Malayalam

Myanmar

2 Peter

1

1യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോന്‍ പത്രൊസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാല്‍ ഞങ്ങള്‍ക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവര്‍ക്കും എഴുതുന്നതു
1ယေရှုခရစ်၏ကျွန်တမန်တော် ငါရှိမုန်ပေတရုသည် ကယ်တင်တော်မူသောအရှင်၊ ငါတို့ဘုရား သခင်ယေရှုခရစ်၏ ဖြောင့်မတ်ခြင်းတရားကို ငါတို့ ယုံကြည်သည်နည်းတူ၊ မြတ်စွာသောယုံကြည်ခြင်းကို ရသောသူတို့အား ကြားလိုက်ပါ၏။
2ദൈവത്തിന്റെയും നമ്മുടെ കര്‍ത്താവായ യേശുവിന്റെയും പരിജ്ഞാനത്തില്‍ നിങ്ങള്‍ക്കു കൃപയും സമാധാനവും വര്‍ദ്ധിക്കുമാറാകട്ടെ.
2ဘုရားသခင်ကို၎င်း၊ ငါတို့သခင်ယေရှုကို၎င်း၊ သိသောဥာဏ်အားဖြင့်၊ ကျေးဇူးတော်နှင့် ငြိမ်သက်ခြင်း သည် သင်တို့၌များပြားပါစေသော။
3തന്റെ മഹത്വത്താലും വീര്‍യ്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താല്‍ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.
3ထိုသို့နှင့်အညီ ငါတို့ကိုဘုန်းတန်ခိုးတော်နှင့် ခေါ်တော်မူသော ဘုရားကို သိသောဥာဏ်အားဖြင့်၊ ငါတို့အားအသက်ရှင်ခြင်း၊ ဘုရားဝတ်၌ မွေ့လျော်ခြင်းနှင့်စပ်ဆိုင်သောအရာရှိသမျှတို့ကို ဘုရားတန်ခိုး တော်သည် ပေးသနားတော်မူပြီ။
4അവയാല്‍ അവന്‍ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാല്‍ നിങ്ങള്‍ ലോകത്തില്‍ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാന്‍ ഇടവരുന്നു.
4ထိုသို့သောအားဖြင့်လည်း အလွန်ကြီးမြတ်၍ အဘိုးထိုက်သော ဂတိများကို ငါတို့၌အပ်ပေးတော်မူပြီ။ အကြောင်းမူကား၊ ထိုဂတိတော်များကို အမှီပြု၍ သင်တို့သည် လောကီတပ်မက်ခြင်းအညစ်အကြေးနှင့် ကင်းလွတ်သဖြင့်၊ ဘုရားပကတိကို ဆက်ဆံရသောသူ ဖြစ်ကြမည်အကြောင်းတည်း။
5അതുനിമിത്തം തന്നേ നിങ്ങള്‍ സകലഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്‍യ്യവും വീര്‍യ്യത്തോടു പരിജ്ഞാനവും
5ထိုသို့အလိုငှါ၊ သင်တို့သည် ယုံကြည်ခြင်း၌ သီလကို၎င်း၊ သီလ၌ ပညာကို၎င်း၊
6പരിജ്ഞാനത്തോടു ഇന്ദ്രീയജയവും ഇന്ദ്രീയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും
6ပညာ၌ ကာမဂုဏ်ချုပ်တည်းခြင်းကို၎င်း၊ သည်းခံခြင်း၌ ဘုရားဝတ်ကိုပြု၍ မွေ့လျော်ခြင်းကို၎င်း၊
7ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊള്‍വിന്‍ .
7ထိုမွေ့လျော်ခြင်း၌ ညီအစ်ကိုစုံမက်ခြင်းကို၎င်း၊ ညီအစ်ကိုစုံမက်ခြင်း၌ ချစ်ခြင်းမေတ္တာကို၎င်း၊ အလွန် ကြိုးစားအားထုတ်၍ ထပ်ဆင့်ကြလော့။
8ഇവ നിങ്ങള്‍ക്കുണ്ടായി വര്‍ദ്ധിക്കുന്നു എങ്കില്‍ നിങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല.
8အကြောင်းမူကား၊ ထိုပါရမီတို့သည် သင်တို့၌ ရှိ၍ ကြွယ်ဝလျှင်၊ ငါတို့သခင်ယေရှုခရစ်ကို သိကျွမ်းခြင်း ၌ မပျင်းရိစေခြင်းငှါ၎င်း၊ အကျိုးမဲ့ မဖြစ်စေခြင်းငှါ၎င်း၊ ပြုပြင်တတ်ကြ၏။
9അവയില്ലാത്തവനോ കുരുടന്‍ അത്രേ; അവന്‍ ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നേ.
9ထိုပါရမီနှင့် ကင်းသောသူမူကား၊ မျက်စိကန်း ၏။ ကိုယ်မျက်စီ ကိုကိုယ်ပိတ်၏။ မိမိအပြစ်ဟောင်း ဆေးကြောကြောင်းကို မေ့လျော့၏။
10അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാന്‍ അധികം ശ്രമിപ്പിന്‍ .
10ထိုကြောင့်၊ ညီအစ်ကိုတို့၊ သင်တို့ခံရသော ခေါ်တော်မူခြင်းနှင့် ရွေးချယ်တော်မူခြင်းကို တည်မြဲ စေခြင်းငှါ သာ၍ ကြိုးစားအားထုတ်ကြလော့။ သို့ပြုလျှင်၊ ရွေ့လျာ့ခြင်းနှင့်အစဉ်ကင်းလွတ်သည်ဖြစ်၍၊
11ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.
11ငါတို့ကို ကယ်တင်တော်မူသော အရှင်သခင် ယေရှုခရစ်၏ ထာဝရနိုင်ငံတော်ထဲသို့ ဝင်စားခြင်း အခွင့် ကို သင်တို့အားကြွယ်ဝစွာ ပေးသနားတော်မူလတံ့။
12അതുകൊണ്ടു നിങ്ങള്‍ അറിഞ്ഞവരും ലഭിച്ച സത്യത്തില്‍ ഉറെച്ചു നിലക്കുന്നവരും എന്നു വരികിലും ഇതു നിങ്ങളെ എപ്പോഴും ഔര്‍പ്പിപ്പാന്‍ ഞാന്‍ ഒരുങ്ങിയിരിക്കും.
12ထိုကြောင့်၊ ယခုဟောပြောသောသမ္မာတရားကို သင်တို့သည် နားလည်၍ တည်ကြည်ခြင်းရှိသော်လည်း၊ ဤသို့သော စကားများနှင့် သင်တို့အား အစဉ်မပြတ် သတိပေးမည် အမှုကို ငါမမေ့မလျော့။
13നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു എനിക്കു അറിവു തന്നതുപോലെ എന്റെ കൂടാരം പൊളിഞ്ഞുപോകുവാന്‍ അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാല്‍
13ငါတို့သခင်ယေရှုခရစ်သည် ဗျာဒိတ်ပေးတော်မူ သည်အတိုင်း၊
14ഞാന്‍ ഈ കൂടാരത്തില്‍ ഇരിക്കുന്നേടത്തോളം നിങ്ങളെ ഔര്‍പ്പിച്ചുണര്‍ത്തുക യുക്തം എന്നു വിചാരിക്കുന്നു.
14ငါတည်းခိုရာတဲကို မကြာမမြင့်မှီ ငါပစ်သွား ရမည်အရာကို ငါသိမှတ်၍၊ ဤတဲ၌ ရှိနေစဉ်ကာလ ပတ်လုံး၊ သင်တို့ကို သတိပေး၍ နှိုးဆော်အပ်သည်ဟု ငါသဘောရှိ၏။
15നിങ്ങള്‍ അതു എന്റെ നിര്‍യ്യാണത്തിന്റെശേഷം എപ്പോഴും ഔര്‍ത്തു കൊള്‍വാന്തക്കവണ്ണം ഞാന്‍ ഉത്സാഹിക്കും.
15ထိုမှတပါး၊ ငါစုတေ့သည်နောက်၊ သင်တို့သည် ဤအရာများကို အစဉ်မှတ်မိစေခြင်းငှါ ငါကြိုးစား အားထုတ်မည်။
16ഞങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചതു നിര്‍മ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീര്‍ന്നിട്ടത്രേ.
16ငါတို့သခြင်ယေရှုခရစ်၏ တန်ခိုးတော်ကို၎င်း၊ ကြွလာတော်မူခြင်းကို၎င်း၊ သင်တို့အား ကြားပြောသော အခါ၊ ငါတို့သည် ပရိယာယ်နှင့် ပြင်ဆင်သော ဒဏ္ဍာရီ စကားကိုမလိုက်၊ ဘုန်းအာနုဘော်တော်ကို ကိုယ်တိုင်မြင် သော သူဖြစ်ကြ၏။
17“ഇവന്‍ എന്റെ പ്രിയപുത്രന്‍ ; ഇവങ്കല്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ്ഠതേജസ്സിങ്കല്‍ നിന്നു വന്നപ്പോള്‍ പിതാവായ ദൈവത്താല്‍ അവന്നു മാനവും തേജസ്സും ലഭിച്ചു.
17အဘယ်သို့နည်းဟူမူကား၊ ဤသူသည် ငါ နှစ်သက်မြတ်နိုးရာ၊ ငါ၏ ချစ်သား ပေတည်းဟူသော အသံတော်သည်၊ ထူးမြတ်သောအရောင်အဝါတော်ထဲက၊ ထိုသခင်သို့ရောက်သောအခါ၊ ခမည်းတော်ဘုရားသခင့် အထံတော်မှ ဂုဏ်သရေဘုန်းအာနုဘော်ကိုခံရတော်မူ၏။
18ഞങ്ങള്‍ അവനോടുകൂടെ വിശുദ്ധപര്‍വ്വതത്തില്‍ ഇരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു.
18ကောင်းကင်က ရောက်လာသော ထိုအသံတော် ကို ငါတို့သည် သန့်ရှင်းသောတောင်ပေါ်မှာ သခင်ဘုရား နှင့်အတူရှိသောအခါ ကြားရကြ၏။
19പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദയനക്ഷത്രം ഉദിക്കയും ചെയ്‍വോളം ഇരുണ്ടു സ്ഥലത്തു പ്രകാശിക്കുന്ന വിളകൂപോലെ അതിനെ കരുതിക്കൊണ്ടാല്‍ നന്നു.
19ထိုမှတပါး၊ သာ၍မြဲမြံသော နာဂတ္တိ စကား တော်သည် ငါတို့၌ ရှိသေး၏။ စိတ်နှလုံးထဲ၌ ဘာရုဏ် တက်၍ ကြယ်နီပေါ်ထွက်သည် ကာလတိုင်အောင်၊ ထို အနာဂတ္တိစကားတော်ကို မှောင်မိုက်အရပ်၌ ထွန်းလင်း သောဆီမီးကဲ့သို့မှတ်၍၊ သင်တို့သည် အမှီပြုသင့်ကြ၏။
20തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താല്‍ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം.
20ကျမ်းစာ၌ပါသော အာနဂတ္တိ စကားမည်သည် ကား၊ ကိုယ်အလိုအလျောက်အနက်မပေါ်ဟု ရှေ့ဦးစွာ သိမှတ်ကြလော့။
21പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താല്‍ വന്നതല്ല, ദൈവകല്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.
21အကြောင်းမူကား၊ အနာဂတ္တိစကားသည် လူ အလိုအားဖြင့် ဖြစ်ဘူးသည်မဟုတ်၊ ဘုရားသင်၏ သန့်ရှင်းသောသူတို့သည် သန့်ရှင်း သော ဝိညာဉ်တော်၏ တိုက်တွန်းတော်မူခြင်းကို ခံရ၍ ဟောပြောကြ၏။