Malayalam

Myanmar

2 Kings

7

1അപ്പോള്‍ എലീശായഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍ നാളെ ഈ നേരത്തു ശമര്‍യ്യയുടെ പടിവാതില്‍ക്കല്‍ ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കലിന്നു രണ്ടു സെയാ യവവും വിലക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
1ဧလိရှဲက၊ ထာဝရဘုရား၏ စကားတော်ကို နားထောင်ကြလော့။ ထာဝရဘုရားမိန့်တော်မူသည်ကား၊ နက်ဖြန်နေ့ယခုအချိန်ရောက်လျှင်၊ ဂျုံမုန့်ညက်တစိတ်ကို ငွေတကျပ်၊ မုယောဆန်တခွဲကို တကျပ်နှင့် ရှမာရိ မြို့တံခါးဝ၌ ရောင်းရလိမ့်မည်ဟု ဆင့်ဆို၏။
2രാജാവിന്നു കൈത്താങ്ങല്‍ കൊടുക്കുന്ന അകമ്പടിനായകന്‍ ദൈവപുരുഷനോടുയഹോവ ആകാശത്തില്‍ കിളിവാതിലുകള്‍ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന്നു അവന്‍ നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതില്‍ നിന്നു തിന്നുകയില്ല എന്നു പറഞ്ഞു.
2ရှင်ဘုရင်မှီခြင်းကို ခံရသောအမတ်က၊ ထာဝရ ဘုရားသည် မိုဃ်းကောင်းကင်၌ ပြတင်းပေါက်တို့ကို ဖွင့်လှစ်တော်မူလျှင်၊ ထိုသို့ဖြစ်နိုင်ကောင်းသည်ဟု ဘုရား သခင်၏လူအားဆိုသော်၊ ဘုရားသခင်၏လူက၊ သင်သည် ကိုယ်မျက်စိနှင့် မြင်ရသော်လည်း မစားရဟု ပြန်ပြော၏။
3അന്നു കുഷ്ഠരോഗികളായ നാലാള്‍ പടിവാതില്‍ക്കല്‍ ഉണ്ടായിരുന്നു; അവര്‍ തമ്മില്‍ തമ്മില്‍നാം ഇവിടെ കിടന്നു മരിക്കുന്നതു എന്തിന്നു?
3ထိုအခါမြို့တံခါးဝ၌ ထိုင်လျက်ရှိသောလူနူ လေးယောက်တို့က၊ ငါတို့သည် သေသည်တိုင်အောင် အဘယ်ကြောင့် ဤအရပ်၌ ထိုင်ရမည်နည်း။
4പട്ടണത്തില്‍ ചെല്ലുക എന്നുവന്നാല്‍ പട്ടണത്തില്‍ ക്ഷാമമായിക്കകൊണ്ടു നാം അവിടെവെച്ചു മരിക്കും; ഇവിടെ പാര്‍ത്താലും മരിക്കും. അതുകൊണ്ടു വരിക നമുക്കു അരാമ്യപാളയത്തില്‍ പോകാം; അവര്‍ നമ്മെ ജീവനോടെ വെച്ചാല്‍ നാം ജീവിച്ചിരിക്കും; അവര്‍ നമ്മെ കൊന്നാല്‍ നാം മരിക്കയേയുള്ളു എന്നു പറഞ്ഞു.
4မြို့ထဲသို့ဝင်လျှင် အစာခေါင်းပါးသောကြောင့် သေရမည်။ ဤအရပ်၌ ထိုင်လျက်နေလျှင်လည်း သေရ မည်။ သို့ဖြစ်၍ ရှုရိတပ်သို့ ဝင်စားကြကုန်အံ့။ သူတို့သည် အသက်ရှင်စေလျှင်ရှင်ရမည်။ သတ်လျှင် သေရမည်ဟု တိုင်ပင်ပြီးလျှင်၊
5അങ്ങനെ അവര്‍ അരാംപാളയത്തില്‍ പോകുവാന്‍ സന്ധ്യാസമയത്തു പുറപ്പെട്ടു അരാംപാളയത്തിന്റെ അറ്റത്തു വന്നപ്പോള്‍ അവിടെ ആരെയും കാണ്മാനില്ല.
5မိုဃ်းမလင်းမှီထ၍ ရှုရိတပ်သို့သွားကြ၏။ တပ်ဦးသို့ ရောက်သောအခါ အဘယ်သူကိုမျှ မတွေ့ကြ။
6കര്‍ത്താവു അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേള്‍പ്പിച്ചിരുന്നതുകൊണ്ടു അവര്‍ തമ്മില്‍ തമ്മില്‍ഇതാ, നമ്മുടെ നേരെ വരേണ്ടതിന്നു യിസ്രായേല്‍രാജാവു ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്കു വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
6အကြောင်းမူကား၊ ရှုရိလူတို့သည်ရထားစီးသူရဲ၊ မြင်းစီးသူရဲ၊ များစွာသော ဗိုလ်ခြေအသံကိုကြားစေခြင်း ငှါ၊ ထာဝရဘုရားပြုတော်မူသဖြင့် သူတို့ကဣသရေလ ရှင်ဘုရင်သည် ငါတို့ကိုတိုက်စေခြင်းငှါ၊ ဟိတ္တိမင်းများ၊ အဲဂုတ္တုမင်းများတို့ကို ငှါးပြီဟု တယောက်ကိုတယောက် ဆိုလျက်၊
7അതുകൊണ്ടു അവര്‍ സന്ധ്യാസമയത്തുതന്നേ എഴുന്നേറ്റു ഔടിപ്പോയി; കൂടാരങ്ങള്‍, കുതിരകള്‍, കഴുതകള്‍ എന്നിവയെ പാളയത്തില്‍ ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷെക്കായി ഔടിപ്പോയി.
7မိုဃ်းမလင်းမှီထ၍သူတို့တဲ၊ မြင်း၊ မြည်းအစ ရှိသော တတပ်လုံးကို စွန့်ပစ်၍ ကိုယ်အသက်လွတ် အောင် ပြေးကြ၏။
8ആ കുഷ്ഠരോഗികള്‍ പാളയത്തിന്റെ അറ്റത്തു എത്തി ഒരു കൂടാരത്തിന്നകത്തു കയറി തിന്നുകുടിച്ചശേഷം അവിടെ നിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു; മടങ്ങിവന്നു മറ്റൊരു കൂടാരത്തിന്നകത്തു കയറി അതില്‍നിന്നും എടുത്തു കൊണ്ടുപോയി ഒളിച്ചു വെച്ചു.
8လူနူတို့သည် တပ်ဦးသို့ ရောက်သောအခါ၊ တဲတခုထဲသို့ဝင်၍ စားသောက်ပြီးမှ၊ ရွှေငွေအဝတ် တန်ဆာများကို ယူသွားပြီးလျှင် ဝှက်ထားကြ၏။ နောက် တဖန် အခြားသောတဲသို့ဝင်၍၊ ဥစ္စာများကို ယူသွားပြီး လျှင် ဝှက်ထားကြ၏။
9പിന്നെ അവര്‍ തമ്മില്‍ തമ്മില്‍നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്വര്‍ത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാല്‍ നമുക്കു കുറ്റം വരും; ആകയാല്‍ വരുവിന്‍ ; നാം ചെന്നു രാജധാനിയില്‍ അറിവുകൊടുക്ക എന്നു പറഞ്ഞു.
9သို့ရာတွင်၊ ငါတို့သည်ကောင်းမွန်စွာ မပြုပါ တကား။ ယခုနေ့သည် ကောင်းသော သိတင်းကို ကြားပြောရသော နေ့ဖြစ်လျက်၊ ငါတို့သည် မကြားမပြော ဘဲ နေပါပြီတကား။ မိုဃ်းလင်းသည်တိုင်အောင် မပြောဘဲ နေလျှင် အမှုတစုံတခုရောက်လိမ့်မည်။ သို့ဖြစ်၍ နန်းတော်၌ သိတင်းကြားပြောအံ့သောငှါ ငါတို့သည် သွားကြကုန်အံ့ဟု တိုင်ပင်ပြီးမှ၊
10അങ്ങനെ അവര്‍ പട്ടണവാതില്‍ക്കല്‍ ചെന്നു കാവല്‍ക്കാരനെ വിളിച്ചുഞങ്ങള്‍ അരാംപാളയത്തില്‍ പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്റെയും ശബ്ദം കേള്‍പ്പാനുമില്ല കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടെ നിലക്കുന്നു; കൂടാരങ്ങളും അപ്പാടെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു.
10မြို့သို့သွား၍ တံခါးပြင်၌ ဟစ်ခေါ်လျက်၊ ငါတို့ သည် ရှုရိတပ်သို့ ရောက်၍ အဘယ်သူကိုမျှ မတွေ့။ လူသံကိုမကြား။ မြင်း၊ မြည်းတို့ကို ချည်နှောင်လျက်၊ တဲများလည်း တတ်တိုင်းရှိသည်ကိုတွေ့ပါ၏ဟု ကြားပြော သည်အတိုင်း၊
11അവന്‍ കാവല്‍ക്കാരെ വിളിച്ചു; അവര്‍ അകത്തു രാജധാനിയില്‍ അറിവുകൊടുത്തു.
11တံခါးစောင့်တို့သည် တယောက်ကိုတယောက် ဟစ်၍၊ ထိုသိတင်းသည် နန်းတော်ထဲသို့ ရောက်လေ၏။
12രാജാവു രാത്രിയില്‍ തന്നേ എഴുന്നേറ്റു ഭൃത്യന്മാരോടുഅരാമ്യര്‍ നമ്മോടു ഇച്ചെയ്തതു എന്തെന്നു ഞാന്‍ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്നു അവര്‍ അറിഞ്ഞിട്ടുഅവര്‍ പട്ടണത്തില്‍ നിന്നു പുറത്തുവരും; അപ്പോള്‍ നമുക്കു അവരെ ജീവനോടെ പിടിക്കയും പട്ടണത്തില്‍ കടക്കയും ചെയ്യാം എന്നുറെച്ചു അവര്‍ പാളയം വിട്ടുപോയി വയലില്‍ ഒളിച്ചിരിക്കയാകുന്നു എന്നു പറഞ്ഞു.
12မိုဃ်းမလင်းမှီ ရှင်ဘုရင်သည်ထ၍၊ ရှုရိလူတို့ သည် ငါတို့၌ အဘယ်သို့ ပြုလိုသည်ကို ငါပြောမည်။ သူတို့က မြို့ပြင်သို့ထွက်သော မြို့သားတို့ကို အရှင် ဘမ်းပြီးမှ၊ မြို့ထဲသို့ ဝင်မည်အကြံရှိ၍၊ ငါတို့ငတ်မွတ် ကြောင်းကို သိသောကြောင့်၊ မိမိတို့တပ်ပြင်သို့ထွက်၍ တော၌ ပုန်းရှောင်လျက် နေကြသည်ဟုဆိုလျှင်၊
13അതിന്നു അവന്റെ ഭൃത്യന്മാരില്‍ ഒരുത്തന്‍ പട്ടണത്തില്‍ ശേഷിപ്പുള്ള കുതിരകളില്‍ അഞ്ചിനെ കൊണ്ടുവരട്ടെ; നാം ആളയച്ചു നോക്കിക്കേണം; അവര്‍ ഇവിടെ ശേഷിച്ചിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും നശിച്ചുപോയിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും എന്നപോലെ ഇരിക്കും എന്നു ഉത്തരം പറഞ്ഞു.
13ကျွန်တယောက်က၊ မြို့၌ ကျန်ကြွင်းသော မြင်း ငါးစီးကို ပေးတော်မူပါ။ ထိုမြင်းမူကား ပျက်စီးခြင်းသို့ ရောက်သော ဣသရေလအမျိုးအလုံးအရင်းကဲ့သို့ ဖြစ်ပါ ၏။ ထိုမြင်းတို့ကို စီးလျက်သွား၍ ကြည့်ရှုရသော အခွင့်ကို ပေးတော်မူပါဟုလျှောက်ပြီးမှ၊
14അങ്ങനെ അവര്‍ രണ്ടു രഥം കുതിരയെ കെട്ടി കൊണ്ടുവന്നു; രാജാവു അവരെ അരാമ്യസൈന്യത്തിന്റെ പിന്നാലെ അയച്ചുനിങ്ങള്‍ ചെന്നു നോക്കുവിന്‍ എന്നു കല്പിച്ചു.
14ရထားမြင်းနှစ်စီးကို ယူပြီးလျှင် သွား၍ကြည့်ရှု လော့ဟု ရှင်ဘုရင်သည် ရှုရိဗိုလ်ခြေနောက်သို့ စေလွှတ် သည်အတိုင်း၊
15അവര്‍ യോര്‍ദ്ദാന്‍ വരെ അവരുടെ പിന്നാലെ ചെന്നു; എന്നാല്‍ അരാമ്യര്‍ തത്രപ്പാടില്‍ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളും കൊണ്ടു വഴിയൊക്കെയും നിറഞ്ഞിരുന്നു; ദൂതന്മാര്‍ മടങ്ങിവന്നു വിവരം രാജാവിനെ അറിയിച്ചു.
15ယော်ဒန်မြစ်တိုင်အောင် လိုက်ကြ၏။ ရှုရိလူတို့ သည် အလျင်အမြန်၊ ပြေးရာတွင်၊ ပစ်ခဲ့သော အဝတ် တန်ဆာတို့သည် လမ်း၌ပြည့်လျက် ရှိကြ၏။ စေလွှတ် သူတို့သည် ပြန်လာ၍ နားတော်လျှောက်ကြ၏။
16അങ്ങനെ ജനം പുറപ്പെട്ടു അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കെലിന്നു രണ്ടു സെയാ യവവും വിറ്റു.
16ထိုအခါမြို့သားတို့သည် ထွက်၍ ရှုရိတဲတို့ကို လုယူကြ၏။ ထာဝရဘုရား၏ စကားတော်အတိုင်း၊ ဂျုံမုန့်ညက်တစိတ်ကို ငွေတကျပ်၊ မုယောဆန်တခွဲကို တကျပ်နှင့် ရောင်းကြ၏။
17രാജാവു തനിക്കു കൈത്താങ്ങല്‍ കൊടുക്കുന്ന അകമ്പടിനായകനെ വാതില്‍ക്കല്‍ വിചാരകനായി നിയമിച്ചിരുന്നു; ജനം അവനെ ചവിട്ടിക്കളഞ്ഞു; രാജാവു ദൈവപുരുഷന്റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞിരുന്നതുപോലെ അവന്‍ മരിച്ചുപോയി.
17ရှင်ဘုရင်မှီခြင်းကိုခံရသော အမတ်သည်၊ အမိန့်တော်တိုင်း တံခါးတော်ကို စောင့်သည်တွင်၊ ထွက်ဝင်သောသူတို့ နင်းမိ၍ ဘုရားသခင်၏လူသည် ရှင်ဘုရင် ရောက်လာသောအခါ ပြောဆိုနှင့်သည် အတိုင်း၊ ထိုအမတ်သေလေ၏။
18നാളെ ഈ നേരത്തു ശമര്‍യ്യയുടെ പടിവാതില്‍ക്കല്‍ ശേക്കെലിന്നു രണ്ടു സെയാ യവവും ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും വിലക്കുമെന്നു ദൈവപുരുഷന്‍ രാജാവിനോടു പറഞ്ഞപ്പോള്‍ ഈ അകമ്പടിനായകന്‍ ദൈവപുരുഷനോടു
18ဘုရားသခင်၏ လူက၊ နက်ဖြန်နေ့ယခုအချိန် ရောက်လျှင်၊ ဂျုံမုန့်ညက်တစိတ်ကို ငွေတကျပ်၊ မုယော ဆန်တခွဲကို တကျပ်နှင့် ရှမာရိမြို့တံခါးဝ၌ ရောင်းရလိမ့် မည်ဟု ရှင်ဘုရင်အား ဆင့်ဆိုသည်အတိုင်း ဖြစ်၏။
19യഹോവ ആകാശത്തില്‍ കിളിവാതിലുകള്‍ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ എന്നുത്തരം പറഞ്ഞു. അതിന്നു അവന്‍ ; നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതില്‍നിന്നു തിന്നുകയില്ല എന്നു പറഞ്ഞിരുന്നു.
19အမတ်ကလည်း၊ ထာဝရဘုရားသည် မိုဃ်း ကောင်းကင်၌ ပြတင်းပေါက်တို့ကို ဖွင့်လှစ်တော်မူလျှင်၊ ထိုသို့ဖြစ်နိုင်ကောင်းသည်ဟု ဘုရားသခင်၏ လူအား ဆို၍၊ ဘုရားသခင်၏လူက သင်သည်ကိုယ်မျက်စိနှင့် မြင်ရသော်လည်း မစားရဟုပြန်ပြောသည် အတိုင်း၊
20അവ്വണ്ണം തന്നേ അവന്നു ഭവിച്ചു; പടിവാതില്‍ക്കല്‍വെച്ചു ജനം അവനെ ചവിട്ടിക്കളഞ്ഞു; അവന്‍ മരിച്ചുപോയി.
20ထိုအမတ်၌ ဖြစ်၏။ မြို့တံခါးဝမှာမြို့သားတို့ နင်းခြင်းကို ခံရ၍သေလေ၏။