1യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ആണ്ടില്‍ ആഹാബിന്റെ മകനായ യെഹോരാം ശമര്‍യ്യയില്‍ യിസ്രായേലിന്നു രാജാവായി; അവന്‍ പന്ത്രണ്ടു സംവത്സരം വാണു.
1ယုဒရှင်ဘုရင်ယောရှဖတ်နန်းစံဆယ်ရှစ်နှစ် တွင်၊ အာဟပ်သား ယောရံသည်ရှမာရိမြို့၌ မင်းပြု၍ ဣသရေလနိုင်ငံကို စိုးစံ၏။
2അവന്‍ യഹോവേക്കു അനിഷ്ടമായതു ചെയ്തു; തന്റെ അപ്പനെയും അമ്മയേയും പോലെ അല്ലതാനും; തന്റെ അപ്പന്‍ ഉണ്ടാക്കിയ ബാല്‍വിഗ്രഹം അവന്‍ നീക്കിക്കളഞ്ഞു.
2ထိုမင်းသည် ထာဝရဘုရားရှေ့တော်၌ ဒုစရိုက် ကို ပြု၏။ သို့ရာတွင် မိဘကဲ့သို့မပြု။ ခမည်းတော်လုပ် သော ဗာလရုပ်တုကို ပယ်ရှား၏။
3എന്നാലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ അവന്‍ വിട്ടുമാറാതെ മുറുകെ പിടിച്ചു.
3သို့သော်လည်း ဣသရေလအမျိုးကို ပြစ်မှားစေ သော နေဗတ်၏သား ယေရောဗောင်ပြုသော ဒုစရိုက် အပြစ်ကို မရှောင်မှီဝဲ၏။
4മോവാബ് രാജാവായ മേശെക്കു അനവധി ആടുണ്ടായിരുന്നു; അവന്‍ യിസ്രായേല്‍രാജാവിന്നു ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു.
4မောဘမင်းကြီး မေရှာသည် သိုးထိန်းကြီး ဖြစ်၍၊ ဣသရေလရှင်ဘုရင်အား သိုးသငယ်တသိန်းနှင့် အမွေး ပါသော သိုးထီးတသိန်းကို ဆက်ရ၏။
5എന്നാല്‍ ആഹാബ് മരിച്ചശേഷം മോവാബ് രാജാവു യിസ്രായേല്‍രാജാവിനോടു മത്സരിച്ചു.
5အာဟပ်သေသောအခါ၊ မောဘမင်းကြီးသည် ဣသရေလရှင်ဘုရင်ကို ပုန်ကန်လေ၏။
6ആ കാലത്തു യെഹോരാം രാജാവു ശമര്‍യ്യയില്‍നിന്നു പുറപ്പെട്ടു യിസ്രായേലിനെ ഒക്കെയും എണ്ണിനോക്കി.
6ထိုအခါ ယောရံမင်းကြီးသည် ရှမာရိမြို့ထဲက ထွက်၍ ဣသရေလအမျိုးသားအပေါင်းတို့ကို စာရင်း ယူ၏။
7പിന്നെ അവന്‍ മോവാബ്രാജാവു എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോടു യുദ്ധത്തിന്നു നീ കൂടെ പോരുമോ എന്നു യെഹൂദാരാജാവായ യെഹോശാഫാത്തിനോടു ആളയച്ചു ചോദിപ്പിച്ചു. അതിന്നു അവന്‍ ഞാന്‍ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.
7ယုဒရှင်ဘုရင် ယောရှဖတ်ထံသို့ လူကိုစေလွှတ် ၍၊ မောဘမင်း ကြီးသည် ငါ့ကိုပုန်ကန်ပြီ။ မောဘပြည်ကို စစ်တိုက်ခြင်းငှါ ငါနှင့်အတူ လိုက်မည်လောဟု မေးလျှင်၊ ယောရှဖတ်က ငါလိုက်မည်။ ငါသည် မင်းကြီး ကဲ့သို့ ဖြစ်၏။ ငါ့လူတို့သည် မင်းကြီး၏ လူကဲ့သို့၎င်း၊ ငါ့မြင်းတို့သည် မင်းကြီး၏ မြင်းကဲ့သို့၎င်း ဖြစ်ကြသည်ဟု ပြန်ပြော၏။
8നാം ഏതു വഴിയായി പോകേണം എന്നു അവന്‍ ചോദിച്ചതിന്നുഎദോംമരുഭൂമിവഴിയായി തന്നേ എന്നു അവന്‍ പറഞ്ഞു.
8အဘယ်လမ်းဖြင့် စစ်ချီရမည်နည်းဟုမေးသော်၊ ဧဒုံတောလမ်းဖြင့် ချီရမည်ဟုပြန်ပြော၏။
9അങ്ങനെ യിസ്രായേല്‍രാജാവു യെഹൂദാരാജാവും എദോംരാജാവുമായി പുറപ്പെട്ടു; അവര്‍ ഏഴു ദിവസത്തെ വഴി ചുറ്റിനടന്നശേഷം അവരോടുകൂടെയുള്ള സൈന്യത്തിന്നും മൃഗങ്ങള്‍ക്കും വെള്ളം കിട്ടാതെയായി.
9ထိုသို့ဣသရေလရှင်ဘုရင်၊ ယုဒရှင်ဘုရင်၊ ဧဒုံ ရှင်ဘုရင်တို့သည် ဝိုင်း၍ခုနှစ်ရက် ခရီးသွားကြ၏။ ဗိုလ်ခြေများ သောက်စရာ၊ ပါသော တိရစ္ဆာန် များသောက်စရာ ရေမရှိ။
10അപ്പോള്‍ യിസ്രായേല്‍രാജാവുഅയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയതു അവരെ മോവാബ്യരുടെ കയ്യില്‍ ഏല്പിക്കേണ്ടതിന്നോ എന്നു പറഞ്ഞു.
10ဣသရေလရှင်ဘုရင်က၊ ခက်လှပြီ။ ထာဝရ ဘုရားသည် ဤရှင် ဘုရင်သုံးပါးတို့ကို မောဘလူတို့ လက်သို့အပ်ခြင်းငှါ စုဝေးစေတော်မူသည်တကားဟု ဆို၏။
11എന്നാല്‍ യഹോശാഫാത്ത്നാം യഹോവയോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകന്‍ ആരുമില്ലയോ എന്നു ചോദിച്ചതിന്നു യിസ്രായേല്‍ രാജാവിന്റെ ഭൃത്യന്മാരില്‍ ഒരുത്തന്‍ ഏലീയാവിന്റെ കൈകൂ വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകന്‍ എലീശാ ഇവിടെ ഉണ്ടു എന്നു പറഞ്ഞു.
11ယောရှဖတ်ကလည်း၊ ထာဝရဘုရား၌ မေး လျှောက်မည်အကြောင်း၊ ထာဝရဘုရား၏ ပရောဖက် တယောက်မျှမရှိသလောဟုမေးလျှင်၊ ဣသရေလ ရှင်ဘုရင်၏ ကျွန်တယောက်က၊ ဧလိယလက်ထောက် ရှာဖတ်သားဧလိရှဲရှိပါ၏ဟု လျှောက်သော်၊
12അവന്റെ പക്കല്‍ യഹോവയുടെ അരുളപ്പാടു ഉണ്ടു എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേല്‍രാജാവും യെഹോശാഫാത്തും എദോംരാജാവും കൂടെ അവന്റെ അടുക്കല്‍ ചെന്നു.
12ယောရှဖတ်က၊ ထာဝရဘုရား၏နှုတ်ကပတ် တော်သည် သူ၌ရှိတော်မူသည်ဟုဆိုလျက်၊ ရှင်ဘုရင် သုံးပါးတို့သည် ဧလိရှဲထံသို့သွားကြ၏။
13എലീശാ യിസ്രായേല്‍ രാജാവിനോടുഎനിക്കും നിനക്കും തമ്മില്‍ എന്തു? നീ നിന്റെ അപ്പന്റെ പ്രവാചകന്മാരുടെ അടുക്കലും നിന്റെ അമ്മയുടെ പ്രവാചകന്മാരുടെ അടുക്കലും ചെല്ലുക എന്നു പറഞ്ഞു. അതിന്നു യിസ്രായേല്‍രാജാവു അവനോടുഅങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു യഹോവ അവരെ വിളിച്ചുവരുത്തിയിരിക്കുന്നു.
13ဧလိရှဲသည် ဣသရေလရှင်ဘုရင်အားလည်း၊ ငါသည်သင်နှင့် အဘယ်သို့ ဆိုင်သနည်း။ သင့်အဘ၏ ပရောဖက်၊ သင့်အမိ၏ ပရောဖက်တို့ထံသို့ သွားလော့ဟု ဆိုလျှင်၊ ဣသရေလရှင်ဘုရင်က၊ မဆိုပါနှင့်။ ထာဝရ ဘုရားသည် ဤရှင်ဘုရင်သုံးပါးတို့ကို မောဘလူတို့ လက်သို့ အပ်ခြင်းငှါ စုဝေးစေတော်မူသည်တကားဟု ဆိုသော်၊
14അതിന്നു എലീശാഞാന്‍ സേവിച്ചുനിലക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മുഖം ഞാന്‍ ആദരിച്ചില്ല എങ്കില്‍ ഞാന്‍ നിന്നെ നോക്കുകയോ കടാക്ഷിക്കയോ ഇല്ലായിരുന്നു;
14ဧလိရှဲက၊ ငါကိုးကွယ်သော ကောင်းကင်ဗိုလ် ခြေအရှင် ထာဝရဘုရား အသက်ရှင်တော်မူသည် အတိုင်း၊ အကယ်၍ ယုဒရှင်ဘုရင်ယောရှဖတ်၏ မျက်နှာ ကို ငါမထောက်လျှင်၊ သင့်ကို ငါမကြည့်မမြင်လို။
15എന്നാല്‍ ഇപ്പോള്‍ ഒരു വീണക്കാരനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. വീണക്കാരന്‍ വായിക്കുമ്പോള്‍ യഹോവയുടെ കൈ അവന്റെമേല്‍ വന്നു.
15စောင်းသမားကို ခေါ်ခဲ့ဟုဆို၍ စောင်းသမား သည် တီးသော အခါ၊ ထာဝရဘုရား၏ လက်တော်သည် ဧလိရှဲအပေါ်သို့ ရောက်၍၊
16അവന്‍ പറഞ്ഞതു എന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഈ താഴ്വരയില്‍ അനേകം കുഴികള്‍ വെട്ടുവിന്‍ .
16ထာဝရဘုရားမိန့်တော်မူသည်ကား၊ ဤချိုင့်ပတ် လည်၌ ဆယ်ပေါင်းတို့ကို လုပ်ကြလော့။
17നിങ്ങള്‍ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാല്‍ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും.
17အကြောင်းမူကား၊ သင်တို့နှင့်တိရစ္ဆာန်တို့သည် သောက်စရာဘို့ လေမလာ၊ မိုဃ်းမရွာဘဲ ဤချိုင့်သည် ရေနှင့်ပြည့်လိမ့်မည်။
18ഇതു പോരാ എന്നു യഹോവേക്കു തോന്നീട്ടു അവന്‍ മോവാബ്യരെയും നിങ്ങളുടെ കയ്യില്‍ ഏല്പിച്ചുതരും.
18ထိုအမှုသည် ထာဝရဘုရားရှေ့တော်၌ သာမည အမှုဖြစ်သေး၏။ မောဘလူတို့ကိုလည်း သင်တို့လက်သို့ အပ်တော်မူမည်။
19നിങ്ങള്‍ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലുവാരിയിട്ടു ചീത്തയാക്കുകയും ചെയ്യും.
19သင်တို့သည် ခိုင်ခံ့ထူးဆန်းသော မြို့ရှိသမျှတို့ကို လုပ်ကြံကြလိမ့်မည်။ အသုံးဝင်သော သစ်ပင်ရှိသမျှတို့ကို ခုတ်လှဲကြလိမ့်မည်။ ရေတွင်းရှိသမျှတို့ကို မြေဖို့ကြလိမ့်မည်။ ကောင်း သော မြေကွက် ရှိသမျှတို့ကို ကျောက်ခဲနှင့် ဖျက်ကြလိမ့် မည်ဟု မိန့်တော်မူ၏။
20പിറ്റെന്നാള്‍ രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതുകണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു.
20နံနက်အချိန် ဘောဇဉ်ပူဇော်သက္ကာကို ပူဇော် သောအခါ၊ ရေသည် ဧဒုံလမ်းဖြင့်လာ၍ တပြည်လုံးကို လွှမ်းလေ၏။
21എന്നാല്‍ ഈ രാജാക്കന്മാര്‍ തങ്ങളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടുവന്നു എന്നു മോവാബ്യരൊക്കെയും കേട്ടപ്പോള്‍ അവര്‍ ആയുധം ധരിപ്പാന്‍ തക്ക പ്രായത്തിലും മേലോട്ടുമുള്ളവരെ വിളിച്ചുകൂട്ടി അതിരിങ്കല്‍ ചെന്നുനിന്നു.
21ရှင်ဘုရင်တို့သည် စစ်ချီ၍ လာကြောင်းကို မောဘပြည်သားအပေါင်းတို့သည် ကြားသောအခါ၊ လက်နက်ဆောင်သောသူ အကြီးအငယ်ရှိသမျှတို့ကို စုဝေးစေ၍၊ ပြည်စွန်းနားမှာ တပ်ချကြ၏။
22രാവിലെ അവര്‍ എഴുന്നേറ്റപ്പോള്‍ സൂര്യന്‍ വെള്ളത്തിന്മേല്‍ ഉദിച്ചിട്ടു മോവാബ്യര്‍ക്കും തങ്ങളുടെ നേരെയുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി
22နံနက်စောစောထသောအခါ၊ ရေပေါ်မှာ နေရောင်ထင်၍၊ ပြည် တဘက်၌ ရေသည်အသွေးကဲ့သို့ နီသည်ကို မောဘပြည်သားတို့သည် မြင်ကြလျှင်၊
23അതു രക്തമാകുന്നു; ആ രാജാക്കന്മാര്‍ തമ്മില്‍ പൊരുതു അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാല്‍ മോവാബ്യരേ, കൊള്ളെക്കു വരുവിന്‍ എന്നു അവര്‍ പറഞ്ഞു.
23အသွေးဖြစ်၏။ စင်စစ်ရှင်ဘုရင်တို့သည် တယောက်ကိုတယောက်လုပ်ကြံ၍ သေကြပြီ။ သို့ဖြစ်၍ မောဘပြည်သားတို့၊ လုယူကြလော့ဟု ဆိုကြ၏။
24അവര്‍ യിസ്രായേല്‍പാളയത്തിങ്കല്‍ എത്തിയപ്പോള്‍ യിസ്രായേല്യര്‍ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവര്‍ ദേശത്തില്‍ കടന്നുചെന്നു മോവാബ്യരെ പിന്നെയും തോല്പിച്ചുകളഞ്ഞു.
24ဣသရေလတပ်သို့ ရောက်သောအခါ၊ ဣသ ရေလလူတို့သည် ထ၍ မောဘပြည်သားတို့ကို လိုက် သဖြင့် သူတို့သည် ပြေးကြ၏။ ဣသရေလလူတို့သည် မောဘပြည်ထဲသို့တိုင်အောင် လိုက်၍ လုပ်ကြံကြ၏။
25പട്ടണങ്ങളെ അവര്‍ ഇടിച്ചു നല്ലനിലമൊക്കെയും ഔരോരുത്തന്‍ ഔരോ കല്ലു ഇട്ടു നികത്തി നീരുറവുകളെല്ലാം അടെച്ചു നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീര്‍ഹരേശെത്തില്‍ മാത്രം അവര്‍ അതിന്റെ കല്ലു അങ്ങനെ തന്നേ വിട്ടേച്ചു. എന്നാല്‍ കവിണക്കാര്‍ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു.
25မြို့တို့ကိုဖြိုဖျက်ကြ၏။ ကောင်းသော မြေကွက် ရှိသမျှတို့အပေါ်မှာ လူအပေါင်းတို့သည် ကျောက်ခဲ ပစ်ချ၍ ဖုံးလွှမ်းကြ၏။ ရေတွင်းရှိသမျှတို့ကိုလည်း မြေဖို့ ၍၊ အသုံးဝင်သော သစ်ပင်ရှိသမျှတို့ကို ခုတ်လှဲကြ၏။ ကိရဟရက်မြို့၌သာ မြို့ရိုးကို ချန်ထားရာတွင်၊လောက်လွှဲ သမားတို့သည် ဝိုင်း၍ ပစ်ကြ၏။
26മോവാബ്രാജാവു പട തനിക്കു അതിവിഷമമായി എന്നു കണ്ടപ്പോള്‍ എദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന്നു എഴുനൂറു ആയുധ പാണികളെ കൂട്ടിക്കൊണ്ടു ചെന്നു; എങ്കിലും സാധിച്ചില്ല.
26မောဘမင်းကြီးသည် အတိုက်မခံနိုင်သည်ကို သိသောအခါ၊ ထားကိုင်သောသူခုနစ်ရာကို ခေါ်၍ ဧဒုံရှင်ဘုရင်၏ တပ်ကိုဖျက်မည်ဟု အားထုတ်သော် လည်း မဖျက်နိုင်။
27ആകയാല്‍ അവന്‍ തന്റെ ശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ചു മതിലിന്മേല്‍ ദഹനയാഗം കഴിച്ചു. അപ്പോള്‍ യിസ്രായേല്യരുടെമേല്‍ മഹാകോപം വന്നതുകൊണ്ടു അവര്‍ അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു.
27နောက်မှမိမိကိုယ်စား နန်းထိုင်ထိုက်သော သားဦးကို ယူ၍ မြို့ရိုးပေါ်မှာ မီးရှို့ရာယဇ်ပြုလေ၏။ ဣသရေလအမျိုးသားတို့သည် သူတပါးအမျက်ထွက်ခြင်း ကို ခံရသောကြောင့်၊ ထိုပြည်ကို ထား၍ ကိုယ်ပြည်သို့ ပြန်သွားကြ၏။