസഹ ആചരിച്ചു.
23ယောရှိမင်းကြီးနန်းစံ ဆယ်ရှစ်နှစ်တွင် ထိုပွဲကို ယေရုရှလင်မြို့၌ ထာဝရဘုရားအား ဆောင်ကြသတည်း။
24ഹില്‍ക്കീയാപുരോഹിതന്‍ യഹോവയുടെ ആലയത്തില്‍ കണ്ടെത്തിയ പുസ്തകത്തില്‍ എഴുതിയിരുന്ന ന്യായപ്രാമണത്തിന്റെ വാക്യങ്ങളെ നിവര്‍ത്തിപ്പാന്‍ തക്കവണ്ണം യോശീയാവു വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും ഗൃഹബിംബങ്ങളെയും മറ്റുവിഗ്രഹങ്ങളെയും യെഹൂദാദേശത്തും യെരൂശലേമിലും കണ്ട സകലമ്ളേച്ഛതകളെയും അശേഷം നശിപ്പിച്ചുകളഞ്ഞു.
24ထိုမှတပါး၊ ဗိမာန်တော်၌ ယဇ်ပုရောဟိတ် ဟိလ ခိတွေ့သော ကျမ်းစာ၌ပါသော စကားအတိုင်း ကျင့်လို သောငှါ၊ ယောရှိမင်းသည် စုန်း၊ နတ်ဝင်၊ တေရပ် ရုပ်တုမှ စ၍ ရုပ်တုဆင်းတုများကို၎င်း၊ ယေရုရှလင်မြို့နှင့် ယုဒ ပြည်လုံးတွင် ရွံရှာဘွယ်သောအရာ တွေ့သမျှတို့ကို၎င်း၊ သုတ်သင် ပယ်ရှင်းတော်မူ၏။
25അവനെപ്പോലെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ മോശെയുടെ ന്യായപ്രമാണ പ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവു മുമ്പുണ്ടായിട്ടില്ല, പിമ്പു ഒരുത്തന്‍ എഴുന്നേറ്റിട്ടുമില്ല.
25မောရှေတရား၌ ပါသမျှကို ကျင့်သဖြင့်၊ စိတ် နှလုံး အကြွင်းမဲ့အစွမ်းသတ္တိရှိသမျှနှင့် ထာဝရဘုရား အထံတော်သို့ ပြောင်းလဲ၍၊ ယောရှိမင်းနှင့်တူသော ရှင်ဘုရင်တယောက်မျှ မဖြစ်စဖူး။ နောင်ကာလ၌လည်း မပေါ်မရှိ။
26എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകലകോപഹേതുക്കളും നിമിത്തം യെഹൂദയുടെ നേരെ ജ്വലിച്ച തന്റെ മഹാകോപത്തിന്റെ ഉഗ്രതയെ യഹോവ വിട്ടുമാറാതെ
26သို့ရာတွင် မနာရှေသည် ထာဝရဘုရား၏ အမျက်တော်ကို နှိုးဆော်ခြင်းငှါ၊ ပြစ်မှားသော အပြစ် ရှိသမျှတို့ကြောင့်၊ ယုဒအမျိုး၌ ပြင်းစွာ အမျက်ထွက်၍ စိတ်တော်မပြေ။
27ഞാന്‍ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദയെയും എന്റെ സന്നിധിയില്‍നിന്നു നീക്കുകയും ഞാന്‍ തിരഞ്ഞെടുത്ത ഈ യെരൂശലേം നഗരത്തെയും എന്റെ നാമം അവിടെ ഇരിക്കും എന്നു ഞാന്‍ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും എന്നു യഹോവ കല്പിച്ചു.
27ဣသရေလအမျိုးကို ငါ့မျက်မှောက်မှ ပယ်ရှား သကဲ့သို့ ယုဒအမျိုးကိုလည်း ငါပယ်ရှားမည်။ ငါရွေးချယ် သော ယေရုရှလင်မြို့ကို၎င်း၊ အကြင်ဗိမာန်၌ငါ့နာမကို ငါတည်စေမည်ဟု ငါဆိုသော ဗိမာန်ကို၎င်း၊ ငါစွန့်ပစ် မည်ဟု မိန့်တော်မူ၏။
28യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
28ယောရှိပြုမူသော အမှုအရာကြွင်းလေသမျှတို့ သည် ယုဒရာဇဝင်၌ ရေးထားလျက်ရှိ၏။
29അവന്റെ കാലത്തു മിസ്രയീംരാജാവായ ഫറവോന്‍ -നെഖോ അശ്ശൂര്‍രാജാവിന്റെ നേരെ ഫ്രാത്ത് നദിക്കു പുറപ്പെട്ടു; യോശീയാരാജാവു അവന്റെ നേരെ ചെന്നു; അവന്‍ അവനെ കണ്ടിട്ടു മെഗിദ്ദോവില്‍വെച്ചു കൊന്നുകളഞ്ഞു.
29ထိုမင်းလက်ထက်၌ အဲဂုတ္တု ဖာရောဘုရင် နေခေါသည် ဥဖရတ်မြစ်တိုင်အောင် အာရှုရိရှင်ဘုရင်ကို စစ်ချီ၍၊ ယောရှိမင်းကြီးသည် ဆီးတားခြင်းငှါ ထွက်ရာ တွင်၊ မေဂိဒ္ဒေါမြို့မှာ မင်းချင်းတွေ့သောအခါ၊ ယောရှိမင်း သည် အသက်ဆုံးလေ၏။
30അവന്റെ ഭൃത്യന്മാര്‍ മരിച്ചുപോയവനെ രഥത്തില്‍ കയറ്റി മെഗിദ്ദോവില്‍നിന്നു യെരൂശലേമിലേക്കു കൊണ്ടുവന്നു അവന്റെ സ്വന്തകല്ലറയില്‍ അടക്കം ചെയ്തു. പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടു വന്നു അഭിഷേകം കഴിപ്പിച്ചു അവന്റെ അപ്പന്നുപകരം രാജാവാക്കി.
30ကျွန်တို့သည် ရထားတော်ပေါ်မှာ တင်ပြီးလျှင်၊ မင်းကြီးသေစဉ်တွင် မေဂိဒ္ဒေါမြို့မှ ယေရုရှလင်မြို့သို့ ဆောင်သွား၍ သင်္ချိုင်းတော်၌ သင်္ဂြိုဟ်ကြ၏။ ပြည်သူ ပြည်သားတို့သည် ယောရှိသားယောခတ်ကို ယူ၍ဘိသတ် ပေးလျက် ခမည်းတော်အရာ၌ နန်းတင်ကြ၏။
31യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവന്‍ മൂന്നു മാസം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു ഹമൂതല്‍ എന്നു പേര്‍; അവള്‍ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകള്‍ ആയിരുന്നു.
31ယောခတ်သည် အသက်နှစ်ဆယ်သုံးနှစ်ရှိသော်၊ နန်းထိုင်၍ ယေရုရှလင်မြို့၌ သုံးလစိုးစံလေ၏။ မယ်တော်ကား၊ လိဗနမြို့သား ယေရမိ၏ သမီးဟာမုတာလ အမည်ရှိ၏။
32അവന്‍ തന്റെ പിതാക്കന്മാര്‍ ചെയ്തതുപോലെ ഒക്കെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
32ထိုမင်းသည် ဘိုးဘေးပြုသမျှအတိုင်း ထာဝရ ဘုရား ရှေ့တော်၌ ဒုစရိုက်ကိုပြု၏။
33അവന്‍ യെരൂശലേമില്‍ വാഴാതിരിക്കേണ്ടതിന്നു ഫറവോന്‍ -നെഖോ ഹമാത്ത് ദേശത്തിലെ രിബ്ളയില്‍വെച്ചു അവനെ ബന്ധിച്ചു, ദേശത്തിന്നു നൂറു താലന്തു വെള്ളിയും ഒരു താലന്തു പൊന്നും പിഴ കല്പിച്ചു.
33ဖာရောနေခေါသည် ထိုမင်းကို ယေရုရှလင် မြို့မှာ မင်းမပြုစေခြင်းငှါ ဟာမတ်ပြည်၊ ရိဗလမြို့မှာ အကျဉ်းထား၍၊ ယုဒပြည်၌ ငွေအခွက်တထောင်နှင့် ရွှေအခွက် တဆယ်ကိုအခွန် တောင်းလေ၏။
34ഫറവോന്‍ -നെഖോ യോശീയാവിന്റെ മകനായ എല്യാക്കീമിനെ അവന്റെ അപ്പനായ യോശീയാവിന്നു പകരം രാജാവാക്കി; അവന്റെ പേര്‍ യെഹോയാക്കീം എന്നു മാറ്റി; യെഹോവാഹാസിനെ അവന്‍ കൊണ്ടുപോയി; അവന്‍ മിസ്രയീമില്‍ ചെന്നു അവിടെവെച്ചു മരിച്ചുപോയി.
34ဖာရော နေခေါသည်လည်း၊ ယောရှိသား ဧလျာ ကိမ်ကို ခမည်းတော်အရာ၌ နန်းတင်၍ ယောယကိမ် အမည်သစ်ကိုပေး၏။ ယောခတ်ကို အဲဂုတ္တု ပြည်သို့ယူသွား၍ ထိုပြည်၌ ယောခတ်သည်သေ၏။
35ആ വെള്ളിയും പൊന്നും യെഹോയാക്കീം ഫറവോന്നു കൊടുത്തു; എന്നാല്‍ ഫറവോന്റെ കല്പനപ്രകാരം വെള്ളി കൊടുക്കേണ്ടതിന്നു അവന്‍ ദേശത്തു വരിയിട്ടു; അവന്‍ ദേശത്തെ ജനത്തില്‍ ഔരോരുത്തന്റെയും പേരില്‍ വരിയിട്ടതുപോലെ വെള്ളിയും പൊന്നും അവരവരോടു പിരിച്ചെടുത്തു ഫറവോന്‍ -നെഖോവിന്നു കൊടുത്തു.
35ယောယကိမ်သည်လည်း ဖာရောဘုရင် အမိန့် တော်အတိုင်း၊ တပြည်လုံးတွင် ရွှေငွေခွဲ၍ ဖာရောဘုရင် အား အခွန်ဆက်ရ၏။ ပြည်သူပြည်သား အသီးအသီး တို့ကို ရွှေငွေခွဲသည်အတိုင်း၊ ကျပ်တည်းစွာ တောင်း၍ ဖာရောနေခေါအား ဆက်လေ၏။
36യെഹോയാക്കീം വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു സെബീദാ എന്നു പേര്‍; അവള്‍ രൂമക്കാരനായ പെദായാവിന്റെ മകള്‍ ആയിരുന്നു.
36ယောယကိမ်သည် အသက်နှစ်ဆယ်ငါးနှစ် ရှိသော် နန်းထိုင်၍ ယေရုရှလင်မြို့၌ တဆယ်တနှစ် စိုးစံလေ၏။ မယ်တော်ကား၊ ရုမမြို့သား ပေဒဲယ၏သမီး ဇေဗုဒအမည်ရှိ၏။
37അവന്‍ തന്റെ പിതാക്കന്മാര്‍ ചെയ്തതുപോലെ ഒക്കെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
37ထိုမင်းသည် ဘိုးဘေးပြုသမျှအတိုင်း ထာဝရ ဘုရားရှေ့တော်၌ ဒုစရိုက်ကို ပြု၏။