Malayalam

Myanmar

2 Kings

5

1അരാംരാജാവിന്റെ സേനാപതിയായ നയമാന്‍ മുഖാന്തരം യഹോവ അരാമിന്നു ജയം നല്കിയതുകൊണ്ടു അവന്റെ യജമാനന്‍ അവനെ മഹാനും മാന്യനും ആയി എണ്ണി; അവന്‍ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു.
1ရှုရိရှင်ဘုရင်၏ ဗိုလ်ချုပ်မင်းနေမန်သည် မိမိ သခင်ထံမှာ မျက်နှာရသောသူ၊ ဘုန်းကြီးသောသူဖြစ်၏။ အကြောင်းမူကား၊ ရှုရိပြည်သည် ထိုသူအားဖြင့် အောင်ရ သောအခွင့်ကို ထာဝရဘုရား ပေးတော်မူပြီ။ ထိုသူသည် ခွန်အားကြီးသော စစ်သူရဲဖြစ်၏။ သို့ရာတွင် နူနာစွဲ၏။
2അരാമ്യര്‍ കവര്‍ച്ചപ്പടയായി വന്നിരുന്നപ്പോള്‍ യിസ്രായേല്‍ദേശത്തുനിന്നു ഒരു ചെറിയ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടു പോയിരുന്നു; അവള്‍ നയമാന്റെ ഭാര്യെക്കു ശുശ്രൂഷ ചെയ്തുവന്നു.
2ရှုရိလူတို့သည် အလိုအလျောက်တပ်ဖွဲ့၍ ချီသွား စဉ်တွင်၊ ဣသရေလပြည်မှ ဘမ်းခဲ့သော မိန်းမငယ် တယောက်သည် နေမန်၏မယားထံ၌ ကျွန်ခံရ၏။
3അവള്‍ തന്റെ യജമാനത്തിയോടുയജമാനന്‍ ശമര്‍യ്യയിലെ പ്രവാചകന്റെ അടുക്കല്‍ ഒന്നു ചെന്നെങ്കില്‍ അവന്‍ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു.
3ထိုကျွန်မကလည်း၊ ကျွန်မသခင်သည် ရှမာရိမြို့ ၌ရှိသော ပရောဖက်ထံသို့ ရောက်ပါစေသော။ ထိုပရော ဖက်သည် သခင်၌ စွဲသော နူနာကို ပျောက်စေလိမ့်မည်ဟု မိမိသခင်မအားဆို၏။
4അവന്‍ ചെന്നു തന്റെ യജമാനനോടുയിസ്രായേല്‍ദേശക്കാരത്തിയായ പെണ്‍കുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു എന്നു ബോധിപ്പിച്ചു.
4နေမန်သည် မိမိအရှင်ထံသို့ ဝင်၍ဣသရေလ အမျိုးမိန်းမငယ်စကားကို ပြန်လျှောက်၏။
5നീ പോയി വരിക; ഞാന്‍ യിസ്രായേല്‍രാജാവിന്നു ഒരു എഴുത്തു തരാം എന്നു അരാംരാജാവു പറഞ്ഞു. അങ്ങനെ അവന്‍ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെല്‍ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തു പുറപ്പെട്ടു.
5ရှုရိရှင်ဘုရင်ကလည်း သွားလော့။ သွားလော့။ ဣသရေလရှင်ဘုရင်ထံသို့ စာပေးလိုက်မည်ဟု အမိန့် တော်အတိုင်း၊ နေမန်သည် ငွေအခွက်တရာ၊ ရွှေအခွက် ခြောက်ဆယ်၊ အဝတ်ဆယ်စုံကို ယူသွား၍၊
6അവന്‍ യിസ്രായേല്‍രാജാവിന്റെ അടുക്കല്‍ എഴുത്തുംകൊണ്ടു ചെന്നു; അതില്‍ഈ എഴുത്തു കൊണ്ടുവരുന്ന എന്റെ ഭൃത്യന്‍ നയമാന്റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിന്നു ഞാന്‍ അവനെ നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു എഴുതിയിരുന്നു.
6ဣသရေလရှင်ဘုရင်ထံသို့ မိမိအရှင်၏စာကို သွင်းလေ၏။ စာ၌ပါသော အချက်ဟူမူကား၊ ကိုယ်တော် သည် ငါ့ကျွန်နေမန်၏နူနာကို ပျောက်စေခြင်းငှါ သူ့ကို ဤစာနှင့် အတူငါစေလွှတ်သည်ဟု ပါသတည်း။
7യിസ്രായേല്‍രാജാവു എഴുത്തു വായിച്ചപ്പോള്‍ വസ്ത്രം കീറിഅവന്‍ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന്നു ഒരാളെ എന്റെ അടുക്കല്‍ അയച്ചിരിക്കുന്നു! മരിപ്പിക്കയും ജീവിപ്പിക്കയും ചെയ്‍വാന്‍ ഞാന്‍ ദൈവമോ? നോക്കുവിന്‍ , അവന്‍ ഇതിനാല്‍ എന്നോടു ശണ്ഠെക്കു കാരണം അന്വേഷിക്കയല്ലയോ എന്നു പറഞ്ഞു.
7ဣသရေလရှင်ဘုရင်သည် ထိုစာကိုကြည့်ပြီးမှ၊ မိမိအဝတ်ကို ဆုတ်၍၊ ငါသည်အသက်ပေးပိုင်၊ နှုတ်ပိုင် သော ဘုရားဖြစ်သောကြောင့်၊ ဤသူသည် လူနူကိုချမ်းသာပေးစေခြင်းငှါ ငါ့ထံသို့စေလွှတ်သလော။ ကြည့်ကြလော။ ဤသူသည် ငါ့ကို အဘယ် မျှလောက်ရန်ရှာချင်သည်ကို ကြည့်ကြလော့ဟု ဆို၏။
8യിസ്രായേല്‍രാജാവു വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോള്‍ രാജാവിന്റെ അടുക്കല്‍ ആളയച്ചുനീ വസ്ത്രം കീറിക്കളഞ്ഞതു എന്തു? അവന്‍ എന്റെ അടുക്കല്‍ വരട്ടെ; എന്നാല്‍ യിസ്രായേലില്‍ ഒരു പ്രവാചകന്‍ ഉണ്ടു എന്നു അവന്‍ അറിയും എന്നു പറയിച്ചു.
8ဣသရေလရှင်ဘုရင်သည် မိမိအဝတ်ကို ဆုတ် သည်ဟု ဘုရားသခင်၏ လူဧလိရှဲသည်ကြားလျှင်၊ ကိုယ်တော်သည် အဘယ်ကြောင့် အဝတ်ကို ဆုတ် သနည်း။ ထိုသူသည် ငါ့ထံသို့ လာပါလေစေ။ ဣသရေလ ပြည်၌ ပရောဖက်ရှိသည်ကိုသိလိမ့်မည်ဟု ရှင်ဘုရင်ကို မှာလိုက်လေ၏။
9അങ്ങനെ നയമാന്‍ രഥത്തോടും കുതിരകളോടുംകൂടെ എലീശയുടെ വീട്ടുവാതില്‍ക്കല്‍ വന്നു നിന്നു.
9ထိုကြောင့်၊ နေမန်သည် မြင်းရထားကို စီးသွား၍ ဧလိရှဲအိမ်ရှေ့ မှာ ရပ်နေ၏။
10എലീശാ ആളയച്ചുനീ ചെന്നു യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം കുളിക്ക; അപ്പോള്‍ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.
10ဧလိရှဲက၊ သင်သည်သွား၍ ယော်ဒန်မြစ်၌ ခုနစ်ကြိမ်တိုင် အောင်ရေချိုးလော့။ အသားပြောင်း၍ သန့်ရှင်းလိမ့်မည်ဟု လူကိုစေလွှတ် ၍ ပြောစေ၏။
11അപ്പോള്‍ നയമാന്‍ ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടുഅവന്‍ തന്നേ പുറത്തുവന്നു അടുത്തുനിന്നു തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു തന്റെ കൈ ആ സ്ഥലത്തിന്മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗിയെ സൌഖ്യമാക്കും എന്നു ഞാന്‍ വിചാരിച്ചു.
11နေမန်ကလည်း၊ အကယ်၍ ပရောဖက်သည် ထွက်လာမည်။ ငါ့အနားမှာ ရပ်လျက် မိမိဘုရားသခင် ထာဝရဘုရား၏နာမကို ခေါ်၍ မိမိလက်နှင့်သုံးသပ် သဖြင့် နူနာကို ပျောက်စေမည်ဟု ငါထင်၏။
12ദമ്മേശെക്കിലെ നദികളായ അബാനയും പര്‍പ്പരും യിസ്രായേല്‍ദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവയില്‍ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞു അവന്‍ ക്രോധത്തോടെ പോയി.
12ဒမာသက်ပြည်၌အာဗနမြစ်၊ ဖာဖာမြစ်တို့သည် ဣသရေလမြစ်အလုံးစုံထက်သာ၍ ကောင်းသည် မဟုတ် လော။ ထိုမြစ်၌ ငါရေချိုး၍ မသန့်ရှင်းရသလောဟု ဆိုလျက် အမျက်ထွက်၍ ပြန်သွား၏။
13എന്നാല്‍ അവന്റെ ഭൃത്യന്മാര്‍ അടുത്തു വന്നു അവനോടുപിതാവേ, പ്രവാചകന്‍ വലിയോരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കില്‍ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവന്‍ കുളിച്ചു ശുദ്ധനാക എന്നു നിന്നോടു കല്പിച്ചാല്‍ എത്ര അധികം എന്നു പറഞ്ഞു.
13ကျွန်တို့သည် ချဉ်းလာ၍ အဘ၊ ခက်သောအမှု ကို ပြုရမည်ဟု ပရောဖက်စီရင်လျှင် ပြုတော်မူမည် မဟုတ်လော။ ရေချိုး၍သာ သန့်ရှင်းခြင်းသို့ ရောက် လော့ဟု စီရင်လျှင် အဘယ်မျှလောက်သာ၍ ပြုတော်မူ သင့်ပါသည်တကားဟု လျှောက်ကြသော်၊
14അപ്പോള്‍ അവന്‍ ചെന്നു ദൈവപുരുഷന്റെ വചനപ്രകാരം യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവന്‍ ശുദ്ധനായ്തീര്‍ന്നു.
14နေမန်သည် သွား၍ ဘုရားသခင်၏ လူစီရင် သည်အတိုင်း၊ ယော်ဒန်မြစ်၌ ကိုယ်ကိုခုနစ်ကြိမ်နှစ် သဖြင့်၊ သူ၏အသားသည် သူငယ်၏အသားကဲ့သို့ ပြောင်း၍ သန့်ရှင်းခြင်းသို့ ရောက်၏။
15പിന്നെ അവന്‍ തന്റെ സകലപരിവാരവുമായി ദൈവപുരുഷന്റെ അടുക്കല്‍ മടങ്ങി വന്നു അവന്റെ മുമ്പാകെ നിന്നു; യിസ്രായേലില്‍ അല്ലാതെ ഭൂമിയില്‍ എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; ആകയാല്‍ അടിയന്റെ കയ്യില്‍ നിന്നു ഒരു പ്രതിഗ്രഹം കൈക്കൊള്ളേണമേ എന്നു പറഞ്ഞു.
15သို့ပြီးမှ လိုက်သော သူအပေါင်းတို့နှင့်တကွ ဘုရားသခင်၏ လူထံသို့ပြန်လာ၍ သူ့ရှေ့၌ရပ်လျက်၊ ဣသရေလပြည်မှတပါး အဘယ်ပြည်၌မျှ ဘုရားသခင် မရှိသည်ကို ယခုအကျွန်ုပ်သိပါ၏။ သို့ဖြစ်၍ ကိုယ်တော် ၏ကျွန်လှူသော အလှူလက်ဆောင်ကို ခံယူတော်မူပါဟု တောင်းလျှောက်လေ၏။
16അതിന്നു അവന്‍ ഞാന്‍ സേവിച്ചുനിലക്കുന്ന യഹോവയാണ, ഞാന്‍ ഒന്നും കൈക്കൊള്ളുകയില്ല എന്നു പറഞ്ഞു. കൈക്കൊള്‍വാന്‍ അവനെ നിര്‍ബ്ബന്ധിച്ചിട്ടും അവന്‍ വാങ്ങിയില്ല.
16ဧလိရှဲကလည်း၊ ငါကိုးကွယ်သော ထာဝရဘုရား အသက်ရှင်တော်မူသည်အတိုင်း မခံမယူရဟုဆိုလျှင်၊ ခံယူစေခြင်းငှါ တဖန် တိုက်တွန်းသော်လည်း ငြင်းပယ် လျက်နေ၏။
17അപ്പോള്‍ നയമാന്‍ എന്നാല്‍ രണ്ടു കോവര്‍ക്കഴുതച്ചുമടു മണ്ണു അടിയന്നു തരുവിക്കേണമേ; അടിയന്‍ ഇനി യഹോവെക്കല്ലാതെ അന്യദൈവങ്ങള്‍ക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല.
17နေမန်ကလည်း၊ သို့ဖြစ်လျှင် ကိုယ်တော်ကျွန် သည် မြည်းနှစ်စီးနှင့် တင်၍မြေအနည်းငယ်ကို ယူပါရ စေ။ ကိုယ်တော်ကျွန်သည် မီးရှို့ရာ ယဇ်အစရှိသော အဘယ်ယဇ်ကိုမျှ ထာဝရဘုရားမှ တပါးအခြားသော ဘုရားအား နောက်တဖန် မပူဇော်ပါ။
18ഒരു കാര്യത്തില്‍ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെഎന്റെ യജമാനന്‍ നമസ്കരിപ്പാന്‍ രിമ്മോന്റെ ക്ഷേത്രത്തില്‍ ചെന്നു എന്റെ കൈത്താങ്ങലോടെ കുമ്പിടുമ്പോള്‍ ഞാനും രിമ്മോന്റെ ക്ഷേത്രത്തില്‍ നമസ്കരിച്ചുപോകുന്ന ഈ കാര്യത്തില്‍ യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ.
18သို့သော်လည်း အကျွန်ုပ်သခင်သည် ကိုးကွယ် အံ့ဟု ရိမ္မုန်ဘုရား၏ကျောင်းသို့သွား၍ အကျွန်ုပ်ကို မှီလျက်ရိမ္မုန်ကျောင်း၌ ကိုယ်ကို ညွှတ်သောအခါ၊ အကျွန်ုပ်ကိုယ်သည်လည်းညွတ်လျှင်၊ ထာဝရဘုရားသည် ကိုယ်တော်ကျွန်ကို အပြစ်လွှတ်တော်မူပါစေသောဟု ဆိုလျှင်၊
19അവന്‍ അവനോടുസമാധാനത്തോടെ പോക എന്നു പറഞ്ഞു.
19ဧလိရှဲက၊ ငြိမ်ဝပ်စွာသွားလော့ဟု ဆို၏။ နေမန် သည် သွား၍ အဝေးသို့မရောက်မှီ၊
20അവന്‍ അവനെ വിട്ടു കുറെ ദൂരം പോയശേഷം ദൈവപുരുഷനായ എലീശയുടെ ബാല്യക്കാരന്‍ ഗേഹസിഅരാമ്യന്‍ നയമാന്‍ കൊണ്ടുവന്നതു എന്റെ യജമാനന്‍ അവന്റെ കയ്യില്‍നിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാന്‍ അവന്റെ പിന്നാലെ ഔടിച്ചെന്നു അവനോടു അല്പമെങ്കിലും വാങ്ങുമെന്നു പറഞ്ഞു.
20ဘုရားသခင်၏လူဧလိရှဲ၏ကျွန်ဂေဟာဇိက၊ ဤရှုရိလူနေမန်ဆောင်ခဲ့သော ဥစ္စာကို ငါ့သခင်သည် မခံမယူ။ သူ့ကို အလွန်သနားပြီ။ ထာဝရဘုရား အသက် ရှင်တော်မူသည်အတိုင်း၊ သူ့နောက်သို့ ငါလိုက်၍ တစုံတခုကို ယူမည်ဟု အကြံရှိလျက်၊
21അങ്ങനെ അവന്‍ നയമാനെ പിന്തുടര്‍ന്നു. അവന്‍ തന്റെ പിന്നാലെ ഔടിവരുന്നതു നയമാന്‍ കണ്ടപ്പോള്‍ രഥത്തില്‍നിന്നിറങ്ങി അവനെ എതിരേറ്റുസുഖം തന്നെയോ എന്നു ചോദിച്ചു.
21နေမန်နောက်သို့ လိုက်လေ၏။ လိုက်ကြောင်း ကို နေမန်သည် မြင်လျှင်၊ ကြိုဆိုအံ့သောငှါ ရထားမှ ဆင်း၍၊ ရှိသမျှကောင်းသလောဟုမေးသော်၊
22അതിന്നു അവന്‍ സുഖം തന്നേ; ഇപ്പോള്‍ തന്നേ പ്രവാചകശിഷ്യന്മാരില്‍ രണ്ടു യൌവനക്കാര്‍ എഫ്ര്യയീംമലനാട്ടില്‍നിന്നു എന്റെ അടുക്കല്‍ വന്നിരിക്കുന്നു; അവര്‍ക്കും ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും തരേണമേ എന്നു പറവാന്‍ എന്റെ യജമാനന്‍ എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
22ဂေဟာဇိကကောင်းပါ၏။ ယခုတွင် ပရောဖက် အမျိုးသားလုလင်နှစ်ယောက်သည် ဧဖရိမ်တောင်မှ ရောက်လာပြီ။ ငွေအခွက်တဆယ်နှင့်အဝတ်နှစ်စုံကို သူတို့အဘို့ပေးပါလော့ဟု တောင်းစေခြင်းငှါ၊ ကျွန်တော် သခင်သည် ကျွန်တော်ကိုစေလွှတ်ပါပြီဟု ဆိုလျှင်၊
23ദയ ചെയ്തു രണ്ടു താലന്തു വാങ്ങേണമേ എന്നു നയമാന്‍ പറഞ്ഞു. അവന്‍ അവനെ നിര്‍ബ്ബന്ധിച്ചു രണ്ടു സഞ്ചിയില്‍ രണ്ടു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും കെട്ടി തന്റെ ബാല്യക്കാരില്‍ രണ്ടുപേരുടെ പക്കല്‍ കൊടുത്തു; അവര്‍ അതു ചുമന്നുകൊണ്ടു അവന്റെ മുമ്പില്‍ നടന്നു.
23နေမန်က၊ အခွက်နှစ်ဆယ်ကို မငြင်းယူပါလော့ ဟု တိုက်တွန်းလျက်၊ ငွေအခွက်နှစ်ဆယ်ကို အိတ်နှစ်လုံး၌ အဝတ်နှစ်စုံနှင့်တကွ စည်း၍ မိမိကျွန်နှစ်ယောက်အပေါ် မှာ တင်သဖြင့်၊ သူတို့သည်ဂေဟာဇိရှေ့၌ ထမ်းသွားရ၏။
24കുന്നിന്നരികെ എത്തിയപ്പോള്‍ അവന്‍ അതു അവരുടെ കയ്യില്‍നിന്നു വാങ്ങി വീട്ടില്‍ സൂക്ഷിച്ചു വെച്ചിട്ടു ബാല്യക്കാരെ അയച്ചുകളഞ്ഞു; അവര്‍ പോകയും ചെയ്തു.
24မြို့ရိုးသို့ ရောက်သောအခါ၊ ထိုဥစ္စာကို ဂေဟာဇိ သည် ယူ၍ အိမ်၌သိုထားသဖြင့်၊ ထမ်းသောသူတို့ကို လွှတ်လိုက်ပြီးမှ၊
25പിന്നെ അവന്‍ അകത്തു കടന്നു യജമാനന്റെ മുമ്പില്‍നിന്നു. എന്നാറെ എലീശാ അവനോടുഗേഹസിയേ, നീ എവിടെ പോയിരുന്നു എന്നു ചോദിച്ചു. അടിയന്‍ എങ്ങും പോയില്ല എന്നു അവന്‍ പറഞ്ഞു.
25ကိုယ်တိုင်ဝင်၍ မိမိသခင့်ရှေ့၌ ရပ်နေ၏။ဧလိရှဲကလည်း၊ ဂေဟာဇိ၊ အဘယ်အရပ်သို့ သွားဘိ သနည်းဟု မေးလျှင်၊ ကိုယ်တော်ကျွန်သည် အဘယ်အရပ် ကိုမျှ မသွားပါဟုပြန်ပြောသော်၊
26അതിന്നു അവന്‍ ആ പുരുഷന്‍ രഥത്തില്‍നിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോള്‍ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിപ്പാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകള്‍, ദാസീദാസന്മാര്‍ എന്നീവകമേടിപ്പാനും ഇതാകുന്നുവോ സമയം?
26ဧလိရှဲက၊ ထိုလူသည်သင့်ကို ကြိုဆိုအံ့သောငှါ၊ ရထားပေါ်မှ လှည့်သောအခါ၊ ငါ့စိတ်ဝိညာဉ်သည် သင်နှင့်အတူ မလိုက်သလော။ ငွေကိုခံယူချိန်ရှိသလော။ အဝတ်၊ သံလွင်ဥယျာဉ်၊ စပျစ်ဥယျာဉ်၊ သိုးနွား၊ ကျွန် ယောက်ျား၊ ကျွန်မိန်းမကို သိမ်းယူချိန်ရှိသလော။
27ആകയാല്‍ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അവന്‍ ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.
27သို့ဖြစ်၍နေမန်၏ နူနာသည်သင်၌၎င်း၊ သင်၏ သားမြေး၌၎င်း၊ အစဉ်အမြဲစွဲစေဟု ဆိုသည်အတိုင်း၊ ဂေဟာဇိသည် နူနာစွဲ၍ မိုဃ်းပွင့်ကဲ့သို့ဖြူလျက်၊ သခင်ထံ မှ ထွက်သွား၏။