1അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടില്‍ പത്താം മാസം പത്താം തിയ്യതി ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ തന്റെ സര്‍വ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയം ഇറങ്ങി; അതിന്നെതിരെ ചുറ്റും വാടകോരി.
1ဇေဒကိမင်းနန်းစံကိုးနှစ်၊ ဒသမလဆယ်ရက် နေ့တွင် ဗာဗုလုန်ရှင်ဘုရင် နေဗုခဒ်နေဇာသည် ဗိုလ်ခြေ အပေါင်းတို့နှင့်တကွ ယေရုရှလင်မြို့သို့ စစ်ချီသဖြင့်၊ မြို့ပတ်လည်၌တပ်ချ၍ မြေကတုပ်တို့ကို တူးလုပ်ပြီးမှ၊
2സിദെക്കീയാ രാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.
2ဇေဒကိမင်း နန်းစံတဆယ်တနှစ်တိုင်အောင် မြို့ကိုဝိုင်းထားလေ၏။
3നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തില്‍ ക്ഷാമം കലശലായി ദേശത്തെ ജനത്തിന്നു ആഹാരം ഇല്ലാതെപോയി.
3ထိုနှစ်စတုတ္ထလကိုးရက်နေ့တွင်၊ မြို့ထဲမှာ အလွန်အစာအာဟာရခေါင်းပါးသဖြင့်၊ မြို့သူမြို့သားတို့ သည် စားစရာမရှိသောအခါ၊
4അപ്പോള്‍ നഗരമതില്‍ ഒരിടം പൊളിച്ചു കല്‍ദയര്‍ നഗരം വളഞ്ഞിരിക്കെ പടയാളികള്‍ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകള്‍ക്കും മദ്ധ്യേയുള്ള പടിവാതില്‍വഴിയായി ഔടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയായി പുറപ്പെട്ടുപോയി.
4ခါလဒဲ လူတို့သည်မြို့ရိုးကို ဖြိုဖောက်၍ မြို့ကို လည်း ဝိုင်းနေသောကြောင့်၊ မြို့သားစစ်သူရဲအပေါင်းတို့ သည် ညဉ့်အခါ ပြေး၍မြို့ရိုးနှစ်ထပ်စပ်ကြား ဥယျာဉ် တော်နားတံခါးဝဖြင့် ထွက်ပြီးမှ လွင်ပြင်သို့ သွားကြ၏။
5എന്നാല്‍ കല്‍ദയരുടെ സൈന്യം രാജാവിനെ പിന്തുടര്‍ന്നു യെരീഹോസമഭൂമിയില്‍വെച്ചു അവനോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിന്നിപ്പോയി.
5ခါလဒဲစစ်သူရဲတို့သည် ရှင်ဘုရင်ကို လိုက်၍ ယေရိခေါလွင်ပြင်၌ မှီသဖြင့်၊ ဇေဒကိမင်း၏ စစ်သူရဲ အပေါင်းတို့သည် လွင့်ပြေးကြ၏။
6അവര്‍ രാജാവിനെ പിടിച്ചു രിബ്ളയില്‍ ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടു ചെന്നു; അവര്‍ അവന്നു വിധി കല്പിച്ചു.
6ရန်သူတို့သည် ရှင်ဘုရင်ကိုဘမ်းဆီး၍ ဗာဗုလုန် ရှင်ဘုရင်ရှိရာ ရိဗလမြို့သို့ ဆောင်သွားကြ၏။ ဗာဗုလုန် ရှင်ဘုရင်သည် ဇေဒကိမင်း၏အမှုကို စစ်ကြောစီရင်သည် အတိုင်း၊
7അവര്‍ സിദെക്കീയാവിന്റെ പുത്രന്മാരെ അവന്‍ കാണ്‍കെ കൊന്നു; സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചിട്ടു രണ്ടു ചങ്ങലകൊണ്ടു അവനെ ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോയി.
7ဇေဒကိမင်း၏ သားတို့ကို အဘမျက်မှောက်၌ သတ်ကြ၏။ ဇေဒကိမျက်စိကိုလည်း ဖောက်ပြီးမှ၊ သူကိုကြေးဝါးကြိုးနှင့်ချည်နှောင်၍ ဗာဗုလုန်မြို့သို့ ယူသွား ကြ၏။
8അഞ്ചാം മാസം ഏഴാം തിയ്യതി, നെബൂഖദ് നേസര്‍ രാജാവെന്ന ബാബേല്‍രാജാവിന്റെ പത്തൊമ്പതാം ആണ്ടില്‍ തന്നേ, ബാബേല്‍രാജാവിന്റെ ഭൃത്യനായി അകമ്പടി നായകനായ നെബൂസരദാന്‍ യെരൂശലേമില്‍വന്നു.
8ဗာဗုလုန်ရှင်ဘုရင် နေဗုခဒ်နေဇာနန်းစံ ဆယ် ကိုးနှစ်၊ ပဥ္စမလ ခုနစ်ရက်နေ့တွင်၊ အမှုတော်ထမ်း ကိုယ်ရံတော်မှူးနေဗုဇာရဒန်သည် ယေရုရှလင်မြို့သို့ လာ၍၊
9അവന്‍ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ എല്ലാവീടുകളും പ്രധാനഭവനങ്ങളൊക്കെയും അവന്‍ തീ വെച്ചു ചുട്ടുകളഞ്ഞു.
9ဗိမာန်တော်၊ နန်းတော်၊ မင်းအိမ်၊ ဆင်းရဲသား အိမ်ရှိသမျှတို့ကို မီးရှို့လေ၏။
10അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്‍ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു.
10ကိုယ်ရံတော်မှူး၌ပါသော ခါလဒဲစစ်သူရဲ အပေါင်းတို့သည် ယေရုရှလင်မြို့ရိုးရှိသမျှတို့ကို ဖြိုဖျက် ကြ၏။
11നഗരത്തില്‍ ശേഷിച്ചിരുന്ന ജനത്തെയും ബാബേല്‍രാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തില്‍ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാന്‍ കൊണ്ടുപോയി.
11ထိုအခါကိုယ်ရံတော်မှူး နေဗုဇာရဒန်သည် မြို့ထဲမှာ ကျန်ကြွင်းသောသူ၊ ဗာဗုလုန်ရှင်ဘုရင်ဘက်သို့ ကူးသွားနှင့်သောသူ၊ ကြွင်းသမျှသောသူတို့ကို သိမ်းသွား လေ၏။
12എന്നാല്‍ അകമ്പടിനായകന്‍ ദേശത്തെ എളിയവരില്‍ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചു പോയി.
12သို့ရာတွင် စပျစ်ဥယျာဉ်ကိုပြုစု၍ လယ်လုပ် စေခြင်းငှါ၊ ဆင်းရဲသားအချို့တို့ကိုထားခဲ့လေ၏။
13യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്‍ദയര്‍ ഉടെച്ചുകളഞ്ഞു അവയുടെ താമ്രം ബാബേലിലേക്കു കൊണ്ടുപോയി.
13ဗိမာန်တော်၌ ကြေးဝါတိုင်တို့ကို၎င်း၊ ကြေးဝါ ရေကန်ကို၎င်း၊ ရေချိုးအင်တုံအခြေအမြစ်တို့ကို၎င်း၊ ခါလဒဲလူတို့သည် ချိုးဖဲ့၍၊ ကြေးဝါရှိသမျှကို ဗာဗုလုန်မြို့သို့ ယူသွား ကြ၏။
14കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷെക്കുള്ള താമ്രോപകരണങ്ങളൊക്കെയും അവര്‍ എടുത്തു കൊണ്ടുപോയി.
14အိုးကင်း၊ တူးရွင်းပြား၊ မီးညှပ်၊ ဇွန်းမှစ၍ အမှုတော်ထမ်းစရာ ကြေးဝါတန်ဆာရှိသမျှ တို့ကိုလည်း ယူသွားကြ၏။
15തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയുംകൊണ്ടുള്ളതൊക്കെയും അകമ്പടിനായകന്‍ കൊണ്ടുപോയി.
15ရွှေတန်ဆာ၊ ငွေတန်ဆာတည်းဟူသော လင်ပန်း၊ အိုးအစရှိသော တန်ဆာများကို ရွှေဖြစ်စေ၊ ငွေဖြစ်စေ၊ ကိုယ်ရံတော်မှူးသည် ယူသွားလေ၏။
16ശലോമോന്‍ യഹോവയുടെ ആലയത്തിന്നുവേണ്ടി ഉണ്ടാക്കിയ രണ്ടു സ്തംഭം, ഒരു കടല്‍, പീഠങ്ങള്‍ എന്നിങ്ങനെയുള്ള സകലഉപകരങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.
16ဗိမာန်တော်၌ ရှောလမုန်မင်းလုပ်သော တိုင်နှစ် တိုင်၊ ရေကန်တခု၊ အခြေအမြစ်များ၌ပါသော ကြေးဝါ သည် အချိန်အားဖြင့် အတိုင်းမသိ များ၏။
17ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ടു മുഴം; അതിന്മേലുള്ള പോതിക താമ്രംകൊണ്ടു ആയിരുന്നു; പോതികയുടെ ഉയരം മൂന്നു മുഴം; പോതികയുടെ ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രംകൊണ്ടായിരുന്നു; ഇതുപോലെ മറ്റെ സ്തംഭത്തിന്നും വലപ്പണിയും മറ്റും ഉണ്ടായിരുന്നു.
17တိုင်အမြင့်ကားတဆယ်ရှစ်တောင်ရှိ၏။ ကြေးဝါ တိုင်ထိပ်လည်း ရှိ၏။ တိုင်ထိပ်အမြင့်ကား သုံးတောင်ရှိ၍၊ ထိပ်ပတ်လည်း ကြေးဝါကွန် ရွက်၊ ကြေးဝါသလဲသီးတို့နှင့် ပြည့်စုံ၏။ အခြားသောတိုင်သည်လည်း ထိုအတူဖြစ်၍ ကွန်ရွက်နှင့် ပြည့်စုံ၏။
18അകമ്പടിനായകന്‍ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു ഉമ്മരപ്പടിക്കാവല്‍ക്കാരെയും പിടിച്ചു കൊണ്ടു പോയി.
18ကိုယ်ရံတော်မှူးသည် ယဇ်ပုရောဟိတ်မင်း စရာယ၊ ဒုတိယယဇ်ပုရောဟိတ်ဇေဖနိ၊ ဗိမာန်တော် တံခါးမှူး သုံးယောက်တို့ကို ဘမ်းဆီးလေ၏။
19നഗരത്തില്‍ നിന്നു അവന്‍ യോദ്ധാക്കളുടെ മേല്‍വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തില്‍വെച്ചു കണ്ടെത്തിയ രാജപരിചാരകന്മാരില്‍ അഞ്ചുപേരെയും ദേശത്തെ ജനത്തെ പടെക്കു സ്വരൂപിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തില്‍ കണ്ട ദേശത്തെ ജനത്തില്‍ അറുപതുപേരെയും പിടിച്ചു കൊണ്ടുപോയി.
19စစ်သူရဲတို့ကိုအုပ်သော ဗိုလ်တယောက်၊ မြို့ထဲ ၌တွေ့မိသော တိုင်ပင်မှူးမတ်ငါးယောက်၊ ပြည်သူ ပြည်သားများကို နှိုးဆော်သော တပ်စာရေးကြီး တယောက်၊ မြို့ထဲ၌တွေ့မိသော ပြည်သားခြောက်ဆယ်တို့ ကိုမြို့ထဲကခေါ်သွား၍၊
20ഇവരെ അകമ്പടിനായകനായ നെബൂസരദാന്‍ പിടിച്ചു രിബ്ളയില്‍ ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടുചെന്നു.
20ဗာဗုလုန်ရှင်ဘုရင်ရှိရာ ရိဗလမြို့သို့ဆောင်ခဲ့ ပြီးလျှင်၊
21ബാബേല്‍രാജാവു ഹാമത്ത് ദേശത്തിലെ രിബ്ളയില്‍വെച്ചു അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടുപോകേണ്ടിവന്നു.
21ဗာဗုလုန်ရှင်ဘုရင်သည် ဟာမတ်ပြည်ရိဗလမြို့ ၌ ထိုသူတု့ကို ဒဏ်ပေး၍ ကွပ်မျက်လေ၏။ ထိုသို့ ယုဒအမျိုးသည် မိမိပြည်မှ သိမ်းသွားခြင်းကို ခံရ သတည်း။
22ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ യെഹൂദാദേശത്തു ശേഷിപ്പിച്ചുവെച്ച ജനത്തിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ അധിപതിയാക്കി.
22ဗာဗုလုန်ရှင်ဘုရင် နေဗုခဒ်နေဇာ၏ အခွင့်နှင့် ယုဒပြည်၌ ကျန်ကြွင်းသေးသော လူတို့ကို အုပ်ရသော မင်းအရာ၌၊ ရှာဖန်၏သားဖြစ်သော အဟိကံ၏သား ဂေဒလိကို ခန့်ထားတော်မူ၏။
23ബാബേല്‍രാജാവു ഗെദല്യാവെ അധിപതിയാക്കി എന്നു നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍, കാരേഹിന്റെ മകന്‍ യോഹാനാന്‍ , നെതോഫാത്യനായ തന്‍ ഹൂമെത്തിന്റെ മകന്‍ സെരായ്യാവു, മാഖാത്യന്റെ മകന്‍ യാസന്യാവു എന്നിങ്ങനെ സകലസേനാപതികളും അവരുടെ ആളുകളും കേട്ടപ്പോള്‍ അവര്‍ മിസ്പെയില്‍ ഗെദല്യാവിന്റെ അടുക്കല്‍ വന്നു.
23ဗာဗုလုန်ရှင်ဘုရင်သည် ဂေဒလိကို ပြည်အုပ် အရာ၌ခန့်ထားကြောင်းကို တပ်မှူးတို့နှင့် စစ်သူရဲများ တို့သည် ကြားသိသောအခါ၊ နာသနိသားဣရှမေလ၊ ကာရာသားယောဟနန်၊ နေတောဖတ်အမျိုး၊ တာနုမက် သားစရာယ၊ မာခလိအမျိုးသားယေဇနိတို့သည် မိမိ လူများနှင့်တကွ၊ ဂေဒလိရှိရာမိဇပါမြို့သို့လာ၍၊
24ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു അവരോടുനിങ്ങള്‍ കല്‍ദയരുടെ ദാസന്മാര്‍നിമിത്തം ഭയപ്പെടരുതു; ദേശത്തു പാര്‍ത്തു ബാബേല്‍ രാജാവിനെ സേവിപ്പിന്‍ ; അതു നിങ്ങള്‍ക്കു നന്മയായിരിക്കും.
24ဂေဒလိက၊ ခါလဒဲမင်းအမှုကို ဆောင်ရွက်ရ မည်အခွင့်ကို မစိုးရမ်ကြနှင့်။ ဤပြည်၌နေကြလော့။ ဗာဗုလုန်ရှင်ဘုရင်၏အမှုကို ဆောင်ရွက်ကြလော့။ သို့ပြုလျှင် ချမ်းသာရကြလိမ့်မည်ဟူ၍ ထိုသူတို့အား ကျိန်ဆိုလေ၏။
25എന്നാല്‍ ഏഴാം മാസത്തില്‍ രാജവംശക്കാരനായ എലീശയുടെ മകനായ നെഥന്യാവിന്റെ മകനായ യിശ്മായേല്‍ പത്തു ആളുമായി വന്നു ഗെദല്യാവെയും അവനോടുകൂടെ മിസ്പെയില്‍ ഉണ്ടായിരുന്ന യെഹൂദ്യരെയും കല്‍ദയരെയും വെട്ടിക്കൊന്നു.
25သတ္တမလတွင်၊ ဆွေတော်မျိုးတော် ဧလိရှမာ သားသနိ၏ သားဣရှမေလသည် လူတကျိပ်နှင့်တကွ လာ၍ ဂေဒလိကို၎င်း၊ မိဇပါမြို့ ၌ ဂေဒလိထံမှာရှိသော ယုဒလူတို့နှင့် ခါလဒဲလူတို့ကို၎င်း သေအောင် လုပ်ကြံ လေ၏။
26അപ്പോള്‍ ആബാലവൃദ്ധം ജനമൊക്കെയും സേനാപതിമാരും കല്‍ദയരെ ഭയപ്പെടുകയാല്‍ എഴുന്നേറ്റു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.
26ထိုအခါ တပ်မှူးများနှင့် ပြည်သူပြည်သား အကြီးအငယ်အပေါင်းတို့သည် ခါလဒဲလူတို့ကို ကြောက် သောကြောင့် ထ၍ အဲဂုတ္တုပြည်သို့ သွားကြ၏။
27യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ടില്‍ പന്ത്രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ബാബേല്‍ രാജാവായ എവീല്‍-മെരോദക്‍ താന്‍ രാജാവായ ആണ്ടില്‍ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തില്‍നിന്നു വിടുവിച്ചു
27ယုဒရှင်ဘုရင် ယေခေါနိသည် အချုပ်ခံရသော သက္ကရာဇ်သုံးဆယ်ခုနစ်နှစ်၊ ဒွါဒသမလနှစ်ဆယ် ခုနစ် ရက်နေ့တွင်၊ ဗာဗုလုန်ရှင်ဘုရင် ဧဝိလမေရော ဒက်နန်းစံ စက၊ ယုဒရှင်ဘုရင်ယေခေါနိကို ထောင်ထဲက နှုတ်၍ ချမ်းသာပေးလေ၏။
28അവനോടു ആദരവായി സംസാരിച്ചു അവന്റെ ആസനത്തെ തന്നോടുകൂടെ ബാബേലില്‍ ഉണ്ടായിരുന്ന രാജാക്കന്മാരുടെ ആസനങ്ങള്‍ക്കു മേലായി വെച്ചു;
28ကောင်းမွန်စွာ နှုတ်ဆက်၍ သူ၏ပလ္လင်ကို ဗာဗုလုန်မြို့မှာ အထံတော်၌ ရှိသောမင်း ကြီးများထိုင်ရာ ပလ္လင်တို့ထက် ချီးမြှင့်လေ၏။
29അവന്റെ കാരാഗൃഹവസ്ത്രം മാറ്റി; അവന്‍ ജീവപര്യന്തം നിത്യം അവന്റെ സന്നിധിയില്‍ ഭക്ഷണം കഴിച്ചു പോന്നു.
29ယေခေါနိမင်းသည် ထောင်ထဲမှာ ဝတ်သော အဝတ်ကို လဲ၍၊ အသက်ရှည်သမျှကာလပတ်လုံး အစဉ်မပြတ်အထံတော်၌ စားသောက်ရ၏။
30അവന്റെ അഹോവൃത്തിയോ, രാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസംപ്രതിയുള്ള ഔഹരി കൊടുത്തുപോന്നു.
30အသက်ရှည်သမျှနေ့ရက် အစဉ်မပြတ်သူ စားစရာဘို့ ဗာဗုလုန်ရှင်ဘုရင် ပေးသနားတော်မူ၏။